📿PART - 3📿🍀സവലാത്തിന്റെ ഈരടികൾ🍀
🍀സവലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 3📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
"എന്താടാ നിനക്കൊന്നും ചെവി കേൾക്കില്ലേ?? പൊട്ടൻമാരാണോ ഈ ഇരിക്കുന്നതെല്ലാം!എനിക്കിറങ്ങാള്ളത് ഇവിടെയാ, വണ്ടി നിറുത്ത്"
മദ്യപിച്ചു സ്വബോധം നഷ്ടപ്പെട്ടിട്ടു അയാളുടെ വാക്കുകൾ കുഴയുന്നുണ്ടായിരുന്നു. "സ്റ്റോപ്പ് എത്താണ്ട് ബസ്സ് നിറുത്തുന്നതെങ്ങനെയാ?"കണ്ടക്ടർ ചോദിച്ചു."അയിന് എനിക്കിറങ്ങാള്ളത് ഇവിടെയാടാ, സ്റ്റോപ്പിലല്ല. അതിനാണ് ഇത്രേം നേരം ഇവിടെ കിടന്നിങ്ങനെ അടിച്ചത് മനസ്സിലായോടാ.....##"
"ഡോ ബസ്സിൽ കേറീട്ടു ചീത്ത വിളിക്കുന്നോ ". കണ്ടക്ടർക്കും ദേഷ്യം വന്നു."ആ വിളിക്കുമെടാ നീയെന്തു ചെയ്യും " അയാൾ ആടിക്കൊണ്ട് പറഞ്ഞു. "മര്യാദയ്ക്ക് അവിടെ നിൽക്ക്. സ്റ്റോപ്പ് എത്തീട്ടെ നിർത്തുകയുള്ളു. ഇല്ലെങ്കിൽ പോലീസിനെ വിവരമറിയിക്കും "കണ്ടക്ടർ ഒരു താക്കീതോടു കൂടി പറഞ്ഞു നിർത്തി. അൽപ്പം പരിഭ്രമത്തോടെ അയാൾ സംസാരം നിർത്തി, പുറത്തേക്ക് നോക്കി പലതും പുലമ്പാൻ തുടങ്ങി. കണ്ടക്ടർ ബെൽ അടിച്ചു. സ്റ്റോപ്പ് എത്തിയിരിക്കുന്നു."ഇനി നിങ്ങൾക്ക് ഇറങ്ങാം "(കണ്ടക്ടർ )
"എനിക്കറിയാം ഇറങ്ങാൻ " ജാള്യതയോടെ പറഞ്ഞുകൊണ്ടയാൽ ഇറങ്ങി നടന്നു.
"ഇന്ന് വല്യ കുഴപ്പമില്ലെന്ന് പറയാം. അല്ലെങ്കിൽ കാൽ നിലത്തു തൊടില്ല "പുറത്തേക്ക് ഏന്തി വലിഞ്ഞു അയാളെ നോക്കുന്നതിനിടയിൽ ഒരു യാത്രികൻ പറഞ്ഞു.
"ആയിഷാ നിനക്ക് അടുത്ത സ്റ്റോപ്പിലല്ലേ ഇറങ്ങേണ്ടത്?"(മിച്ചു )
"ആഹ്, അതെ."."ദേ, ആ സീറ്റിലി രിക്കുന്ന കുട്ടിയെ കണ്ടോ?" മുൻഡോറിന്റെ ഭാഗത്തെ സീറ്റിലിരിക്കുന്ന ഒരു പെൺകുട്ടിയുടെ നേരെ ചൂണ്ടിക്കൊണ്ട് മിസ്‌ലൂ ന പറഞ്ഞു. "ആഹ്, അവളെ നിനക്കറിയോ?" (ആയിഷ ). "മ്മ് അറിയാം. അവൾക്കും നീ ഇറങ്ങേണ്ട സ്റ്റോപ്പിലാ ഇറങ്ങേണ്ടത്. എന്റെ അനിയത്തിയുടെ ഫ്രണ്ടാ. പിന്നെ, നേരത്തെ ബഹളം വെച്ച മനുഷ്യനില്ലേ, അയാളുടെ മകളാണത് ". മിച്ചു സഹതാപത്തോടെ പറഞ്ഞു."oooh പാവം കുട്ടി". (Thachu). ആയിഷാ അവളെ തന്നെ നോക്കികൊണ്ടിരുന്നു. വെളുത്തിട്ട് മെലിഞ്ഞ നല്ല സുന്ദരി ക്കുട്ടി. തലയിൽ നന്നായി മുടി മറച്ചിട്ട് സ്കാർഫ് കൊണ്ട് ചുറ്റിയിരിക്കുന്നു. ആയിഷക്ക് അവളോടെന്തോ ഇഷ്ട്ടം തോന്നി.
"ആയിഷ എന്റേത് പുതിയ നമ്പരാ, സേവ് ആക്കിവെച്ചോ "(തച്ചു പെട്ടെന്നോർത്തെടുത്തപോലെ പറഞ്ഞു ).
ഫോണിൽ നമ്പർ സേവ് ചെയ്യുന്നതിനിടയിൽ ഒരു മെസ്സേജ് അലെർട് വന്നു. സ്വലാത്ത് ഗ്രൂപ്പിൽ നിന്നാണ്. അവൾ നമ്പർ സേവ് ചെയ്തിട്ട് ഗ്രൂപ്പ് എടുത്തുനോക്കി. ഒരാളുടെ അനുഭവം എഴുതി അയച്ചിരിക്കുന്നു. അവളത് വായിച്ചിട്ട് മറ്റു രണ്ട് പേരോടായി വായിക്കാൻ പറഞ്ഞു. അവരത് വായിച്ചു തുടങ്ങി.
അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ്. ഇന്ന് എനിക്കൊത്തിരി സന്തോഷമുണ്ട്. സ്വലാതെന്റെ ജീവിതത്തിൽ വലിയൊരു നന്മയാണ് കൊണ്ടെത്തിച്ചത്. എന്റെ ഭർത്താവിന് ഒത്തിരി നാളായി ഒരു വിസയ്ക്ക് ശ്രമിക്കുന്നു, നാട്ടിലാണെങ്കിൽ നല്ലൊരു ജോലി നോക്കിയപ്പോൾ കിട്ടിയതുമില്ല. അപ്പോഴാണ് ഈ സ്വലാത്ത് ഗ്രൂപ്പിൽ ഞാൻ അംഗമാകുന്നത്. അൽഹംദുലില്ലാഹ് നിയ്യത്ത് ചെയ്തുകൊണ്ട് ഞാൻ ദിവസം 1000 സ്വലാത്ത് ദാ ഇമാക്കാൻ തുടങ്ങി.3 ആഴ്ചയ്ക്ക് ശേഷം നല്ല സാലറി ഉള്ള ഖൈറായ ഒരു ജോലിക്കുള്ള വിസ ശെരിയായി... ഞങ്ങളിന്ന് വളരെ സന്തോഷത്തിലാണ്......
ആ മെസ്സേജ് ഇരുവരും വായിച്ചു കഴിഞ്ഞ് ആയിഷയുടെ മുഖത്തേക്ക് നോക്കി. ആയിഷ അവരെ തന്നെ നോക്കുന്നുണ്ടായിരുന്നു. "ആയിഷ, സ്വലാത്ത് കൊണ്ട് തീരാത്ത പ്രശ്നങ്ങളോ നേടാത്ത ആഗ്രഹങ്ങളോ ഇല്ലല്ലേ "(മിച്ചു ). "മ്മ് "പുഞ്ചിരിച്ചു കൊണ്ടവൾ മൂളി. "നിന്റെ മാറ്റം പറഞ്ഞപ്പോൾ ശെരിക്കും അതെല്ലാർക്കും പറ്റുന്ന കാര്യമല്ലെന്നാ കരുതിയത്. ഇന്ഷാ അല്ലാഹ് ഞാനും ഇന്ന് തൊട്ട് സ്വാലാത് പതിവാക്കും. മനസ്സിലൊത്തിരി ആഗ്രഹങ്ങളുണ്ട്......"മനസ്സിലുറ ച്ച തീരുമാനത്തോടെ മിസ്‌ലൂ ന പറഞ്ഞു."എന്താ തച്ചു, നിനക്ക് ആഗ്രഹങ്ങളില്ലേ?" ആയിഷ തസ്‌ലീ മയുടെ മറുപടിക്കായി കാത്തു. "പിന്നില്ലാതെ ഞാനും കരുതി സ്വലാത്ത് ചൊല്ലണമെന്ന് ". തസ്‌ലീമ ആവേശത്തോടെ പറഞ്ഞു.
"അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അലാ കുല്ലി ഹാൽ അൽഫ അൽഫ മറഹ്. ഒത്തിരി സന്തോഷായി "ആയിഷയുടെ മനം കുളിർത്തു."അല്ലാഹു നമ്മളെയെല്ലാവരെയും വിജയിച്ചവരിൽ ഉൾപ്പെടുത്തട്ടെ ആമീൻ "ആയിഷ ദുആ ചെയ്തു. ഇരുവരും ആമീൻ പറഞ്ഞു.
സ്റ്റോപ്പ് എത്തിയെന്ന് അറിഞ്ഞത് ബസ്സ് നിർത്തിയപ്പോഴാണ്. ആയിഷ സലാം പറഞ്ഞു ബസ്സിൽ നിന്നിറങ്ങി.
അവൾക്ക് മുൻപിലാ യിട്ട് തന്നെ ആ വെളുത്ത പെൺകുട്ടിയുമുണ്ടായിരുന്നു. അവൾ മെല്ലെ മെല്ലെ നടന്നു ഒരു ഇടവഴിയിൽ കേറി. ഞാൻ പോകുന്ന വഴിയിലാണല്ലോ അവളും പോകുന്നത്. ആയിഷ മനസ്സിൽ കരുതി. പകുതിദൂരം പിഞ്ഞിട്ടും ഒന്നും ആ കുട്ടിയോട് മിണ്ടാൻ കഴിയാത്തതിൽ ആയിഷയ്ക്ക് വിഷമം തോന്നി. "അല്ലോഹ്" എന്തോ ഓർമ വന്നതുപോലെ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു. തിരിഞ്ഞു നോക്കിയപ്പോൾ ആയിഷയെ കണ്ടു. അവൾ ആയിഷയ്‌ക്കരികിലേക്ക്
ധൃതിയിലോടി.
🔘إن شاء الله🔘
(തുടരും)
✍🏻shahina binth haroon
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്
😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘
❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹
Post a Comment