📿PART - 2📿🍀സവലാത്തിന്റെ ഈരടികൾ🍀

   

🍀സവലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹



               📿PART - 2📿


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿



 ആയിഷ കയ്യിലെ കൌണ്ടർ  അവർക്കുനേരെ നീട്ടി. അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. "സ്വലാത്ത്. എന്റെ മാറ്റം സ്വലാത്തിലൂടെയാണ്".

"സ്വലാത്തിനിത്രയ്ക്കും പവറോ!!!" (മിച്ചു )

"അതെ. അതൊരുവല്ലാത്ത പവറാ" ചിരിച്ചുകൊണ്ട് ആയിഷപറഞ്ഞു.

"ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. നാവ് മറ്റു പലതിലും ജോലിയാകും. ദിവസം 100സ്വലാത്ത് വെച്ച് തുടങ്ങി. പിന്നെ പിന്നെ 500 ആയി,1000 ആയി. അങ്ങനെ എണ്ണം കൂടിവന്നു. അൽഹംദുലില്ലാഹ്. ഹൃദയതിനെന്തോ വല്ലാത്തൊരു റാഹതാ. എന്ത് വിഷമം വന്നാലും മനസ്സിരുത്തി സ്വലാത്ത് ചൊല്ലും. അപ്പോൾ തന്നെ എല്ലാ വിഷമവും മാറും".

"മ്മ് "ആയിഷയുടെ മാറ്റം ഉൾകൊള്ളാൻ ശ്രെമിച്ചുകൊണ്ട് തച്ചു മൂളി.

"അല്ലാ ആയിഷു, നീ കോളേജിൽ പോകുമ്പോൾ ഇത് തന്നെയാണോ വേഷം??? നിന്റെ വാപ്പ വല്യ ബിസിനെസ്സുകാരനല്ലേ... അത്യാവശ്യം പത്രാസ് കാണിക്കാൻ താല്പര്യപ്പെടുന്ന ആളല്ലേ.... ഇതൊക്കെ ധരിക്കാൻ സമ്മതിച്ചോ??? ആധുനിക യുഗത്തിൽ ഇതൊക്കെ ഇക്കാലത്തു പോസ്സിബിൾ ആണോന്ന് ചോദിക്കുന്ന, തിരുസുന്നതിനെ ലജ്ജയോടെ നോക്കുന്ന പുതുതലമുറയുടെ സംശയം മിസ്‌ലൂനയ് ക്കും തോന്നി.

മിസ്‌ലൂ ന്റെ ചോദ്യം ആയിഷയുടെ കണ്ണുകൾ നിറയിച്ചു. അവൾ തല കുനിച്ചു നിന്നു."എന്താടാ, മറുപടി ഇല്ലാത്തെ "(തച്ചു )

"കോളേജിൽ  ഈ വേഷം allowed അല്ല. അവിടെ യൂണിഫോം ആണ്. ആദ്യമൊന്നും യൂണിഫോം ധരിക്കുന്നത് എനിക്ക് പ്രശ്നമുള്ള കാര്യമല്ലായിരുന്നു. എന്നാൽ ഞാനെന്റെ റസൂലുല്ലാനോട് ﷺ അടുക്കുംതോറും മുഖം മറയ്ക്കാണ്ട് പോകുന്നത് ബുദ്ധിമുട്ടായി തോന്നി. വീട്ടിൽ ഹിജാബിനോടുള്ള ഇഷ്ട്ടം പറഞ്ഞപ്പോൾ വല്യ എതിർപ്പാണ് നേരിട്ടത്. ഇപ്പോഴും അങ്ങനെ തന്നെ.... " നിക്കാബിനുള്ളിൽ ആയിഷയുടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.അവൾ തുടർന്നു, ഇപ്പോൾ എന്റെ കോഴ്സ് കഴിയാറായി. അടുത്ത മാസം എക്സാം സ്റ്റാർട്ട്‌ ചെയ്യും. പിന്നെ പ്രാക്ടീസ് ആണ്, അപ്പോൾ എനിക്കീ വേഷം ധരിക്കുന്നതിൽ പ്രശ്നമുണ്ടാകില്ല ". തെല്ലൊരു ആശ്വാസത്തോടെ അവൾ പറഞ്ഞു നിർത്തി. "അപ്പോൾ കോളേജിൽ പോകുമ്പോൾ മുഖം മറയുന്നില്ലല്ലോ "മിസ്‌ലൂ നയുടെ സംശയം വീണ്ടും.. ഞാൻ സ്കാർഫ് വെച്ചു മറയ്ക്കാറുണ്ട്. കോളേജിൽ ബോയ്സ് കുറവാ, ക്ലാസ്സിൽ ഞാൻ എല്ലായ്പ്പോഴും ഇടയിലിരിക്കാറുള്ളത് കൊണ്ട് മുഖം കാണുന്നില്ലല്ലോ എന്നാ പരാതി ആരും പറയാറില്ല. എന്നാലും ഈ വേഷത്തിന്റെ അത്രയുമെത്തില്ലല്ലോ എന്നോർക്കുമ്പോൾ..... "ആയിഷയുടെ കണ്ഠം ഇടറി. ഇനിയും മിസ്‌ലൂ നയെ സംസാരിക്കാൻ വിട്ടാൽ മുഴുവൻ മൂടും കുളമാകും എന്ന് കരുതി തച്ചു ആയിശായെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു."ഈ മിച്ചു അല്ലെങ്കിലും ഇങ്ങനെയാ മറ്റുള്ളവരെ കരയിപ്പിക്കാൻ വല്ലാത്ത മിടുക്കാ"

മിച്ചു കൂടുതൽ കേൾക്കുന്നതിന് മുൻപേ തച്ചുന്റെ കാലിൽ ഒരുചവിട്ട് വെച്ചു കൊടുത്തു. "മനുഷ്യനൊരു സംശയം തോന്നിയത് തെറ്റാണോ??"എന്നൊരു ചോദ്യവും ഇട്ട് കൊടുത്തു. "അല്ലോഹ് ന്റെ കാലേ!"തച്ചു വേദന അഭിനയിച്ചു കൊണ്ട് വിളിച്ചു. "ഹമ്പടീ ഞാൻ ചെറിയൊരു ചവിട്ട് കൊടുത്തപ്പോൾ അവൾ പറയുന്നത് കെട്ടില്ലേ "(മിച്ചു ).

ആയിഷക്ക് ചിരി വന്നു. അവൾ കണ്ണുകൾ തുടച്ചു. "അയ്യടാ ഇളിച്ചെണ്ട കൂടൊൽ " മിച്ചു ആയിഷയെ നോക്കി പറഞ്ഞു. "ഹ്മ്മ്, നിങ്ങൾക്കൊരു മാറ്റവുമില്ല. ആ പഴയ അലമ്പൻ പാർട്ടി കളാ ഇപ്പോഴും. ചിരി അടക്കി കൊണ്ട് ആയിഷ പറഞ്ഞു. "ഹീഹീ "മിച്ചു ചിരിച്ചു. "ദേ, ബസ്സ് വരുന്നുണ്ട്. നിങ്ങളിവിടെ നിൽക്ക്. ഞാൻ പോകുന്നു. മിച്ചൂ, നീ  ഇന്നിവിടെ സ്റ്റേ ആണെന്ന് ഷാലിമാട്ടെ ഞാൻ പറഞ്ഞോളാം "(തച്ചു )

"അയ്യടാ നിന്നെ അങ്ങനെ ഒറ്റയ്ക്ക് വിടാൻ ഞാനുദ്ദേശിക്കുന്നില്ല. വാ ആയിഷു " മിസ്‌ലൂന ആയിഷു ന്റെ കൈകളിൽ പിടിച്ചു. Sunday ആയതിനാൽ വല്യ തിരക്ക് ബസ്സിൽ ഇല്ലായിരുന്നു. അവർ മൂന്നു പേർക്കുള്ള സീറ്റിൽ സ്ഥാനം പിടിച്ചു. അവർ സംസാരം തുടർന്നു. രണ്ട് സ്റ്റോപ്പ് കഴിഞ്ഞാൽ ആദ്യമിറങ്ങുന്നത് ആയിഷയാണ്. പിന്നെയാണ് മറ്റു രണ്ട് പേർക്കുമിറങ്ങേണ്ടത്. ആദ്യത്തെ സ്റ്റോപ് എത്തുന്നതിനുമുന്നേ ഡോറിൽ തുടർച്ചയായി അടിയുടെ ശബ്ദം കേട്ടു. എല്ലാവരും അമ്പരപ്പോടെ back ഡോറിന്റെ ഭാഗത്തേക്ക് നോക്കി.


🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪