📿PART - 13📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

 

🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 13📿


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


      "ആയിഷാ.... എവിടെ?"റൈഹാനയുടെ ശബ്ദം കേട്ട് അവൾ താഴേക്ക് സ്റ്റെപ് ഇറങ്ങി.

 "വേണ്ട ഞാനങ്ങോട്ട് വരാം". സ്റ്റെപ് കേറുന്നുണ്ടായിരുന്ന റൈഹാന അവളെ തടഞ്ഞു. ഇരുവരും റൂമിൽ കേറി.

"റൈഹു നീ എന്താ താമസിച്ചേ? ഞാൻ എത്ര നേരായി വെയിറ്റ് ചെയ്യുന്നു!ആമി ഇത്ത വരൂലേ?" ആയിഷയ്ക്ക് നല്ല ടെൻഷൻ ഉണ്ടെന്ന് റൈഹാനയ്ക്ക് മനസ്സിലായി. "ഞാൻ  താമസിച്ചിട്ടൊന്നുമില്ല, നിനക്ക് തോന്നുന്നതാവും. ഇത്താക്ക് വരാൻ പറ്റില്ലെന്ന് പറഞ്ഞു". "ഓഹ് "ആയിഷ വിഷമത്തോടെ തല കുനിച്ചു."അല്ലാ നീ ഇങ്ങനെ ഇരിക്കെണോ, റെഡി ആക്".

"എനിക്ക് പ്രത്യേകിച്ച് ഒരുങ്ങൊന്നും വേണ്ട, ഞാൻ പർദ്ദ ഇട്ടോണ്ട് നിൽക്കും. അവരിങ്ങനെ എന്നെ കണ്ടാൽ മതി"

 "എന്താ ആയിഷു നിനക്ക് താല്പര്യമില്ലേ?"

ഒരു നിമിഷത്തെ നിശബ്ദത്തയ്ക്ക് ശേഷം അവൾ പറഞ്ഞു. 

"ഇല്ല ".

"ഏഹ്! നിന്റെ വാപ്പീട്ടെ പറഞ്ഞില്ലേ ഇക്കാര്യം?"

"പറഞ്ഞു ".....ആയിഷ നടന്ന സംഭവങ്ങളെല്ലാം റൈഹാനയോടായി പറഞ്ഞു."റൈഹു നീയെത്ര ഭാഗ്യം ചെയ്തവളാ.... ജീവിതം മുഴുവൻ നിന്റെ ദീൻ സംരക്ഷിക്കുന്ന ഒരു കൂട്ടല്ലേ നിനക്ക് കിട്ടിയത്.... നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞതുമുതൽ ഞാനും ആഗ്രഹിക്കാൻ തുടങ്ങി ദീനുള്ള ഒരു പങ്കാളിയെ...പക്ഷെ....ഇപ്പോൾ......"പറഞ്ഞു നിർത്തിയപ്പോൾ ആയിഷയുടെ കവിൾത്തടങ്ങളിലൂടെ കണ്ണുനീർ ഒഴുകാൻ തുടങ്ങി.

"പോട്ടെ മുത്തേ, ഇത് ഉറപ്പിച്ചിട്ടൊന്നുമില്ലല്ലോ നീ ഇസ്തിഖാറ നിസ്കരിക്ക്.അള്ളാഹു ഖൈറെ തരൂ..."റൈഹാന ആശ്വസിപ്പിച്ചു.ആയിഷ വാഷ്‌റൂമിൽ പോയി വുളൂഅ് ചെയ്തുവന്നു.റൈഹാന പറഞ്ഞതുപ്രകാരം സുന്നത് നിസ്കരിച്ചു.

   " അല്ലാ, ഇതുവരെയും റെഡി ആയില്ലേ? റൈഹാന ഇവളെയെന്താ ഒരുക്കാതെ? "വല്യമ്മായും മാമിയും വന്നിട്ട് തിരക്കി."ഞാൻ റെഡി ആയിട്ടുണ്ട്"

"ഏഹ് ഇതാണോ വേഷം!"

."മ്മ്". "ഇപ്പോഴൊക്കെയല്ലേ ആയിഷാ അണിഞ്ഞൊരുങ്ങാൻ പറ്റോള്ളൂ?".

"മുഖവും മുൻകൈയ്യും മാത്രമേ പെണ്ണുകാണലിൽ കാണൽ സുന്നത്തുള്ളൂ. അവർ വേഷം നോക്കാനല്ലല്ലോ വരുന്നത് ". ആയിഷയുടെ വാക്കുകൾക്ക് മുന്നിൽ അവർക്കൊന്നും പറയാനില്ലെരുന്നു. അവർ താഴേക്ക് പോയി.

"ആയിഷാ നീ പൊളിയാണ്ട്ടാ, അവരെയൊക്കെ വായടപ്പിച്ചിലെ "

 "മ്മ്. നിങ്ങൾ തന്നെയാണ് ഞാനിങ്ങനെ പറയാനുള്ള പ്രചോദനം".

"മ്മ്. നീ ധൈര്യമായിട്ട് സ്വാലത്ത് ചൊല്ലിക്കൊണ്ടിരിക്ക്"....

   "സൈനൂ ..."ഫോണും കയ്യിൽ പിടിച്ചു ധൃതിയിലേക്ക് അടുക്കളയിലേക്ക് വാപ്പി ഓടി."ന്താ!ന്ത്‌ പറ്റി?" തിരക്കു പിടിച്ചുകൊണ്ട് ഉമ്മി കാര്യം അന്വേഷിച്ചു."പയ്യന്റെ വാപ്പാക്ക് പെട്ടെന്നൊരു നെഞ്ചു വേദന. ആശുപത്രിയിൽ കൊണ്ടുപോയിരിക്കുകയാ... അവരിന്ന് ഇങ്ങോട്ട് വരില്ലെന്ന് വിളിച്ചു പറഞ്ഞു. ന്തായാലും ഞാൻ ആശുപത്രിയിൽ പോയിട്ട് വരാം". വേഗത്തിൽ പറഞ്ഞു നിർത്തിക്കൊണ്ട് അയാൾ പുറത്തേക്ക് ധൃതി പിടിച്ചു ഇറങ്ങി. സംസാരം കേട്ടുകൊണ്ടിരുന്ന വല്യമ്മമാരും മാമിമാരും താടിക്ക് കയ്കൊടുത്തു.

"അല്ലോഹ് കഷ്ട്ടായല്ലോ ". ഉമ്മ ആയിഷയുടെ റൂമിലേക്ക് ആദിലിനെ കാര്യങ്ങൾ പറയാൻ വേണ്ടി പറഞ്ഞു വിട്ടു. അവൻ ഓടി ആയിഷയുടെ റൂമിലെത്തി."ഇത്താക്ക് ഒരു good news ". "എന്ത്?"ആകാംക്ഷയോടെ അവൾ ആദിലിനെ നോക്കി.

"ഇന്ന് വരേണ്ടവർ യാത്ര ക്യാൻസൽ ചെയ്തിരിക്കുന്നു." "ഏഹ് സത്യമാണോ നീ പറഞ്ഞത്?" 

"ആഹ്. പയ്യന്റെ വാപ്പാക്ക് നെഞ്ചുവേദന വന്നിട്ട് ആശുപത്രീലാ ഇപ്പോൾ ".

"ആദിലെ....."താഴെ നിന്നും ഉമ്മാടെ വിളികേട്ടപ്പോൾ അവൻ അങ്ങോട്ട് പോയി. ആയിഷയുടെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു.

"അൽഹംദുലില്ലാഹ് "അവളുടെ നാവ് ഹമ്ദുകളർപ്പിച്ചു.അവൾക്ക് തുള്ളിച്ചാടാൻ തോന്നി. അജ്മലിന്റെ ഉപ്പയുടെ കാര്യമോർത്തപ്പോൾ അവൾക്ക് സഹതാപം തോന്നി.

"അല്ലാഹു കാമിലായ ഷിഫാഅ് നൽകട്ടെ..."അവൾ മനസ്സിൽ ദുആ ചെയ്തു.

"കണ്ടോ ആയിഷു നിന്റെ വിളി പടച്ചോൻ കേട്ടു ". ചിരിച്ചു കൊണ്ട് റൈഹു പറഞ്ഞു.ഇത് ഖൈറല്ലെങ്കിൽ ഉറപ്പായും അള്ളാഹു മാറ്റിത്തരും. റൈഹാന ആത്മവിശ്വാസം നൽകി.

"റൈഹാനാ നീ ഫോൺ എവിടെ വെച്ചു?"ചോദ്യവുമായി അമ്മായി റൂമിലേക്ക് വന്നു."ദാ എന്റെ കയ്യിലുണ്ട്. ഇന്നോളീം". അവൾ അമ്മായിടെ കൈകളിൽ ഫോൺ വെച്ചു കൊടുത്തു."ന്റെ കുട്ടി കാര്യങ്ങളൊക്കെ അറിഞ്ഞോ?"ആയിഷയോടായി അവർ തിരക്കി.

"മ്മ് "

 "സാരല്യ, അസുഖമൊക്കെ മാറുമ്പോൾ അവർ കാണാൻ വരും".ആയിഷയുടെ അനിഷ്ടം അറിയാത്തതിനാൽ അവൾ വിഷമത്തിലാണെന്ന് കരുതിക്കൊണ്ട് അമ്മായി സമാധാനിപ്പിച്ചു.

"ഉമ്മച്ചി ന്താ പറയണേ, അവൾക്ക് തുള്ളിച്ചാടാനുള്ള സന്തോഷമുണ്ട്. അപ്പോഴാ ഇങ്ങൾ വീണ്ടും വരുന്ന കാര്യം പറഞ്ഞു പേടിപ്പിക്കുന്നത്..."

"നീ ന്താ റൈഹു പറയുന്നത്? എനിക്കൊന്നും മനസ്സിലാവണില്ല". റൈഹാന അമ്മായിയോട് ആയിഷ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു കൊടുത്തു.

"ആഹാ അപ്പോൾ അങ്ങനെയൊക്കെയാണോ കാര്യങ്ങൾ " അവർ ആശ്ചര്യത്തോടെ പറഞ്ഞു.

 "ന്റെ മോള് പേടിക്കണ്ട. നിനക്ക് ഖൈറാ യതെ കിട്ടു "

."മ്മ്. ഇങ്ങൾ ദുആരക്കീം"."എന്റെ കുട്ടിക്ക് വേണ്ടി എപ്പോഴും ഞാൻ ദുആ ചെയ്യലുണ്ട് "ആയിഷയുടെ മൂർദ്ധാവിൽ ചുംബനം നൽകിക്കൊണ്ട് അവർ പറഞ്ഞു.

"ഞാൻ ആമിനായെ വിളിച്ചു പറയട്ടെട്ടോ. നിങ്ങളിവിടെയിരിക്ക് "അമ്മായി താഴെക്കിറങ്ങി.

ICU ന് പുറത്തിരിക്കുന്ന അജ്മലിന്റെ അടുത്തേക്ക് ആയിഷയുടെ വാപ്പി ഓടി."ഇപ്പോൾ വാപ്പാക്ക് എങ്ങനെയുണ്ട് മോനെ?" "ആയിഷയുടെ വാപ്പിയെക്കണ്ട അജ്മൽ നിവർന്നിരുന്നു. ഇപ്പോൾ അബോധാവസ് തയിലാണെന്നാ ഡോക്ടർ പറഞ്ഞത്. അറ്റാക്ക് വന്നതായിരുന്നു"."എനിക്കിപ്പോൾ കാണാൻ പറ്റില്ലെ അപ്പോൾ?"."ഇല്ലാ .... ആർക്കും അതിന് പെർമിഷൻ കൊടുത്തില്ല." "നിങ്ങൾ പോയ്ക്കോളൂ, നിന്നിട്ടും കാര്യമില്ല"."മ്മ്. വീട്ടിൽ കൊണ്ട് പോവുമ്പോൾ ഞാൻ കാണാൻ വരാം"."അല്ലാ, ആയിഷയോട് കാര്യങ്ങൾ പറഞ്ഞോ?" അജ്മലിന്റെ ടെൻഷൻ മുഴുവൻ ആയിഷയെ കാണാൻ കഴിയാത്തതിലായിരുന്നു. "അവളുടെ ഉമ്മ പറഞ്ഞു കാണും ". "ഞാൻ നാളെ വന്നാലോ എന്ന് ആലോചിക്കുകയാ...."അജ്മലിന്റെ വാക്കുകളിൽ അത്ഭുതം തോന്നിക്കൊണ്ട് അയാൾ അവന്റെ  മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു "അല്ലാ, വാപ്പാക്ക് സുഖമില്ലാണ്ട് കിടക്കുന്ന ഈ അവസ്ഥയിൽ........എങ്ങനെ?"."വാപ്പാക്ക് വേറെ കുഴപ്പമൊന്നുമില്ല. നല്ല റസ്റ്റ്‌ വേണമെന്നുള്ളത് കൊണ്ട് ശെരിയാവാൻ കുറച്ചു താമസം പിടിക്കും. ആയിഷ ഏതായാലും സമ്മതിച്ച സ്ഥിതിക്ക് താമസിപ്പിക്കാണ്ടിരിക്കുന്നതല്ലേ നല്ലത് "അവൻ തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു."ഇതുപോലെയുള്ള കാര്യങ്ങളിൽ മുതിർന്നവരും വേണം. ന്തായാലും വാപ്പാക് സുഖമാവട്ടെ ". വെളിയിൽ ഡോറിൽ കൂടി ബെഡ് ൽ കിടക്കുന്ന അജ്മലിന്റെ ഉപ്പയെ നോക്കികൊണ്ട് അയാൾ പറഞ്ഞു."മ്മ്. Ok "അവന് ചെറിയൊരു നീരസം അയാളോട് തോന്നി."എന്നാൽ ശെരി. ഞാൻ പോകുന്നു.സുഖമാകുമ്പോൾ ഞാൻ വാപ്പയെ കാണാൻ വരാം." ആയിഷയുടെ വാപ്പി യാത്ര പറഞ്ഞു ആശുപത്രിയിൽ നിന്നുമിറങ്ങി.


കാർ യാത്രയിലുടനീളം ആയിഷയുടെ ഉപ്പയുടെ  മനസ്സ് മുഴുവൻ അജ്മലിന്റെ പെരുമാറ്റമായിരുന്നു......


(തുടരും )


✍🏻 *Shahina binth haroon*

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

*തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ comments കൾ പ്രതീക്ഷിക്കുന്നു.*😊

*ഉപകാരപ്പെടുമെങ്കിൽ മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലോ.*


നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഈയുള്ളവളെയും ഉൾപ്പെടുത്തണേ 😥

Support ചെയ്തവർക്കും share ചെയ്തവർക്കും    جزاك    الله  خير 🥰

 *മുത്ത് നബിയ്ക്കൊരു ﷺസ്വാലാത് ചൊല്ലാം.* 😘


*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*


(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪