📿PART - 12📿 🍀സ്വലാത്തിന്റെ ഈരടികൾ🍀
🍀സ്വലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 12📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
"ഇങ്ങളെന്താ ഈ കാണിക്കുന്നത്?"ഉമ്മ വാപ്പിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു."എന്ത് കാണിച്ചെന്ന് "
"അവൾക്കിഷ്ടമില്ലെങ്കിൽ പിന്നെന്തിനാണ് ഇത് നടത്തുന്നത്? ജീവിക്കേണ്ടത് അവളല്ലേ?"
"ഓഹ് അതാണോ, അവൾ ഇപ്പോൾ വേണ്ടെന്ന് പറയും. പിന്നീട് ഇതാണ് നല്ലതെന്ന് തോന്നും. "
" അവൾക്ക് ഇതുപോലൊരു പയ്യനെയല്ല ആഗ്രഹിക്കുന്നത്"
"നീയും തുടങ്ങിയോ?അവന് എന്നോട് ആയിഷയെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോഴേ ഞാൻ പറഞ്ഞു. എന്റെ മോൾക്ക് നിസ്കാരമൊക്കെ നിലനിർത്തുന്നയാളെയാണ് താല്പര്യമെന്ന്. അപ്പോൾ അവൻ തന്നെയാ പറഞ്ഞത്, സ്ഥിരമായി പള്ളിൽ പോകുന്നവനാണെന്ന് . പിന്നെ വേഷത്തിന്റെ കാര്യം എന്നെ കാണാൻ വന്നപ്പോൾ അവന്റെ മുടിയൊന്നും ഫോട്ടോയിൽ കണ്ട പോലെ നീട്ടിവളർത്തിട്ടില്ല. അത് പഴയ ഫോട്ടോയാ " ഉമ്മാടെ മുഴുവൻ സംശയങ്ങളും തീർക്കാനെന്നോണം ഉപ്പ പറഞ്ഞു നിർത്തി.
"പക്ഷെ ഒട്ടും മനസ്സിലാണ്ടാണ് അവൾ സമ്മതിച്ചത്."
"എടി സൈനു നിന്നെ കെട്ടുന്ന സമയവും നീയും ഇങ്ങനെയായിരുന്നില്ലേ. നിന്നെ കെട്ടിയേനുശേഷമല്ലേ ഞാനും നിസ്കാരം കറക്റ്റ് ആക്കിയത്. അതുപോലെയാണ് നമ്മുടെ മോളെ കാര്യത്തിലും......"
"ഹ്മ്മ് ". ഉമ്മ നെടുവീർപ്പിട്ടു.
"ആയിഷാ " ക്ലാസ്സിലേക്ക് കേറുന്നതിന് മുൻപായി റസിയ പിന്നിൽ നിന്നും വിളിച്ചു. ആയിഷ അവളെയും കൂട്ടാനായി അവിടെ നിന്നു.
"At last നീ സമ്മതിച്ചൂല്ലേ " കിതച്ചു കൊണ്ട് അവൾ ചോദിച്ചു.
"മ്മ് ".
"അജ്മൽ കുറച്ചുമുൻപായി എന്നെ വിളിച്ചിരുന്നു. നിന്റെ ഉപ്പ അവനെ വിളിച്ച കാര്യം പറയാൻ".
"മ്മ് ".
ആയിഷ മൂളുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
"അവൻ വിളിച്ചപ്പോൾ ഞാൻ ശെരിക്കും ഞെട്ടിയേട്ടോ, കാരണം മിനിഞ്ഞാന്ന് നിന്റെ സംസാരം അങ്ങനെയായിരുന്നല്ലോ, ശെരിക്കും നിനക്കിതിന് സമ്മതമാണോ?". ആയിഷ ഒന്നും മിണ്ടീല. അവൾ ക്ലാസ്സിലേക്ക് കേറി. "എന്താടി ഒന്നും മിണ്ടാത്തത്?"ആയിഷയുടെ മൗനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് റസിയ ചോദിച്ചു.
"റസീ ഞാൻ കാരണം നിന്റെ ജീവിതം നശിക്കണ്ട, എന്റെ വാപ്പിയുടെ അഭിമാനത്തിന് ക്ഷതവുമേൽക്കണ്ട. ഞാനായിട്ട് ആരും നാണം കെടേണ്ട ". ആയിഷയുടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ട് കൂടുന്നുണ്ടായിരുന്നു.
"അത് ആയിഷു......എന്നെ മറ്റുള്ളവരുടെ മുൻപിൽ അവൻ......"ആയിഷയുടെ കണ്ണ് നിറയുന്നത് കണ്ട് റസിയയ്ക്ക് വാക്കുകൾ പൂർണമാക്കാൻ കഴിഞ്ഞില്ല. ഇഷ്ടമില്ലാത്ത കല്യാണത്തിന് ആയിഷ സമ്മതം നൽകിയതിന് താൻ കാരണക്കാരിയാണെന്ന കുറ്റബോധം അവളിലുണ്ടാക്കി.
"ഏയ് സാരമില്ല്യെടി, നമ്മൾ കൊതിച്ചത് തന്നെ കിട്ടണമെന്നില്ലല്ലോ, ചിലപ്പോൾ എനിക്കിതായിരിക്കും ഖൈർ.... ആയിഷയുടെ കണ്ണുനീർ തുള്ളികൾ ടേബിളിൽ വീണു.
"ആയിഷ കരയാണ്ടിരിക്ക്. ഞാൻ അവനോട് പറയാം. നിനക്കിതിൽ താല്പര്യമില്ലെന്ന്". ആയിഷയുടെ കരച്ചിൽ റസിയയെ വിഷമിപ്പിച്ചു.
"അവനെ ഇന്നലെ കണ്ടു. ഞാനത് പറയുകയും ചെയ്തു. അവന്റെ വാശി ജയിക്കണമത്രേ....." ആയിഷ ഡെസ്കിലേക്ക് മുഖം കമഴ്ത്തി കിടന്നു. റസിയ എന്ത് ചെയ്യണമെന്നറിയാതെ അവളെ നോക്കി ഇരുന്നു. ആയിഷ വന്നതറിഞ്ഞ ഷഹാന പുറകിൽ നിന്നും എഴുന്നേറ്റു വന്നു."ക്യാ ഹുവാ ബേഡീസ്..." അവളുടെ ഹിന്ദിപ്രയോഗം നടത്തി. "കുച്ച് നഹിം ഷാനു "ഷഹാന ഇതിനെപ്പറ്റി ഒന്നും അറിഞ്ഞിട്ടില്ലെന്ന് കരുതി റസിയ മറുപടി നൽകി."ആഹ് റസീ ഇന്നലെ എവിടെ പോയിരുന്നു. നമ്മളെ ആയിഷയ്ക്ക് നീ പണികൊടുത്തല്ലേ?"
"പണിയോ!എന്ത് പണി?" ഷഹാന ഉദ്ദേശിക്കുന്നത് എന്തെന്ന് മനസ്സിലാക്കാതെ അവൾ ചോദിച്ചു."ആഹ്, നിന്നെ അജ്മൽ ഭീഷണിപ്പെടുത്തിയപ്പോൾ ആയിഷയെ വിളിച്ചു കരഞ്ഞുന്നറിഞ്ഞല്ലോ " സംഭവത്തിന്റെ സീരിയസ്നെസ്സ് മനസ്സിലാക്കാൻ ഷഹാന ഒരൽപ്പം കേറ്റിപറഞ്ഞു .
"ഓഹ് നീയതറിഞ്ഞോ" റസിയയ്ക്ക് കാര്യങ്ങൾ മനസ്സിലായി.
"മ്മ്. നീ അറിഞ്ഞോ ഇന്നലെ അജ്മൽ വന്നിരുന്നു.ആ വയലിനടുത്തു, പാവം നമ്മുടെ ആയിഷുനെ കരയിപ്പിച്ചാ അവൻ പോയത്."
പെട്ടെന്ന് ഓർമയിലെന്തോ ഓടിവന്നതുപോലെ അവൾ ആയിഷയുടെ നേരെ തിരിഞ്ഞു.
"അല്ലാ ആയിഷു അവൻ പറഞ്ഞത് സത്യമായിരുന്നോ? വീട്ടിൽ പോയപ്പോൾ വാപ്പി ന്തെങ്കിലും പറഞ്ഞിരുന്നോ?". "മ്മ് ". മുഖമുയർത്തികൊണ്ട് ആയിഷ മൂളി.
"ഏഹ്.അപ്പോൾ അവന് പറഞ്ഞത് സത്യമാണോ..!" ഷഹാനയിൽ ചെറിയ രീതിയിൽ ഞെട്ടലുളവാക്കി.
"ആഹ് ഡീ. അവൾ കല്യാണത്തിന് സമ്മതിക്കുകയും ചെയ്തു." മറുപടി റസിയയിൽ നിന്നായിരുന്നു."ആയിഷാ " ആയിഷയുടെ മുഖം തന്നിലേക് തിരിച്ചു ഷഹാന വിളിച്ചു. അവളുടെ മുഖം ചുവന്നിരിക്കുന്നതവൾ കണ്ടു. കണ്ണുകളിൽ ഇപ്പോഴും കണ്ണുനീർ ഉരുണ്ട് കൂടുന്നുണ്ട്.
"Helo friends, Haritha mam told everyone go to the lab with the necessary supplies" ക്ലാസ്സ് ലീഡർ വന്നുകൊണ്ട് എല്ലാവരോടുമായി പറഞ്ഞു."
"ആയിഷാ വാ നമുക്ക് പോകാം. താഴെ നിന്നും മുഖം കഴുകാം " ഷഹാന ആയിഷയുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി. അവർ അവിടെ നിന്നും എഴുന്നേറ്റുകൊണ്ട് ലാബിലേക്ക് പോയി.
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടേയിരുന്നു.... ആയിഷയ്ക്ക് ഒന്നിനോടും താല്പര്യമില്ലാത്തതുപോലെ അനുഭവപ്പെട്ടു. മനസ്സിൽ എവിടെയോ ചെറിയൊരു പ്രതീക്ഷ അവളിൽ ഉണ്ടായിരുന്നു.
"ആയിഷാ നാളെ അവിടുന്ന് പത്തു പതിനഞ്ചു പേർ വരും . ഒരു ഉച്ചയോടടുക്കുമ്പോൾ. ഞായറാഴ്ചയായോണ്ട് നിനക്ക് പ്രത്യേകിച്ച് തിരക്കൊന്നുമില്ലല്ലോ?". വാപ്പിയുടെ ചോദ്യത്തിന് "illa" എന്നവൾ മറുപടി നൽകി. ആയിഷ തന്റെ റൂമിലേക്ക് പോയി. ടേബിളിന് പുറത്ത് കഴിഞ്ഞ ഞായറാഴ്ച ആമി ഇത്താട്ടെന്ന് വാങ്ങിയ സ്വലാത്തിന്റെ ബുക്ക് അവൾ കണ്ടു. അവൾ വായിച്ചു നിർത്തിയ പേജ് നമ്പർ നോക്കി എടുത്തു. ആയിഷ അടുത്ത പേജ് മറിച്ചു. *ദറൂദെ ചിഷ്തിയ്യ* അവൾ ഹെഡിങ് വായിച്ചു. അവളുടെ ചൂണ്ട് വിരൽ ഓരോ വരികളെയും തഴുകികൊണ്ടേ ഇരുന്നു. കൊടുത്തിരിക്കുന്ന പ്രത്യേകതകളിലൊന്ന് അവളുടെ കണ്ണുകളിലുടക്കി.ഖൈറായ വൈവാഹിക ജീവിതം ആഗ്രഹിക്കുന്നവരെ, വൈവാഹിക തടസ്സത്തിൽ പെട്ടന്ന് അകലുന്നവരെ നിങ്ങൾക്കിതാ ഒരു പോംവഴി.....
അവൾ സ്വാലത്ത് ഏതെന്നു നോക്കി.
*اللهم صل على سيدنا ومولانا محمد عبدك ونبيك وحبيبك ورسولك النبي الأمي وعلى آله وأصحابه واهل بيته وبارك وسلم*
ഇതിനെ ചൊല്ലുന്നത് ജീവിത വിജയത്തിന് കാരണമാകും. എല്ലാ ആപത്തുകളിലും 1000 തികച്ചും ഫലമടയും.നബി തങ്ങടെ ﷺ ഇഷ്‌ക് ആണ് പ്രധാന വിഷയം. ഒരാഴ്ചയിൽ 41 വീതം സ്ഥിരമാക്കൾ ഉത്തമം. വെള്ളിയാഴ്ച ജുമുഅയ്ക്ക് ശേഷം ഇതിനെ 101 പതിവാക്കി പരാജയത്തിൽ നിന്നൊഴിവാക്കിക്കൊള്ളൂ. ഇജാസത്തു ഉത്തമമാണെന്നതും മറന്നുകൂടാ.
സ്വലാത്തിന് താഴെയായിരുന്ന കുറിപ്പും അവൾ വായിച്ചു. ആയിഷയുടെ ഉള്ളിൽ എവിടെയോ മിന്നിയ പ്രതീക്ഷയുടെ തീ നാളം പ്രശോഭിക്കാൻ തുടങ്ങി. "അല്ലെങ്കിലും muth നബിയുടെ ﷺ മേലുള്ള സ്വലാത്ത് ന്തിനും പരിഹാരമാണ്". അവൾ ആഗ്രഹം മനസ്സിൽ കരുതി ആ സ്വലാത്ത് ചൊല്ലാൻ തുടങ്ങി.....
പുതിയ പുലരിയെ അവൾ വികാരഭരിതമായി വരവേറ്റു.ഇന്നാണ് അജ്മലിന്റെ വീട്ടുകാർ വരുന്നത്. "യാ rabbee കൈവിടരുതേ... നിന്നിലാണെന്റെ സകല പ്രതീക്ഷ...." അവൾ മനമുരുകി ദുആ ചെയ്തു.
"ഇത്താ ഉമ്മച്ചി ഒരുങ്ങാൻ പറഞ്ഞു. അമ്മായിം റൈഹുത്തായും മാമായും വന്നോണ്ടിരിക്കയാന്നും പറഞ്ഞു ". ആയിഷയുടെ മനസ്സ് ഒരേ സമയം ഏതൊക്കെയോ വികാരങ്ങൾ മിഞ്ഞിമറഞ്ഞു. വീട്ടിൽ അടുത്ത ബന്ധുക്കൾ വന്നുകൊണ്ടിരുന്നു.ആയിഷയുടെ ഹൃദയമിടിപ്പ് ശബ്ദത്തിൽ മിടിക്കാൻ തുടങ്ങി. അവൾക്ക് ഉറക്കെ കരയണമെന്നുണ്ട്.കഴിയുന്നില്ല.... അവൾ റൈഹാനയെയും പ്രതീക്ഷിച്ചു സ്വാലത്ത് ചൊല്ലിക്കൊണ്ടിരുന്നു........
(തുടരും )
✍🏻 Shahina binth haroon
താഴെ 👇🏻കൊടുത്തിട്ടുള്ള നാരിയ്യത് സ്വാലാത്ത് നോക്കിയിട്ട് ബാക്ക് അടിക്കരുത്. ചൊല്ലണം 🥰. ഒപ്പം ന്തെങ്കിലും ഹലാലായ ആഗ്രഹങ്ങൾ കൂടി കരുതൂ... 😘. സ്വലാത്ത് എല്ലാത്തിനും പരിഹാരമാണ് 💞
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
🥰മത്ത് നബിയ്ക്കൊരു ﷺസ്വാലാത് ചൊല്ലാം😘
*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًا الَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*
(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)
Post a Comment