📿PART - 11📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

 🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 11📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


      മറുതലയ്ക്കൽ ആരെന്ന് അറിയാൻ വേണ്ടി ആയിഷ ഫോൺ ചെവിയോട് ചേർത്ത് വെച്ചു. "ഹലോ ആയിഷ അല്ലേ". "ഹാ അതെ. ഇതാരാണ്?" സ്ത്രീ ശബ്ദമാണെന്ന് മനസ്സിലാക്കികൊണ്ട് അവൾ മറുപടി നൽകി.

"ഡീ ഞാൻ നാദിയയാണ്.10th ലെ ".

 "ആ നാദി നീയോ സുഖം തന്നെയല്ലേ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?".

" ആ സുഖം ഡീ നിനക്കോ". " അൽഹംദുലില്ലാഹ് ഖൈർ". "പിന്നെ അടുത്ത ആഴ്ച എന്റെ കല്യാണമാണ്  ഉറപ്പായിട്ടും വരണം"

"ആഹാ,ഇൻഷാ അല്ലാഹ് ". നിന്റെ വാപ്പിട്ടേ എന്റെ വാപ്പച്ചി പറഞ്ഞോളും"

"മ്മ്. എന്റെ നമ്പർ എവിടുന്ന് കിട്ടി?"

 "തച്ചുന്റെന്ന്. ഇന്നലെ നിന്നെ കണ്ട വിവരവും പറഞ്ഞിരുന്നു"

"ഓഹ് "

"നിങ്ങളെല്ലാരും കൂടി വരണംട്ടോ, ഞാൻ ഇക്കാട്ടെ പറഞ്ഞിരുന്നു. എനിക്ക് ഒത്തിരി കൂട്ടുകാരുണ്ടെന്ന് ".

"ഇക്കായോ?" അതുവരെ നാദിയയുടെ സംസാരം ശ്രദ്ധിക്കുകയായിരുന്ന ആയിഷ സംശയത്തോടെ ചോദിച്ചു. "ആഹ് ഇക്ക. ഞങ്ങൾ വിളിക്കാറുണ്ടെടി ". ആയിഷയുടെ സംശയം അവൾ തീർത്തു കൊടുത്തു.

"നീയും ഇതൊക്കെ ഹലാലായി കാണുന്ന കൂട്ടത്തിലാണോ നാദി?" അത്ഭുതത്തോടെ ആയിഷ തിരക്കി.

"അതിപ്പോൾ എല്ലാവരും ചെയ്യുന്നതല്ലേ ..!"

 "എല്ലാവരും ചെയ്യുന്നതുപോലെ ചെയ്യാൻ പാടുണ്ടോ?".

"എന്നെ കെട്ടാൻ പോകുന്നയാളല്ലേ വേറെയാരുമല്ലല്ലോ "

"ഹാ കെട്ടാൻ പോകുന്നയാളാ, കെട്ടിയ ആളല്ല". ആയിഷയുടെ മറുപടിക്ക് മുന്നിൽ നാദിയ നിശബ്ദമായി.

"വാപ്പച്ചി വിളിക്കുന്നു, പിന്നെ ശെരി കല്യാണത്തിനുകാണാം ". പറഞ്ഞു നിർത്തി കൊണ്ട് നാദിയ കാൾ കട്ട്‌ ചെയ്തു. താല്പര്യമില്ലാത്തതിന്റെ പേരിൽ നുണ പറഞ്ഞു കട്ടാക്കിയതെന്ന് ആയിഷയ്ക്ക് മനസ്സിലായി. അവളുടെ മുഖത്ത് നിക്കാഹിന്റെ പേരിൽ ഹറാമുകൾ കാട്ടിക്കൂട്ടുന്ന കുട്ടികളോട് പുച്ഛം നിറഞ്ഞു.

"കുഞ്ഞു ഞാൻ ഉമ്മീട്ടെ പോണ് "തട്ടിവിളിച്ചു കൊണ്ട് ഐസ പറഞ്ഞു."ഞാൻ കൊണ്ടാക്കാട്ടോ, കുഞ്ഞു ദുആ ചെയ്യട്ടെ "അവളുടെ കുഞ്ഞു കവിളിൽ നുള്ളിക്കൊണ്ട് ആയിഷ പറഞ്ഞു.

"മ്മ്."സമ്മതം മൂളിക്കൊണ്ട് ഐസ കുഞ്ഞിതലയാട്ടി.

        "അൻവർ ഇന്നിവിടെ നിൽക്ക്. ഒത്തിരി നാളായില്ലേ ഇവിടെ വന്നിട്ട്..."ആഹാരം വിളമ്പുന്നതിനിടയിൽ ഉമ്മ പറഞ്ഞു." നാളെ അർജെന്റ് ആയി ഒരു സ്ഥലം വരെ പോകാണം. " ഞാൻ പറയുമ്പോൾ മാത്രമെന്താണിത്ര അർജന്റ്? "ഉമ്മ പരിഭവിച്ചു."അല്ലോഹ് അങ്ങനെന്നുമല്ല, അത്യാവശ്യമായോണ്ടാ. ഇന്ഷാ അല്ലാഹ് പിന്നൊരിക്കൽ ഞാൻ ഇവളെയും കുട്ടിയേം കൊണ്ട് വന്നു നിൽക്കാം ". 

"ഹ്മ്മ് പിന്നെ നിന്റെ ഇഷ്ട്ടം പോലെ ചെയ്യ് ". ഉമ്മ നെടുവീർപ്പോടുകൂടി പറഞ്ഞു.

    ആഹാരം കഴിച്ചു ഇഷാ നിസ്കാരത്തിനു മുൻപായി അൻവർ യാത്ര ചോദിച്ചു ഇറങ്ങി. ആയിഷ ഐസയെ വാരിപ്പുണർന്നു, അവൾക്കൊരു ചുംബനവും നൽകി.

"കുഞ്ഞുന് ഐസ ക്കുട്ടി മുത്തം തന്നില്ലല്ലോ "ആയിഷ പരിഭവം നടിച്ചു.

"ഐസ ആയിഷയെ ഇറുകെ പുണർന്നുകൊണ്ട് കവിളത്തു മുത്തം കൊടുത്ത്, മുറ്റത്തേക്കിറങ്ങി അബീന്റെ കൈകളിൽ പിടിച്ചു. സലാം പറഞ്ഞു എല്ലാവരും കാറിൽ കേറി. അൻവർ കാറിന്റെ ഡോർ തുറക്കുന്നതിനിടയിൽ വാതിലിനോട് ചാരി നിൽക്കുന്ന ആയിഷയെ നോക്കി കണ്ണടച്ചു, എല്ലാം നേരായാകും എന്ന മെസ്സേജ് അവന്റെ കണ്ണുകളിൽ നിന്നും അവളിലേക്കത്  കൈമാറി.

   കണ്ണിൽ നിന്നും കാർ പോകുന്ന കാഴ്ച മറഞ്ഞപ്പോൾ ആയിഷ തന്റെ റൂമിലേക്ക് പോയി.നിസ്കാരം കഴിഞ്ഞ് വാപ്പിരടുത് ഫോണിൽ സംസാരിച്ചതിനെപ്പറ്റി അൻവർ പറഞ്ഞത് ആയിഷ ഓർത്തു."حسبنا لله ونعمل وكيل "അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. ആ വാക്യം ഉച്ചരിക്കുമ്പോഴൊക്കെ വല്ലാത്തൊരു ആശ്വാസം അവൾക്ക് ഫീൽ ചെയ്യും.

      രാത്രി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കവേ വാപ്പി ആമുഖമെന്നോണം തൊണ്ടയനക്കി. മൗനത്തിലായിരുന്ന ആയിഷ വാപ്പിന്റെ മുഖത്തേക്ക് നോക്കി. ആയിഷ കേൾക്കാനെന്നോണം വാപ്പി ഉമ്മച്ചിയോടായി പറഞ്ഞു."സൈനു (സൈനബ )നമ്മുടെ മോൾക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്. അജ്മൽ എന്നാ പയ്യന്റെ പേര്. ആയിഷക്ക് അറിയാം. അവളുടെ കോളേജിൽ പഠിച്ചതാണ്. ഡിഗ്രി കഴിഞ്ഞ് MLT course m കഴിഞ്ഞ് ഇപ്പോൾ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു. അത്യാവശ്യം നല്ല സമ്പത്തുമുണ്ട്. എനിക്ക് നന്നായി ബോധിച്ചു. ഇന്ന് അൻവർ വിളിച്ചിരുന്നു. ആയിഷയുടെ ഇഷ്ട്ടം കൂടി നോക്കണമെന്ന് പറഞ്ഞു."

"അപ്പോൾ നിങ്ങളെന്ത്‌ പറഞ്ഞു?" ഉമ്മിക്ക് ആകാംക്ഷ ഏറുന്നുണ്ടായിരുന്നു. "എന്റെ ഇഷ്ട്ടം തന്നെയാ എന്റെ മോൾക്കും എന്ന്. അങ്ങനെയല്ലേ ആയിഷാ?" പെട്ടെന്നുള്ള വാപ്പിന്റെ ചോദ്യം കേട്ടിട്ട് ആയിഷ എന്ത് പറയണമെന്നറിയാതെ കുഴങ്ങി. അവൾ തല കുനിച്ചു.

"നീ അവനെ കണ്ടിട്ടുണ്ടല്ലോ അല്ലെ?"

 "മ്മ് ". അവളുടെ മനസ്സിൽ എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.... ഒന്നും നാവിലൂടെ പുറത്തേക്ക് വരുന്നില്ല."നിങ്ങളടുത് ഫോട്ടോ ഉണ്ടോ " "ആഹ്. അവൻ ഇന്ന് അയച്ചുതന്നു. ആദിലെ ആ ഫോണെടുത്തെ " ആദിലിനടുത്ത് ചാർജിൽ ഇരുന്ന ഫോൺ എടുത്ത് അവൻ വാപ്പിക്ക് കൊടുത്തു. അദ്ദേഹം വാട്സ്ആപ്പ് ഓപ്പൺ ചെയ്തു. ഉമ്മിക്ക് ഫോട്ടോ കാണിച്ചു കൊടുത്തു. " നല്ല മൊഞ്ചുള്ള പയ്യൻ..... അല്ലാ,ഇവന്റെ കയ്യിലെന്താ ഒരു ചങ്ങല "

"അത് ചങ്ങലയല്ല ഉമ്മച്ചിയെ ഇപ്പോഴത്തെ ട്രന്റാ ഈ ബ്രയ്‌സിലേറ്റ്." ഉമ്മാക്ക്

ന്യൂ ജനറേഷൻ ട്രെൻനെപ്പറ്റി ആദിൽ പറഞ്ഞു കൊടുത്തു. "ഇങ്ങേടുക്കീം ഞാനും കൂടി കാണട്ടെ " ആദിൽ ധൃതി കൂട്ടി. അവനിലേക്ക് ഉമ്മ ഫോൺ കൈമാറി. "മ്മ്... ഇത്താക്ക് ചേരും. ആ മുടി അല്പം വെട്ടിക്കളഞ്ഞാൽ പൊളിച്ചു". ആ ഏഴാം ക്ലാസുകാരനും അജ്മലിന്റെ വളർത്തിയിട്ട മുടിയോട് ന്തോ അറപ്പ് തോന്നി.

"ആയിഷക്കും കൂടി കാണിച്ചുകൊടുക്ക് " ഉമ്മ പറഞ്ഞതനുസരിച് ആദിൽ അവളുടെ അടുത്തേക്ക് ഫോൺ നീട്ടി.

"എനിക്ക് കാണണ്ട" അവൾ മുഖം തിരിച്ചു.

    "എന്താ കണ്ടിട്ടുള്ളതുകൊണ്ടാണോ?" വാപ്പിയുടെ കനപ്പിച്ച ശബ്ദം അവളുടെ കാതുകളിൽ പതിച്ചു. കുറച്ചുനേരം ആയിഷ മൗനം പാലിച്ചു. അവൾ പതിയെ സംസാരിച്ചു തുടങ്ങി. "വാപ്പീ എനിക്ക് നിസ്കാരം നിലനിർത്തുന്ന, ദീനുള്ള ഒരാളെ മതി."

"അതൊക്കെ ഇവർക്കുമുണ്ട്. അവരുടെ കുടുംബത്തിൽ രണ്ട് പേര് ഉസ്താദ് ആണ്."കുടുംബത്തിൽ ഉസ്താദ് ഉണ്ടെന്ന് കരുതി അവർ നിസ്കാരം നിലനിർത്തുന്നവരാകണമെന്നുണ്ടോ?"ആയിഷ ധൈര്യം സംഭരിച്ചുകൊണ്ട്  ചോദിച്ചു."നിനക്കെന്താ ഇതുവേണ്ടന്നാണോ പറയുന്നത്?"വാപ്പി നെറ്റിച്ചുളിച്ചു കൊണ്ട് ചോദിച്ചു.

"മ്മ്. അവരൊക്കെ വല്യ മോഡേൺ ആയി നടക്കുന്നോരാ." അവളുടെ മറുപടി വേഗത്തിലായിരുന്നു.

"ഇതുപോലൊരു ആലോചന വേറെ വരൂന്ന് നീ കരുതുന്നുണ്ടോ, പണവും ജോലിയും സൗന്ദര്യവുമുള്ള ഇങ്ങനെയൊരുത്തനെ എവിടെക്കിട്ടാനാ? നിനക്ക് വയസ്സ് 20 കഴിയാറായ കാര്യം മറക്കണ്ട. പ്ലസ്ടു കഴിഞ്ഞ് പഠിക്കണമെന്ന് പറഞ്ഞോണ്ട് വന്ന നല്ല ആലോചനയൊക്കെ നീയായിട്ട് ഒഴിവാക്കി. ഇനി നിനക്ക് എപ്പോൾ കല്യാണം വേണമെന്നാ?" അരിശം അയാളുടെ കാലിന്റെ പെരുവിരൽ മുതൽ കേറുന്നുണ്ടായിരുന്നു.ആയിഷ  സാന്ദർഭികമായി നല്ലതല്ലെന്ന്  മനസ്സിലാക്കി മറുപടി പറഞ്ഞില്ല. "നിങ്ങളെന്തിനാ ചൂടാവണേ? ഇങ്ങൾ ആഹാരം കഴിച്ചാണിം. പിന്നീട് സംസാരിക്കാം." രംഗം ശാന്തമാക്കാൻ ഉമ്മ ശ്രമിച്ചു. വാപ്പി അല്പം ശാന്തനായി.

  ആഹാരം കഴിച്ചു എല്ലാവരും എഴുന്നേറ്റു. അടുക്കളയിലെ അവസാനത്തെ മിനുക്കി പണികളിലേക്ക് ഉമ്മ കടന്നപ്പോൾ, പാത്രം കഴുകി ഒതുക്കുന്നതിനിടയിൽ ആയിഷ പറഞ്ഞു....

 "ഉമ്മീ എനിക്ക് ഈ ആലോചനയോട് താല്പര്യമില്ല. എനിക്ക് നിസ്കാരം നിലനിർത്തുന്നയാളെ മതി.ഇങ്ങൾ വാപ്പീനോട് പറയിം ഇത് വേണ്ടെന്ന്"

"നിന്റെ വാപ്പി നീ സന്തോഷത്തോടെ ജീവിക്കണമെന്നേ ആഗ്രഹിക്കുന്നുള്ളു. എല്ലാ വാപ്പമാർക്കും അവരുടെ പെണ്മക്കൾ പട്ടിണി കിടക്കാണ്ട് റാണിയെ പോലെ ഭർതൃ വീട്ടിൽ കഴിയണമെന്നാഗ്രഹിക്കുമ്പോലെ. അതുകൊണ്ടാ ഇത്രയ്ക്കും ആഗ്രഹത്തോടെ അവന് വന്നു ചോദിച്ചപ്പോൾ അവർക്ക് ഇഷ്ട്ടായത്.നിസ്കാരമില്ലെന്ന് നീ കണ്ടില്ലല്ലോ, അവന് നിസ്കരിക്കുന്നവനാണെങ്കിലോ?" ചെറിയൊരു നിശബ്ദതയ്ക്ക് പകരം അവൾ മറുപടിക്കായ് ചുണ്ടുകൾ തുറന്നു. "അങ്ങനെയെങ്കിൽ അവന്റെ വേഷം? എനിക്കെന്തോ അവന്റെ മോഡലൊക്കെ കാണുമ്പോൾ അറപ്പാണ് തോന്നാറ്."

 "ഹ്മ്മ് നിന്റെക്കൂടെ കൂടുമ്പോൾ അതൊക്കെ ശെരിയാകും." "ഉമ്മീ...ഇങ്ങളും......"അവളുടെ തൊണ്ടയിൽ നൊമ്പരം കുടുങ്ങിയതുപോലെ അനുഭവപ്പെട്ടു. പണികൾ തീർത്തു അടുക്കള വിടുമ്പോൾ ആയിഷയെ വാപ്പി വിളിച്ചു."ഇന്ന് സഅദ് കല്യാണം വിളിച്ചു. നിന്റെ കൂട്ടുകാരീന്റെ...."

 "ആഹ്. അവളെന്നെ വിളിച്ചിരുന്നു." പയ്യൻ ബാംഗ്ലൂറാ ജോലി. നല്ല സാലറിയുണ്ട്. ഒത്തിരി നാൾക്ക് ശേഷമാ ഇങ്ങനൊരു ആലോചന വന്നതെന്ന്. കിട്ടിയത് തട്ടിക്കളയണ്ടെന്നു കരുതി ഇതങ്ങു ഉറപ്പിച്ചു. നിനക്ക് മാത്രെ ഇത്രയ്ക്കും എതിർപ്പുള്ളൂ. ആ കൊച്ചിന് വിവരമുണ്ട്. അവൾ സമ്മതിച്ചു. " ഇത് പറയാൻ വേണ്ടിയായിരുന്നു ഇത്രയ്ക്കും വിവരിച്ചതെന്ന് ആയിഷയ്ക്ക് മനസ്സിലായി. അവൾ ഒന്നും മിണ്ടീല.

 "ഞാൻ കരുതിയത് എന്റെ ഇഷ്ടത്തിന് എതിര് നിൽക്കില്ലെന്നാ, പക്ഷെ കണക്കുകൂട്ടലെല്ലാം തെറ്റിച്ചു".സ്വയം പറഞ്ഞുകൊണ്ട് അയാൾ റൂമിലേക്ക് പോയി .ആയിഷയുടെ കണ്ണുകളിൽ നനവ് പടർന്നു. അവൾ റൂമിലേക്ക് നടന്നു.

  ബെഡ്ൽ മുഖമമർത്തി കരയാൻ തുടങ്ങി."യാ rabbii, എന്നെ നീ കൈവിടെണോ!"ഒരു നിമിഷം അവൾക്ക് താൻ പറഞ്ഞതിൽ കുറ്റബോധം തോന്നി."ഇല്ല എന്റെ റബ്ബ് എന്നെ കൈവിടില്ല.  എന്നും എന്റെ റബ്ബ് എനിക്കൊപ്പമുണ്ടാകും". അവളുടെ തേങ്ങൽ തലയണയിൽ അമർന്നു പോയി. അവളുടെ ചുണ്ടുകൾ സ്വലാത്തുകൾ മൊഴിഞ്ഞു. മനമകം ആശ്വാസം തോന്നി. മെല്ലെ അവൾ നിദ്രയിലേക്ക് വഴുതി വീണു .

  ആയിഷ കോളേജിൽ പോകാൻ നേരം വരാന്തയിൽ ഇരുന്ന് പത്രവും പിടിച്ചു വാപ്പി ചായ കുടിക്കുന്നുണ്ടായിരുന്നു. ഉമ്മിയെ ഏതോ വല്യ വാർത്ത കാണിച്ചുകൊടുക്കുന്നുമുണ്ട്. "വാപ്പീ.."

"മ്മ്? " "ഞാനായിട്ട് വാപ്പിന്റെ അഭിമാനം കളഞ്ഞു കുളിക്കുന്നില്ല. ഇങ്ങൾക്ക് ഇഷ്ട്ടമുള്ളയാളെ ഞാൻ കല്യാണം കഴിക്കാൻ തയാറാണ്". കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റ് അയാൾ അവളെ കെട്ടിപ്പിടിച്ചു."അൽഹംദുലില്ലാഹ്. ന്റെ കുട്ടിക്ക് നല്ല ബുദ്ധി തോന്നിച്ചല്ലോ ". അയാൾ അവളെ ചേർത്തുപിടിച്ചു. അപ്പോൾ ഈ വരുന്ന ഞായറാഴ്ച അവരോട് ഇങ്ങോട്ട് വരാൻ പറയാം. അല്ലെ സൈനു ". വാപ്പി ഉമ്മിയുടെ മുഖത്ത് നോക്കികൊണ്ട് പറഞ്ഞു. ഉമ്മി മറുപടി പറയാതെ ആയിഷയെ നോക്കി. വാപ്പിനോട് ചേർന്ന് നിൽക്കുന്ന ആയിഷയുടെ കണ്ണുകൾ നിറഞ്ഞത് ഉമ്മി ശ്രദ്ധിച്ചു. അവൾ സലാം പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നുമിറങ്ങി....

(തുടരും )


✍🏻 Shahina binth haroon


😁... പിന്നെ ഒരു കാര്യംപറയാനുണ്ട്. ചിലപ്പോൾ പലർക്കും സംശയം തോന്നിയെക്കാം.ആയിഷ അവളുടെ വല്ലിമ്മയുടെ മകൻ അൻവറുമായി സംസാരിക്കുന്നത്..... ഉമ്മാടെ സഹോദരിയുടെ മകൻ അന്യനാണ്. പ്രത്യേകം ശ്രദ്ധിക്കുക. അത് പെങ്ങളെപ്പോലെ കണ്ടാലും ഇക്കാക്കയെപ്പോലെ കണ്ടാലും.... ഇവിടെ ആയിഷ എല്ലാരേയും പോലെ ആദ്യമേ ആ സാഹോദര്യം കാണിച്ചിരുന്നു. പൂർണമായും muth നബിയുടെ ﷺ ആഷിഖ് /ആഷി ഖാത്ത് ആയവർക്ക് കുടുംബത്തിലുള്ളവരാണെങ്കിൽ പോലും അന്യരാണെങ്കിൽ അവർ കാഴ്ചയിൽ നിന്നും സംസാരത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കും. ആയിഷ സ്വലാത്തിലൂടെ മാറി വരുന്നതേ ഉള്ളു. അത് കഥയുടെ തുടക്കത്തിൽ തച്ചുവുമായുള്ള അവളുടെ സംസാര ശകലത്തിൽ നിന്നും തന്നെ മനസ്സിലാക്കാം(ആദ്യമൊന്നും കോളേജിൽ പോകുമ്പോൾ മുഖം മറക്കാത്തതിൽ വിഷമം തോന്നിയിരുന്നില്ലായെന്നും, പർദ്ധയും നിക്കാബും ധരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായിട്ടേ ഉള്ളു എന്നും പറയുന്നത് ) നിങ്ങൾക്ക് വരുന്ന പാർട്ടുകളിലൂടെ ആയിഷയുടെ മാറ്റം മനസ്സിലാകുന്നതാണ് 😊.മനസ്സിലാക്കാൻ വേണ്ടിയുമാണ് ഇങ്ങനൊരു സന്ദർഭം എഴുതിയത്.അതുകൊണ്ട് വായനക്കാർ വല്ലിമ്മയുടെ മകനുമായി സംസാരിക്കുന്നത് ഹലാലായി കാണണ്ടാട്ടോ 🙃.



🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


🥰മത്ത് നബിയ്ക്കൊരു ﷺസ്വാലാത് ചൊല്ലാം.😘


*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*


(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪