📿PART - 10📿 🍀സ്വലാത്തിന്റെ ഈരടികൾ🍀
🍀സ്വലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 10📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
"ഹാ, ആയിഷ എത്തിയോ. ഞങ്ങൾ നിന്നെ wait ചെയ്യുകയായിരുന്നു". തല താഴ്ത്തികൊണ്ട് വീടിനുള്ളിലേക്ക് പ്രവേശിച്ച ആയിഷയിൽ പരിചിതമാർന്ന ആ പുരുഷ ശബ്ദം മാറ്റങ്ങളുണ്ടാക്കി."അൻവറിക്ക" ശബ്ദം അവളുടെ ഓർമകളിൽ നിന്നും, ആ നാമം അവളുടെ ചുണ്ടിലൂടെ പുറപ്പെടുവിച്ചു.പതിയെ അവൾ തല ഉയർത്തി. "അതെ വല്ലിമ്മാന്റെ (ഉമ്മാന്റെ ഇത്ത )മകൻ അൻവർ ". അവൾ ആ മുഖം കണ്ടയുടനെ മനസ്സിൽ പറഞ്ഞു. അവൾക്ക് അജ്മലിന്റെ വാക്കുകൾ ഓർമയിൽ വന്നു. അവൾ അത്ഭുതം വിട്ടുമാറാതെ അൻവറിനെ തന്നെ നോക്കുന്നുണ്ടായിരുന്നു."ഒരു പക്ഷെ അജ്മൽ നുണ പറഞ്ഞതായിരിക്കും, ഷഹാന പറഞ്ഞത് പോലെ" ആയിഷ ചിന്തിച്ചു. "എന്താ ആയിഷു മിഴിച്ചു നിൽക്കണേ, ഒരു വർഷമായപ്പോഴേക്കും എന്നെ മറന്നോ? " അവൾ അൻവറിന്റെ അടുത്തേക്ക് ഓടി. "വലിക്കയല്ലേ ഞങ്ങളെയൊക്കെ മറന്നത്.സാധാരണ വർഷത്തിൽ രണ്ടുമാസം ലീവ് ഉള്ളയാൽക്ക് ഇപ്രാവശ്യം എന്തുപറ്റി?" ആയിഷയ്ക്ക് മനസ്സിലെ ടെൻഷൻ കുറഞ്ഞത് പോലെ അനുഭവപ്പെട്ടു.അവൾ താല്പര്യത്തോടെ മറുപടി നൽകി. "ന്ത് പറയാനാ മോളെ, ഞാൻ വരേണ്ട ടൈം ആയപ്പോൾ ഞങ്ങളുടെ ബോസിന് സുഖമില്ലാണ്ടായി. അദ്ദേഹം ഓഫീസ് വർക്കൊക്കെ എന്നെ ഏൽപ്പിച്ചു.4 month അദ്ദേഹം ഹാർട്ട്‌ന്റെ പ്രോബ്ലവുമായി ഹോസ്പിറ്റലിൽ ആയിരുന്നു. ഇപ്പോഴാണ് ബോസിന്റെ ബ്രദർ നാട്ടിൽ നിന്നും വന്നത്. കാര്യങ്ങൾ ബ്രദറിനെ ഏല്പിച്ചു ഞാനിങ്ങ് പോന്നു ". ലീവിന് വരാത്തതിന്റെ കാരണം അൻവർ ആയിഷയെ ബോധിപ്പിച്ചു."ഹ്മ്മ് വല്ലിമ്മാ, ഇങ്ങള കുട്ടീനെപ്പോലെ ജോലിക്ക് ആത്മാർത്ഥതയുള്ള ഒരാളും കാണില്ലാട്ടോ "ചിരിച്ചു കൊണ്ട് ആയിഷ പറഞ്ഞു."ഒന്ന് പോടീ, അല്ലാ ഇങ്ങനെ നിൽക്കാണ്ട് വന്നിരിക്കിവിടെ. വിശേഷങ്ങളൊക്കെ പറയ് ". അൻവർ ആയിഷയുടെ സംസാരം കേൾക്കാനുള്ള താല്പര്യത്തോടെ പറഞ്ഞു.
ആയിഷയ്ക്ക് വലിക്കയോടും അൻവറിന് തിരിച്ചും വല്യ ഇഷ്ട്ടമാണ്. അവളുടെ സ്വന്തം ഇക്കാക്കയെ പോലെ അവൻ അവളെ ലാളിച്ചിരുന്നു. ആയിഷയുടെ എല്ലാ കാര്യങ്ങൾക്കും കട്ട സപ്പോർട്ട് കൊടുത്തിരുന്നു അൻവർ. അവളുടെ വിഷമങ്ങളെ മാറ്റാരേക്കാളും അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ അയാൾക്ക് കഴിയുമായിരുന്നു. ദുബായിൽ ജോലി സെറ്റൽഡ് ആയതിനുശേഷം കുടുംബത്തോടൊപ്പം അവിടെത്തന്നെത്താമസം. ലീവിന് ഉമ്മയേം വാപ്പയേം കാണാൻ നാട്ടിൽ വരും. നാട്ടിലായിരുന്ന സമയത്തൊക്കെ ആയിഷയെ സ്കൂളിൽ കൊണ്ടു വിടുന്നതൊക്കെ അൻവർ ആയിരുന്നു. അൻവറിന് സഹോദരന്മാരല്ലാതെ പെങ്ങളില്ലാത്തതിനാൽ തന്നെ ആയിഷയോട് വല്യ ഇഷ്ട്ടം വെച്ചിരുന്നു. അവൾക്കിഷ്ടമുള്ളതെല്ലാം വാങ്ങിക്കൊടുക്കും.
"ആഹ് ഇക്കാക്കയും പെങ്ങളൂട്ടിയും കാര്യം പറയാൻ തുടങ്ങി. ഉമ്മാ ഇനി ഇപ്പോഴൊന്നും ഇവർ എഴുന്നേൽക്കുന്ന കാര്യം ആലോചിക്കേണ്ട." കളിയാക്കികൊണ്ട് അൻവറിന്റെ ഭാര്യ തസ്‌നി വല്ലിമ്മയോടാടായി പറഞ്ഞു. കാര്യം പറഞ്ഞു തുടങ്ങിയാൽ പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന കാര്യം മറ്റുള്ളവർക്ക് നന്നായി അറിയാം. അൻവർ തസ്നിയെ നോക്കി ചിരിച്ചു."അല്ലാ നിങ്ങളുടെ കുഞ്ഞു മോളെവിടെ?"
"അവൾ ഉറക്കമാ, ആ റൂമിൽ കിടക്കേണ് " റൂമിലേക്ക് കൈചൂണ്ടികൊണ്ട് തസ്‌നി മറുപടി നൽകി. "അല്ലോഹ് ഞാൻ വന്നപ്പോഴേക്കും ന്റെ കിലുക്കാം പെട്ടി ഉറങ്ങിയോ!"ആയിഷ റൂമിലേക്ക് നടന്നു. അവൾ ചുമന്ന ഫ്രോകിട്ട് ഉറങ്ങുന്ന ഐസയുടെ കുഞ്ഞു കവിളിൽ മുത്തം കൊടുത്തു. അവൾ കുറച്ചു നേരം ഐസയെ തന്നെ നോക്കി നിന്നു. ആയിഷയ്ക്ക് അജ്മലിനെപ്പറ്റി വല്ലിക്കാനോട് പറയണമെന്നുണ്ടായിരുന്നു. പ്രതികരണം എങ്ങനെ ആയിരിക്കും എന്ന കാര്യത്തിൽ ചെറിയൊരു പേടി തോന്നി. ഇതുവരെയും തന്റെ കാര്യങ്ങൾക്ക് സപ്പോർട്ട് നിന്നിട്ടെ ഉള്ളു. ഇതിനും തന്റെ കൂടെ നിൽക്കുമായിരിക്കും. അവൾ ഉള്ളിൽ ആശ്വാസം കൊണ്ട് അൻവറിനെ നോക്കി. അവൻ ചായ കുടിച്ചുകൊണ്ട് പത്രം വായിക്കുകയായിരുന്നു."വല്ലിക്കാ..." "മ്മ് "വിളിക്കുത്തരം ചെയ്തുകൊണ്ട് അൻവർ ആയിഷയുടെ മുഖത്തേക്ക് നോക്കി. "ആയിഷാ വന്നിട്ട് കുറെ നേരമായില്ലേ, പോയി ഫ്രഷ് ആയിട്ട് നിസ്കരിക്കാൻ നോക്ക് ". അടുക്കളയിൽ നിന്നും ഉമ്മ വിളിച്ചുപറഞ്ഞു."ആഹ് അതെ നീ പോയിട്ട് വാ "വല്ലിക്ക ആയിഷുനോടായി പറഞ്ഞു. അവൾ പതിയെ സ്റ്റെപ് കേറി മുകളിലെ റൂമിൽ ആയിഷ പോയി."ഇക്കാക്കനോട് പറയണം, എങ്കിൽ വാപ്പിനോട് അതിനെപ്പറ്റി സംസാരിക്കും ". ആയിഷ മനസ്സിലുറപ്പിച്ചു.
എല്ലാം കഴിഞ്ഞു അവൾ ഉമ്മാരടുത്തേക്ക് പോയി. അടുക്കളയിൽ വല്ലിമ്മയോടും തസ്‌നി ഇത്തയോടും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു."ആയിഷക്ക് കല്യാണമൊന്നും നോക്കുന്നില്ലേ,20 കഴിയാറായല്ലോ "ആയിഷ അടുക്കളയിൽ കടന്നുവന്നത് കണ്ടിട്ട് വല്ലിമ്മ ഉമ്മാനോടായി ചോദിച്ചു."പിന്നില്ലാതെ, നല്ലൊരു ആലോചന വന്നിട്ടുണ്ടെന്ന് അവളെ വാപ്പി ഇന്നലെ പറഞ്ഞിരുന്നു".
ആയിഷയുടെ ഉള്ള് കിടിലം കൊണ്ടു "അല്ലാഹ്, അജ്മൽ ശെരിക്കും വാപ്പീനോട് ഇന്നലെ സംസാരിച്ചോ "...."ഇതാ ആയിഷു ചായ കുടിക്ക്" ഉമ്മ സംസാരിക്കുന്നതിനിടയിൽ ആയിഷയ്ക്ക് ചായ കൊടുത്തു. "ആഹാ ആരാ ആൾ? "ചോദ്യം തസ്നിയിൽ നിന്നായിരുന്നു." വല്യ തറവാട്ട്കാരാ, പയ്യൻ ഹോസ്പിറ്റലിലാ ജോലി "."പേരെന്താ?"വല്ലിമ്മ ആകാംഷയോടെ തിരക്കി.
ആയിഷയ്ക്ക് ഇനിയുമവിടെ കേട്ട് കൊണ്ട് നിൽക്കാൻ കഴിയുമായിരുന്നില്ല... അവൾ മുകളിൽ ബാൽക്കണിയിലേക്ക് പോയി.ആയിഷ കയ്യിൽ ചായയും പിടിച്ചു ആകാശത്തേക്ക് നോക്കി നിന്നു. സന്ധ്യാസൂര്യന്റെ പ്രകാശം കൊണ്ട് ആകാശം ചുവന്നു തുടുത്തു. അവളുടെ മനസ്സ്മുഴുവൻ ആശങ്കകൾ കൊണ്ട് കുഴഞ്ഞു."മോള് ഇവിടെ നിൽക്കേണോ "അൻവർ ഐസയെയും കയ്യിൽ വെച്ചുകൊണ്ട് വന്നുനിന്നു."നീ ന്തോ പറയാൻ വന്നേണല്ലോ, മുഖതെന്താണൊരു വാട്ടം...?"ആലോചനകളിലൂടെ പരതുന്ന ആയിഷയുടെ താഴ്ന്ന മിഴികളിലേക്ക് നോക്കി അയാൾ ചോദിച്ചു."അത്.... വല്ലിക്കാ...., ഞാനൊരു കാര്യം പറഞ്ഞാൽ എന്റെയൊപ്പം നിൽക്കുമോ?" "നല്ല കാര്യമാണെങ്കിൽ കൂടെ നിൽക്കും". അൻവർ ഉറപ്പ് നൽകി. "വല്ലിക്കാട്ടെ ന്തേലും ന്റെ വിവാഹക്കാര്യത്തെ പ്പറ്റി പറഞ്ഞിരുന്നോ? ".വാപ്പി ആയിഷുന്റെ എന്ത് കാര്യവും അൻവറുമായി പങ്ക് വെയ്ക്കുമെന്നറിയാമെന്നുള്ളത് കൊണ്ട് കൂടുതൽ മുഖവുരയില്ലാതെ അവൾ ചോദിച്ചു."മ്മ്. പറഞ്ഞു. അജ്മൽ എന്ന പയ്യനെപ്പറ്റി". "ഓഹ് അപ്പോൾ എല്ലാരും അറിഞ്ഞു. എന്റടുത്തു മാത്രം ഒന്നും പറഞ്ഞില്ല. "അവൾ നിരാശയോടെ ആകാശത്തേക്ക് നോക്കി."അവൻ ഇന്നലെ രാത്രിയാണ് കമ്പനിയിൽ ചെന്നതെന്നാ എന്നോട് നിന്റെ വാപ്പി പറഞ്ഞത്. ചിലപ്പോൾ സമയം വൈകിയതുകൊണ്ടാകാം നിന്നോട് പറയാത്തത്." "ഹ്മ്മ് " ഒരു നെടുവീർപ്പോടുകൂടി ആയിഷ തല കുനിച്ചു."നീ എങ്ങനെ ഇക്കാര്യം അറിഞ്ഞു, വാപ്പി പറയാണ്ട്?". എനിക്കവനെ അറിയാം. ഞങ്ങളുടെ സീനിയർ ആയിരുന്നു. ഇന്ന് രാവിലെ കോളേജിൽ പോകുന്ന വഴി എന്നെ കണ്ട് സംസാരിക്കാൻ വന്നിരുന്നു. "."ഓഹോ അങ്ങനെയൊക്കെയാണോ കാര്യങ്ങൾ ".
"വല്ലിക്കാ...."ആയിഷ ദയനീയമായി അൻവറിന്റെ മുഖത്തേക്ക് നോക്കി."എനിക്കിഷ്ടമല്ല അവനെ, ഒട്ടും ദീനില്ല ". അവളുടെ കണ്ണുകൾ നിറഞ്ഞു."പക്ഷെ നിന്റെ വാപ്പിക്ക് ഇഷ്ട്ടായല്ലോ.... അവർ നല്ല പാണക്കാരെന്നാ വാപ്പി എന്നോട് പറഞ്ഞത്."പ്ലീസ് വല്ലിക്കാ , ഇങ്ങൾ വാപ്പീനോട് പറയണം ഇത് വേണ്ടെന്ന് "അവളുടെ കണ്ണുനീർ കവിളിലേക്കൊരു ചാല് പോലിറങ്ങി."അയ്യേ ആയിഷു കരയേണോ. നമുക്ക് വഴിയുണ്ടാക്കാം ". അൻവർ ആയിഷയെ സമാധാനിപ്പിച്ചു."നിന്റെ വാപ്പിയുമായി ഇന്ന് തന്നെ ഞാൻ സംസാരിക്കാം ന്തേ ? കണ്ണുകൾ തുടച്ച് ന്റെ കുട്ടി വേഗം തണുക്കും മുൻപേ ആ ചായ കുടിച്ചേ " ആയിഷയുടെ മുഖത്തു പുഞ്ചിരി വിടർന്നു. അവൾ കണ്ണുനീർ തുടച്ചു. തോളിലേക്ക് ഉറക്കച്ചടവോടെ ചാഞ്ഞു കിടന്ന ഐസ എഴുന്നേറ്റ് ആയിഷയുടെ മുഖത്തേക്ക് കണ്ണുകൾ തിരുമ്മിക്കൊണ്ട് നോക്കി."കുഞ്ഞു വന്നോ? " 4 വയസ്സിന്റെ നിഷ്കളങ്കതയോടെ ഐസ ചോദിച്ചു. "ആ ഞാൻ വന്നപ്പോൾ ഐസക്കുട്ടി ഉറങ്ങുവേരുന്നു. ഇങ്ങ് വന്നേ ന്റെ മാലാഖക്കുട്ടി "ചായക്കപ്പ് മാറ്റിവെച്ചു കൊണ്ട് ആയിഷ കൈ നീട്ടി.ഐസ ആയിഷയുടെ കൈകളിലേക്ക് പോയി. ഐസയുടെ വെളുത്ത കവിളിൽ അവൾ ചുംബിച്ചു. "നിന്റെ എക്സാം എന്നാണ്?"അൻവർ തിരക്കി."next month "
."അതിനിനി രണ്ടാഴ്ചയല്ലേ ഉള്ളു "."ആഹ് ".
"മ്മ്. നന്നായി പടിക്ക്".
കോളേജ് വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കെ മഗ്‌രിബിന്റെ ബാങ്കൊലി മുഴങ്ങി."എന്നാൽ ശെരി. ഞാൻ പള്ളിയിൽ പോയി വരാം"."മ്മ് " തലയാട്ടിക്കൊണ്ട് ആയിഷ മൂളി. അൻവർ താഴോട്ടു പോയി. "ഉമ്മാ, ഞാൻ പള്ളിൽ പോയിട്ട് വരാം ". താഴെ നിന്നും അൻവറിന്റെ ശബ്ദം ആയിഷയുടെ ചെവികളിൽ വന്നു പതിച്ചു. അവൾ ബാങ്കിന്റെ മറുപടി കൊടുത്ത് കൈകൾ ഉയർത്തി ദുആ ചെയ്തു.
"കുഞ്ഞു വുളൂഅ് എടുത്തിട്ട് വരാ, ഐസക്കുട്ടി ഇവിടിരിക്ട്ടോ "ബെഡിൽ ഐസയെ ഇരുത്തിയിട്ട് ആയിഷ വാഷ്‌റൂമിലേക്ക് പോയി.
"ഇന്നിവിടെ നിൽക്ക്. നാളെ പോകാം. അൻവറിനോട് പറയാം. വർഷമൊന്നായില്ലേ നിങ്ങളെല്ലാരും ഇവിടേക്ക് വന്നിട്ട്. "നിസ്കാരിക്കാൻ കുപ്പായമിടുന്നതിനിടയിൽ ഉമ്മ തസ്നിയോടായി പറഞ്ഞു."ഹാ നിക്കണമെന്നുണ്ട്. ഇങ്ങൾ ഇക്കാനോട് പറഞ്ഞുനോക്കീം"."മ്മ്. അവന് നിക്കും ഞാൻ പറഞ്ഞാൽ...."."ഹാ നിങ്ങളിവിടെ നിൽക്ക്. ഇളയവനെ വിളിച്ചു ഞാൻ പോണ്.അൻവറിന്റെ വാപ്പാക്ക് വയ്യാത്തതല്ലേ... ഞാനില്ലാണ്ട് അവർക്ക് പറ്റൂല". "അല്ലാണ്ട് ഉമ്മാക്ക് ഉപ്പാനെ കാണാണ്ട് ഇരിക്കാൻ പറ്റാത്തോണ്ടല്ല " കളിയാക്കികൊണ്ട് തസ്‌നി പറഞ്ഞു. "ഒന്ന് പോ പെണ്ണെ "പ്രണയർദ്രമായ പുഞ്ചിരി വല്ലിമ്മയുടെ മുഖത്ത് തെളിഞ്ഞു.
ആയിഷ നിസ്കാരം കഴിഞ്ഞ് സലാം വീട്ടിയപ്പോൾ ഐസ അവളുടെ മടിയിൽ ചെന്നിരുന്നു. അവളുടെ കൈകളെ തന്റെ കൈകളുടെ മുകളിൽ വെച്ചിട്ട് സ്വാലാത് ചൊല്ലാനായി ഐസയോടായി ആയിഷ പറഞ്ഞു."ചൊല്ലല്ലാഹു അലാ മുഹമ്മദ്...."ആടികൊണ്ടവൾ സ്വാലാത് ചൊല്ലി.10 തവണ അവളോടൊപ്പം ആയിഷയും സ്വാലാത്ത് ചൊല്ലി."എന്തിനാ നമ്മൾ സ്വലാത്ത് ചൊല്ലുന്നേ? ഐസക്കുട്ടീക്ക് അറിയോ?"."മ്മ്. മുത്തുനബി ﷺവരാൻ ".നിഷ്കളങ്കതയോടെ അവൾ മറുപടി നൽകി .ആയിഷയുടെ കവിളുകൾ ഐസയുടെ കുഞ്ഞിക്കവിളിനോട് ചേർത്തുവെച്ചുകൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു "എങ്ങനെയാ മുത്ത് നബി ﷺ വരിക ?"അവളുടെ കുഞ്ഞു തല ചരിച്ചു വെച്ചു കൊണ്ട് എങ്ങനെയാണെന്ന് ഓർത്തുകൊണ്ട് നോക്കി. ആയിഷ തന്നെ മറുപടിയും പറഞ്ഞു ."കിനാവിൽ. നമ്മൾ ഒത്തിരി സ്വലാത്ത് ചൊല്ലിയാൽ മുത്തുനബി ﷺ നമ്മുടെ കിനാവിൽ വരും." "ന്നിട്ട്?" ആകാംഷയോടെ അവളുടെ മിഴികൾ വിടർത്തി. "ന്നിട്ട് ഐസക്കുട്ടീനെ വാരിയെടുത്ത് മുത്തം തരും. ന്നിട്ട് ഐസക്കുട്ടീനേം ട് മദീനത്തേക്ക് പോകും." "ഹായ്...."കയ്യടിച്ചുകൊണ്ട് അവൾ പറഞ്ഞു.
ഐസയ്ക്ക് മുത്ത് നബിയോടുള്ള ﷺ ഇഷ്ടത്തിന്റെ കാരണക്കാരി ആയിഷയാണ്. വിഡിയോ കാൾ ചെയ്യുമ്പോഴൊക്കെ ഐസയെ സ്വാലാത്ത് ചൊല്ലിക്കൽ പതിവാണ്. മദീനയെ പരിചയപ്പെടുത്തിക്കൊടുത്തതും മദീനയിൽ പോകാനുള്ള ആഗ്രഹം ആ കുഞ്ഞിളം മനസ്സിൽ ഇൻസ്റ്റാൾ ചെയ്യിച്ചതും ആയിഷ തന്നെയായിരുന്നു.
സിനിമാ സീരിയലുകളുടെയും ലോകത്ത് ആഴ്ന്നിറങ്ങിയ സമൂഹം തന്റെ കുട്ടികൾക്ക് റോൾ മോഡൽ ആയി സിനിമാ ആക്ടർസ് നെയും സ്പോർട്സ് താരങ്ങളെയും കാട്ടികൊടുക്കുമ്പോൾ, അവർ ഓർക്കുന്നില്ല... ആറടിമണ്ണിൽ കിടക്കുമ്പോൾ തങ്ങൾക്ക് വേണ്ടി ഖുർആനും ദിക്‌റും സ്വലാത്തും ഹദ് യ ചെയ്യാനും ദുആരക്കാനും, സിനിമ ആക്ടർസ്നെയും സ്പോർട്സ് തരങ്ങളെയും റോൾമോഡൽ ആക്കിയവർക്ക് കഴിയില്ലെന്ന്. ന്യൂ ജൻ കുട്ടികൾക്ക് മുത്ത് നബിയെﷺ പഠിപ്പിച്ചു കൊടുക്കണം.... അവർ തങ്ങളെ ﷺ അറിയണം. കുഞ്ഞിളം മനസ്സുകളിൽ തന്നെ അവിടുത്തോടുള്ള ﷺ ഇഷ്‌ക് ഇൻസ്റ്റാൾ ചെയ്യണം. എങ്കിലേ ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടുകയുള്ളു.... സിനിമാ ഗാനങ്ങൾ ചൊല്ലിപ്പഠിപ്പിക്കുന്നതിനുപകരം മദ്ഹ് ഗാനവും സ്വലാതും കൊണ്ട് ചുണ്ടുകളെ ധന്യമാക്കിക്കണം.നിനക്കാരാകണം എന്ന ചോദ്യത്തിന് മുന്നിൽ എനിക്കെന്റെ ഹബീബിന്റെ ﷺ ആഷിഖാവണം എന്ന് പറയുന്ന തലമുറയെ വാർത്തെടുക്കണം.....
റൂഹെന്നിൽ പിരിയുന്ന നിമിഷം..... അരികിൽ വരാമോ ഹബീബെ ﷺ......
ഫോൺ റിങ് ചെയ്യുന്നത് കേട്ട് ആയിഷ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു. അവൾ ആരുടെ കാൾ ആണെന്ന് നോക്കി. Unknown number.......ആയിഷ ചെറിയൊരു പരിഭ്രമത്തോടെ അറ്റൻഡ് ചെയ്തു.
(തുടരും )
✍🏻 *Shahina binth haroon*
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
മുത്ത് നബിയ്ക്കൊരു ﷺസ്വാലാത് ചൊല്ലാം.
*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*
(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)
❤🩹❤🩹❤🩹❤🩹❤🩹❤🩹
Post a Comment