📿PART - 1📿🍀സവലാത്തിന്റെ ഈരടികൾ🍀
🍀സവലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 1📿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
"ആയിഷാ......"പെട്ടെന്നടിച്ചു വീശിയ കുസൃതിക്കാറ്റിനെ പ്രതിരോധിച്, നിക്കാബിനെ പിടിച്ചു കൊണ്ട് അവൾ തിരിഞ്ഞു നോക്കി."ആഹ് തച്ചു.... നീയോ.!!! " "ആഹ്. ഞാൻ തന്നെ തസ്‌ലീമ നസ്രിൻ." "സുഖമല്ലേ?എന്തൊക്കെയുണ്ട് വിശേഷങ്ങൾ?കോളേജിൽ ക്ലാസ്സൊക്കെ എങ്ങനെ പോണു?" "ആഹ്. സുഖം. ക്ലാസ്സ്........ എക്സാം തുടങ്ങീടീ " എക്സാമിനോടുള്ള എന്തോ വയ്മനസ്യം അവളുടെ പ്രതികരണത്തിൽ വ്യക്തമായിരുന്നു."അല്ലാ നീ എന്നാ പർദ്ധയും നിഖാബും ധരിക്കാൻ തുടങ്ങിയത്? തച്ചുവിന്റെ അടുത്ത് നിന്ന മിസ്‌ലൂന ആകാംഷ അടക്കാനാവാതെ ചോദിച്ചു."കുറച്ചു നാളായിട്ടേ ഉള്ളു "പുഞ്ചിരിച്ചു കൊണ്ട് ആയിഷ മറുപടി പറഞ്ഞു."ഹ്മ്മ് .ന്നാലും ന്റെ ആയിഷാ എനിക്ക് വിശ്വാസമാവാണില്ല്യ.... പ്ലസ് ടു കഴിഞ്ഞ് കോളേജ് ലൈഫ് ഒക്കെ അടിച്ചു പൊളിക്കണമെന്ന് പറഞ്ഞു പിരിഞ്ഞവരല്ലേ നമ്മൾ. നിനക്ക് കോഴ്സ് തിരിഞ്ഞ് പഠിക്കുന്നതാണിഷ്ടം എന്ന് പറഞ്ഞു നീ MLT സെലക്ട് ചെയ്തു പോയതിൽ പിന്നെ നിന്നെ ഇന്നാ കാണുന്നതും." അതിശയോക്തിയോടെ മിസ്‌ലൂന(മിച്ചു )പറഞ്ഞു നിർത്തി."ആദ്യമൊന്നും മനസ്സിലായില്ല. അനിയൻ കൂടെകണ്ടപ്പോഴാ നീയാണെന്ന് മനസ്സിലാക്കിയത്". തച്ചു മനസ്സിലാക്കിയ കഥ പറഞ്ഞു നിർത്തി. "ഹാ അവനികെന്തോ അപ്പുറത്തുനിന്നും വേടിക്കണമെന്ന് പറഞ്ഞു കൂടെ വന്നതാ, ബസ്സ് ആണെങ്കിൽ ഇപ്പോഴൊന്നും വരില്ലെന്നാ തോന്നുന്നത്". ആയിഷ കയ്യിലെ വാച്ചിൽ നോക്കി വ്യസന ഭാവത്തിൽ പറഞ്ഞു."നീ എവിടെക്കാ, ഇന്ന് sunday ആയിട്ട്..?"(തച്ചു ).
"വാപ്പിന്റെ പെങ്ങടെ വീട്ടിലേക്ക്. നിങ്ങളെവിടെക്കാ?"
"എക്സാം തുടങ്ങിയല്ലോ കംപൈൻ സ്റ്റഡി ക്ക് കോളേജ് ഫ്രണ്ടിന്റെ വീട്ടിലേക്ക് പോവുവാ..." മിസ്‌ലൂനയാണ് (മിച്ചു) മറുപടി കൊടുത്തത്.
"അല്ലാ നിന്റെ കയ്യിലെന്താ?"ആയിഷന്റെ കൈകൾ പിടിച്ചു കൊണ്ട് തസ്‌ലീമ ചോദിച്ചു."ഇത് കൗണ്ടറല്ലേ, എണ്ണം പിടിക്കുന്ന....."തനിക്കിതൊക്കെ അറിയാമെന്ന ഭാവത്തിൽ ആവേശത്തോടെ മിച്ചു.
"സത്യം പറയ് ആയിഷു നിനക്കെങ്ങനെ മാനസാന്തരം സംഭവിച്ചത്??? കാര്യമായിട്ടെവിടുന്നോ കൗൺസിലിംഗ് കിട്ടിയുട്ടുണ്ടല്ലോ "(thachu)
"അതെ. നീ ഞങ്ങളോട് പറഞ്ഞിട്ട് പോയാൽ മതി. മിസ് ലു തസ്‌ലീമയെ സപ്പോർട്ട് ചെയ്തു. നിഖാബിനുള്ളിലെ ആയിഷയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. അവൾ പറയാനായി തയ്യാറെടുത്തു.......
🔘إن شاء الله🔘
(തുടരും)
✍🏻shahina binth haroon
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്
😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘
❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹
Post a Comment