അവസാന ഭാഗം 🔥Part-06🔥 🌹കഴുകൻ വളർത്തിയ പെൺകുട്ടി🌹

 *🌹കഴുകൻ വളർത്തിയ പെൺകുട്ടി🌹*

❣️🌼❣️🌼❣️🌼❣️🌼❣️🌼❣️

           അവസാന ഭാഗം

             🔥Part-06🔥

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


വളരെ ദേഷ്യത്തോടെ കഴുകൻ ആ പെൺകുട്ടിയുടെ അരികിലേക്ക് ചെന്നു എന്നിട്ട് ചോദിച്ചു നീ മനുഷ്യവർഗ്ഗത്തിൽ പെട്ട ആരെയെങ്കിലും കണ്ട് മുട്ടിയോ..? പെൺകുട്ടി പറഞ്ഞു ഇല്ല ഞാൻ ആരെയും കണ്ട് മുട്ടിയിട്ടില്ല കഴുകൻ പറഞ്ഞു അടുത്ത ആഴ്ച സുലൈമാൻ നബിയുടെ സദസ്സിൽ പോകണം അടുത്ത ആഴ്ചയാണ് ഞാനും സുലൈമാൻ നബി(അ) തമ്മിലുള്ള തർക്കത്തിന് ഒരു തീരുമാനമാകുന്നത്.. എല്ലാ സംഭവങ്ങളും കഴുകൻ പെൺകുട്ടിയോട് പറഞ്ഞു....


ഇതും പറഞ്ഞു പക്ഷി ദൂരെക്ക് പോയി കഴുകൻ പോയപ്പോൾ മറഞ്ഞിരുന്ന രാജാവ് പുറത്തേക്ക് വന്നു രാജകുമാരി എല്ലാം രാജാവിനോട് പറഞ്ഞു നമ്മൾ അടുത്ത ആഴ്ച്ച പിരിയുകയാണ് ഞാനും എന്റെ വളർത്തു പിതാവും കൂടെ സുലൈമാൻ നബിയുടെ അരികിലേക്ക് പുറപ്പെടും പിന്നെ നമ്മൾ കണ്ടു എന്ന് വരില്ല എന്ന് പെൺകുട്ടി സങ്കടം അറിയിച്ചപ്പോൾ രാജാവ് പറഞ്ഞു അതിന് ഒരുവഴി ഞാൻ കണ്ടിട്ടുണ്ട് ഞാനും നിങ്ങളുടെ കൂടെ പോരാം വളർത്തു പക്ഷി അറിയാതെ.

എങ്ങിനെ എന്ന് രാജാവ് പെൺകുട്ടിയോട് പറഞ്ഞു കൊടുത്തു 


അങ്ങിനെ പോകേണ്ട ദിവസം അടുത്ത്  വന്നെത്തിയപ്പോൾ രാജകുമാരി  കഴുകനോട് ചോദിച്ചു എങ്ങിനെയാണ് എന്നെ കൊണ്ട് പോകുന്നത്

ആ സമയം കഴുകൻ പറഞ്ഞു ഞാൻ റാഞ്ചി എടുത്ത് പറക്കാം...... രാജകുമാരി സമ്മതിച്ചില്ല എനിക്ക് വേദനിക്കും എന്നു പറഞ്ഞു

അവസാനം  രാജകുമാരിയുടെ അഭിപ്രായമനുസരിച്ച് കഴുകൻ ഒരു മരക്കൂട്

(ഉള്ള് പൊള്ളയായ ഒരു തടികഷ്ണം) സംഘടിച്ചു റെഡിയാക്കി വെച്ചു

പോകുന്നതിന്റെ

തലേ  ദിവസം രാജകുമാരി കഴുകൻ കാണാതെ രാജാവിനെ അതിൽ കയറ്റി കിടത്തി അങ്ങിനെ പുറപെടും ദിവസം രാജകുമാരി അതിൽ കയറി. ശേഷം മരകൂടും റാഞ്ചി എടുത്ത് കഴുകൻ  സുലൈമാൻ നബിയുടെ അരികിലേക്ക് പറന്നു


 കൊട്ടാരത്തിലേക്ക് കഴുകൻ മരക്കൂടുമായി ചെല്ലുമ്പോൾ കാണുന്ന കാഴ്ച സുലൈമാൻ നബിയും പ്രജകളും തന്നെയും കാത്തിരിക്കുകയാണ്

അങ്ങിനെ മരക്കൂട് സുലൈമാൻ നബിയുടെ മുന്നിൽ വെച്ച് കഴുകൻ മാറി നിന്നു...

സുലൈമാൻ നബി കഴുകനോട് പറഞ്ഞു അവസനമായി നിന്റെ തീരുമാനത്തിൽ വല്ല മാറ്റമുേണ്ടോ...?

 കഴുകൻ പറഞ്ഞു ഇല്ല നബിയെ

എന്റെ വിശ്വാസത്തിൽ ഞാൻ അടിയുറച്ചു നിൽക്കുന്നു

ഒരു മറ്റവുമില്ല .

ഉടൻ പെൺകുട്ടിയെ ഹാജരാക്കാൻ സുലൈമാൻ നബി കഴുകനോട് പറഞ്ഞപ്പോൾ കഴുകൻ പെൺകുട്ടിയെ ഹാജറാക്കി

 പെൺകുട്ടി മരക്കൂടിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ കാണുന്ന കാഴ്ച്ച എല്ലാ മൃഗങ്ങളും മനുഷ്യരും കൂടി നിൽക്കുന്നു .. പെൺകുട്ടി അന്തം വിട്ട് നിൽക്കുകയാണ് ഉടൻ സുലൈമാൻ നബി എല്ലാവരെയും  പരിചയപെടുത്തി ക്കൊടുത്തു

എന്നിട്ട് ചോദിച്ചു

നീ ഗർഭണിയാണോ.?

 "എല്ലാവരെയും ആശ്ചര്യപെടുത്തി പെൺകുട്ടി മറുപടി പറഞ്ഞു......

അതെ ഞാൻ "ഗർഭണിയാണ്""

ഇത് കേട്ടപ്പോൾ കഴുകൻ പെൺകുട്ടിയുടെ നേരെ പാഞ്ഞടുത്തു.. സുലൈമാൻ നബി കഴുകനോട് പറഞ്ഞു അനങ്ങി പോകരുത്.

ഇത് എന്റെ സദസ്സാണ്.

അങ്ങോട്ട് മാറി നിൽക്കുക....

 കഴുകൻ സൈഡിലേക്ക് മാറി നിന്നു.

ഉടൻ രണ്ടാമത് സുലൈമാൻ നബി  പെൺകുട്ടിയോട് ചോദിച്ചു....

ആരാണ് ഈ ഗർഭത്തിന്റെ ഉത്തരവാദി...?

ഉടൻ പെൺകുട്ടി മരക്കൂടിൽ ഒളിപ്പിച്ചു വെച്ച രാജാവിനെ പുറത്തിറക്കി..... രാജാവിനെ കണ്ടപ്പോൾ തന്റെ സ്വപ്നങ്ങളെ തച്ചുടച്ച തന്നെ നാണം കെടുത്തിയ ഇവനെ ഞാൻ വെച്ചെക്കില്ല.... എന്ന ഭാവത്തോടെ രാജാവിന്റെ നേരെ കഴുകൻ പഞ്ഞടുത്തപ്പോൾ സുലൈമാൻ നബി പറഞ്ഞു ഒരടി മുന്നോട്ട് വെക്കരുത് ഇത് റബ്ബിന്റെ വിധി നടപ്പിലായതാണ്


 തുടക്കം മുതൽ അവസാനം വരെ പെൺകുട്ടിയും രാജാവും എല്ലാം പറഞ്ഞു........ 

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സുലൈമാൻ നബി(അ) മിന്റെ കാൽക്കൽ വീണു കരഞ്ഞു. കഴുകൻ മാപ്പ് ചോദിച്ചു.

സുലൈമാൻ നബി കഴുകന് മാപ്പ് നൽകി യാത്രയാക്കി.


ചരിത്രം ഇവിടെ അവസാനിക്കുന്നു 


ഈ കഥ എഴുതിയ,വായനക്കാരുടെ എളുപ്പത്തിന് വേണ്ടി ഇത്രയൊക്കെ ക്രമീകരണങ്ങൾ നടത്തിയ എല്ലാവർക്കും വേണ്ടി നിങ്ങളുടെ ദുആ പ്രതീക്ഷിക്കുന്നു.


🔚🔚🔚🔚🔚🔚🔚🔚🔚🔚🔚


      അവസാനിച്ചു



👉 *_അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക..._*

💖♨️💖♨️💖♨️💖♨️💖♨️💖

*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*

*_ആമീൻ,,,,,,,,,_*


_*  🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_  


🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹


*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*

💚🌻💚🌻💚🌻💚🌻💚🌻💚


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪