🌳ദുന്യാവ് കൊടുത്ത് ആഖിരം സമ്പാദിച്ചവർ

*🌳ദുന്യാവ് കൊടുത്ത് ആഖിരം സമ്പാദിച്ചവർ-*


عَنْ أَبِي عُثْمَانَ ، أَنَّ صُهَيْبًا حِينَ أَرَادَ الْهِجْرَةَ ، فَقَالَ لَهُ كُفَّارُ قُرَيْشٍ : " أَتَيْتَنَا صُعْلُوكًا حَقِيرًا ، ثُمَّ أَصَبْتَ بَيْنَ أَظْهُرِنَا الْمَالَ ، وَبَلَغْتَ الَّذِي بَلَغْتَ ، ثُمَّ تُرِيدُ أَنْ تَخْرُجَ أَنْتَ وَمَالُكَ ؟ وَاللَّهِ لا يَكُونُ ذَلِكَ ، قَالَ : فَقَالَ صُهَيْبٌ أَرَأَيْتُ ، إِنْ جَعَلْتُ لَكُمْ مَالِي أَمُخَلُّونَ أَنْتُمْ سَبِيلِي ؟ ، قَالَ : قَالُوا : نَعَمْ ، فَخَلَعَ لَهُمْ مَالَهُ ، قَالَ : فَبَلَغَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : رَبِحَ صُهَيْبٌ رَبِحَ صُهَيْبٌ " .

(فضائل الصحابة لأحمد بن حنبل رحمه الله)

🍄🍄🍄🍄🍄🍄🍄🍄🍄

അബൂ ഉസ്മാൻ(റ) അറിയിക്കുന്നു: സ്വുഹൈബ്(റ) മക്കയിൽ നിന്ന് ഹിജ്റ പോകാൻ ഒരുങ്ങിയപ്പോൾ മക്കയിലുള്ള കാഫിറുകളായ ഖുറൈശികൾ മഹാനവർകളെ തടഞ്ഞു വെച്ചു കൊണ്ട് പറഞ്ഞു: നീ ഞങ്ങളുടെ നാട്ടിൽ ഒരു ദരിദ്രനായിട്ടാണ് വന്നത്. ഞങ്ങളുടെ കൂടെ താമസിച്ചപ്പോൾ നീ സാമ്പത്തികമായി വലിയ സ്ഥാനത്തെത്തി. എന്നിട്ട് നീ നിന്റെ സമ്പത്തടക്കം ഇവിടം വിട്ട് പോവുകയാണോ? അതിന്ന് ഞങ്ങൾ അനുവദിക്കില്ല.

മഹാനവർകൾ ചോദിച്ചു: എന്റെ സ്വത്തുക്കൾ മുഴുവനും നിങ്ങൾക്ക് തന്നാൽ എന്നെ എന്റെ വഴിക്ക് വിടുമോ?

ഖുറൈശികൾ: വിടാം.

മഹാനവർകൾ തന്റെ സ്വത്തുക്കൾ മുഴുവനും അവർക്ക് കൊടുത്തു. ഈ വിവരം നബി ﷺതങ്ങൾക്ക് എത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: സ്വുഹൈബ് ലാഭം കൊയ്തു! സ്വുഹൈബ് ലാഭം കൊയ്തു!
(ഫളായിലുസ്സ്ഹാബ- )