➡ ഉള്ഹിയത് എല്ലാ വര്‍ഷവും അറുക്കണോ?➡ ഉളുഹിയ്യതും അഖീഖതും ഒരു മൃഗത്തിൽ രണ്ടു ഓഹരി എടുത്തു ചെയ്യുമ്പോൾ അതിന്‍റെ കർമശാസ്ത്രം എങ്ങനെ എന്ന് വിശദീകരിക്കാമോ?
*➡ ഉള്ഹിയത് എല്ലാ വര്‍ഷവും
അറുക്കണോ?*
*➡ ഉളുഹിയ്യതും അഖീഖതും ഒരു മൃഗത്തിൽ രണ്ടു ഓഹരി എടുത്തു ചെയ്യുമ്പോൾ അതിന്‍റെ കർമശാസ്ത്രം എങ്ങനെ എന്ന് വിശദീകരിക്കാമോ?*
*ചോദ്യം ❓*
*⚜️ഉളുഹിയ്യത്ത് വളരെ പുണ്യമുള്ള പ്രവര്‍ത്തി ആണല്ലോ. ഈ പുണ്യങ്ങള്‍ കരസ്ഥമാക്കാന്‍ ജീവിതത്തില്‍ ഒരു പ്രാവശ്യം ഉളുഹിയ്യത്ത് അറുത്താല്‍ മതിയോ? ഒരു മനുഷ്യന്‍ ജീവിതത്തില്‍ എത്ര തവണ ഉളുഹിയ്യത്ത് അറുക്കണം?*
_മറുപടി നൽകിയത് മുബാറക് ഹുദവി അങ്ങാടിപ്പുറം_
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (ﷺ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
പെരുന്നാള്‍ ദിവസത്തിലും അയ്യാമുത്തശ്’രീഖിലും തനിക്കും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമായ തന്‍റെ ആശ്രിതര്‍ക്കും ആവശ്യമായത് കഴിച്ച് ഉള്ഹിയത് അറുക്കാന്‍ സാമ്പത്തികശേഷിയുള്ള മുകല്ലഫും കൈകാര്യാധികാരമുള്ളവനു(റഷീദ്)മായ എല്ലാ മുസ്ലിമിനും ഉള്ഹിയത് മുഅക്കദായ സുന്നത്താണ്.(ഫത്ഹുല്‍മുഈന്‍&ഇആനത് 2-551, തുഹ്ഫ&ശര്‍വാനീ 12-245)
മേല്‍പറയപ്പെട്ട ഗുണങ്ങളൊത്തുവരുന്ന എല്ലാ വര്‍ഷവും ഉള്ഹിയത് മുഅക്കദായ സുന്നത്താണ്. ഏതെങ്കിലും ഒരു വര്‍ഷം മാത്രം ഉള്ഹിയത് കര്‍മം നിര്‍വഹിച്ചതുകൊണ്ട് അതോടെ അവന്‍റെ സുന്നത്തായ ബാധ്യത തീര്‍ന്നുപോകുന്നില്ല.
ഉള്ഹിയത് ഒരു വീട്ടുകാര്‍ക്കൊന്നിച്ച് സുന്നത്ത് കിഫായയാണ്. അഥവാ, മുകളില്‍ പറയപ്പെട്ട ഗുണങ്ങളൊത്ത വീട്ടിലെ എല്ലാവര്‍ക്കും ഉള്ഹിയത് മുഅക്കദായ സുന്നത്താണെങ്കിലും ഒരാള്‍ മാത്രം കര്‍മം നിര്‍വഹിച്ചാലും ആ വര്‍ഷം ഉള്ഹിയത് ഉപേക്ഷിച്ചുവെന്ന കറാഹത്ത് ആ വീട്ടുകാരില്‍ ആര്‍ക്കുമുണ്ടാകില്ല. എന്നാല്‍ ഒരാള്‍ അറവ് നടത്തിയത് കൊണ്ട് വീട്ടംഗങ്ങളായ മറ്റെല്ലാവര്‍ക്കും അതിന്‍റെ പ്രതിഫലം ലഭിക്കില്ല (ഇആനത് 2-551, തുഹ്ഫ 12-247).
*ചോദ്യം ❓*
*🐃🐑ഉളുഹിയ്യതും അഖീഖതും ഒരു മൃഗത്തിൽ രണ്ടു ഓഹരി എടുത്തു ചെയ്യുമ്പോൾ അതിന്‍റെ കർമശാസ്ത്രം എങ്ങനെ എന്ന് വിശദീകരിക്കാമോ?*
_മറുപടി നൽകിയത് മുബാറക് ഹുദവി അങ്ങാടിപ്പുറം_
ബലിപെരുന്നാളിന് സുന്നത്തുള്ള ഉള്ഹിയത്, പ്രസവിക്കപ്പെട്ട കുട്ടിയുടെ പേരില്‍ അറുക്കല്‍ സുന്നത്തുള്ള അഖീഖത്, ഹജ്ജ്-ഉംറയുമായി ബന്ധപ്പെ്ടട ഹദ്‍യ്-ഫിദ്’യ തുടങ്ങിയ ആരാധനകളിലെല്ലാം ആട് ഒരു ഓഹരിയും മാട്, ഒട്ടകം എന്നിവ ഏഴു ഓഹരിയുമായാണ് പരിഗണിക്കപ്പെടുന്നത്.. ഒരു ഓഹരിയില്‍ തന്നെ ഉള്ഹിയതും അഖീഖതും ഒന്നിച്ചു കരുതാന്‍ പറ്റുകയില്ല. എന്നാല്‍ ഒരു മാടിലോ ഒട്ടകത്തിലോ ഉള്ള ഏഴു ഓഹരികളില്‍ ഓരോന്നും വ്യത്യസ്ത ആളുകള്‍ക്കായി കരുതുന്നതു പോലെ, വ്യത്യസ്ത രീതിയിലും കരുതാം. അഥവാ ഒരു ഓഹരി ഉള്ഹിയ്യത്, മറ്റൊന്ന് അഖീഖത്, വേറെ ഒന്ന് ഹദ്‍യ് എന്നിങ്ങനെ. ഏഴോഹരിയില്‍ ഇറച്ചി മാത്രം ഉദ്ദേശിച്ചും ഓഹരിയെടുക്കാവുന്നതാണ്. ഒരാള്‍ക്കു തന്നെ ഒരു മാടിന്‍റെ ഒരു ഓഹരി ഉള്ഹിയതും മറ്റൊന്ന് അഖീഖതുമായി കരുതി അറുക്കാവുന്നതാണ്. അപ്പോള്‍ രണ്ടിന്‍റെയും പ്രതിഫലം ലഭിക്കുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ
Post a Comment