📚 വരി 2️⃣3️⃣


 ╔══════ ✿ ﷽ ✿ ═════╗*

             🌸 *حلاوة البردة ﷺ* 🌸

               🕌  *ബുർദ തീരം* 🕌

          *⬤━══••❈ ﷺ ❈•••══━⬤* 


  بِسْـــــمِ ٱللّٰهِ ٱلــرَّحْــمٰنِ  ٱلــرَّحِـــيمِ۝


     *مَــوْلَايَ صَــلِّ وَسَـلّـمْ دَائـمًـا أَبَـدًا*

     *عَـلَى حَـبِيـبِكَ خَـيْرِ الْخَـلْقِ كُلِّـهِــمِ*


(അല്ലാഹുവേ.. സർവ്വ സൃഷ്ടികളിലും  ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ  സ്വലാത്തും, സലാമും സദാ ചൊരിയേണമേ)


 ❉ ❉~ ✿ ~❉ ❉

      ⬤  *📚 വരി 2️⃣3️⃣* ⬤

 ❉ ❉~ ✿ ~❉ ❉


وَاسْـتٙـفْرِغِ الدَّمْعَ مِنْ عٙـيْنٍ قَدِ امْـتَـلَأَتْ

مِـنَ الْمٙـحَارِمِ وَالْـزَمْ حِمْـيَـةَ الـنَّدَمِ


പാപങ്ങളാൽ (നിഷിദ്ധമായ കാര്യങ്ങളാൽ) നിറഞ്ഞിരിക്കുന്ന കണ്ണിൽ നിന്നും കണ്ണുനീർ ഒലിക്കട്ടെ. പശ്ചാത്താപമാകുന്ന സുരക്ഷയെ നീ ഏറ്റെടുക്കുകയും ചെയ്യുക.


💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 

        *പദാനുപദ അർത്ഥം*

       '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

وَاسْـتٙـفْرِغِ

നീ ഒലിപ്പിക്കുക 

 الدَّمْعَ

കണ്ണുനീർ 

 مِنْ عٙـيْنٍ

കണ്ണിൽ നിന്നും


 قَدِ امْـتَـلَأَتْ

നിറഞ്ഞ (സമൃദ്ധമായ)


مِـنَ الْمٙـحَارِمِ

നിഷിദ്ധമായ കാര്യങ്ങളാൽ 


 وَالْـزَمْ

നീ ഏറ്റെടുക്കുക 


 حِمْـيَـةَ الـنَّدَمِ

പശ്ചാത്താപമാകുന്ന സുരക്ഷയെ


💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 


          *ആശയം*

         ''''''''''''''''''''''''''''''''''''

തെറ്റുകുറ്റങ്ങളാൽ കറുകറുത്തുപോയ ഹൃദയത്തെ ശുദ്ധീകരിച്ച് അതിൽ തിരു ഹബീബോരെ ﷺ കുടിയിരുത്താനാകണമെങ്കിൽ മലീമസമായ (നിഷിദ്ധമായ) കാര്യങ്ങളെ കണ്ട് മലിനമായ കണ്ണിനെ കണ്ണുനീർ ഒലിപ്പിച്ച് കഴുകി ശുദ്ധീകരിക്കണമെന്നും. സംഭവിച്ചുപോയ തെറ്റുകുറ്റങ്ങളെ കുറിച്ചുള്ള കുറ്റബോധവും, ഇനി തെറ്റുകൾ ആവർത്തിക്കില്ല എന്ന ദൃഢനിശ്ചയത്താലുളള പശ്ചാതാപ സുരക്ഷയും ഒരുക്കണമെന്ന് വ്യക്തമായി ആവശ്യപ്പെടുകയാണ് മഹാനവർകൾ ഈ വരിയിലൂടെ...


ഇബ്നു മുലൈക رضي اللّٰه عنه പറയുന്നു, അബ്ദുല്ലാഹിബ്നു ഉമർ رضي اللّٰه عنه ൻെറ ഉപദേശങ്ങൾ കേൾക്കാനായി അരികിൽ ചെന്നിരുന്നപ്പോൾ അവിടുന്ന് പറയുകയുണ്ടായി ; പാരത്രികലോകം വിജയിക്കണമെങ്കിൽ കരഞ്ഞു കൊള്ളുക. കരച്ചിൽ വരുന്നില്ലെങ്കിൽ ഉണ്ടാക്കി കരയുക. നിങ്ങൾ ശരിക്കും ചിന്തിക്കുന്നുവെങ്കിൽ നിങ്ങളുടെ മുതുക് ഒടിയുന്നത് വരെ  നിസ്കരിക്കുകയും, ശബ്ദം നിലക്കും വരെ കരയുകയും ചെയ്യുമായിരുന്നു.


തിരുനബി ۘﷺ തങ്ങളും സ്വഹാബത്തുൽ കിറാം رضي اللّٰه عنهم ഇരിക്കുന്ന സദസ്സിലേക്ക് ശത്രു പക്ഷത്തുണ്ടായിരുന്ന ദിഹിയത്തുൽ ഖലമി رضي الله عنه വരുന്നത് കണ്ട സ്വഹാബത്ത് رضي اللّٰه عنهم,

 ദിഹിയത്തുൽ ഖലമി رضي الله عنه തിരു നബി ﷺ തങ്ങളെ അപായപ്പെടുത്തുമോ എന്ന കാരണത്താൽ തിരു നബി ﷺ തങ്ങളോട് അവിടെ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ദിഹിയത്തുൽ ഖലമി رضي الله عنه നേരെ വന്ന് ആ സദസ്സിന്റെ പിൻഭാഗത്തു പോയിരുന്നു. അപ്പോൾ തിരു നബി ﷺ അവിടുത്തെ ﷺ മേൽമുണ്ടെടുത്തു നിലത്ത് വിരിച്ചു കൊണ്ട് പറഞ്ഞു. ദിഹിയത്തെ.. താങ്കൾ ഇവിടെ വന്നിരിക്കണം. മുൻ ദിവസങ്ങളിൽ തിരു നബി ﷺ തങ്ങളോടുള്ള തന്റെ സമീപനമോർത്ത് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു... നേരെ വന്നു നിലത്തു വിരിച്ച തട്ടം എടുത്ത് ചുംബിച്ച ശേഷം തിരുനബി ﷺ തങ്ങളെ  ചേർത്തുപിടിച്ചുകൊണ്ട് ശഹാദത്ത് കലിമ ചൊല്ലി. എന്നിട്ട് പറയുകയാണ്  എന്നിൽ നിന്നും ഒരുപാട് തെറ്റുകൾ സംഭവിച്ചു പോയിട്ടുണ്ട് നബിയേ ﷺ..അല്ലാഹു അതെല്ലാം പൊറുത്തു തരുമോ.? ദുഃഖിക്കേണ്ട ദിഹിയത്ത്  താങ്കളുടെ ഇസ്ലാമിക പ്രവേശനത്തോടെ അല്ലാഹു നിങ്ങളുടെ പാപങ്ങൾ  പൊറുക്കാൻ സന്നദ്ധനാണ്.. പക്ഷേ മഹാനവർകളുടെ തേങ്ങിയുള്ള കരച്ചിൽ കണ്ടപ്പോൾ  തിരുനബി ﷺ തങ്ങൾ മഹാനവർകളുടെ തോളിൽ കൈ ചേർത്ത് പിടിക്കുകയും  ആശ്വസിപ്പിക്കുകയും ചെയ്തു. തന്റെ തെറ്റുകളുടെ കാഠിന്യം ഓർക്കുമ്പോൾ  എനിക്ക് അല്ലാഹു പൊറുത്ത് തരുമോ എന്ന് വീണ്ടും ചോദിക്കുകയാണ്. ഇത്രയും ഗൗരവമായ തെറ്റെന്താണെന്ന് തിരു നബി ﷺ തങ്ങൾ ചോദിച്ചപ്പോൾ, ദിഹിയത്ത് رضي الله عنه പറയുകയാണ് : എന്റെ ബീജത്തിൽ പിറന്ന എഴുപതോളം പെൺ കുട്ടികളെ എന്റെ കൈ കൊണ്ട് ജീവനോടെ കുഴിച്ചുമൂടിയിട്ടുണ്ട് നബിയേ ﷺ. അവസാനത്തെ പൊന്നുമോളെയും ഭാര്യ കുളിപ്പിച്ച് പുതുവസ്ത്രം ധരിപ്പിച്ചു പതിവ് പോലെ ഒരുക്കി നിർത്തി. എന്നാലവൾ ഇതൊന്നും അറിയാതെ ഉപ്പയായ എന്നോടൊപ്പം യാത്ര ചെയ്യാമല്ലോ എന്ന സന്തോഷത്തിലായിരുന്നു അവളുടെ കുഞ്ഞു കൈപിടിച്ച് വീടിന്റെ പിൻഭാഗത്തുള്ള കുന്നിൻ മുകളിലേക്ക് പോകുമ്പോൾ എന്റെ കയ്യിൽ ഒരു മൺവെട്ടി ഉണ്ടായിരുന്നു. ഒരു കുഴിയൊരുക്കുന്നതിനിടയിൽ അൽപ്പം മണ്ണ് എൻെറ ശരീരത്തിലേക്ക്  വീണപ്പോൾ അവൾ ഓടിവന്നു മണ്ണ് തട്ടി കളഞ്ഞു. അങ്ങനെ കുഴിയുടെ പണി പൂർത്തിയായപ്പോൾ ആ പൊന്നുമോളെ കുഴിയിലേക്ക് വെച്ചു ഞാൻ മണ്ണിട്ട് മൂടി നബിയേ ﷺ. ഇനി പറയൂ അല്ലാഹു എനിക്ക് പൊറുത്തു തരുമോ നബിയെ ﷺ. ഈ സംഭവം കേട്ടതും തിരു നബി ﷺ തങ്ങൾ കരഞ്ഞു പോയി

ആ നിമിഷം ജിബിരീൽ عليه السّلام സന്നിഹിതനായി കൊണ്ട് പറഞ്ഞു  അല്ലാഹുവിന്റെ ദൂതരെ ﷺ അവരോട് പറയുക, പശ്ചാത്താപ മനസ്സോടുകൂടിയുള്ള  ഇസ്ലാമിക പ്രവേശന കാരണത്താൽ അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്ത് കൊടുത്തിരിക്കുന്നുവെന്ന്.


*(തുടരും....إن شاء الله تعالى)*


 💠 ❖ 💠 ❖ 💠 ❖ 💠 ❖

 ▪▪▪▪▪▪▪▪▪▪


GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪