📚 വരി 2️⃣2️⃣
╔══════ ✿ ﷽ ✿ ═════╗*
🕌 *ബുർദ തീരം* 🕌
*⬤━══••❈ ﷺ ❈•••══━⬤*
بِسْـــــمِ ٱللّٰهِ ٱلــرَّحْــمٰنِ ٱلــرَّحِـــيمِ
*مَــوْلَايَ صَــلِّ وَسَـلّـمْ دَائـمًـا أَبَـدًا*
*عَـلَى حَـبِيـبِكَ خَـيْرِ الْخَـلْقِ كُلِّـهِــمِ*
(അല്ലാഹുവേ.. സർവ്വ സൃഷ്ടികളിലും ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ സ്വലാത്തും, സലാമും സദാ ചൊരിയേണമേ)
❉ ❉~ ✿ ~❉ ❉
⬤ *📚 വരി 2️⃣2️⃣* ⬤
❉ ❉~ ✿ ~❉ ❉
وَاخْـشَ الـدَّسَائِسَ مِنْ جُـوعٍ وَمِـنْ شِـبَعٍ
فَـرُبَّ مَـخْمَـصَةٍ شَـرٌّ مِنَ الـتُّـخَـمِ
വിശപ്പ് കാരണത്താലും, വയറ് നിറയുന്നതിനാലുമുള്ള കുതന്ത്രങ്ങളെ നീ പേടിക്കുക. എത്രയെത്ര വിശപ്പാണ് സമൃദ്ധിയെക്കാൾ ആപൽക്കരമായത്.
💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠
*പദാനുപദ അർത്ഥം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
*وَاخْـشَ*
നീ ഭയപ്പെടണം
*الـدَّسَائِسَ*
കുതന്ത്രങ്ങളെ
*مِنْ جُـوعٍ*
വിശപ്പു കാരണത്താൽ
*وَمِـنْ شِـبَعٍ*
സമൃദ്ധിയാലും (വയറുനിറയുന്നതിനാലും )
*فَـرُبَّ مَـخْمَـصَةٍ*
എത്രയെത്ര വിശപ്പുണ്ട്
*شَـرٌّ*
ആപൽക്കരമായ
*مِنَ الـتُّـخَـمِ*
വയറുനിറയുന്നതിനേക്കാൾ
💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠
*ആശയം*
''''''''''''''''''''''''''''''''''''
വിശപ്പിനെയും, അമിത ഭോജനത്തെയും മനുഷ്യൻ ഭയപ്പെടണം. അത് ആപത്താണ്. അതാണ് മഹാനവർകൾ ഈ വരിയിൽ പറയുന്നത്. അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിന് ക്ഷീണവും, മടിയും അനുഭവപ്പെടുകയും അവർക്ക് സൽക്കർമ്മങ്ങളോടുള്ള താല്പര്യം നഷ്ടപ്പെടുകയും ചെയ്യും. വിശപ്പും അപ്രകാരം തന്നെ. വിശപ്പെന്ന വികാരം മനുഷ്യനെ പിടികൂടിയാൽ പിശാച് അവനെ കീഴ്പ്പെടുത്താൻ സാധ്യത ഏറെയാണ്. പിശാച് കീഴ്പ്പെടുത്തിയാൽ അവൻ തെറ്റിലേക്ക് ഓടിപ്പോകും. സൗഹൃദത്തെയും ബന്ധങ്ങളെയും അവൻ തകർത്തെറിയും. ഇവ രണ്ടും മനുഷ്യന് ആപത്തുകൾ ആണെന്ന് ബോധ്യപ്പെടുത്തിയ മഹാനവർകൾ ആഹാരസമൃദ്ധിയെക്കാൾ വിശപ്പാണ് കൂടുതൽ അപകടം എന്നും സൂചിപ്പിക്കുന്നു.
വിശുദ്ധ ഖുർആനിലെ
سورة البقرة - 268
മത്തെ ആയത്തിൽ اللّٰه تعالی പറഞ്ഞിരിക്കുന്നു :
ٱلشَّیۡطَـٰنُ یَعِدُكُمُ ٱلۡفَقۡرَ وَیَأۡمُرُكُم بِٱلۡفَحۡشَاۤءِۖ....
(പിശാച് ദാരിദ്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീച വൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു)
ഇമാം ഫഖ്റുദ്ധീനു റാസി رحمة اللّٰه عليه ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് പറയുന്നു : പിശാച് ഒരു മനുഷ്യനെ വഴിതെറ്റിക്കാൻ തീരുമാനിച്ചാൽ അയാൾക്ക് ആദ്യമായി നൽകപ്പെടുന്നത് ദാരിദ്ര്യത്തെയാണ്.
ദാരിദ്യം വന്നു ചേർന്നാൽ ആ വ്യക്തി സ്വാഭാവികമായും തെറ്റോ, ശെരിയോ എന്നവേർതിരിവില്ലാതെ ധനം സമ്പാദിക്കുന്നതിനായി വ്യഗ്രത കാണിച്ചു കൊണ്ടിരിക്കും. അതുപോലെ തന്നെയാണ് അമിതഭോജനവും. അതവനെ സൽക്കർമ്മങ്ങളിൽ നിന്നും വഴിതിരിച്ചു വിടുന്നതുമാണ്.
പരിശുദ്ധ ഖുർആനിലെ
سورة الاعراف - 31
മത്തെ ആയത്തിൽ اللّٰه تعالی പറഞ്ഞിരിക്കുന്നു :
وَكُلُوا۟ وَٱشۡرَبُوا۟ وَلَا تُسۡرِفُوۤا۟ۚ إِنَّهُۥ لَا یُحِبُّ ٱلۡمُسۡرِفِینَ....
(നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ اللّٰه ഇഷ്ടപ്പെടുകയേയില്ല)
സയ്യിദുനാ അബൂബക്കർ സിദ്ദീഖ് رضي اللّٰه عنه വിൻെറ ഭരണകാലത്ത് മഹാനവർകൾ സ്വഹാബത്തിനോട് ചോദിക്കുകയുണ്ടായി : പ്രിയ കൂട്ടുകാരെ, എനിക്കൽപ്പം വെള്ളം തരാമോ..? അവർ വെള്ളത്തോടൊപ്പം തേനും കൊണ്ടു വന്നു. മഹാനവർകൾ അത് കണ്ടതോടെ നിയന്ത്രണം വിട്ട് കരയുകയാണ്. ഇത് കണ്ട സ്വഹാബാക്കളും رضي اللّٰه عنهم കൂടെ കരയാൻ തുടങ്ങി. അല്പസമയം കഴിഞ്ഞപ്പോൾ അവരെല്ലാം കരച്ചിൽ നിർത്തി പക്ഷേ മഹാനവർകൾക്ക് കരച്ചിലടക്കാൻ സാധിക്കുന്നില്ല. ഇത് കണ്ട അനുചരന്മാർ ചോദിക്കുകയാണ് ; മുത്ത് നബി ﷺ തങ്ങളുടെ ഖലീഫയായവരെ, എന്തിനാണ് ഇങ്ങനെ കരയുന്നത് ? അപ്പോൾ സയ്യിദുനാ അബൂബക്കർ സിദ്ദീഖ് رضي اللّٰه عنه സർവ്വ മേഖലയിലും തന്റെ കൂട്ടുകാരനായിരുന്ന മുത്ത് നബി ﷺ തങ്ങളുടെ റൗളയിലേക്ക് ചേർന്ന് നിന്നുകൊണ്ട് പറയുകയാണ് ഈ പ്രവാചകരുണ്ടല്ലോ ۤﷺ ഒരു മുറുക്ക് വെള്ളമില്ലാതെ, ഒരു കീറ് കാരക്ക കിട്ടാതെ എത്രയോ ദിവസങ്ങൾ തള്ളിനീക്കിയിട്ടുണ്ട്. ഞാൻ ഇപ്പോൾ,നിങ്ങളോട് വെള്ളമേ ചോദിച്ചുള്ളു പക്ഷേ കൊണ്ടുവന്നപ്പോൾ തേനും ഉണ്ടായിരുന്നു, എത്രയോ വലിയ ഐശ്വര്യമാണ് നമ്മുടെ നാടിന് ലഭിച്ചിരിക്കുന്നത്. ആ കഷ്ടപ്പാടിന്റെ
ദിനങ്ങളോർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
ഈ വരിയിലെ സാരാംശം വിശപ്പിലും വയറു നിറക്കുന്നതിലും ഓരോ വ്യക്തിയും മിത നിലപാടാണ് സ്വീകരിക്കേണ്ടത് എന്നാണ്. അതിലൂടെ ആത്മീയപരമായ വളർച്ച ലഭിക്കുന്നതുമാണ്.
*(തുടരും....إن شاء الله تعالى)*
💠 ❖ 💠 ❖ 💠 ❖ 💠
▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment