📚 വരി 2️⃣1️⃣



╔══════ ✿ ﷽ ✿ ═════╗*

             🌸 *حلاوة البردة ﷺ* 🌸

               🕌  *ബുർദ തീരം* 🕌

          *⬤━══••❈ ﷺ ❈•••══━⬤* 


  بِسْـــــمِ ٱللّٰهِ ٱلــرَّحْــمٰنِ  ٱلــرَّحِـــيمِ۝


     *مَــوْلَايَ صَــلِّ وَسَـلّـمْ دَائـمًـا أَبَـدًا*

     *عَـلَى حَـبِيـبِكَ خَـيْرِ الْخَـلْقِ كُلِّـهِــمِ*


(അല്ലാഹുവേ.. സർവ്വ സൃഷ്ടികളിലും  ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും സദാ ചൊരിയേണമേ)


 ❉ ❉~ ✿ ~❉ ❉

      ⬤  *📚 വരി 2️⃣1️⃣* ⬤

 ❉ ❉~ ✿ ~❉ ❉


كَـمْ حَسَّـنَـتْ لَـذَّةً لِلْـمَـرْءِ قَاتِلَـةً

مِنْ حَـيْـثُ لَـمْ يَـدْرِ أَنَّ السُّـمَّ فِـي الدَّسَـمِ


കൊഴുപ്പുള്ള ഭക്ഷണത്തിൽ വിഷമുണ്ടെന്നറിയാതെ എത്രയെത്ര നല്ലതാണെന്നു തോന്നിപ്പിച്ചിട്ടുള്ള സുഖാസ്വാദനങ്ങളാണ് മനുഷ്യനെ കൊന്നുകളയുന്നത്.


💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 

        *പദാനുപദ അർത്ഥം*

       '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''


*كَـمْ* 

എത്ര.. എത്ര 

*حَسَّـنَـتْ*

നല്ലതാണെന്നു തോന്നിപ്പിച്ചിട്ടുള്ളത് 


*لَـذَّةً*

സുഖാസ്വാദനങ്ങൾ 

 *لِلْـمَـرْءِ*

മനുഷ്യനെ 


*قَاتِلَـةً*

കൊന്നുകളയുന്നത്


*مِنْ حَـيْـثُ لَـمْ يَـدْرِ*

 ഉണ്ട് എന്നവനറിയുന്നില്ല 


*أَنَّ السُّمَّ*

വിഷാംശം

 *فِـى الدَّسَـمِ*

കൊഴുപ്പുളളതിൽ (ഭക്ഷണം)


💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 


          *ആശയം*

         ''''''''''''''''''''''''''''''''''''

ശരീരത്തിന് വശ്യമായി തോന്നിയാലും യഥേഷ്ടം മേയാൻ അനുവദിക്കരുതെന്ന്  മുൻ വരിയിൽ സൂചിപ്പിച്ച മഹാനവർകൾ  തുടർന്ന്  പറയുകയാണ് ''എത്ര എത്ര നല്ലതാണെന്ന് തോന്നിപ്പിക്കുന്ന സുഖാസ്വാദനങ്ങളാണ് മനുഷ്യനെ കൊന്നു കളയുന്നതെന്ന് ''.

 എന്നിട്ട് മഹാനവർകൾ  അതിനെ ഒരു ഉപമയിലൂടെ വ്യക്തമാക്കുകയാണ്.  ''കൊഴുപ്പുള്ള ഭക്ഷണത്തിൽ വിഷാംശം ഉണ്ടെന്നവൻ അറിയുന്നില്ല''. സ്വാദിഷ്ടമായി തോന്നുന്ന ഭക്ഷണം സന്തോഷമായി കഴിക്കുന്നു. യഥാർത്ഥത്തിൽ വിഷം കഴിച്ച് ജീവിതത്തെ നശിപ്പിക്കുകയാണ് അതുവഴി  ചെയ്യുന്നത്.


നമ്മുടെ പഴമക്കാർ പറയാറുണ്ടല്ലോ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന് അതുപോലെ 'നല്ലതെന്ന് നമുക്ക് തോന്നിപ്പിക്കുന്ന പലതും നല്ലതാവണമെന്നില്ല' അതിനാൽ തന്നെ ഒരു ശ്രദ്ധ അനിവാര്യമാണെന്ന് 

മഹാനവർകൾ ഈ വരിയിലൂടെ വീണ്ടും ബോധ്യപ്പെടുത്തുകയാണ്.


പരിശുദ്ധ ഖുർആൻ سورة لقمان നിലെ മുപ്പത്തിമൂന്നാമത്തെ ആയത്തിൽ اللّٰه تعالی പറയുന്നു :


فَلَا تَغُرَّنَّكُمُ  ٱلۡحَیَوٰةُ ٱلدُّنۡیَا وَلَا یَغُرَّنَّكُم بِٱللَّهِ ٱلۡغَرُورُ...

 (ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. മഹാ വഞ്ചകനായ പിശാചും അല്ലാഹുവിൻെറ കാര്യത്തിൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ).


*മുത്ത് നബി ﷺ തങ്ങൾ പറഞ്ഞു*

 قَالَ النَّبِيُّ صَلَّی اللَّهُ عَلَیْهِ وَسَلَّمَ: إِنَّ الشَّيْطَانَ لَيَجْرِي مَجْرَی ابْنِ آدَمَ أَلَا فَضَيِّقُوا مَجَارِيَهُ بِالْجُوعِ

 *സാരം* (നിങ്ങളുടെ രക്ത സഞ്ചാര മാർഗങ്ങളിലൂടെയെല്ലാം പിശാച് നുഴഞ്ഞു കയറും, അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ രക്ത സഞ്ചാര മാർഗങ്ങളെയെല്ലാം വിശപ്പ് കൊണ്ട് ഇടുക്കി കളയണം.)


ഇമാം ഫഖ്റുദ്ദീനു റാസി رحمة اللّٰه عليه അവിടുത്തെ തഫ്സീറുൽ കബീറിൽ ഉദ്ധരിക്കുന്നൊരു സംഭവം ; മുൻഗാമികളിൽ  പെട്ടൊരു വ്യക്തി പള്ളിയിൽ പ്രഭാഷണം നടത്തുകയാണ്. അദ്ദേഹം സദസ്യരോട് പറയുകയാണ്. ഒരു മനുഷ്യൻ സ്വദഖ (ദാനം) ചെയ്യാൻ വേണ്ടി കരുതിയാൽ 70 പിശാചുക്കൾ വരുകയും ആ വ്യക്തിയുടെ കൈ കാലുകളിൽ പിടിച്ചു തൂങ്ങിക്കൊണ്ട് സ്വദഖ ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. ഇതു കേട്ടപ്പോൾ പ്രഭാഷണം ശ്രവിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തി പറഞ്ഞു അങ്ങനെയാണെങ്കിൽ ആ 70 പിശാചുക്കളോടും പോരാടി സ്വദഖ ചെയ്യാൻ പോകുകയാണ് ഞാൻ. അയാൾ പള്ളിയിൽ നിന്നിറങ്ങി നേരെ തന്റെ വീട്ടിലേക്ക് നടന്നു. അവിടെയെത്തി തന്റെ തുണിയുടെ അരയിലെ കെട്ടിലേക്ക് ബാർലിയും, ഗോതമ്പും എടുത്തു  കൂട്ടി കെട്ടി അവിടെനിന്നും ഇറങ്ങി. പെട്ടെന്ന് അയാളുടെ ഭാര്യ വന്ന് നിങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു ; അയാൾ അരയിലെ  ഭക്ഷ്യവസ്തുക്കൾ കാണിച്ചുകൊണ്ട് ഞാനിത് ദാനം ചെയ്യുന്നതിന് കൊണ്ടുപോകുകയാണെന്ന് പറഞ്ഞു,  എന്നാൽ ആ സ്ത്രീ അയാളെ തടഞ്ഞു കൊണ്ടു ഭക്ഷ്യവസ്തുക്കൾ പിടിച്ചു വാങ്ങി വീടിനകത്തേക്ക് തന്നെ കൊണ്ടുപോയി. നിരാശനായ അയാൾ  പള്ളിയിലേക്ക് തിരിച്ചു ചെന്നപ്പോൾ എന്തുപറ്റി സുഹൃത്തെ, നിങ്ങൾ സ്വദഖ കൊടുത്തില്ലേയെന്ന് കൂട്ടുകാർ ചോദിച്ചപ്പോൾ  അയാൾ പറഞ്ഞു; പിശാചുകളെ തോല്പിച്ചുകൊണ്ട് ദാനം കൊടുക്കുന്ന വസ്തുക്കളെല്ലാം എടുത്തു പുറത്തേക്കിറങ്ങിയ എന്നെ 70 പിശാചുക്കളുടെയും മാതാവ് കടന്നു പിടിച്ചു കൊണ്ട് തോൽപ്പിച്ചു കളഞ്ഞു.


 നന്മയിലേക്കുള്ള മാർഗത്തിലെല്ലാം വിഘാതം സൃഷ്ടിച്ചു കൊണ്ട് പിശാച് നമ്മെ പിൻതുടരും. നാം വളരെയധികം സൂക്ഷ്മത പുലർത്തേണ്ടതും ഉണ്ട്.


*(തുടരും....إن شاء الله تعالى)*


 💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠

 ▪▪▪▪▪▪▪▪▪▪


GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪