📚 വരി 2️⃣0️⃣

 


🕌  *ബുർദ തീരം* 🕌

          *⬤━══••❈ ﷺ ❈•••══━⬤* 


  بِسْـــــمِ ٱللّٰهِ ٱلــرَّحْــمٰنِ  ٱلــرَّحِـــيمِ۝


     *مَــوْلَايَ صَــلِّ وَسَـلّـمْ دَائـمًـا أَبَـدًا*

     *عَـلَى حَـبِيـبِكَ خَـيْرِ الْخَـلْقِ كُلِّـهِــمِ*


(അല്ലാഹുവേ.. സർവ്വ സൃഷ്ടികളിലും  ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും സദാ ചൊരിയേണമേ)


 ❉ ❉~ ✿ ~❉ ❉

      ⬤  *📚 വരി 2️⃣0️⃣* ⬤

 ❉ ❉~ ✿ ~❉ ❉


 *وَرَاعِهَا وَهْيَ فِي الْأَعْـمَالِ سَـائـِمَةٌ*

*وَإِنْ هِيَ اسْـتَحْلَتِ الْمَرْعَى فَلاَ تُسِـمِ*



 *സൽ പ്രവർത്തനങ്ങളിൽ മേഞ്ഞു കൊണ്ടിരിക്കുകയാണെങ്കിൽ പോലും ശരീരത്തെ നീ സൂക്ഷിക്കണം. ആ മേച്ചിൽപ്പുറം  വശ്യമായി തോന്നിയാൽ പോലും ശരീരത്തെ യഥേഷ്ടം മേയാൻ വിടരുത്.*


💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 


        *പദാനുപദ അർത്ഥം*

       '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

*وَرَاعِهَا*

ശരീരത്തെ നീ സൂക്ഷിക്കണം


*وَهْيَ*

അത് (ആ ശരീരം)



 *فِي الْأَعْـمَالِ*

സൽ പ്രവർത്തനങ്ങളിൽ


*سَـائـِمَةٌ*

മേഞ്ഞു കൊണ്ടിരിക്കുകയാണെങ്കിലും


*وَإِنْ هِيَ*

ശരീരത്തിന്ന്


*اسْـتَحْلَتِ*

 വശ്യമായി തോന്നിയാലും


 *الْمَرْعَى*

 മേച്ചിൽപ്പുറങ്ങൾ


 *فَلاَ تُسِـمِ*

യഥേഷ്ടം മേയാൻ വിടരുത്


💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 


          *ആശയം*

         ''''''''''''''''''''''''''''''''''''

 

കന്നുകാലികളെ,മനോഹരമായ മേച്ചിൽപ്പുറങ്ങളിൽ  നിയന്ത്രിക്കുവാൻ ആരുമില്ലാതെ യഥേഷ്ടം  മേയാൻ അനുവദിച്ചാൽ,അവ അതിരുകൾക്കപ്പുറത്തുള്ള വിളയും തിന്നുതീർക്കുവാൻ സാധ്യതയുണ്ട്. അതു പോലെയാണ് സ്വ ശരീരത്തെ ഒരു ശ്രദ്ധയുമില്ലാതെ  അലയാൻ വിടുന്നതും. ഒരുപക്ഷെ  ഇടപെടലുകൾ സൽ പ്രവർത്തനങ്ങളിൽ ആണെങ്കിൽ പോലും ചിലപ്പോൾ ലോകമാന്യം പേലെയുളള തെറ്റുകുറ്റങ്ങൾ വന്നു ഭവിച്ചേക്കാം . അത്കൊണ്ട് തന്നെ അത്തരം ഘട്ടങ്ങളിൽ  പോലും ഒരു ശ്രദ്ധ അനിവാര്യമാണെന്ന ബോധ്യപ്പെടുത്തലുകളാണ്  മഹാനവർകൾ ഈ വരിയിലൂടെ നൽകുന്നത്.



قَالَ النَّبِيُّ ﷺ :ان اخوف ما اخاف على امتي الرياء

*"തിരു നബി ﷺ തങ്ങൾ പറഞ്ഞിരിക്കുന്നു : ഞാൻ എന്റെ സമൂഹത്തിന്റെ മേൽ ഏറ്റവും കൂടുതൽ ഭയക്കുന്നത്  ലോകമാന്യത്തെയാണ്."*


ഇമാം ഗസ്സാലി رحمة اللّٰه عليه അവിടുത്തെ ഗ്രന്ഥമായ ഇഹ് യ ഉലൂമുദ്ദീനിൽ ഒരു സംഭവം രേഖപ്പെടുത്തിയിരിക്കുന്നു:

സൂഫിയാക്കളിൽ പെട്ടൊരു മഹാൻ പറയുന്നു ഞാൻ എന്റെ 30 വർഷത്തെ നിസ്കാരം മടക്കി നിർവഹിച്ചിട്ടുണ്ട്. അതെല്ലാം ആദ്യ സ്വഫിൽ (വരിയിൽ) നിന്നുള്ള ജമാഅത്തായ നിസ്കാരങ്ങളായിരുന്നു.

മടക്കി നിസ്കരിക്കാനുള്ള കാരണം, "ഞാൻ 30 വർഷക്കാലം ആദ്യ വരിയിൽ ജമാഅത്ത് നിസ്കരിച്ചിരുന്ന ആളായിരുന്നു. ഒരു ദിവസം ചില കാരണങ്ങളാൽ രണ്ടാമത്തെ വരിയിൽ നിൽക്കേണ്ടി വന്നു , എന്നാൽ രണ്ടാമത്തെ വരിയിൽ നിന്നും ഞാൻ നിസ്കരിക്കുന്നത് ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ അവരെന്ത് കരുതുമെന്നൊരു ചിന്ത എന്റെ മനസ്സിൽ വന്നു പോയി. اللّٰه تعالی എന്ത് ചിന്തിക്കുമെന്നതിന് പകരം ജനങ്ങൾ എന്ത് ചിന്തിക്കുമെന്ന ലോകമാന്യം എന്നിൽ വന്നു പോയോ എന്നുള്ള ഭയത്തിനാലാണ് 30 വർഷത്ത നിസ്കാരത്തെ ഞാൻ മടക്കി നിസ്കരിച്ചത്.


*മനസ്സിൽ ലോകമാന്യത വന്നാൽ  നന്മകളെല്ലാം നിഷ്പ്രഭമാകും. അതിനാൽ ശരീരത്തെ സൂക്ഷിക്കണമെന്ന താക്കീതും മഹാനവർകൾ ഈ വരിയിലൂടെ നൽകുന്നുണ്ട്.*


*(തുടരും....إن شاء الله تعالى)*


 💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠

▪▪▪▪▪▪▪▪▪▪

GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪