📚 വരി 1️⃣9️⃣




               🕌  *ബുർദ തീരം* 🕌

          *⬤━══••❈ ﷺ ❈•••══━⬤* 


  بِسْـــــمِ ٱللّٰهِ ٱلــرَّحْــمٰنِ  ٱلــرَّحِـــيمِ۝


     *مَــوْلَايَ صَــلِّ وَسَـلّـمْ دَائـمًـا أَبَـدًا*

     *عَـلَى حَـبِيـبِكَ خَـيْرِ الْخَـلْقِ كُلِّـهِــمِ*


(അല്ലാഹുവേ.. സർവ്വ സൃഷ്ടികളിലും  ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും സദാ ചൊരിയേണമേ)


 ❉ ❉~ ✿ ~❉ ❉

      ⬤  *📚 വരി 1️⃣9️⃣* ⬤

 ❉ ❉~ ✿ ~❉ ❉


*فَاصْـرِفْ هَـوَاهَا وَحَاذِرْ أَنْ تُـوَلِّـيَـهُ*

*إِنَّ الْـهَـوَى مَا تَـوَلَّـى يُـصْـمِ أَوْيَـصِـمِ*


*ശരീരേച്ഛകളെ നീ അകറ്റി നിർത്തുക, ശരീരേച്ഛകൾക്ക് കീഴ്പ്പെടുന്നതിനെ തൊട്ട് നീ ശ്രദ്ധാലുവായിരിക്കുക, ശരീരേച്ഛകൾക്ക് കീഴ്പ്പെട്ടവനെ അത് കൊന്നുകളയുകയോ അല്ലെങ്കിൽ മോശമാക്കുകയോ ചെയ്യും*


💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 


        *പദാനുപദ അർത്ഥം*

       '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

فَاصْـرِفْ

നി അകറ്റുക 


 هَـوَاهَا

ശരീരേച്ഛയെ 


 وَحَاذِرْ

നി ശ്രദ്ധലുവാകുക 


 أَنْ تُـوَلِّـيَـهُ

ശരീരേച്ഛ നിന്നെ കീഴ്പ്പെടുത്തുന്നതിനെ തൊട്ട്


إِنَّ الْـهَـوَى

നിശ്ചയം ശരീരേച്ഛ 


 مَا تَـوَلَّـى

 കീഴ്പ്പെടുത്തിയവനെ 


 يُـصْـمِ

അത് കൊല്ലും 


 أَوْيَـصِـمِ

അല്ലെങ്കിൽ ചീത്തയാക്കി കളയും


💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 


         *ആശയം*

         ''''''''''''''''''''''''''''''''''''

ശരീരത്തിൻറെ ആഗ്രഹങ്ങളെ നിയന്ത്രിക്കണമെന്നും അതിന്ന് ശ്രമിച്ചാൽ പൂർണ്ണമായും അത് നിയന്ത്രണവിധേയമാക്കാൻ (വർജിക്കാൻ) സാധിക്കുമെന്നും കഴിഞ്ഞ വരികളിലൂടെ ബോധ്യപ്പെടുത്തിയ മഹാനവർകൾ ആ ശരീരേച്ഛകൾ വരുത്തുന്ന അപകടങ്ങളെ ഓർമപ്പെടുത്തുകയാണ് ഈ വരിയിലൂടെ.


ശരീരേച്ഛക്ക് വഴങ്ങിയാൽ അത് നിന്നെ കൊന്നുകളയുകയോഅല്ലെങ്കിൽ നിന്നെ ചീത്തയാക്കി കളയുകയോ ചെയ്യും.

മനസ്സും ശരീരവും ശുദ്ധമാവണമെങ്കിൽ ശരീരേച്ഛയെ അകറ്റി നിർത്തുക തന്നെ വേണം. അത്തരത്തിലുള്ള സംശുദ്ധമായ മനസ്സുകളിലാണ് മുത്ത്നബി ﷺ യോരേ  കുടിയിരുത്താനാകുക.


വിശുദ്ധ ഖുർആൻ   പറയുന്നു. 


*وَأَمَّا مَنۡ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفۡسَ عَنِ ٱلۡهَوَىٰ۞فَإِنَّ ٱلۡجَنَّةَ هِیَ ٱلۡمَأۡوَى۞*

(سُورَةُ النّٰازِعَات 40 - 41)

(തന്‍റെ രക്ഷിതാവിന്‍റെ സാന്നിധ്യത്തെ ഭയക്കുന്നവർ, ഇച്ഛകളെ തൊട്ട് ശരീരത്തെ പൂർണമായും  നിയന്ത്രിച്ചവർ. അവരുടെ സങ്കേതമാണ് സ്വര്‍ഗം)


ബൽഅ ഇബ്നു ബാഹൂറയുടെ ധികാരത്തെ കുറിച്ച് പരിശുദ്ധ ഖുർആൻ سُورَة الأَعْرَافِ  176ാം ആയത്തിൽ പറയുന്നു


*وَٱتَّبَعَ هَوَىٰهُۚ فَمَثَلُهُۥ كَمَثَلِ ٱلۡكَلۡبِ*

(അവൻ അവിവേകിയാണ്. അവന്റ ഉപമ ഒരു പട്ടിയെ പോലെയാണ് )


മഹാനായ ഇബ്നു ഹജറുൽ ഹൈത്തമി رحمـه الله ഈ വരികൾ വിശദീകരിച്ചു കൊണ്ട് അൽ ഉംദയിൽ  രേഖപ്പെടുത്തിയത് കാണാം...

അഹ്മദ്ബ്നുൽ ഹവാരി رحمه الله ഉദരിക്കുന്നു ; ഞാനൊരു പുരോഹിതന്റെ  സമീപത്തു കൂടി നടന്നു, അദ്ദേഹത്തിന്റെ ശരീരം വളരെ ബലഹീനമാണ്.

ഞാൻ അദ്ദേഹത്തോട് ചോദിച്ചു :

നിങ്ങൾ രോഗിയാണോ.?

ഉടനെ അദ്ദേഹം പറഞ്ഞു: അതെ

ഞാൻ ചോദിച്ചു. എന്നു മുതലാണ് രോഗം പിടിപെട്ടത്.?

അദ്ദേഹം പറഞ്ഞു ;ഞാനെന്റെ ശരീരത്തെ മനസിലാക്കിയതു മുതൽ.

നിങ്ങളുടെ  രോഗത്തിനുള്ള ചികിത്സയില്ലെ.?

ഉണ്ട്.! ഇച്ഛകളോട് എതിർ നിൽക്കലാണ്.


: عَنْ أبي يَعْلَى شَدَّادِ بْن أَوْسٍ عن النَّبيّ ﷺ قَالَ: الكَيِّس مَنْ دَانَ نَفْسَهُ، وَعَمِلَ لِما بَعْدَ الْموْتِ، وَالْعَاجِزُ مَنْ أَتْبَعَ نَفْسَه هَواهَا، وتمَنَّى عَلَى اللَّهِ  (رواه التِّرْمِذيُّ)


തിരുനബി ﷺ തങ്ങൾ പറഞ്ഞു: ബുദ്ധിമാൻ ആരാണെന്നറിയുമോ.? ശരീരത്തെ വഴിപ്പെടുത്തിയവനാണ്.

മരണശേഷമുള്ള ജീവിതത്തിന്ന് വേണ്ടി അധ്വാനിച്ചവനാണ്.

എന്നാൽ ലോകത്തെ ഏറ്റവും വലിയ അശക്തൻ ആരാണെന്നറിയുമോ.? ശാരീരിക ഇച്ഛകളോട് പിൻപറ്റി നടന്നവനാണ്. എന്നിട്ട് സ്വർഗം കിട്ടുമെന്ന് പറഞ്ഞവനാണ്. (ഇമാം തുർമുദി)


*(തുടരും....إن شاء الله تعالى)*


 💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠

▪▪▪▪▪▪▪▪▪▪

GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪