♦️ഭാഗം :05♦️ 🌹കഴുകൻ വളർത്തിയ പെൺകുട്ടി🌹

 *🌹കഴുകൻ വളർത്തിയ പെൺകുട്ടി🌹*


❣️🌼❣️🌼❣️🌼❣️🌼❣️🌼❣️


            *♦️ഭാഗം :05♦️*


〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


ശക്തമായ കാറ്റിൽ നിയന്ത്രണം വിട്ട് കപ്പൽ ആടി ഉലയുകയാണ് ഭീമമായ ഒരു തിരയിൽ പെട്ട് കപ്പൽ പൂർണ്ണമായും തകർന്നു എല്ലാവരും കടലിലേക്ക് തെറിച്ച് വീണു പലരും തന്റെ ജീവന് വേണ്ടി നീന്തി രക്ഷപെടാൻ ശ്രമിക്കുന്നുണ്ട് പക്ഷേ പലരെയും കടൽ വിഴുങ്ങി കഴിഞ്ഞിരുന്നു.... അതിനിടയിൽ ഒരു ഭാഗ്യമെന്നോണം കപ്പലിന്റെ ഒരു മരപ്പലക കഷ്ണത്തിൽ പിടികിട്ടി. അതിൽ അള്ളി പിടിച്ച് രാജാവ് കര ലക്ഷ്യമാക്കി നീന്തി. പക്ഷേ കര എവിടെയും കാണുന്നില്ല അവസാനം അങ്ങ് അകലെ ഒരു ദ്വീപ് രാജാവിന്റെ ദൃഷ്ടിയിൽ പെട്ടപ്പോൾ അവിടെക്ക് നീങ്ങി അവസാനം കര പറ്റി കരയിലേക്ക് കയറി നോക്കുമ്പോൾ ഒരു പാട് മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന ഒരു ദ്വീപിലാണ് എത്തിപ്പെട്ടത് എന്ന് മനസ്സിലായി രാജാവ് ആ ദ്വീപിലൂടെ ചുറ്റി നടന്നു ഒരു മനുഷ്യനെ കാണുന്നില്ല കാര്യങ്ങൾ ഒന്നു അന്വോഷിക്കാൻ ആരെയും കാണാത്ത കാരണത്താൽ നിരാശയോടെ ഇരിക്കുമ്പോൾ രാജാവിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്ത ഒരു കാഴ്ച കാണുകയാണ് ഒരു മരത്തിന്റെ മുകളിൽ ഒരു മനുഷ്യ സ്ത്രിയുടെ കാല് പുറത്തേക്ക് കാണുന്നു രാജാവ് അടുത്ത് ചെന്നു നോക്കി അതെ ഒരു സ്ത്രിയാണ് സൗന്ദര്യ വതിയായ ഒരു യുവ സുന്ദരി

രാജാവ് ചെറിയ ഒരു ശബ്ദമുണ്ടാക്കി ശബ്ദം കേട്ടപ്പോൾ ആ പെൺകുട്ടി താഴെക്ക് നോക്കിയപ്പോൾ തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല ഒരു മനുഷ്യൻ തന്നെ നോക്കി നിൽക്കുന്നു ... അദ്യമായാണ് ഒരു മനുഷ്യനെ കാണുന്നത് കാട്ടിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്നല്ലോ..?.

രാജാവ് ധൈര്യസമേതം മരത്തിന്റെ മുകളിലേക്ക് കയറി ആ പെൺകുട്ടിക്ക് അഭിമുഖമായി ഇരുന്നു കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചു പക്ഷേ മനുഷ്യ ഭാഷ അറിയാത്ത ആ പെൺകുട്ടിക്ക് രാജാവിന് മറുപടി കൊടുക്കാൻ സാധിച്ചില്ല കാരണം ആദ്യമായാണ് മനുഷ്യന്റെ സംസാരം ഈ പെൺകുട്ടി കേൾക്കുന്നത്. പെൺകുട്ടി മറുപടി പറയാൻ അറിയാതെ വിഷമിച്ചു അവസാനം അംഗ്യ ഭാഷയിൽ ഈ പെൺകുട്ടി രാജാവിന് എല്ലാം പറഞ്ഞു കെടുത്തു സമയം സന്ധ്യയോടടുത്തപ്പോൾ കഴുകന്റ ഒരു ചിറകടി ശബ്ദം കേട്ടു

ഉടൻ മരത്തിൽ നിന്ന് ഇറങ്ങാൻ പെൺകുട്ടി രാജാവിന് ആഗ്യം കാണിച്ചു

രാജാവ് പെട്ടെന്ന് താഴെ ഇറങ്ങി ഒളിച്ചിരുന്നു


അൽപ്പം കഴിഞ്ഞപ്പോൾ ആരെയും ഭയപ്പെടുന്ന നിലയിൽ ഉള്ള ഭീമാകാരനായ ഒരു കഴുകൻ അ പെൺകുട്ടിയുടെ അരികിലേക്ക് വന്നു അവർ അവരുടെതായ ഭാഷയിൽ ആശയ വിനിമയം നടത്തി രാജാവിന് കാര്യങ്ങൾ മനസ്സിലായി .

ഈ പെൺകുട്ടിയെ കഴുകനാണ് വളർത്തുന്നത് എന്ന കാര്യവും....

കഴുകൻ പോയാൽ പെൺകുട്ടിയും രാജാവും ആശയ വിനിമയം നടത്തും അങ്ങിനെ ഒരോ ദിവസങ്ങൾ കഴിയുമ്പോൾ അവർ പരസ്പരം അടുത്തു വരികയായിരുന്നു. പക്ഷേ ഈ വിവരം ഒരോന്നും സുലൈമാൻ നബി(അ) അറിഞ്ഞു കൊണ്ടിരുന്നു കഴുകൻ മനസ്സിലാക്കിയത് സുലൈമാൻ നബി ഒന്നും അറിയുന്നില്ല എന്നാണ് ഇടക്കിടെ വന്നു കഴുകൻ പറയാറുണ്ടായിരുന്നു അല്ലയോ നബിയേ ...? അവിടുന്നും ഞാനും ഒരു വെല്ലുവിളി ഉയർത്തിയത് മറന്നു പോയോ..? തീർച്ചയായും അതിൽ ഞാൻ വിജയിക്കും ചീത്തയായ വിധി നമ്മൾ സൃഷ്ടിക്കുന്നതാണ് അല്ലാതെ അല്ലാഹുവിൽ നിന്ന് ഉണ്ടാകുന്നതല്ല എന്ന് ഞാൻ തെളിയിക്കും. ദിവസങ്ങൾ കടന്നു പോയി .. പെൺകുട്ടിയും രാജാവും തമ്മിൽ അടുത്തു

ഇണ പിരിയാത്ത നിലക്ക് അവർ അടുത്തു അങ്ങിനെ ഓരു നാൾ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു ആ പെൺകുട്ടിയും രാജാവും വ്യഭിചരിച്ചു.


റബ്ബിന്റെ വിധി നടപ്പിലായി അങ്ങിനെ പിറ്റത്തെ ആഴ്ച കഴുകൻ സുലൈമാൻ നബിയുടെ സദസ്സിൽ എത്തിയപ്പോൾ സുലൈമാൻ നബി സദസ്സിൽ ഉള്ളവരോട് പറഞ്ഞു .... അല്ലയോ.. പ്രജകളെ ഞാനും ഈ കഴുകനും തമ്മിൽ ഒരു തർക്കം ഉണ്ടായത് ഒരു വെല്ലുവിളി നടന്നത് നിങ്ങൾ മറന്നു പോയോ...?

പ്രജകൾ പറഞ്ഞു ഇല്ല നബിയെ ഞങ്ങൾ അതിന് വേണ്ടി കാത്തിരിക്കുകയാണ്എന്നാണ് ആ ദിവസം ?


സുലൈമാൻ നബി (അ) പറഞ്ഞു അടുത്ത വെള്ളിയാഴ് ച നമുക്ക്

ഈ വിഷയം തീരുമാനമാക്കാം.... ഇത് കേട്ടപ്പോൾ വളരെ സന്തോഷത്തോടെ കഴുകൻ പറഞ്ഞു നബിയെ ആ വിധി സംഭവിച്ചിട്ടില്ല അതിൽ ഞാൻ വിജയിക്കും....

ഉടൻ സുലൈമാൻ നബി (അ) കഴുകനോട് ചോദിച്ചു എന്താ നിനക്ക് ഇത്ര ധൈര്യം..?

അപ്പോൾ കഴുകൻ പറഞ്ഞു ആ പെൺകുട്ടിയെ ഞാനാണ് വളർത്തുന്നത്

ഉടൻ സുലൈമാൻ നബി പറഞ്ഞു ആര് വളർത്തിയാലും റബ്ബിന്റെ ഖളാഹ് നടപ്പിലാകും അതിനെ കുറിച്ച് ഒരു തർക്കം നമുക്ക് ഇടയിൽ വേണ്ട അടുത്ത ആഴ്ച വരിക


ഇത് കേട്ടപ്പോൾ എന്തോ സംഭവിച്ച പോലെ കഴുകന് തോന്നി ഉടനെ തന്നെ വളരെ കോപത്തോട ചുവന്ന കണ്ണുകളോടെ അവിടെ നിന്നും പെൺകുട്ടിയുടെ അരികിലേക്ക് കഴുകൻ പറന്നു ... ചുവന്ന കണ്ണുകളോടെ വളരെ ദേഷ്യത്തോടെ തന്റെ അരികിലേക്ക്, വരുന്ന കഴുകനെ കണ്ട് പെൺകുട്ടി ഭയന്ന് വിറച്ചു


🔷♦️🔷♦️🔷♦️🔷♦️🔷♦️🔷

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪