♦️ഭാഗം : 04♦️ 🌹കഴുകൻ വളർത്തിയ പെൺകുട്ടി🌹

 

🌹കഴുകൻ വളർത്തിയ പെൺകുട്ടി🌹*


❣️🌼❣️🌼❣️🌼❣️🌼❣️🌼

              *♦️ഭാഗം : 04♦️*

സുലൈമാൻ നബിയെ വെല്ല് വിളിച്ച് റബ്ബിന്റെ വിധിയെ തടുക്കാൻ കഴുകൻ ഈ പെൺകുട്ടിയെ വളർത്തുകയാണ്.


നാളുകളും മാസങ്ങളും കടന്ന് പോയി

ഈ പെൺകുട്ടി കഴുകനുമായി വല്ലാതെ അടുപ്പം വന്നു ഈ പെൺകുട്ടിക്ക് ഉമ്മയും ഉപ്പയും ജേഷ്ടനും അനുജനും എല്ലാം ഈ കഴുകൻ തന്നെയായിരുന്നു

ഈ പെൺകുട്ടി തന്റെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം പങ്ക് വെക്കുന്നത്

ഈ പക്ഷിയോടാണ് മറ്റാരുണ്ട് വിശേഷം എന്ന് പറയാൻ ?

ഒറ്റ ഒരു മനുഷ്യകുഞ്ഞിനെ പോലും ആ പെൺകുട്ടി കണ്ടിട്ടില്ല ആ ദ്വീപിലൂടെ കഴുകനോപ്പം പെൺകുട്ടി കറങ്ങി നടക്കും അങ്ങിനെ. ആ ദ്വീപിൽ പെൺകുട്ടി വളർന്നു വലുതായി സുന്ദരിയായി മാറിക്കൊണ്ടിരുന്നു

അങ്ങിനെ നാളുകൾ മാസങ്ങൾ, വർഷങ്ങൾ, പിന്നിട്ടു 15 വർഷമായി


ആ സമയത്താണ് സുലൈമാൻ നബിയുടെ കൊട്ടാരത്തിൽ മറ്റൊരു  സംഭവം നടക്കുന്നത്... സുലൈമാൻ നബി അയൽ രാജ്യത്തേക്ക് അവിടുത്തെ രാജാവിനെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ വേണ്ടി ഒരു കത്തുമായി തന്റെ ദൂതനെ അയച്ചു (ആതായത് സുലൈമാൻ നബി(അ) ദീനി പ്രബോധനം പല രാജ്യങ്ങളിലും നടത്താറുണ്ട് നല്ല റിസൽട്ട് കിട്ടാറും ഉണ്ട് അത് പെലെ ആ കൊട്ടാരത്തിലേക്കും അയച്ചതാണ്) കത്തിൽ ഉള്ളത് സ്നേഹപൂർവ്വം രാജാവിനെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതായ ഒരു കത്ത് ആയിരുന്നു രാജാവ് ഈ കത്ത് വായിച്ച് രാജാവിന്റെ മുഖം ചുവന്നു അയാൾ ദേഷ്യപ്പെട്ടു .

അയാൾ ദൂതനോട് പറഞ്ഞു നിന്റെ രാജാവ് സുലൈമാനോട് പറയണം ഞാൻ വരില്ല ധൈര്യമുണ്ടങ്കിൽ എന്നോട് ഒരു യുദ്ധത്തിന് വരൂ എന്നു പറഞ്ഞു ദൂതനെ മടക്കി അയച്ചു . സുലൈമാൻ നബിയുടെ അരികിലേക്ക് പേടിച്ച് ആ ദൂതൻ ചെന്നു എല്ലാം വിശദമായി പറഞ്ഞു കൊടുത്തു ഉടൻ സുലൈമാൻ നബിയും പരിവാരങ്ങളും

ആ രാജ്യത്തേക്ക് പുറപ്പെട്ടു. ഒരു ഘോര യുദ്ധം നടന്നു കുടുതൽ സമയം വേണ്ടി വന്നില്ല സുലൈമാൻ നബിയും പരിവാരങ്ങളും അയൽ രാജ്യത്തെ പരാജയപെടുത്തി രാജാവിനെ പിടിച്ചു കെട്ടി. അൽപ്പം കാലങ്ങൾക്ക് ശേഷം ആ നാട്ടിലുള്ള രാജാവിന്റെ മകൻ പരിശുദ്ധ ഇസ്ലാം വിശ്വസിച്ചു അതോടൊപ്പം തന്നെ സുലൈമാൻ നബി(അ) മിനെ കാണുകയും ചില പ്രത്യക ഉടമ്പടികൾ ഏറ്റടുത്തു കൊണ്ട് ആയാൾ ആ നാട് ഭരിക്കുകയാണ് .

ആ ചെറുപ്പക്കാരൻ


 രാജാവിന് ഒരു ഹോബിയുണ്ട് വേട്ടക്ക് പോവുക.... അധികപേരും കാട്ടിൽ വേട്ടക്ക് പോകുമ്പോൾ ഈ രാജാവ് വേട്ടക്ക് പോയിരുന്നത് കടലിൽ ആയിരുന്നു. വലിയ മത്സ്യങ്ങളെ പിടിക്കാൻ കടലിൽ പോകൽ വലിയ താൽപര്യമുള്ള ആളായിരുന്നു ഈ രാജാവ് നാലോ.... അഞ്ചോ... മാസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രയായിരുന്നു അത് കപ്പലിൽ സഞ്ചരിച്ച് തിരിച്ച് വരുന്നത് വരെ ഉള്ള സർവ്വ സംവിധാനങ്ങളും അടങ്ങിയ കപ്പൽ ആയിരുന്നു വേട്ടക്ക് ഉപയോഗിച്ചിരുന്നത്. അതിലാണ് യാത്ര.. അന്ന് പ്രജകളുടെ ഉത്സവമായിരിക്കും രാജാവ് കടൽവേട്ടക്ക് പോകുന്ന സന്തോഷത്തിൽ അങ്ങിനെ എല്ലാവരുടെയും അനുഗ്രഹത്തോടെയും ആശീർവാദത്തോടെയും രാജാവ് പുറപ്പെട്ടു


 കപ്പൽ തിരമാലകളെ കീറി മുറിച്ചു മുന്നോട്ട് നീങ്ങി ദിവസങ്ങൾ കഴിഞ്ഞു ആഴ്ച്ചകളിലേക്ക് നീങ്ങി 2 ആഴ്ച കഴിഞ്ഞപ്പോൾ കടലിന് മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി ശക്തമായ കാറ്റും മിന്നലും മഴയും കടലിനെ രോഷാകുലനാക്കി കാറ്റിന്റെ ഗതിക്ക് അനുസരിച്ച് നീങ്ങുന്ന കപ്പലിലാണ് രാജാവും കൂട്ടാളികളും യാത്ര ചെയ്തു കൊണ്ടിരുന്നത് കപ്പലിന്റെ നിയന്ത്രണം വിട്ടു. കപ്പൽ നൂലറ്റ

പട്ടം കണക്കെ തലങ്ങും വിലങ്ങും നീങ്ങാൻ തുടങ്ങി... കറുത്തു ഇരുണ്ട കാർമേഘം ഭൂമിയിലേക്ക് ഇറങ്ങി വന്ന പോലെ പ്രകൃതി രോഷം കൊണ്ടു കപ്പലിൽ ഉള്ളവർ ആർത്തട്ടഹസിച്ചു പേടിച്ച് കരഞ്ഞു രാജാവിന്റെ അരികിലേക്ക് ഓടി എന്നിട്ട് പറഞ്ഞു മരണം മുന്നിൽ എത്തി നമ്മൾ ഇനി എന്തു ചെയ്യും രാജാവ് കൈമലർത്തി ഞാൻ എന്തു ചെയ്യാനാണ് ഞാൻ നിസഹായനാണ് ഉടൻ കപ്പിത്താൻ ഓടി വന്നു പറഞ്ഞു രാജാവെ...കപ്പൽ നമ്മുടെ അധീനതയിലല്ല കപ്പൽ നിയന്ത്രണം വിട്ടിരിക്കുന്നു ഉടനെ എന്തെങ്കിലും ചെയ്യണം കപ്പൽ ശകതമായ കാറ്റിൽ ആടി ഉലയുകയാണ് മരണം മുന്നിൽ വന്നു നിൽക്കുന്നതായി എല്ലാവരുടെ മനസ്സിലും രൂപപ്പെട്ടപ്പോൾ കപ്പലിൽ നിന്നും ഒരു കൂട്ട നിലവിളി ഉയർന്നു


🔷♦️🔷♦️🔷♦️🔷♦️🔷♦️🔷

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪