♦️ഭാഗം : 03♦️ 🌹കഴുകൻ വളർത്തിയ പെൺകുട്ടി🌹

 

🌹കഴുകൻ വളർത്തിയ പെൺകുട്ടി🌹*


❣️🌼❣️🌼❣️🌼❣️🌼❣️🌼❣️

             *♦️ഭാഗം : 03♦️*

കഴുകൻ സുലൈമാൻ നബിയുടെ സദസ്സിൽ നിന്ന് പറന്നകന്ന് നേരെ പോകുന്നത് മശ്രിഖ് എന്ന രാജ്യത്തോക്കാണ് വഴി ദൂരം താണ്ടി പറന്ന് പറന്ന് മശ്രിഖ് എന്ന രാജ്യത്തുള്ള കോട്ടാരത്തിന്റെ മുകളിൽ പറന്ന് ഇറങ്ങി.

നേരം സന്ധ്യയോട്  അടുക്കുന്നു കഴുകൻ ചുറ്റുപാടും നോക്കി കഴുകൻ കൊട്ടാരത്തിന്റെ മുകളിൽ ഇരിക്കുകയാണ്

കുഞ്ഞിനെ രാജകുമാരി പ്രസവിച്ചോ.. ഇല്ലയോ..?

കഴുകൻ ആകാംഷയോടെ നോക്കുകയാണ്. പെട്ടെന്നാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത് അതെ രാജകുമാരി ഒരു പേൺകുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു ... കൊട്ടാരത്തിൽ സന്തോഷത്തിന്റെ ആരവങ്ങൾ കേൾക്കുന്നു. എല്ലാവരും സന്തോഷത്തിലാണ് ഈ സമയം ആ പെൺ കുഞ്ഞിനെ റാഞ്ചിയെടുക്കാൻ കഴുകൻ തയ്യാറാവുകയായിരുന്നു.

രാജവിന്റെയും പരിവാരങ്ങളുടെയും കൊട്ടാരത്തിലെ സന്തോഷ പ്രകടനങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ

ആ കുഞ്ഞിനെ തൊട്ടിലിലേക്ക് അവർ കിടത്തി തോഴിമാർ താരാട്ട് പാട്ട് പാടി ഉറക്കാൻ ശ്രമിക്കുകയാണ്  അപ്പുറത്ത് രാജകുമാരിയെ കുളിപ്പിക്കാൻ തോഴിമാർ തയ്യാറാകുന്നുണ്ട് അൽപ്പ സമയം കഴിഞ്ഞപ്പോൾ തോഴിമാർ തെട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ വിട്ട് അകന്നു ആ കുത്തിന്റെ അരികിൽ ആരാരും ഇല്ലാത്ത ഒരു സമയം വന്നപ്പോൾ തക്കം പാർത്തിരിക്കുന്ന കഴുകൻ വന്ന് വളരെ പെട്ടെന്ന് കൊട്ടാരത്തിന്റെ ഉള്ളിലേക്ക് കടന്നു ആ കുഞ്ഞിന്റെ തൊട്ടിലടക്കം കൊത്തിയെടുത്ത് പറക്കുകയാണ്.


ചോരപൈതലിനെയും  (കുഞ്ഞുമോളേയും) തൊട്ടിലും അടക്കം റാഞ്ചി ഭീമാകാരനായ ആ വലിയ കഴുകൻ പറക്കുകയാണ് എങ്ങോട്ടുന്നില്ലാതെ വളരെ ദൂരെക്ക് ദൂരെക്ക് പറന്നു പറന്നു അകലുകയാണ്


ഈ സമയം കുഞ്ഞിനെ കാണാതെ കൊട്ടാരത്തിൽ കരച്ചിലായി . ആഹ്ലാദം അലതല്ലിയിരുന്ന കൊട്ടാരം സ്മശാന മുകത തളം കെട്ടി നിന്നു.


കല്യാണ വീടുപോലെ ആയിരുന്ന വീട് മരണ വീടു പോലെ ആയിമാറി


ദുഃഖം നിറഞ്ഞ അന്തരീക്ഷം ഈ സമയം കഴുകൻ ഈ കുഞ്ഞിനെയും കൊണ്ട് മനുഷ്യ വാസമില്ലാത്ത ഒരു ദ്വീപിലാണ് പറന്ന് ഇറങ്ങിയത് .


വലിയ മരങ്ങൾ ധാരളമുള ഒരു ദ്വീപ്. കഴുകൻ വലിയ ഒരു മരത്തിന്റെ ചില്ലയിൽ കുഞ്ഞിനെ കിടത്തി ശേഷം വലിയ മരത്തിന്റെ ഇലകൾ കൊണ്ട് വന്ന് ഒരു മെത്ത സമാനമായി വിരിച്ചു ആ മെത്തയിലേക്ക് കുഞ്ഞിനെ കിടത്തി ശേഷം തൊട്ടപ്പുറത്തെ മരത്തിലേക്ക് ചെന്നു. മരത്തിൽ പഴുത്തു പാകമായ കായ്കനികൾ കൊത്തി എടുത്ത് അതിന്റെ ചാറ് ( ജൂസ് ) കുഞ്ഞിന് നൽകി കുഞ്ഞിനെ വളർത്തുകയാണ്.


പക്ഷേ കഴുകൻ കുഞ്ഞിനെ വളർത്തുന്നത് സുലൈമാൻ നബി (അ) അറിയുന്നുണ്ടായിരുന്നു കഴുകന്റെ ഓരോ ചലനങ്ങളും അല്ലാഹു സുലൈമാൻ നബിക്ക് അറിയിച്ചു കൊടുക്കുന്നുണ്ടായിരുന്നു ....

പക്ഷേ കഴുകൻ ഒന്നും അറിയാത്തത് പോലെ സുലൈമാൻ നബിയുടെ സദസ്സിലേക്ക് വരുന്നുണ്ടായിരുന്നു ഓരോ പ്രാവശ്യം കഴുകൻ വരുമ്പോൾ സുലൈമാൻ നബി ചോദിക്കും നിനക്ക് സംശയം മാറിയോ ..? കഴുകൻ പറഞ്ഞു അത് സംശയമല്ല ഉറപ്പാണ് അത് നടക്കില്ല അപ്പോൾ മറ്റു മൃഗങ്ങളും പക്ഷി വർഗ്ഗങ്ങളും വന്നു പറഞ്ഞു ... ഇങ്ങിനെ റബ്ബിന്റെ വിധിയിൽ വാശി പിടിക്കരുത് സുലൈമാൻ നബിയോട് മത്സരം ഉപേക്ഷിക്കുക വിട്ടുവീഴ്ച ചെയ്യുക കഴുകൻ പറഞ്ഞു ഞാൻ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല

റബ്ബിന്റെ വിധിയെ തടുക്കാൻ ആ കുഞ്ഞിനെ കഴുകൻ വളർത്തുകയാണല്ലോ


അങ്ങിനെ സുലൈമാൻ നബിയുടെ സദസ്സ് പിരിഞ്ഞാൽ കഴുകൻ തന്റെ കൂട്ടിലേക്ക് പോകും കുഞ്ഞിനെ വളർത്തും കുഞ്ഞ് മെല്ലെ മെല്ലെ പിച്ചവെച്ച് നടക്കാൻ തുടങ്ങി


വർഷങ്ങൾ കടന്ന് പോയികൊണ്ടിരുന്നു സുലൈമാൻ നബിയുടെ സദസ്സിലേക്ക് ഓരോ പ്രാവശ്യം കഴുകൻ പോകുമ്പോഴും സുലൈമാൻ നബി കഴുകനോട് ചോദിക്കും

പരാജയം സമ്മതിച്ചോ...?

ഇല്ല നബിയെ ഞാൻ പരാജയം സമ്മതിക്കില്ല അഹങ്കാരത്തോടെ കഴുകൻ ശബ്ദമുയർത്തി

ആ ശബ്ദം കേട്ടു

മറ്റു മൃഗങ്ങൾ നടുങ്ങി


🔷♦️🔷♦️🔷♦️🔷♦️🔷♦️🔷

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪