📚 വരി 1️⃣8️⃣
*╔══════ ✿ ﷽ ✿ ═════╗*
🕌 *ബുർദ തീരം* 🕌
*⬤━══••❈ ﷺ ❈•••══━⬤*
بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ ٱلــرَّحِـــــيمِ
*مَـــوْلَايَ صَــلِّ وَسَــلّـمْ دَائمًــا أَبَــدًا*
*عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــمِ*
(അല്ലാഹുവേ.. സർവ്വ സൃഷ്ടികളിലും ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും സദാ ചൊരിയേണമേ)
❉ ❉~ ✿ ~❉ ❉
⬤ *📚 വരി 1️⃣8️⃣* ⬤
❉ ❉~ ✿ ~❉ ❉
*وٙالـنَّـفْسُ كٙالطِّـفْلِ إِنْ تُهْـمِلْهُ شَـبَّ عٙلٙى*
*حُـبِّ الرَّضٙاعِ وٙإِنْ تٙـفْـطِـمْهُ يٙـنْـفٙـطِـمِ*
*മനുഷ്യമനസ്സ് കുഞ്ഞിനെ പോലെയാണ്, ആ കുഞ്ഞിനെ മുലക്കുടിക്കുന്നതിൽ നിന്നും അവഗണിച്ചാൽ അത് ആ ഇഷ്ടത്താൽ വളർന്നു വലുതാകും, അഥവാ ആ ശീലം നിർത്താൻ ശ്രമിച്ചാലോ സ്വഭാവികമായും താനെ നിർത്തുകയും ചെയ്യും.*
💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠
*പദാനുപദ അർത്ഥം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
*وٙالـنَّـفْسُ*
മനസ്
*كٙالطِّـفْلِ*
കുഞ്ഞിനെ പോലെയാണ്
*إِنْ تُهْـمِلْهُ*
നീ അവഗണിച്ചാൽ
(മുലകുടിയെ)
*شَـبَّ*
യുവാവ് ആകും (കുട്ടി)
*عٙلٙى حُـبِّ الرَّضٙاعِ* ۙ
മുലകുടിയോടുള്ള ഇഷ്ടത്താൽ
*وٙإِنْ تٙـفْـطِـمْهُ*
നീ നിർത്തിയാൽ (ശ്രമിച്ചാൽ)
*يٙـنْـفٙـطِـمِ*
സ്വഭാവികമായും നിർത്തുന്നതാണ് (മുലകുടി)
💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠
*ആശയം*
''''''''''''''''''''''''''''''''''''
മനുഷ്യ മനസ്സ് ഒരു ശിശുവിനെ പോലെയാകുന്നു. അഥവാ മുലകുടിച്ച് വളർന്നുകൊണ്ടിരിക്കുന്ന ശിശുവിന്റെ മുലകുടി നിർത്തുവാൻ സമയമാകുമ്പോൾ അതിന്ന് ശ്രമിക്കേണ്ടതാണ്. അപ്പോൾ ചില പ്രയാസങ്ങൾ ഉണ്ടാകുമെങ്കിലും ആ മുലകുടിസ്വഭാവം വിട്ടൊഴിയുന്നതാണ്. മറിച്ച് അങ്ങനെയൊരു ശ്രമം നടത്താതെ അവഗണിച്ചു വിട്ടാൽ വലുതാകുമ്പോഴും മുല കുടിക്കണമെന്ന ആഗ്രഹത്തോടു കൂടി വളരുകയും, ആ സ്വഭാവം നിലനിൽക്കുകയും ചെയ്യും.
അതുപോലെയാണ് മനുഷ്യൻ. തെറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു ശരീരത്തെ തെറ്റിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ ചില പ്രയാസങ്ങൾ ഉണ്ടാകുമെങ്കിലും ആ തെറ്റിൽ നിന്നും പുർണ്ണമായും മാറി നിൽക്കാൻ സാധിക്കുന്നതാണ്. ഇനി അതിന്ന് ശ്രമിക്കാതെ അവഗണിക്കുകയാണെങ്കിൽ അവന്റെ ആയുസ് മുഴുവനും തെറ്റുകളുമായി ബന്ധപ്പെട്ട് കൊണ്ട് ജീവിച്ചു പോകും. അത് അവനിൽ ഒരു മടുപ്പോ, ബുദ്ധിമുട്ടോ ഉണ്ടാകുകയില്ല എന്ന സത്യം ബോധ്യപ്പെടുത്തുകയാണ് മഹാനവർകൾ ഈ വരിയിലൂടെ...
മഹാനായ ഇമാം ഗസ്സാലി رحمة الله عليه അവിടുത്തെ ഇഹ് യ ഉലൂമുദ്ധീനിൽ രേഖപ്പെടുത്തിയ ഒരു ചരിത്രം നമുക്ക് ഈ വരിയോട് ചേർത്ത് വായിക്കാം.
ഈസ നബി عليه السّلام ന്റെ കാലത്ത് ശക്തമായ ഒരു വരൾച്ച അനുഭവപ്പെട്ടു. ആ സമയത്ത് ജനങ്ങളെല്ലാം ഈസാ നബി عليه السّلام യെ സമീപിച്ച് അവരുടെ പ്രയാസങ്ങളെല്ലാം നിരത്തി , ജന്തുജാലങ്ങൾ ചത്തൊടുങ്ങുന്നു, സസ്യലതാദികളും കൃഷിസ്ഥലങ്ങളും കരിഞ്ഞുണങ്ങുന്നു, ഞങ്ങൾക്ക് കുടിക്കുവാനോ, മറ്റാവശ്യങ്ങൾക്കോ ഒരിറ്റ് ജലം പോലും കിട്ടാനില്ല എത്രയും പെട്ടന്ന് മഴ ലഭിക്കാൻ നബിയെ... അങ്ങ് പ്രാർത്ഥിക്കണം...
ഒരു നിശ്ചയ സമയവും, സ്ഥലവും പറഞ്ഞ ഈസ നബി عليه السّلام
അവിടേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ടു. കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തുകയും തീരുമാനിച്ചുറപ്പിച്ച സ്ഥലത്ത് എല്ലാവരും ഒത്തുചേർന്നു. അപ്പോൾ
ഈസ നബി عليه السّلام ജനങ്ങളോടായി പറഞ്ഞു: വെള്ളത്തിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കാം, അതിന്നു മുൻപ് ഒരു കാര്യം കൂടി പറയാനുണ്ട്. "ജീവിതത്തിൽ ഒരു തെറ്റും സംഭവിക്കാത്ത ആളുകൾ മാത്രം ഇവിടെ ഇരിക്കുക. അല്ലാത്തവർക്ക് പോകാം. അപ്പോൾ ഓരോരുത്തരായി അവിടെനിന്നും ഇറങ്ങിപ്പോയി. സദസ്സിന്റെ ഒരറ്റത്ത് ഒരാളെ കണ്ട ഈസ നബി عليه السّلام അദ്ദേഹത്തിന്റെ അരികിലേക്ക് ചൊന്നു കൊണ്ട് ചോദിച്ചു:അല്ലയോ സഹോദരാ ഞാൻ പറഞ്ഞത് താങ്കൾ കേട്ടില്ലേ..? അദ്ദേഹം പറഞ്ഞു :അങ്ങ് പറയുന്നതെല്ലാം ഞാൻ കേട്ടു, എന്നാൽ എന്നിൽ നിന്നും ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട് അതിൽ ഞാൻ റബ്ബിനോട് ഖേദപ്രകടനവും നടത്തിട്ടുണ്ട്. തുടർന്ന് തന്റെ ജീവിതത്തിൽ സംഭവിച്ചതായ ആ കാര്യത്തെ കുറിച്ച് പറഞ്ഞു.ഒരു ദിവസം ഞാൻ നിസ്കരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു അന്യ സ്ത്രീ എന്റെ മുന്നിലൂടെ കടന്നു പോയി. അറിയാതെ ആ സ്ത്രീയെ ഞാൻ നോക്കി പെട്ടെന്ന് തന്നെ ഞാൻ ചെയ്ത് തെറ്റിനെ കുറിച്ചുള്ള ബോധം വരികയും എന്റെ ഇരു കണ്ണുകളും ചുഴുന്നെടുത്ത് ആ സ്ത്രീയുടെ അരികിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഈ സംഭവം കേട്ട ഈസ നബി عليه السّلام തീർച്ചയായും നിങ്ങൾ ദുആ ചെയ്താൽ അല്ലാഹു സ്വീകരിക്കും, അത്കൊണ്ട് താങ്കൾ മഴലഭിക്കുന്നതിന്നായി ദുആ ചെയ്യണമെന്ന് പറഞ്ഞു. ആ വ്യക്തി ദുആ ചെയ്യുകയും മഴ ലഭിക്കുകയും ചെയ്തു.
നമ്മുടെ മുൻഗാമികളിൽ നിന്നും തെറ്റ് സംഭവിച്ചപ്പോൾ ശരീരത്തോടുള്ള പരാക്രമം അഥവാ ശരീരത്തെ തെറ്റിൽ നിന്ന് പറിച്ച് നടൽ നടത്തിയത് ഇപ്രകാരമൊല്ലാം ആയിരുന്നു.
*(തുടരും....إن شاء الله تعالى)*
💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠
▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment