📌അവസാന ഭാഗം 📌🔖ഭാഗം: 15🔖 🌷നഫീസത്തുല്‍ മിസ്‌രിയ(റ ) ചരിത്രം🌷

 *🌷നഫീസത്തുല്‍ മിസ്‌രിയ(റ) ചരിത്രം🌷*


💖☀️💖☀️💖☀️💖☀️💖☀️💖


      📌അവസാന ഭാഗം 📌

            🔖ഭാഗം :15🔖



തന്‍റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഭര്‍ത്താവ് ഇസ്ഹാഖുല്‍ മുഅ്തമിനോട് ബീവിനഫീസ(റ) വസ്വിയ്യത്ത് ചെയ്തിരുന്നു. ബീവിയുടെ വഫാത്ത് സമയത്ത് മിസ്‌റിലെത്താന്‍ അള്ളാഹു അദ്ദേഹത്തിനു ഭാഗ്യം നല്‍കി.


  ബീവിയെ മദീനയില്‍ കൊണ്ടുപോയി പിതാമഹനായ തിരുനബി(ﷺ)യുടെ ചാരത്ത് മറവ് ചെയ്യാനായിരുന്നു ഭര്‍ത്താവിന്‍റെ ആഗ്രഹം. (ഹസന്‍(റ) വിന്‍റെ ചാരത്താണെന്നും റിപ്പോര്‍ട്ടുണ്ട്) അതിനാന്‍ അദ്ദേഹം ഒരു പെട്ടി തയ്യാറാക്കി. ഇതറിഞ്ഞ മിസ്‌റ് ജനത ദുഃഖിതരായി. ബീവിയോടുള്ള ബന്ധം അവരില്‍ അത്രക്കും ദൃഢമായിരുന്നു.


ബീവിയെ മിസ്‌റില്‍ തന്നെ മറവ് ചെയ്യാന്‍ അവര്‍ കേണപേക്ഷിച്ചു. ഇസ്ഹാഖ് സമ്മതിച്ചില്ല. ഇസ്ഹാഖിന്‍റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മനസ്സിലാക്കിയ അവര്‍ ഭരണാധികാരി ‘അബ്ദുള്ളാഹിബ്നു സറിയ്യ്’നെ സമീപിച്ചു. ഈ വിഷയത്തില്‍ ഭരണാധികാരിയെ അവര്‍ മധ്യസ്ഥനാക്കി.


  ‘ഓ, ഇസ്ഹാഖ്, ബീവിയെ മിസ്‌റില്‍ മറവ് ചെയ്യാന്‍ നിങ്ങള്‍ അനുവദിക്കണം. കാരണം ബീവിക്ക് അന്ത്യവിശ്രമം കൊള്ളാനുള്ള ഖബ്റ് അവര്‍ താമസിച്ചിരുന്ന വീട്ടില്‍ തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ഞങ്ങളോട് കരുണകാണിക്കണം’ എന്നദ്ദേഹം ഇസ്ഹാഖിനോട്‌ അഭ്യര്‍ത്ഥിച്ചു. എന്നിട്ടും ഇസ്ഹാഖില്‍ യാതൊരു മാറ്റവും വന്നില്ല. അപ്പോള്‍ ഒരു ഒട്ടകത്തിന് വഹിക്കാന്‍ മാത്രം പണം അയാള്‍ക്ക് നല്‍കിക്കൊണ്ട് വീണ്ടും അതേ ആവശ്യമുന്നയിച്ചു. അയാള്‍ സമ്മതിച്ചില്ല.

അവസാനം  ബീവിയെ മദീനയിലെത്തിക്കാനുള്ള വാഹനച്ചെലവ്‌ അവര്‍ നല്‍കി. അയാള്‍ അതും സ്വീകരിച്ചില്ല. ആ പണം അയാളുടെയടുക്കല്‍ ഉപേക്ഷിച്ച് ജനം ദുഃഖത്തോടെ പിരിഞ്ഞുപോയി.


പിറ്റേന്ന് പുലര്‍ച്ചെ അയാള്‍ ജനങ്ങളെ വിളിച്ചുവരുത്തി ആ പണം തിരികെ കൊടുക്കുകയും മിസ്‌റില്‍ മഹതിയെ മറമാടാന്‍ അനുവദിക്കുകയും ചെയ്തു. അവര്‍ വളരെയധികം സന്തോഷിച്ചു. ആ മനംമാറ്റത്തിനുള്ള കാരണമാരാഞ്ഞപ്പോള്‍ ഇസ്ഹാഖ് വിവരിച്ചു, ഇന്നലെ രാത്രി തിരുനബിയെ ഞാന്‍ സ്വപ്നത്തില്‍ ദര്‍ശിച്ചു. എന്നോട് അവിടുന്ന്‍ പറഞ്ഞു:


 “ഓ, ഇസ്ഹാഖ്, നഫീസയെ ഈജിപ്തുക്കാര്‍ക്ക് വിട്ടുകൊടുക്കുകയും അവരുടെ പണം തിരിച്ചുകൊടുക്കുകയും ചെയ്യുക. കാരണം നഫീസയുടെ ബറകര്‍ത്ത് കൊണ്ട് അവരില്‍ അള്ളാഹുവിന്‍റെ അനുഗ്രഹമിറങ്ങുന്നതാണ്”.


അങ്ങനെ നഫീസബീവി(റ)യെ ഈജിപ്തില്‍ തന്നെ മറമാടി. ഈജിപ്തില്‍ ബീവിയുടെ മഖ്‌ബറ പ്രസിദ്ധമാണ്. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന ഈജിപ്തിലെ നാലു സ്ഥലങ്ങളിലൊന്നാണ് നഫീസബീവി(റ)യുടെ മഖ്ബറയെന്ന്‍ ചില രേഖകളില്‍ കാണുന്നു. മറ്റു സ്ഥലങ്ങള്‍; മൂസാ നബി(അ)മിന്‍റെ മസ്ജിദ്, യൂസുഫ് നബി(അ)മിന്‍റെ ജയില്‍, ഖറാഫയിലെ മസ്ജിദുല്‍ ഇഖ്ദാമില്‍ അടച്ചിട്ട മുറി.


 പ്രസ്തുത സ്ഥലങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുകയെന്നത് ഈജിപ്തുകാരുടെ മുഖ്യാഭിലാഷമാണ്. രോഗം, ദാരിദ്യ്രം തുടങ്ങിയ ആപല്‍ഘട്ടങ്ങളില്‍ ഈ നാല് സ്ഥലങ്ങളിലെവിടെയെങ്കിലും പോയി അവര്‍ പ്രാര്‍ത്ഥിക്കാറുണ്ടത്രെ. ഈ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാറുണ്ടെന്നും പറയപ്പെടുന്നു.


നഫീസ ബീവി(റ)യുടെ മഖ്‌ബറയിലേക്കുള്ള കവാടത്തില്‍ ഇമാം ശാഫിഈ(റ) അഹ്ലുബൈത്തിനെ പ്രകീര്‍ത്തിച്ച് ആലപിച്ച രണ്ടുവരി പദ്യമുണ്ട്. അതിങ്ങനെയാണ്:


ياآل بيت رسوالله حبكمو          فرض من الله في القرآن أنزله


يكفيكموامن عظيم القدرانكمو         من لم يصل عليكم لاصلاةله


        (റസൂലുള്ളാന്‍റെ കുടുംബമേ, നിങ്ങളെ സ്നേഹിക്കുക എന്നത് അള്ളാഹുവില്‍ നിന്നുള്ള നിര്‍ബന്ധ കല്‍പ്പനയും വിശുദ്ധ ഖുര്‍ആന്‍ശരീഫില്‍ ആജ്ഞാപിച്ചതുമാണ്. നിങ്ങളുടെ മേല്‍ സ്വലാത്ത് ചൊല്ലാത്തവര്‍ക്ക് അള്ളാഹുവിന്‍റെ അനുഗ്രഹമില്ല എന്നതുതന്നെ നിങ്ങളുടെ ഉന്നത സ്ഥാനത്തെ ഉയര്‍ത്തിക്കാണിക്കാന്‍ പര്യാപ്തമാണ്).



    *▪️അവസാനിച്ചു▪️*


*തെറ്റുകുറ്റങ്ങൾ വന്ന് പോയിട്ടുണ്ടാകാം...*

*പൊരുത്ത പെടുക.*


*എല്ലാ  സഹോദരി,  സഹോദരൻമാർക്കും അള്ളാഹു സുബ്ഹാനഹു വത്തആലാ ഇരുലോക വിജയം നൽകി അനുഗ്രഹിക്കട്ടെ!!*


ആമീൻ..


സത്യം മനസിലാക്കി ജീവിച്ച് മരിക്കാൻ അല്ലാഹു നമുക്ക് എല്ലാവർക്കും


ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ....آمـــــــــــــين



      ഈ കഥ എഴുതിയ,വായനക്കാരുടെ എളുപ്പത്തിന് വേണ്ടി ഇത്രയൊക്കെ ക്രമീകരണങ്ങൾ നടത്തിയ എല്ലാവർക്കും വേണ്ടി നിങ്ങളുടെ ദുആ പ്രതീക്ഷിക്കുന്നു.


🔚🔚🔚🔚🔚🔚🔚🔚🔚🔚🔚


🍄🍄🍄🍄🍄🍄🍄🍄🍄🍄🍄



👉 *_അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക..._*

💖♨️💖♨️💖♨️💖♨️💖♨️💖

*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*

*_ആമീൻ,,,,,,,,,_*


_*  🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_  


🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹


*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*

💚🌻💚🌻💚🌻💚🌻💚🌻💚

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪