🔖ഭാഗം: 14🔖 🌷നഫീസത്തുല്‍ മിസ്‌രിയ(റ ) ചരിത്രം🌷
*🌷നഫീസത്തുല്‍ മിസ്‌രിയ(റ) ചരിത്രം🌷*
💖☀️💖☀️💖☀️💖☀️💖☀️💖
*🔖ഭാഗം-:14🔖*
നഫീസബീവി(റ) മിസ്‌റിലെ അമീര്‍ സറിയ്യ്ബ്നുല്‍ ഹകം ദാനമായി നല്‍കിയ വീട്ടില്‍ താമസിച്ചിരുന്ന കാലത്താണ് സ്വന്തം ഖബര്‍ കുഴിച്ചത്. അതില്‍ വെച്ച് സുന്നത്ത് നിസ്കരിക്കലും ഖുര്‍ആന്‍ പാരായണം ചെയ്യലും അവര്‍ പതിവാക്കിയിരുന്നു.
ശൈഖ അജഹൂരി(റ) പറയുന്നു: “സയ്യിദ: നഫീസ(റ) സ്വന്തം കരങ്ങള്‍ കൊണ്ടാണ് പവിത്രമാക്കപ്പെട്ട ഖബ്റ് കുഴിച്ചത്. അവര്‍ പൂര്‍ണ്ണ ആരോഗ്യവാതിയായിരുന്ന സമയത്ത്, റബ്ബിന്‍റെ സന്നിധിയിലെത്താനുള്ള അമിത മോഹത്താലും, നശ്വരമായ ദുന്‍യാവിനോടും അതിലെ സുഖാഡംബരങ്ങളോടുമുള്ള വിരക്തിയാലുമാണ് സ്വന്തം ഖബ്റ് കുഴിക്കാന്‍ ആരംഭിച്ചത്.
പാരത്രിക ജീവിതത്തെക്കുറിച്ചും അതിലെ ശിക്ഷകളെക്കുറിച്ചുമുള്ള ചിന്തയുണരാന്‍ വേണ്ടി അവര്‍ ഖബ്റില്‍ ഇറങ്ങിയിരിക്കാറുണ്ടായിരുന്നു. മാത്രമല്ല, ധാരാളം സുന്നത്ത് നിസ്കാരങ്ങളും അതില്‍ നിന്നു നിര്‍വ്വഹിച്ചിരുന്നു. എന്നു മാത്രമല്ല പല പ്രാവശ്യം ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുകയും ചെയ്തിരുന്നു.
അവര്‍ ആറായിരം പ്രാവശ്യം ഖുര്‍ആന്‍ ശരീഫ് ഓതി തീര്‍ത്ത് അതിന്‍റെ പ്രതിഫലം മരണപ്പെട്ട മുസ്‌ലിംകളുടെ പരലോക മോക്ഷത്തിന് വേണ്ടി ഹദിയ ചെയ്തിരുന്നുവത്രെ. (രണ്ടായിരം പ്രാവശ്യമാണെന്നും ആയിരത്തി തൊള്ളായിരമാണെന്നും അഭിപ്രായമുണ്ട്).
ഒന്നര പതിറ്റാണ്ടു കാലം നൈലിന്‍റെ നാട്ടില്‍ ദിവ്യജ്യോതിസ്സായി പരിലസിച്ച ബീവി നഫീസ(റ) ഹിജ്റ 208 റജബ് മാസം ആദ്യം രോഗബാധിതയായി. നഫീസ ബീവി(റ) യുടെ സഹോദരപുത്രി സൈനബ പറയുന്നു: “എന്‍റെ അമ്മായി റജബിലെ ആദ്യദിനം തന്നെ രോഗിയായി. അപ്പോള്‍ മദീനയിലായിരുന്ന അവരുടെ ഭര്‍ത്താവ്, ഇസ്ഹാഖുല്‍ മുഅ്തമിനോട് ഈജിപ്തിലേക്ക് വരാനാവശ്യപ്പെട്ടുകൊണ്ട് ഞാനൊരു കത്തെഴുതി. അവരുടെ രോഗ വിവരങ്ങളും അതിലുള്‍പ്പെടുത്തിയിരുന്നു.
റമളാനിലെ ആദ്യ വെള്ളിയാഴ്ച ആയപ്പോഴേക്കു രോഗം മൂര്‍ച്ഛിച്ചു. അന്നവര്‍ നോമ്പുകാരിയായിരുന്നു. ഡോക്ടര്‍മാര്‍ വന്നു പരിശോധിച്ചു. നോമ്പ് ഉപേക്ഷിക്കാനാവശ്യപ്പെട്ടു. ബീവി സമ്മതിച്ചില്ല. നിര്‍ബന്ധിച്ചപ്പോള്‍ ബീവി പറഞ്ഞു.
“മുപ്പത് വര്‍ഷമായി ഞാന്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. റബ്ബേ, നീ എന്നെ നോമ്പുകാരിയാക്കി മരിപ്പിക്കേണമേയെന്ന്‍. എന്നിട്ട് ഈ ഘട്ടത്തില്‍ നിങ്ങളെന്നോട് നോമ്പ് മുറിക്കാനാവശ്യപ്പെടുകയോ? ഞാനെന്‍റെ റബ്ബിനോട് കാവല്‍ ചോദിക്കുന്നു”.
ഡോക്ടര്‍മാര്‍ ബീവിയുടെ മനക്കരുത്ത് കണ്ട് അത്ഭുതപ്പെട്ടു. ബീവിയോട് പ്രാര്‍ത്ഥിക്കാനാവശ്യപ്പെട്ടുകൊണ്ട് അവര്‍ തിരിച്ചുപോയി. ബീവി അവര്‍ക്കു വേണ്ടി റബ്ബിനോട് പ്രാര്‍ത്ഥിച്ചു.
സൈനബ പറയുന്നു: “റമളാന്‍ പതിനഞ്ച് ആയപ്പോഴേക്കും അവരുടെ രോഗം കലശലായി. അപ്പോഴും അവര്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. മരണം ആസന്നമായ സമയത്ത് സൂറത്തുല്‍ ‘അന്‍ആം’ ഓതുകയായിരുന്നു.
(لهم دارالسلام عند ربهم وهووليهم بما كانويعملون)
“അവരുടെ റബ്ബിങ്കല്‍ അവര്‍ക്ക് ശാന്തിയുടെ ഭവനമുണ്ട്. അവരുടെ രക്ഷാകര്‍ത്താവ് അവനാണ്. അവര്‍ പ്രവത്തിച്ചതിന്‍റെ പ്രതിഫലമാണത്”. എന്ന സൂക്തമെത്തിയപ്പോള്‍ പരിശുദ്ധാത്മാവ് ആ ശരീരത്തില്‍ നിന്നും പിരിഞ്ഞുപോയി. ഇന്നാലില്ലാഹി.........
ഇത് ഹിജ്റ 208 റമളാന്‍ പതിനഞ്ചിനായിരുന്നു. ലക്ഷക്കണക്കിന് മുസ്‌ലിം മനസ്സുകളുടെ അത്താണിയായിരുന്നു നഫീസത്തുല്‍ മിസ്‌രിയ്യ(റ) ഈ ലോകത്തോട് വിട പറഞ്ഞു. വാര്‍ത്തയറിഞ്ഞു ചെങ്കടലിന്‍റെ തീരത്ത് ദുഃഖത്തിന്‍റെ മൂകത തളം കെട്ടിനിന്നു. ഈജിപ്ത് നിവാസികള്‍ ഒന്നടങ്കം കരഞ്ഞു.....
🔷♦️🔷♦️🔷♦️🔷♦️🔷♦️🔷
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊
Post a Comment