🔖ഭാഗം: 13🔖 🌷നഫീസത്തുല്‍ മിസ്‌രിയ(റ ) ചരിത്രം🌷

 *🌷നഫീസത്തുല്‍ മിസ്‌രിയ(റ)ചരിത്രം🌷*


💖☀️💖☀️💖☀️💖☀️💖☀️💖


           *🔖ഭാഗം:13🔖*


ഇമാം ശഅ്റാനി(റ) പറയുന്നു: ഒരിക്കല്‍ ഞാന്‍ നഫീസത്തുല്‍ മിസ്‌രിയ്യ(റ)യുടെ മഖ്ബറ സന്ദര്‍ശിച്ചു. ഞാന്‍ മഖ്‌ബറയുടെ വാതിലിനരികില്‍ നിന്നു. എന്‍റെ സഹയാത്രികര്‍ മഖ്‌ബാറയില്‍ പ്രവേശിച്ചു. യാത്രാ ക്ഷീണം കാരണം ഞാനവിടെ കിടന്നു ഉറങ്ങിപ്പോയി. അപ്പോള്‍ നഫീസ(റ) എന്‍റെയരികില്‍ വന്നതായി ഞാന്‍ സ്വപ്നം കണ്ടു. ബീവി പറഞ്ഞു: “ഞാന്‍ നഫീസയാണ്! നിങ്ങള്‍ വന്നത് എന്നെ സിയാറത്ത് ചെയ്യാനാണെങ്കില്‍ അതിന് ഞാന്‍ നിങ്ങള്‍ക്ക് സമ്മതം നല്‍കിയിരിക്കുന്നു”. ഉടനെ ഞാന്‍ മഖ്‌ബറയില്‍ പ്രവേശിച്ചു. സിയാറത്ത് ചെയ്തു തിരിച്ചു പോന്നു.

ശഅ്റാനി(റ) നിവേദനം: ശാദുലി ഇമാം പറഞ്ഞു: “നബി(ﷺ)യെ ഞാന്‍ സ്വപ്നത്തില്‍ ദര്‍ശിച്ചു. അപ്പോള്‍ അവിടുന്ന്‍ എന്നോട്പറഞ്ഞു: “ഓ, മുഹമ്മദ്‌. നിനക്ക് അള്ളാഹുവിലേക്ക് വല്ല ആവശ്യവുമുണ്ടെങ്കില്‍ അതു നീ നഫീസയെ അറിയിക്കുക. നിന്‍റെ ആവശ്യം ഒരു ദിര്‍ഹമാണെങ്കിലും അള്ളാഹു അതു നിറവേറ്റിത്തരും”.

·         ശൈഖ് മുഹമ്മദ്‌ അലിയ്യില്‍ ഹുസൈയ്യ്(റ) പറയുന്നു: എന്‍റെ അയല്‍വാസിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. നിപുണന്മാരായ പല ഡോക്ടര്‍മാരെയും അദ്ദേഹം സപീപിച്ചെങ്കിലും ശമനം ലഭിച്ചില്ല. അവസാനം നഫീസ ബീവി(റ)യുടെ മഖ്‌ബറയില്‍ പോയി പ്രാര്‍ത്ഥിച്ചു. അപ്രതീക്ഷിതമായി അള്ളാഹു അയാളെ ഉറക്കിലേക്ക് നയിച്ചു. ഉറക്കത്തില്‍ അയാളുടെ ഇരു കണ്ണുകളിലും നഫീസ ബീവി(റ) തടവി.

   ഉറക്കില്‍ നിന്നയാള്‍ ഞെട്ടിയുണര്‍ന്നുനോക്കുമ്പോള്‍ അയാള്‍ക്കു കാഴ്ചശക്തി തിരിച്ചു ലഭിച്ചിരിക്കുന്നു! മുമ്പുണ്ടായിരുന്നതിനേക്കാള്‍ കാഴ്ചശക്തി കൂടിയിരിക്കുന്നു. ഇക്കാരണത്താല്‍ അയാള്‍ നഫീസ ബീവി(റ)യുടെ മഖ്‌ബറ സന്ദര്‍ശിക്കല്‍ പതിവാക്കി.

·         ഇബ്നു ഇയാസ് എന്നവര്‍ പറയുന്നു: മുഹ്യദ്ദീനുല്‍ മിത്വരി എന്നയാള്‍ക്ക് ചെറിയൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവര്‍ താമസിച്ചിരുന്നത് നഫീസബീവി(റ)യുടെ മഖ്‌ബറക്കടുത്തായിരുന്നു. ഒരു ദിവസം കുട്ടികളോടു കൂടെ ആഭരണമണിഞ്ഞ്‌ ആ പെണ്‍കുട്ടിയും കളിക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍റെ കണ്ണ്‍ പെണ്‍കുട്ടിയുടെ ആഭരണത്തില്‍ പതിഞ്ഞു. കളി കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരന്‍ അവളെയും കൂട്ടി നഫീസ ബീവി(റ)യുടെ മഖ്‌ബറയുടെ ഭാഗത്തേക്ക് പോയി. മഖ്‌ബറയുടെ അടുത്തുള്ള ഒരു ഖബ്റില്‍ അവളെ പിടിച്ചിറക്കി കഴുത്തറുത്ത് ആഭരണം കവര്‍ന്നു അവന്‍ സ്ഥലം വിട്ടു.

     നേരം സന്ധ്യയായി, മകളെ കാണാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷണമാരംഭിച്ചുവെങ്കിലും ഫലമുണ്ടായില്ല. അവസാനം അവളുടെ കൂടെ കളിച്ചിരുന്ന കുട്ടികളെ പിടികൂടി ഭരണാധികാരിയുടെ അടുക്കലേക്ക് കൊണ്ടുപോയി. അദ്ദേഹം അവരെ ഭയപ്പെടുത്തി ചോദ്യം ചെയ്തപ്പോള്‍ അവര്‍ ആ ചെറുപ്പക്കാരനെക്കുറിച്ചു പറഞ്ഞു. അയാളെ ചോദ്യം ചെയ്തപ്പോള്‍ സംഭവം വിശദീകരിക്കുകയും സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു.

     അവര്‍ മഖ്‌ബറയുടെ അടുത്ത് ചെന്നപ്പോള്‍ മരണപ്പെട്ട ആ പിഞ്ചു ബാലിക അവിടെ നിന്ന്‍ എഴുന്നേറ്റുവരുന്നതാണ് കണ്ടത്. അവളുടെ കഴുത്തില്‍ ചോരയുടെ പാടുകള്‍ കാണാനുണ്ടായിരുന്നു. അവര്‍ സംഭവമന്വേഷിച്ചു, കുട്ടി വിശദീകരിച്ചു:

     എന്നെ അവന്‍ അറുത്തപ്പോള്‍ സൗന്ദര്യവതിയായ ഒരു സ്ത്രീ എന്‍റെ അരികില്‍ വന്നു. എന്‍റെ പൊന്നുമോളെ, നീ ഭയപ്പെടരുത് എന്നവര്‍ പറഞ്ഞു. ശേഷം എന്‍റെ ശരീരമാസകലം അവര്‍ തടവി. ഉടനെ ഒഴുകുന്ന രക്തം നിലച്ചു. ഞാന്‍ അവരോട് നിങ്ങളാരാണെന്നു ചോദിച്ചു. ഞാന്‍ നഫീസയാണെന്ന് അവര്‍ മറുപടി നല്‍കുകയും ചെയ്തു..........


*🔷♦️🔷♦️🔷♦️🔷♦️🔷♦️🔷

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪