🔖ഭാഗം: 12🔖 🌷നഫീസത്തുല്‍ മിസ്‌രിയ(റ ) ചരിത്രം🌷

 *🌷നഫീസത്തുല്‍ മിസ്‌രിയ(റ) ചരിത്രം🌷*


💖☀️💖☀️💖☀️💖☀️💖☀️💖


              *🔖ഭാഗം :12🔖*


 ക്രൂരനും ഗര്‍വ്വിഷ്ടനുമായ ഒരു ഭരണാധികാരി നിരപരാധിയായ ഒരു വ്യക്തിയെ പിടികൂടാന്‍ ഉത്തരവിട്ടു. ആ സാധുമനുഷ്യന്‍ നഫീസ ബീവി(റ)യുടെ അടുത്ത് ചെന്ന്‍ അഭയംതേടി. നിറകണ്ണുകളോടെ സങ്കടം ബീവിക്ക് മുമ്പില്‍ ബോധിപ്പിച്ചു.


ബീവി പറഞ്ഞു: “നീ ധൈര്യമായി പോവുക. അക്രമികളുടെ കണ്ണില്‍ നീ പെടുകയില്ല”.


അമീറിന്‍റെ ആജ്ഞപ്രകാരം പ്രജകള്‍ അയാളെ രാജസന്നിധിയില്‍ ഹാജരാക്കി. പക്ഷേ, അമീറിന് അയാളെ കാണാന്‍ സാധിക്കുന്നില്ല. എവിടെയവന്‍! അമീറിന്‍റെ ശബ്ദമുയര്‍ന്നു.


പരിവാരങ്ങള്‍ പറഞ്ഞു: തിരുമേനിയുടെ മുമ്പിലിതാ നില്‍ക്കുന്നു.


 പക്ഷേ, അദ്ദേഹത്തിനയാളെ കാണാന്‍ സാധിക്കുന്നില്ല. ഈ അത്ഭുതശക്തിയില്‍ അന്തംവിട്ട് അമീര്‍ മിഴിച്ചുനിന്നു. അപ്പോഴാണ്‌ പരിവാരങ്ങളില്‍ നിന്ന്‍ ഒരാള്‍ പറഞ്ഞത്, അമീര്‍...


  “ഈ മനുഷ്യന്‍ നഫീസ ബിന്‍ത് ഹസനിന്‍റെയടുക്കല്‍ ചെന്ന്‍ ദുആ ചെയ്യിച്ചിരുന്നു”. ഇതു കേട്ടമാത്രയില്‍ അമീറിന് മനഃസ്താപമുണ്ടായി. മിസ്‌റില്‍ താമസിക്കുന്ന ഒരു വനിതയുടെ പ്രാര്‍ത്ഥന നിമിത്തം മുമ്പില്‍ നില്‍ക്കുന്ന ഒരാളെ കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ അള്ളാഹുവിന്‍റെ കഴിവ് അപാരം തന്നെ! അയാള്‍ പറഞ്ഞു.


 പിന്നെ താമസിച്ചില്ല. ഭാരാധികാരി, താന്‍ ചെയ്ത നിഷ്ഠൂര മര്‍ദ്ദനങ്ങളില്‍ മനംനൊന്ത് പശ്ചാതപിച്ചു. കണ്ണ്‍ തുറന്നപ്പോള്‍ ആ നിരപരാധി മുമ്പില്‍ നില്‍ക്കുന്നത് അദ്ദേഹം കണ്ടു. അയാളുടെ പാദങ്ങളില്‍ വീണ് അമീര്‍ മാപ്പിനപേക്ഷിച്ചു. വിലപിടിപ്പുള്ള വസ്ത്രങ്ങളും പാരിതോഷികങ്ങളും നല്‍കി അയാളെ സന്തോഷിപ്പിച്ചു.


 ഒരു ലക്ഷം ദിര്‍ഹം രാജാവ് നഫീസബീവി(റ)ക്ക് കൊടുത്തയച്ചു. ഭൗതിക വിരക്തിയില്‍ ജീവിച്ച ബീവി ആ ദിര്‍ഹമുകളത്രയും അഗതികള്‍ക്കും അനാഥകള്‍ക്കും രോഗികള്‍ക്കും ദാനം ചെയ്തു..


 *അംഗവൈകല്യം ബാധിച്ച കുട്ടി;*


     നഫീസബീവി(റ)യുടെ വീടിനരികില്‍ അബുസ്സറായ എന്നു പേരുള്ള ഒരു ജൂതനും കുടുംബവും താമസിച്ചിരുന്നു. അവരുടെ ഏകമകള്‍ അംഗവൈകല്യം ബാധിച്ച് നിശ്ചലാവസ്ഥയിലായി.


 ഒരു ദിവസം കുട്ടിയെ നഫീസബീവി(റ)യുടെ വീട്ടിലാക്കി മാതാവ് കുളിക്കാന്‍ പോയി. ളുഹര്‍ നിസ്കാരത്തിന്‍റെ സമയമായപ്പോള്‍ ബീവി വുളൂഅ് എടുത്ത വെള്ളത്തില്‍ നിന്ന്‍ അല്‍പം അപ്രതീക്ഷിതമായി കുട്ടിയുടെ ദേഹത്തേക്കു തെറിച്ചു, ആ വെള്ളം ശരീരമാസകലം പുരണ്ടു. അത്ഭുതം! വളഞ്ഞ്ചുരുണ്ട കൈകാലുകള്‍ നീണ്ടുനിവര്‍ന്നു ചൈതന്യവത്തായി. അവളെഴുന്നേറ്റു നടന്നു. ആരാധനയില്‍ മുഴുകിയ ബീവി ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.


മാതാവ് കുളി കഴിഞ്ഞ് വന്നതറിഞ്ഞ കുട്ടി ഓടിച്ചെന്ന്‍ അവരെ കെട്ടിപ്പിടിച്ചു. സംഭവത്തിന്‍റെ നിജസ്ഥിതിയറിയാതെ മാതാവ് ആശ്ചര്യത്തോടെ ചോദിച്ചു: നീ ആരാണ് മോളേ?


 കുട്ടി പറഞ്ഞു: ഞാന്‍ നിങ്ങളുടെ മകള്‍ തന്നെയാണ്.


  മാതാവ് അന്തം വിട്ടുനിന്നു. ‘മോളേ.... നിന്‍റെ രോഗം മാറിയത്?’


 അവള്‍ സംഭവം വിശദീകരിച്ചു. കേട്ടമാത്രയില്‍ മാതാവ് പൊട്ടിക്കരഞ്ഞു. “അള്ളാഹുവാണ് സത്യം, നഫീസയുടെ (റ) മതമാണ്‌ സത്യമതം. നമ്മുടെ ജൂതമതം എത്ര നീചം”. അവള്‍ വിളംബരം ചെയ്തു. അവള്‍ നഫീസ ബീവി(റ)യുടെ അടുത്തേക്കോടി, അവിടുത്തെ തിരുപാദം ചുംബിച്ചു. കലിമ ചൊല്ലി പരിശുദ്ധ ഇസ്‌ലാം ആശ്ലേഷിച്ചു.

രാത്രി ഗോത്രത്തലവനും, കുട്ടിയുടെ പിതാവുമായ അബുസ്സറായ വന്നപ്പോള്‍ ഭാര്യ സംഭവം വിവരിച്ചുകേള്‍പ്പിച്ചു. ഉടനെ അയാള്‍ നഫീസ ബീവി(റ)യുടെ അടുത്തേക്കോടി വന്നു പറഞ്ഞു: “അങ്ങ് എന്നോട് കരുണ കാണിക്കണം. നിഷേധത്തിലും വഴികേടിലും ആമഗ്നനായിരുന്ന എനിക്കുവേണ്ടി അങ്ങ് ശുപാര്‍ശ ചെയ്താലും. ബീവി അവരുടെ സന്മാര്‍ഗ്ഗദര്‍ശനത്തിനായി പ്രാര്‍ത്ഥിച്ചു. അയാളും പരിശുദ്ധ കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചു.......



*🔷♦️🔷♦️🔷♦️🔷♦️🔷♦️🔷

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪