🔖ഭാഗം: 10🔖 🌷നഫീസത്തുല്‍ മിസ്‌രിയ(റ ) ചരിത്രം🌷

 *🌷നഫീസത്തുല്‍ മിസ്‌രിയ(റ) ചരിത്രം🌷*


💖☀️💖☀️💖☀️💖☀️💖☀️


              *🔖ഭാഗം:10🔖*



     മിസ്‌റിലെ മആഫിര്‍ എന്ന സ്ഥലത്തുള്ള ഒരാള്‍ ഖിബ്ത്വിഗോത്രത്തില്‍ പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തു. ആ വിവാഹത്തില്‍ അവര്‍ക്കൊരു ആണ്‍കുഞ്ഞ് പിറന്നു.


     ശത്രു രാജ്യമായ ഏദനില്‍ വച്ചു കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയി. മാതാവ് കുട്ടിയെ അന്വേഷിച്ച് ചര്‍ച്ചുകളിലും മഠങ്ങളിലും കയറിയിറങ്ങി. കുട്ടിയെ കണ്ടെത്താനായില്ല. മോചിപ്പിക്കപ്പെട്ടവരോട് കൂടെ അവനെത്തിയതുമില്ല. അവള്‍ക്ക് ആധി വര്‍ദ്ധിച്ചു. അപ്പോഴാണ്‌ അവള്‍ നഫീസ ബീവി(റ)യെക്കുറിച്ച് കേള്‍ക്കുന്നത്.


   അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു: നമ്മുടെയടുത്ത് നിങ്ങളുടെ നബിയുടെ കുടുംബത്തില്‍ പെട്ട നഫീസയെന്ന്‍ പേരുള്ള ഒരു പതിവ്രത താമസിക്കുന്നുണ്ടെന്ന് കേട്ടു. അവര്‍ ധാരാളം അസാധാരണ കൃത്യങ്ങളുടെ ഉടമയാണ്. നിങ്ങള്‍ അവരുടെ അടുത്തുപോയി നമ്മുടെ വിഷമം അറിയിക്കുക. അവരുടെ പ്രാര്‍ത്ഥന ഫലമായി നമ്മുടെ കുട്ടിയെ തിരിച്ച് ലഭിച്ചാല്‍ ഞാന്‍ ആ പരിശുദ്ധ മതം ആശ്ലേഷിക്കാം.


      ഭര്‍ത്താവ് നഫീസ ബീവി(റ)യെ സന്ദര്‍ശിച്ചു കാര്യം പറഞ്ഞു: ബീവി റബ്ബിനോട് താഴ്മയോടെ അവരുടെ കുട്ടിയെ തിരിച്ചുകൊടുക്കാന്‍ പ്രാര്‍ത്ഥിച്ചു.


   അന്നു രാത്രി ആ കുടുംബം ദുഃഖത്തോടെ കഴിയവെ, വാതിലില്‍ ആരോ മുട്ടുന്നതുപോലെ തോന്നി. വാതില്‍ തുറന്നു. അത്ഭുതം! കുട്ടി വാതിലിനരികില്‍ നില്‍ക്കുന്നു. സന്തോഷത്താല്‍ അവള്‍ പൊട്ടിക്കരഞ്ഞു, അവനെ വാരിപ്പുണര്‍ന്നു. സംഭവിച്ചതെല്ലാം അവര്‍ ആരാഞ്ഞു.


     കുട്ടി പറഞ്ഞു: “ഇന്ന സമയത്ത് നഫീസ ബീവി(റ) പ്രാര്‍ത്ഥിച്ച സമയത്ത്) ഞാന്‍ ജോലി ചെയ്യുകയായിരുന്നു. അപ്പോള്‍ ചങ്ങലയാല്‍ ബന്ധിച്ച എന്‍റെ കരങ്ങളില്‍ ആരോ പിടിച്ചതുപോലെയെനിക്കു തോന്നി. ഉടനെ ഒരശരീരി മുഴങ്ങി:


     “ഇവനെ നിങ്ങള്‍ മോചിപ്പിക്കുക, ഇവന്‍റെ കാര്യത്തില്‍ നഫീസ ബീവി(റ) ശുപാര്‍ശ ചെയ്തിരിക്കുന്നു” എന്നായിരുന്നു കേട്ടത്. ഉടനെ ഞാന്‍ മോചിപ്പിക്കപ്പെട്ടു. ശേഷം എങ്ങനെയാണ് ഇത്ര വേഗം വീട്ടിലെത്തിയതെന്ന് എനിക്കറിഞ്ഞുകൂട.


 ഇതുകേട്ട ഉമ്മയും ഉപ്പയും വളരെയധികം സന്തോഷിച്ചു. അവര്‍ വാഗ്ദാനം നിറവേറ്റി. പരിശുദ്ധ കലിമ ചൊല്ലി ഇസ്‌ലാം ആശ്ലേഷിച്ചു. നഫീസ ബീവി(റ)യുടെ സഹായിയായി സ്വശരീരത്തെ അവള്‍ ഹദിയ(ദാനം) ചെയ്തു.


     സംഭവം നാടാകെ പറന്നു. ഇതറിഞ്ഞ എഴുപതില്‍ പരം യഹൂദ കുടുംബങ്ങള്‍ ആ രാത്രിതന്നെ പരിശുദ്ധ ഇസ്‌ലാം ആശ്ലേഷിച്ചു......


*🔷♦️🔷♦️🔷♦️🔷♦️🔷♦️🔷

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪