🔖ഭാഗം: 09🔖 🌷നഫീസത്തുല്‍ മിസ്‌രിയ(റ ) ചരിത്രം🌷

 *🌷നഫീസത്തുല്‍ മിസ്‌രിയ(റ)ചരിത്രം🌷*


💖☀️💖☀️💖☀️💖☀️💖☀️💖


               *🔖ഭാഗം:09🔖*



       ധാരാളം കറാമത്തുകള്‍ (അസാധാരണ സംഭവങ്ങള്‍) ബീവി നഫീസത്തുല്‍ മിസ്രിയ്യ(റ)യില്‍ നിന്ന്‍ ഉണ്ടായിട്ടുണ്ട്. പ്രശസ്ത പണ്ഡിതന്‍ ഇബ്നു ഹജര്‍ ഇവരില്‍ നിന്നുണ്ടായ 150-ല്‍ പരം കറാമത്തുകള്‍ എണ്ണിയിട്ടുണ്ട്. ഏതാനും ചിലത് ഇവിടെ പറയാം.


ബീവി മുലകുടിക്കുന്ന പ്രായം. ബീവിയുടെ ഉമ്മ കുതിരക്കൂട്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയി. അപ്പോള്‍ ഉമ്മയുടെ മാറിലായിരുന്ന കുഞ്ഞ് നഫീസ തന്‍റെ കൈ കൊണ്ട് കുതിരകളോട് മടങ്ങിപ്പോവാന്‍ ആംഗ്യം കാണിച്ചു. അപ്പോള്‍ അള്ളാഹു ആ കുതിരകളെ മടക്കി അയച്ചു. ഭാവിയില്‍ ഉന്നത പദവി സൂചിപ്പിക്കുന്ന സംഭവമായിരുന്നു ഇത്.

ശാമിലെ ഇമാമും കര്‍മ്മശാസ്ത്ര പണ്ഡിതനുമായ അബ്ദുറഹിമാനുബ്നു അംറുല്‍ ഔസഈ(റ) എന്നവര്‍ പറയുന്നു: ഞാന്‍ ഹുസൈന്‍(റ)വിന്‍റെ അടിമയായിരുന്ന ജൗഹറത്ത് എന്ന സ്ത്രീയോട് ചോദിച്ചു;

    നിന്‍റെ ചെറിയ യജമാനത്തിയായ നഫീസയില്‍ വല്ല കറാമത്തും നീ കണ്ടിട്ടുണ്ടോ? അവള്‍ പറഞ്ഞു: അതെ, ശക്തമായ ചൂടനുഭവപ്പെട്ട ഒരു ദിവസം, ഒരു വലിയ സര്‍പ്പം എന്‍റെയരികിലേക്ക് വന്നു. ഞാന്‍ പേടിച്ചു വിറച്ചു. അപ്പോള്‍ എന്‍റെ കയ്യില്‍ നഫീസ ബീവിക്കുള്ള വെള്ളം/ നഫീസ ബീവി(റ) ഉപയോഗിച്ച വെള്ളമുണ്ടായിരുന്നു. സര്‍പ്പം ആ വെള്ളത്തില്‍ തലയിട്ട് അതില്‍ നിന്ന്‍ ബറകത്തെടുത്ത് തിരിച്ചുപോയി.

സഈദുബ്നുല്‍ ഹസന്‍ പറയുന്നു:

 നഫീസ ബീവി(റ)യുടെ കാലത്ത് ജലസമൃദ്ധമായ നൈല്‍നദിയുടെ ഒഴുക്കു നിലച്ചു. ജനങ്ങള്‍ പരാതിയുമായി ബീവിയുടെ അടുത്തുചെന്നു പ്രാര്‍ത്ഥിക്കാനാവശ്യപ്പെട്ടു. ബീവി അവര്‍ക്ക് ഒരു മുഖമക്കന നല്‍കി. അത് നദിയിലെറിയാന്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ മുഖമക്കന നദിയിലിടേണ്ട താമസം വെള്ളം ഒഴുകാന്‍ തുടങ്ങി.


   ഖളാഈ(റ) പറയുന്നു: ബീവിയുടെ സഹോദരപുത്രി സൈനബയോട് ഞാന്‍ ചോദിച്ചു, നിന്‍റെ അമ്മായി നഫീസബീവിയുടെ ഭക്ഷണക്രമം എങ്ങനെയായിരുന്നു?


   അവര്‍ പറഞ്ഞു; ‘മൂന്നു ദിവസത്തിലൊരിക്കല്‍ മാത്രമേ അമ്മായി ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അതുതന്നെ ലഘുഭക്ഷണവും.


    ഈസാ നബി(റ)മിന്‍റെ ഉമ്മ മര്‍യംബീവിക്ക് അള്ളാഹു നല്‍കിയിരുന്നതുപോലെ അത്ഭുതകരമാം വിധം ബീവിക്കും ഭക്ഷണം ലഭിച്ചിരുന്നു.


     നഫീസ ബീവി(റ) നിസ്കരിക്കുന്ന സ്ഥലത്തിനു മുകളില്‍ ഒരു കുട്ട തൂക്കിയിരുന്നു. അവര്‍ ആഗ്രഹിക്കുന്ന ഭക്ഷണം അതില്‍ ഉണ്ടാവുക പതിവായിരുന്നു.


     (മുമ്പ് മര്‍യംബീവിക്കു നല്‍കിയതുപോലെ നഫീസബീവിക്കും അള്ളാഹു ഭക്ഷണം നല്‍കിയിരിക്കുന്നു).


🔷♦️🔷♦️🔷♦️🔷♦️🔷♦️🔷

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪