🔖ഭാഗം: 08🔖 🌷നഫീസത്തുല്‍ മിസ്‌രിയ(റ ) ചരിത്രം🌷
🌷നഫീസത്തുല്‍ മിസ് രിയ (റ) ചരിത്രം🌷*
💖☀️💖☀️💖☀️💖☀️💖☀️💖
*🔖ഭാഗം:08🔖*
മതഭക്തിയിലും പാണ്ഡിത്യത്തിലും ഉന്നതസ്ഥാനീയരായ ‘ശാഫിഅ്’ കുടുംബത്തില്‍ ഹിജ്റ 150-ല്‍ ഗസ്സയില്‍ ജനിച്ച ഇമാം ശാഫിഇ(റ) ഇസ്‌ലാമിക കര്‍മ്മശാസ്ത്ര വിജ്ഞാനത്തില്‍ മുസ്‌ലിം ലോകത്തിന്‍റെ ആധികാരിക അവലംബമാണ്. ഉസൂലുല്‍ ഫിഖ്ഹിന്‍റെ സ്ഥാപകന്‍, അറബിഭാഷാ പണ്ഡിതന്‍, വിശ്രുതനായ മുഹദ്ദിസ്, പ്രഗത്ഭനായ കവി, പക്ഷോപലക്ഷം വിശ്വാസികളുടെ ആത്മീയഗുരു, ധാരാളം അമൂല്യ ഗ്രന്ഥങ്ങളുടെ കര്‍ത്താവ് തുടങ്ങിയ പദവികളും ഇമാം ശാഫിഇ(റ) അലങ്കരിച്ചിരുന്നു.
ശൈശവ കാലം അസ്ഖലാനിലും, യമനിലും, ഗാസയിലും ചെലവഴിച്ച ഇമാം ശാഫിഈ(റ) മക്ക, മദീന, യമന്‍, ഇറാഖ്, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിജ്ഞാനം തേടിപ്പോയിട്ടുണ്ട്.
ഇറാഖില്‍ നിന്ന്‍ ഈജിപ്തിലെത്തിയതു മുതല്‍ വഫാത്ത് വരെ ബീവി നഫീസ(റ)യുമായി വിജ്ഞാനം പങ്കുവെക്കാനും ആത്മീയ ചര്‍ച്ചകള്‍ നടത്താനും അദ്ദേഹം ബീവിയുടെ വസതിയിലെത്താറുണ്ടായിരുന്നു. അഹ്ലുബൈത്തിലെ രണ്ട് പ്രതിഭകള്‍ എന്നതിനു പുറമെ വിജ്ഞാന സാഗരത്തിലെ രണ്ട് രത്നങ്ങളായിരുന്നു നഫീസബീവി(റ)യും ഇമാം ശാഫിഈ(റ)വും.
ഇമാം ശാഫിഈ(റ)വിനു പുറമെ പണ്ഡിത ശ്രേഷ്ഠരായ ദുന്നൂനില്‍ മിസ്‌രി(റ), അബ്ദുള്ളാഹിബ്നു ഹകം(റ), അദ്ദേഹത്തിന്‍റെ മക്കളായ മുഹമ്മദ്(റ), അബ്ദുറഹ്മാന്‍(റ), ഇമാം ശാഫിഈ(റ)വിന്‍റെ ശിഷ്യഗണത്തില്‍ പെട്ട ഇമാം ബുവൈത്വി(റ), റബീഉല്‍ മുറാദ്(റ), റബീഉല്‍ ജീസി(റ), ഹര്‍മല(റ), ഇമാം മുസ്നി(റ), ബിശ്റുബ്നുല്‍ ഹാരിസ്(റ), ഉസ്മാനുബ്നു സഈദ്(റ), തുടങ്ങീ ധാരാളം പേര്‍ വിജ്ഞാനം തേടിയും പ്രാര്‍ത്ഥനയാവശ്യപ്പെട്ടും ബീവി നഫീസ(റ)യെ സമീപിച്ചിരുന്നു.
ഈജ്പ്തിയെ പ്രഥമ പള്ളിയായ മസ്ജിദ് ‘അംറുബ്നുല്‍ ആസ്വില്‍’ ദര്‍സ് നടത്തുന്നതിനിടയിലാണ് ഇമാം ശാഫിഈ(റ) ബീവിയെ സമീപിച്ച് വിജ്ഞാനം നുകര്‍ന്നിരുന്നത്.
വിജ്ഞാന സമ്പാദനത്തിന് മാത്രമായിരുന്നില്ല ഇമാം ശാഫിഈ(റ) നഫീസ ബീവി(റ)യെ സന്ദര്‍ശിച്ചിരുന്നത്. ബീവിയോട് ഇമാം പ്രാര്‍ത്ഥിക്കാനാവശ്യപ്പെടുകയും അവരില്‍ നിന്ന്‍ ബറകത്ത് കരസ്ഥമാക്കുകയും ചെയ്തിരുന്നു.
ശാഫിഈ ഇമാം(റ)വിന് വല്ല അസുഖവും ബാധിച്ചാല്‍ നഫീസ ബീവി(റ)യുടെ അടുത്തേക്ക് തന്‍റെ ശിഷ്യന്മാരിലാരെങ്കിലുമൊരാളെ പറഞ്ഞയക്കും; അവര്‍ ബീവിയോട് പറയും:
“നിങ്ങളുടെ പിതൃവ്യ പുത്രന്‍ ശാഫിഈ(റ) രോഗിയാണ്. നിങ്ങളോട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞിട്ടുണ്ട്”. അപ്പോള്‍ ബീവി പ്രാര്‍ത്ഥിക്കും. ശിഷ്യന്മാര്‍ തിരിച്ച് ഇമാമിനടുത്തെത്തും മുമ്പ് ശാഫിഈ ഇമാമിന്‍റെ രോഗം സുഖപ്പെട്ടിരിക്കും.
ശാഫിഈ ഇമാം(റ)വിന് മരണമാസന്നമായപ്പോള്‍ പതിവുപോലെ ബീവിയുടെ വീട്ടിലേക്ക് ശിഷ്യനെ അയച്ചു,
ബീവി പറഞ്ഞു: متعه الله بالنظرإلى وجهه الكريم “അള്ളാഹുമായുള്ള കണ്ടുമുട്ടല്‍ കൊണ്ട് അദ്ദേഹത്തെ അള്ളാഹു ധന്യനാക്കട്ടേ”.
ശിഷ്യന്‍ വീട്ടിലെത്തി ഇക്കാര്യം പറഞ്ഞപ്പോള്‍ ഇമാം, ഇത് തന്‍റെ മരണ മുന്നറിയിപ്പാണെന്ന് ഉറപ്പിക്കുകയും മയ്യിത്ത് നിസ്കരിക്കാന്‍ ബീവിയോട് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തു.
ദിവസങ്ങള്‍ക്കകം ഇമാം ശാഫിഈ(റ) വഫാതായി. ജനാസ നിസ്കാരത്തിന് നേതൃത്വം നല്‍കിയത് ഇമാമിന്‍റെ ശിഷ്യഗണത്തിലെ പ്രമുഖനായ അബൂയഅ്ഖൂബ് അല്‍ ബുവൈത്വി(റ) ആയിരുന്നു. വസ്വിയ്യത്ത് പ്രകാരം ബീവി ഇമാം ശാഫിഈ(റ)വിനു വേണ്ടി ജനാസ നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞ ഉടനെ ഒരശരീരി കേട്ടു:
“ഇമാം ശാഫിഈക്കു മയ്യിത്ത് നിസ്കരിച്ച എല്ലാവര്‍ക്കും ശാഫിഈയുടെ ബറകത്ത് കൊണ്ട് അള്ളാഹു പൊറുത്തു കൊടുത്തിരിക്കുന്നു. ശാഫിഈക്കാകട്ടെ നഫീസ ബീവിയുടെ ബറകത്ത് കൊണ്ട് അള്ളാഹു പൊറുത്തുകൊടുത്തിരിക്കുന്നു”.
ഇമാംശാഫിഈ(റ)വിന്‍റെ വിയോഗത്തില്‍ സമകാലികരായ നിരവധി പണ്ഡിതന്മാര്‍ അനുശോചന ഗീതങ്ങളെഴുതി. നഫീസബീവി(റ)യുടെ വചനങ്ങള്‍ ഇപ്രകാരമായിരുന്നു.
“ഇമാം ശാഫിഈ വുളൂ നന്നാക്കുന്ന ആളായിരുന്നു. അഥവാ എല്ലാ കാര്യങ്ങളും നന്നാക്കുന്ന ആളായിരുന്നു. വുളൂ എല്ലാ നല്ല കാര്യത്തിന്‍റെയും അടിത്തറയാണല്ലോ”. ഹിജ്റ 204-ല്‍ ആണ് ഇമാം ശാഫിഈ(റ) വഫാതായത്. ശേഷം വെറും നാലു വര്‍ഷം മാത്രമാണ് നഫീസ ബീവി(റ ) ജീവിച്ചിരുന്നത്.....
🔷♦️🔷♦️🔷♦️🔷♦️🔷♦️🔷
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊
Post a Comment