🔖ഭാഗം: 07🔖 🌷നഫീസത്തുല്‍ മിസ്‌രിയ(റ ) ചരിത്രം🌷
🌷ബീവി നഫീസത്തുല്‍ മിസ്‌രിയ(റ) ചരിത്രം🌷*
💖☀️💖☀️💖☀️💖☀️💖☀️💖
*🔖ഭാഗം:07🔖*
വിജ്ഞാനത്തിന്‍റെ സമസ്ത മേഖലകളിലും പുരുഷന്മാരെ പോലും കവച്ചുവെക്കുന്ന കുശാഗ്രബുദ്ധിശാലിയായിരുന്നു സയ്യിദ: നഫീസ(റ). ചെറുപ്രായത്തില്‍ തന്നെ പരിശുദ്ധ ഖുര്‍ആന്‍ സ്വയം പാരായണം ചെയ്ത ബീവി നഫീസ(റ) ആറാം വയസ്സില്‍ വിശുദ്ധഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. പിന്നീട് എഴുത്തും വായനയും പഠിച്ചു.
പിതാവ് ഹസനുല്‍ അന്‍വറിന്‍റെ പ്രത്യേക നിയന്ത്രണത്തില്‍ വളര്‍ന്ന ബീവി തിരുനബി(ﷺ)യുടെയും, പിതാമഹന്മാരായ ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരുടെയും, തിരുനബി(ﷺ)പുത്രി ഫാത്വിമ(റ)യുടെയും അലി(റ)വിന്‍റെയും ജീവചരിത്രം പഠിച്ചു.
ഇസ്‌ലാമിക വിഷയങ്ങള്‍ പിതാവിന്‍റെ ഗുരുനാഥന്മാരില്‍ നിന്നാണ് പഠിച്ചത്. ബീവിയുടെ പ്രാഥമിക പഠനകേന്ദ്രം പിതാവിന്‍റെ ‘മുഹമ്മദിയ്യ’ പാഠശാല തന്നെയായിരുന്നു. പരിശുദ്ധ ഹദീസിനെ പിതാവില്‍ നിന്നും അഹ്ലുബൈത്തിലെ പണ്ഡിതന്മാരില്‍ നിന്നും സമകാലിക ഗുരുനാഥന്മാരില്‍ നിന്നും പഠിച്ച ബീവി നഫീസ(റ) കര്‍മ്മശാസ്ത്രത്തിലും മറ്റു ഇസ്‌ലാമിക വിഷയങ്ങളിലും അഗാധ പാണ്ഡിത്യം നേടി.
ഇതിനിടെയാണ് പ്രമുഖ പണ്ഡിതനും മദ്ഹബിന്‍റെ ഇമാമുമായ ഇമാം മാലിക്(റ) വിനെക്കുറിച്ച് കേള്‍ക്കുന്നത്. ഇമാം പരിശുദ്ധ മസ്ജിദുല്‍ ഹറാമില്‍ ദര്‍സ് നടത്തുകയായിരുന്നു. അദ്ദേഹത്തിന്‍റെ വിശ്വവിഖ്യാത ഹദീസ് ഗ്രന്ഥമായ ‘മുവത്വ’ അടിസ്ഥാനമാക്കിയായിരുന്നു ദര്‍സ്. നാടിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നും ആ ദര്‍സില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ കൂട്ടമായി എത്തുക പതിവായിരുന്നു.
സ്ത്രീകള്‍ക്ക് സജ്ജമാക്കിയ സ്ഥലത്തെത്തി ബീവി നഫീസ(റ)യും ദര്‍സ് കേള്‍ക്കല്‍ പതിവായി. അങ്ങനെ വളരെ കുറഞ്ഞ കാലം കൊണ്ട് ‘മുവത്വ’ മനഃപാഠമാക്കുകയും മതവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. പണ്ഡിതയായതോടെ മതപരമായ വിഷയങ്ങള്‍ പഠിക്കാന്‍ പണ്ഡിതന്മാരും സാധാരണ ജനങ്ങളും ബീവിയെ തേടിയെത്തി. അങ്ങനെ ചെറിയ പ്രായത്തില്‍ തന്നെ വലിയ പാണ്ഡിത്യത്തിനുടമയായി.
അക്കാലത്ത് പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന ഹാജിമാര്‍ ബീവിയില്‍ നിന്ന്‍ ആവശ്യമായ മസ്അലകള്‍ ചോദിച്ച് പഠിച്ചിരുന്നു.
നാലര പതിറ്റാണ്ട് മദീനയില്‍ ജീവിച്ച നഫീസബീവി(റ) ഹിജ്റ 193-ല്‍ മിസ്‌റിലേക്ക് (ഈജ്പ്ത്) പോയി. അവിടെയെത്തിയ ബീവിയുടെ വീട്ടിലേക്കു ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഇവരില്‍ ഭൂരിഭാഗവും വന്നിരുന്നത് ബീവിയില്‍ നിന്നു വിജ്ഞാനം നുകരാനായിരുന്നു. ഇവരില്‍ പ്രമുഖനായിരുന്നു ഇമാം ശാഫിഇ(റ).
ഇബ്നു ഖല്ലിഖാന്‍ പറയുന്നു: “ഇമാം ശാഫിഇ(റ) ഈജിപ്തിലെത്തിയത് മുതല്‍ വഫാത്ത് വരെ നഫീസബീവി(റ)യുമായുള്ള ബന്ധം ദൃഢമായിരുന്നു. ബീവിയില്‍ നിന്ന്‍ പരിശുദ്ധ ഹദീസും മറ്റ് മതപരമായ കാര്യങ്ങളും അദ്ദേഹം പഠിച്ചിരുന്നു”.
വിജ്ഞാനത്തോടുള്ള അമിതമായ തൃഷ്ണ നിമിത്തമാണ് ‘നഫീസത്തുല്‍ ഇല്‍മ്’ വിജ്ഞാനപുത്രിയെന്ന നാമം ബീവിക്കു ലഭിച്ചത്.....
*🔷♦️🔷♦️🔷♦️🔷♦️🔷♦️🔷
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊
Post a Comment