⚔️ബദ്ർ യുദ്ധം⚔️ 🛡Part-18🛡 ======================== ✨ഏറ്റുമുട്ടൽ ആരംഭിക്കുന്നു...✨ =======================
⚔️ബദ്ർ യുദ്ധം⚔️
🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️
🛡Part-18🛡
========================
✨ഏറ്റുമുട്ടൽ ആരംഭിക്കുന്നു...✨
=======================
*ഇസ്‌ലാം അല്ലാഹുവിന്റെ മതമാണ്. (അല്ലാഹുവിങ്കൽ സ്വീകാര്യമായ മതമാണ്). അതിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തതാണ്. അതവൻ നിർവ്വഹിക്കുകയും ചെയ്യും. തന്ത്രശാലിയായ അല്ലാഹു സ്വഹാബത്തിന്റെ ഇടയിലും, ഖുറൈശികളുടെ ഇടയിലും വലിയ തന്ത്രം പ്രയോഗിച്ചു...*
*മുഖാമുഖമെത്തിയപ്പോൾ സ്വഹാബത്തിലേക്ക് നോക്കുമ്പോൾ ഖുറൈശികൾക്ക് തോന്നും അവർ വളരെ കുറവാണ്. 70 അല്ലെങ്കിൽ 100 പേർ മാത്രം.മുസ്‌ലിംകൾ തിരിച്ച് വീക്ഷിച്ചാലും അവസ്ഥ ഇതുപോലെത്തന്നെയായിരുന്നു. ഇബ്നു മസ്ഊദ് (رضي الله عنه) പറയുന്നു: അവർ 70തോ, 100ഓ പേരുള്ളതായിട്ടാണ് ഞങ്ങൾക്ക് തോന്നിയത്. ശത്രുക്കൾ ബലഹീനരാണ്. അവരെ വേഗം കീഴ്പ്പെടുത്തി വിജയം കൊയ്യാം, എന്ന് ഇരു സൈന്യങ്ങളുടെ മനസ്സിലും അല്ലാഹു തോന്നിപ്പിച്ചു.. ഖുർആൻ സ്മരിക്കുന്നു: "നിങ്ങൾ കണ്ടുമുട്ടിയ സന്ദർഭത്തിൽ നിങ്ങളുടെ ദൃഷ്ടിയിൽ അവരെ കുറച്ച് മാത്രമായി കാണിക്കുകയും, അവരുടെ ദൃഷ്ടിയിൽ നിങ്ങളുടെ എണ്ണവും കുറച്ച് കാണിക്കുകയും ചെയ്ത സന്ദർഭം ഓർക്കുക. നടക്കേണ്ടതായ ഒരു കാര്യം അല്ലാഹു നിർവ്വഹിക്കുവാൻ വേണ്ടിയത്രേ അത്. അല്ലാഹു വിങ്കലേക്കാണ് കാര്യങ്ങൾ മടക്കപ്പെടുന്നത്...*
*യുദ്ധം തുടങ്ങിയപ്പോൾ അല്ലാഹു മറ്റൊരു തന്ത്രമാണ് പ്രയോഗിച്ചത്. ഖുറൈശികൾക്കിടയിൽ ഭയം ഉണ്ടാവാനും, ആത്മ ധൈര്യം ചോർന്ന് പോവാനുമായി മുസ്‌ലിംകൾ വളരെ കൂടുതലുള്ളതായി ഖുറൈശികളെ തോന്നിപ്പിച്ചു. മുസ്‌ലിംകളുടെ മൂന്നിരട്ടിയായിരുന്നല്ലോ ശത്രുക്കൾ. അതുകൊണ്ടാണ് ഇങ്ങനെയൊരു തന്ത്രം പ്രയോഗിച്ചത്...*
*ഇരു സൈന്യവും അഭിമുഖമായി നിലകൊണ്ടപ്പോൾ ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന സ്ഥിതിയായി. മഴ വർഷിച്ച് ഖുറൈശികളുടെ വെള്ളം മലിനമായപ്പോൾ സ്വഹാബത്തിന്റെയടുക്കലുള്ള ശുദ്ധവെള്ളം ലക്ഷ്യമാക്കി ശത്രുക്കൾ കരുക്കൾ നീക്കി...*
*റമളാൻ 17 വെളളിയാഴ്ച സുബഹിന്റെ സമയത്താണ് ബദറിൽ പോരിന് തുടക്കം കുറിക്കുന്നത്...*
*ശത്രുപക്ഷത്തുനിന്ന് അസ് വദുബ്നു അബ്ദുൽ അസദ് അൽ മഖ്ദൂമി ശപഥം ചെയ്ത് പുറപ്പെട്ടു. ഹൗളിൽ നിന്ന് ഞാൻ വെള്ളം കുടിക്കും,, അല്ലെങ്കിൽ പൊളിക്കും,, അതുമല്ലെങ്കിൽ ഞാൻ മരിക്കും. ഇതല്ലാത്ത മറ്റൊന്നില്ല. ഇതും പറഞ്ഞ് അസ് വദ് സ്വഹാബത്ത് നിർമ്മിച്ച ഹൗളിന്റെ ഭാഗത്തേക്ക് വന്നു. ഉടനെ ഹംസ (رضي الله عنه) അവന് നേരെ ചീറി അടുത്തു. ഇരുവരും തമ്മിൽ പൊരിഞ്ഞ പോരാട്ടമായി. അസ് വദിന്റെ കണങ്കാലിന് താഴെയായി ഹംസ (رضي الله عنه) വെട്ടി. അട്ടഹസിച്ച് കൊണ്ട് ഹൗളിന്റെ അപ്പുറത്തായി കാലിൽ നിന്ന് രക്തമുറ്റിയ നിലയിൽ മലർന്നടിച്ച് വീണു. തന്റെ ശപഥം പൂർത്തിയാക്കാനായി അസ് വദ് ഹൗളിന്റെയടുത്തേക്ക് ഇഴഞ്ഞ് നീങ്ങിയപ്പോൾ ഹംസ (رضي الله عنه) അസ് വദിനെ അവിടെ വെച്ച് കൊലപ്പെടുത്തി. ബദറിൽ ആദ്യമായി കൊല്ലപ്പെട്ടത് അസ് വദാണ്...*
*അസ് വദ് വധിക്കപ്പെട്ട ഉടനെ ഖുറൈശികളിൽ നിന്ന് മൂന്നുപേർ ഇറങ്ങിവന്നു. ഉത്ബത്തുബ്നു റബീഅ, സഹോദരൻ ശൈബത്ത്, മകൻ വലീദ്.. ഉടനെ ഇവരെ നേരിടാനായി അൻസ്വാറുകളായ ഹൗഫുബ്നു ഹാരിസ് (رضي الله عنه), മുഅവ്വിദ് ബ്നു ഹാരിസ് (رضي الله عنه), അബ്ദുല്ലാഹിബ്നു റവാഹ (رضي الله عنه), എന്നിവർ പോർക്കളത്തിലിറങ്ങി...*
(തുടരും...)
💦ان شاء الله💦
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
🟢🟢🟢🟢🟢🟢🟢🟢🟢🟢🟢
Post a Comment