ഇസ്‌ലാമിന്റെ പഞ്ചകർമ്മങ്ങളില്‍ പെട്ടതാണ് സക്കാത്ത്.

☘️☘️☘️☘️☘️☘️☘️☘️☘️

ഇസ്‌ലാമിന്റെ പഞ്ചകർമ്മങ്ങളില്‍ പെട്ടതാണ് സക്കാത്ത്. ഖുര്‍ആനില്‍ നിസ്‌കാരത്തെ പറ്റിപറഞ്ഞ 28 സ്ഥലങ്ങളില്‍ സക്കാത്തിനെ കൂട്ടി പറഞ്ഞിട്ടുണ്ട്. നിസ്‌കാരത്തോട് സമാനസ്ഥാനമാണ് സക്കാത്തിനും എന്നാണ് ഇതു തെളിയിക്കുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷം (എ.ഡി 624) ആണ് അത് നിര്‍ബന്ധമാക്കപ്പെട്ടത്...

 നിക്ഷേപത്തിനുള്ള ഒരു പ്രചോദനം കൂടിയാണ് സക്കാത്ത് (Zakat is an incent for investment). പണമുള്ളവന്‍ അവന്റെ പണം കൂട്ടിവച്ചിരുന്നാല്‍ സക്കാത്ത് നല്‍കേണ്ടിവരുമെന്നുള്ളത്‌കൊണ്ട് അത് കുറഞ്ഞ് വരുമല്ലോ? അതുകൊണ്ട് ഉല്‍പ്പാദകരംഗം സജീവമാകുന്നു. സക്കാത്ത് ലഭിച്ചവനും കിട്ടിയപണം കൊണ്ട് ഉല്‍പ്പാദനരംഗം സജീവമാക്കുന്നു. സമൂഹത്തിലാകമാനം ഐശ്വര്യം വളരുന്നു. സക്കാത്ത് സമ്പന്നരുടെ ഔദാര്യമല്ല ദരിദ്രരരുടെ അവകാശമാണെന്ന് അല്ലാഹു ﷻ വ്യക്തമാക്കിയിട്ടുണ്ട്...
  (മആരിജ് 24)

 എട്ട് വിഭാഗം സ്വത്തുക്കളിലേ അത് നിര്‍ബന്ധമുള്ളൂ. ആട്, മാട് (പശു, പോത്ത് ) ഒട്ടകം സ്വര്‍ണം, വെള്ളി, ധാന്യം, ഈത്തപ്പഴം, മുന്തിരി. പച്ചക്കറികള്‍ക്കോ ഫ്രൂട്ടുകള്‍ക്കോ കുതിര, മുയല്‍, കോഴി, കാട, ഇത്യാദി ഭക്ഷ്യവസ്തുകള്‍ക്കോ സക്കാത്തില്ല. ഇവകളുടെ ഫാമുകള്‍ക്ക് സക്കാത്ത് ഉണ്ട്.

 ഉല്‍പാദകരുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സക്കാത്ത് വേണ്ട എന്ന് പറഞ്ഞ ഇസ്ലാം ഉല്‍പാദകരെയും പരിഗണിക്കുന്നുണ്ട്. ഗോതമ്പ്, യവം, ചോളം, മണിക്കടല, മുത്താറി, ചാമ, ഉഴുന്ന്, പയര്‍ ഇത്യാദികള്‍ക്കെല്ലാം സക്കാത്ത് നിര്‍ബന്ധമാക്കിയ ഇസ്ലാം ദരിദ്രരെയും പരിഗണിക്കുന്നു. പോഷകാഹാരമായ ധാന്യങ്ങളിലേ സക്കാത്ത് നിര്‍ബന്ധമുള്ളൂ. ചക്ക, മാങ്ങ, പൈനാപ്പിള്‍, പഴങ്ങള്‍ മറ്റ് ഫ്രൂട്ടുകളിലോ, കിഴങ്ങ് വര്‍ഗങ്ങളിലോ (മധുരകിഴങ്ങ്, ചേന, കപ്പ, മല്ലി, ഉള്ളി, കടുക്, എള്ള്, ആപ്പിള്‍, കുമ്പള, വെള്ളരി) സക്കാത്തില്ല...

 ധാന്യങ്ങളിലും കാരക്ക, മുന്തിരിയിലും തൊലിയുള്ളതില്‍ 600 സ്വാഅ് (1920 ലിറ്റര്‍) തൊലിയില്ലാത്തത് 300 സ്വാഅ് (960 ലിറ്റര്‍) മിനിമം ഉണ്ടെങ്കിലേ സക്കാത്ത് ഉള്ളൂ. ഉല്‍പ്പന്നങ്ങള്‍ തൂക്ക വ്യത്യാസം ഉള്ളതുകൊണ്ട് തൂക്കം പറയാന്‍ സാധ്യമല്ല. ഇവകളിലെ സക്കാത്ത് ഉല്‍പാദനച്ചെലവുള്ളതാണെങ്കില്‍ അഞ്ച് ശതമാനവും അല്ലെങ്കില്‍ 10 ശതമാനവുമാണ്.