❝നോമ്പു മുറിയുന്ന കാര്യങ്ങൾ❞

*റമളാൻ മസ്അലകൾ*
🔰🔰🔰🔰🔰🔰🔰
*❝നോമ്പു മുറിയുന്ന കാര്യങ്ങൾ❞* 

🔘🔘🔘🔘🔘🔘🔘

   *❓ചോ: നോമ്പുകാരനു കണ്ണിൽ സുറുമ എഴുതാമോ?*

✔️ഉ: സുറുമ എഴുതുന്നതു കൊണ്ടു നോമ്പ് മുറിയില്ല. അതിന്റെ രുചി തൊണ്ടയിൽ എത്തിയാലും നോമ്പു മുറിയില്ല. എന്നാൽ സുറുമ ഇടാതിരിക്കൽ സുന്നത്താണ്.

 ❓കണ്ണിൽ മരുന്നുറ്റിച്ചാൽ നോമ്പ് മുറിയുമോ?

✅ നോമ്പ് മുറിയില്ല = അതിൻ്റ രുചി തൊണ്ടയിൽ എത്തിയാലും മുറിയില്ല = (മഹല്ലി: 2/56, തുഹ്ഫ: 3/403).

   *❓ചോ: കഫം വിഴുങ്ങിയാൽ നോമ്പ് മുറിയുമോ?*

✔️ഉ: ഉള്ളിൽ നിന്നു വരുന്ന കഫം വായയുടെ ബാഹ്യഭാഗത്തെത്തി. തുപ്പിക്കളയാൻ സൗകര്യപ്പെട്ടിട്ടും തുപ്പാതെ വിഴുങ്ങിയതെങ്കിൽ നോമ്പ് മുറിയുന്നതാണ്.

തൊണ്ടയുടെ നടുവാണു വായയുടെ ബാഹ്യഭാഗം. നിസ്കരിച്ചു കൊണ്ടിരിക്കെ തലച്ചോറിൽ നിന്നു ഇറങ്ങിവന്ന കഫം തൊണ്ടയുടെ നടുവിലെത്തിയാൽ രണ്ടോ കൂടുതലോ അക്ഷരത്തിൽ വേണ്ടിവന്നാലും കാറി പുറത്തെടുത്ത് തുപ്പിക്കളയണം. ഈ അക്ഷരങ്ങൾ വെളിവായതു കാരണം നിസ്കാരം ബാത്വിലാവുന്നില്ല. പ്രസ്തുത കഫം വിഴുങ്ങിയാൽ നിസ്കാരവും നോമ്പും ബാത്വിലാവും (തുഹ്ഫ: 3/400).

   *❓ചോ: ഉണ്ടാക്കി ഛർദ്ദിക്കൽ നോമ്പ് മുറിയുന്ന കാര്യങ്ങളിൽ പെട്ടതാണല്ലോ. എന്നാൽ ഒരാൾ നാവ് ഉരച്ച് അണ്ണാക്കിൽ തട്ടുമ്പോൾ തികട്ടി വരുന്നത് ഉണ്ടാക്കി ഛർദ്ദിക്കലാണോ?*

✔️ഉ: അതേ, ഉണ്ടാക്കി ഛർദ്ദിക്കലാണ്. അതുകൊണ്ടു തന്നെ മിസ്‌വാക്കു ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഉണ്ടാക്കി ഛർദ്ദിക്കലുണ്ടായാൽ നോമ്പ് നഷ്ടപ്പെടും (തുഹ്ഫ: 3/398).

ഒരാൾ രാത്രിയിൽ നൂലിന്റെ കുറേ ഭാഗം വിഴുങ്ങി. ബാക്കി ഭാഗം പുറത്തു കിടന്നു. പുലർന്നപ്പോൾ നൂൽ അകത്തും പുറത്തുമായി കിടക്കുന്നു. മുഴുവൻ വിഴുങ്ങിയാൽ പുറത്തുള്ളത് അകത്താക്കിയ വകയിൽ നോമ്പ് മുറിയും. അകത്തുള്ളതുകൂടി വലിച്ചെടുത്താൽ ഉണ്ടാക്കി ഛർദ്ദിച്ച വകയിൽ നോമ്പ് മുറിഞ്ഞു. ഒന്നും ചെയ്യാതെ വച്ചാൽ നിസ്കാരം ബാത്വിലാവുകയും ചെയ്യും. കാരണം നൂലിന്റെ ഒരറ്റം നജസിലാണല്ലോ. ഈയൊരവസരത്തിൽ നോമ്പിനും നിസ്കാരത്തിനും നൂലിനും കേടുകൂടാതെ രക്ഷപ്പെടണമെങ്കിൽ മറ്റൊരാൾ ഇടപെടണം. നൂൽ വിഴുങ്ങിയ വ്യക്തിയെ മറ്റെന്തെങ്കിലും വിഷയത്തിൽ ശ്രദ്ധ തെറ്റിച്ചു യാദൃശ്ചികമായി രണ്ടാമൻ നൂൽ വലിച്ചെടുക്കുക. എങ്കിൽ നോമ്പു മുറിയില്ല. രണ്ടുപേരും ഒത്തുകളിച്ചാൽ നോമ്പ് മുറിയും.

മറ്റൊരു മാർഗമുള്ളത് വായയുടെ ബാഹ്യഭാഗത്തുള്ളത് വിഴുങ്ങിയവനു കേടുപറ്റാതെ നൂൽ മുറിച്ചുകളയുകയെന്നാണ്. അകത്തുള്ളത് അകത്തും പുറത്തുള്ളത് പുറത്തും ആകയാൽ നോമ്പും നിസ്കാരവും രക്ഷപ്പെട്ടു.

വലിച്ചെടുക്കുന്ന പ്രശ്നം ഉദിക്കുന്നത് നൂൽ മുറിച്ചെടുക്കാൻ സംവിധാനം ഇല്ലെങ്കിലാണ്. ഈ പറഞ്ഞതിനൊന്നും സാധിക്കുന്നില്ലെങ്കിൽ മുഴുവനും വിഴുങ്ങുകയോ വലിച്ചെടുക്കുകയോ ചെയ്യാം. നോമ്പ് ഖളാ വീട്ടേണ്ടിവരും (ശർവാനി: 3/399).



❣️❣️❣️❣️❣️❣️