ഇഞ്ചക്ഷനും നോമ്പും

*റമളാൻ മസ്അലകൾ*
🕹️🕹️🕹️🕹️🕹️🕹️
നോമ്പ് മുറിയുന്ന കാര്യങ്ങൾ
(ഭാഗം രണ്ട് )

*ഇഞ്ചക്ഷനും നോമ്പും*
🟣🟠🟤🟣🟠🟤🟣


   *❓ചോ: ഇഞ്ചക്ഷൻ, ഗ്ലൂക്കോസ് തുടങ്ങിയവ കയറ്റുന്നത് കൊണ്ട് നോമ്പ് മുറിയുമോ?*

✔️ഉ: മുറിയില്ല. ശരീരത്തിന്റെ ഉൾഭാഗം (ജൗഫ്) എന്ന് പേർ പറയുന്നിടത്ത് തടിയുള്ള വല്ല വസ്തുക്കളും പ്രവേശിക്കുന്നത് കൊണ്ടാണ് നോമ്പ് മുറിയുക. ഇതു വായ, മൂക്ക്, ചെവി, മലമൂത്ര ദ്വാരം, മുലക്കണ്ണ് എന്നീ തുറക്കപ്പെട്ട ദ്വാരത്തിലൂടെ പ്രവേശിക്കുകയും വേണം. അതു പോലെ തലച്ചോറ്, വയറ്, ആമാശയം പോലുള്ള ഉൾഭാഗത്തേക്ക് വല്ല വസ്തുക്കളും കുത്തിക്കയറ്റിയാൽ നോമ്പ് മുറിയും (തുഹ്ഫ: 3/401-403).

ഞരമ്പിലേക്കോ മാംസപേശിയിലേക്കോ ഇഞ്ചക്ഷൻ ചെയ്യുന്നത് ഇതിൽ ഉൾപ്പെടില്ലല്ലോ. അതുകൊണ്ട് തന്നെ ഇഞ്ചക്ഷൻ മസിലിലേക്കായാലും ഞരമ്പിലേക്കായാലും നോമ്പ് മുറിയില്ല.

*തെളിവ്, ഒന്ന്:* ‘ഫസ്ദ്’ (കൊത്തിക്കൽ) കൊണ്ട് നോമ്പ് മുറിയില്ലെന്ന് എല്ലാ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പ്രസ്താവിച്ചിട്ടുണ്ട്. ഇത് അവിതർക്കിതമാണ്. എന്ന് (തുഹ്ഫ: 3/411)ലും പറയുന്നു. ഫസ്ദ് എന്ന് പറഞ്ഞാൽ ഞരമ്പ് മുറിക്കലാണെന്ന് അറബി ഭാഷാ നിഘണ്ടുവിൽ കാണാം. (മുഖ്താറുസ്സ്വഹാഹ്: 11/211, ലിസാനുൽ അറബ്: 3/336) എന്നിവ ഉദാഹരണങ്ങളാണ്.

ഇപ്രകാരം തന്നെയാണ് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലുള്ളത്. ആവശ്യമില്ലാതെ ഫസ്ദ് പാടില്ലെന്നും കൊമ്പ് വെപ്പിക്കലാകാമെന്നും കർമ്മശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞതിന് തെളിവായി മാവറദി(റ), റുയാനി(റ) എന്നിവരെ ഉദ്ധരിച്ച് കൊണ്ട് നിഹായ പറയുന്നു. ഞരമ്പ് മുറിക്കൽ രോഗത്തെ ഉണ്ടാക്കുമെന്നും കൊമ്പ് വെപ്പിക്കലാണ് ഉത്തമമെന്നുള്ള ഹദീസിന് വേണ്ടിയാണിത് (ഹാശിയാതുശ്ശർവാനി: 5/87).

ഞരമ്പ് മുറിക്കുമ്പോൾ മുറിക്കുവാൻ ഉപയോഗിക്കുന്ന ആയുധം ഞരമ്പിന്റെ ഉള്ളിലേക്ക് എത്തുമെന്നത് തീർച്ചയാണ്. ഇതിൽ നിന്ന് ഞരമ്പിന്റെ ഉള്ള് നോമ്പ് മുറിയുന്നതിന് പറഞ്ഞ ജൗഫായി പരിഗണിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു.

*തെളിവ്, രണ്ട്:* ഇമാം അർദബീലി(റ) പറയുന്നു: ഫസ്ദും കൊമ്പ് വെക്കലും നടത്തിയ സ്ഥലത്ത് മരുന്നോ മറ്റോ വെക്കുകയും അത് അവയുടെ ഉള്ളിലേക്ക് ചേരുകയും ചെയ്താൽ നോമ്പ് മുറിയില്ല (അൻവാർ: 1/160).

ഞരമ്പ് മുറിച്ച സ്ഥലത്ത് മരുന്നോ മറ്റോ വെക്കുകയും അത് ഞരിമ്പിന്റെ ഉള്ളിലേക്ക് ചേരുകയും ചെയ്താൽ നോമ്പ് മുറിയില്ലെന്ന് ഇതിൽ നിന്ന് ഗ്രഹിക്കാം. ഇതുപോലെതന്നെയാണല്ലോ ഇഞ്ചക്ഷനും ഗ്ലൂക്കോസും.

*തെളിവ്, മൂന്ന്:* ഇമാം ഇംറാനി(റ) എഴുതുന്നു: “ഒരാളുടെ കാലിന്റെ തുടയിൽ കത്തി പോലോത്തത് കൊണ്ട് കുത്തിയാൽ അത് എല്ല് വരെ എത്തിയാലും ഇല്ലെങ്കിലും നോമ്പ് മുറിയില്ല. ജൗഫി (ഉള്ള്)ലേക്ക് ചേരുന്നില്ല എന്നതാണ് കാരണം” (ഇംറാനി(റ)യുടെ അൽ ബയാൻ: 3/503).

   *❓ചോ: നോമ്പിന്റെ പകലിൽ പ്രമേഹം പരിശോധിക്കാൻ വേണ്ടി രക്തം എടുത്താൽ നോമ്പു മുറിയുമോ?*

✔️ഉ: ഇല്ല, മുകളിലെ മറുപടിയിൽ നിന്നുതന്നെ ഇതു സുതരാം വ്യക്തമാണല്ലോ.