📚വരി :9️⃣

 

   🕌  *ബുർദ തീരം* 🕌

   

~✿  ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~  


  *بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ  ٱلــرَّحِـــــيمِ۝* 


*مَــــوْلَايَ صَـــلِّ وَسَـــلّـمْ دَائمًــا أَبَـــدًا*

     *عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــــمِ*


_{ അല്ലാഹുവേ, സർവ്വ സൃഷ്ടികളിലും ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും ചൊരിയേണമേ..﴿ۨ_

✿═══✿❖✿═══ *(ﷺ)*۠ ═══✿❖✿═══✿


                    *📚വരി :9️⃣*


~✿  ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~


*يَـــا لَائِمِـــي فِي الْــهَوَی الْـــعُذْرِيِّ  مَـعْـــذِرَةً*

*مِنِّــي إِلَيْـــكَ وَلَوْ أَنْصَـــفْـــتَ لَمْ تَـــلُمِ*


_നിഷ്കളങ്കമായ പ്രേമത്തിൽ എന്നെ ആക്ഷേപിക്കുന്നവനെ , നിങ്ങൾ നീതിപൂർവ്വകമായിരുന്നുവെങ്കിൽ എന്നെ  ആക്ഷേപിക്കില്ലായിരുന്നു._



💠❖💠❖💠❖💠❖💠❖💠❖💠


*പദാനുപദ അർത്ഥം :-*

     :::::::::::::::::::::::::::::::::::



*يَـــا لَائِمِـــي*

_:എന്റെ ആക്ഷേപകനെ_


 فِي الْــهَوَی الْـــعُذْرِيِّ

_:നിഷ്കളങ്ക പ്രേമത്തിൽ_


  *مَـعْـــذِرَةً*

_:ന്യായം_ 


*مِنِّــي*

_:എന്നിൽ_



*إِلَيْـــكَ*

_:നിങ്ങളിലേക്ക്_ 



 *وَلَوْ أَنْصَـــفْـــتَ*

_:നിങ്ങൾ നീതി പൂർവ്വകമായിരുന്നെങ്കിൽ_



 *لَمْ تَـــلُمِ*

_:എന്നെ ആക്ഷേപിക്കില്ലായിരുന്നു_


💠❖💠❖💠❖💠❖💠❖💠❖💠❖💠


*വിശദീകരണം :-*

  :::::::::::::::::::::::


 

_എന്താണ് ഉദ്ْരിയ്യ് പ്രണയം?_



     *സ്നേഹാദിഖ്യത്താൽ പ്രസിദ്ധിയാർജിച്ച ബനു ഉദ്റത്ത് ഗോത്രക്കാരിലേക്ക് ഉപമിച്ചുകൊണ്ടാണ് ഇവിടെ ഉദ്ْരിയ്യ് പ്രണയമെന്ന് വ്യാഖ്യാനിക്കപ്പെട്ടത്.*


_നിഷ്കളങ്കമായ സ്നേഹത്തെ കുറിച്ച് അറബികൾക്കിടയിൽ ഹുബ്ബുൽ ഉദ്ْരിയ്യ് എന്നൊരു പ്രയോഗം തന്നെ നിലനിൽക്കുന്നുണ്ട്. ബനു ഉദ്റാ ഗോത്രത്തിലെ യുവാക്കളിലധികവും പ്രണയത്തിനടിമപ്പെട്ട് മരണപ്പെട്ടവരാണെന്ന്_ 

*عَصِيدَةُ الشَّهْدَاء*

 ൽ ഇമാം ഖർബൂത്തി  رحمة اللّٰه عليه രേഖപ്പെടുത്തിയിരിക്കുന്നു.


_മഹാനായ അസ്മഈ എന്നവർ യമനിലെ ഉദ്ْരിയ്യ് ഗോത്ര താഴ് വരയിലൂടെ ഒരിക്കൽ സഞ്ചരിക്കുന്നതിനിടയിൽ ഒരു പാറകെട്ടിൽ  നൈർമല്ല്യ പ്രേമത്തെ അനുസ്മരിപ്പിക്കുന്ന വരികൾ കാണുകയുണ്ടായി.._


أَيَا مَعْشَرَ الْعُشَّاقُ بِاللَّهِ أَخْبِرُوا 

إِذَا اشْتَدَّ عِشْقٌ بِالْفَتَی كَيْفَ يَصْنَعُ

(ഓ..സ്നേഹിക്കുന്നവരെ അല്ലാഹുവേ മുൻനിർത്തി ഒന്ന് പറയുമോ.? പ്രാപിക്കാൻ കഴിയാത്ത പ്രണയത്തിൽ എന്താണ് ചെയ്യുക.)


 ആ വരിക്ക് താഴെ അസ്മഈ എന്നവർ ഇങ്ങനെ എഴുതി ചേർത്തു.

إِذَا لَمْ يَطِقْ صَبْرًا وَتَطْمَنْ لِسِرِّهِ 

فَلَیْسَ لَهُ شَيْئُ انْسِوَی الْمَوْتِ يَنْفَعُ

(ക്ഷമിക്കാൻ കഴിയില്ലെങ്കിൽ മരണമാണ് ഉത്തമമെന്ന്-സാരം )


  അടുത്ത ദിവസത്തിൽ ആ പാറക്കെട്ടീന്നരികിലൂടെ അസ്മഈ എന്നവർ നടന്നു പോകുമ്പോൾ ഒരു യുവാവ് ആ പാറ കല്ലിൽ തല വെച്ച് മരണപ്പെട്ടു കിടക്കുന്നത് കണ്ടു. ആ യുവാവാകട്ടെ അസ്മഈയുടെ വരികൾക്ക്  താഴെ ഇപ്രകാരം എഴുതി വെച്ചിരിക്കുന്നു. 


سَمِعْنَا أَطَعْنَا ثُمَّ مُتْنَا فَبَلِّغُوا

سَلَامِي إِلَی مَنْ كَانَ  لِلْوَصْلِ يَمْنَعُ

(മരണമല്ലാതെ മറ്റൊരു വഴിയില്ലെന്നു-സാരം)


ആ യുവാവിൻെറ മരണ കാരണം, പ്രണയ നൈരാശ്യം തന്നെയാണെന്ന് പിന്നീട്  വെക്തമാകുകയും ചെയ്തു. അത്തരത്തിൽ ആയിരുന്നു ഉദ്ْരിയ്യി പ്രണയം.


*ഉദ്ْരിയ്യ് പ്രണയത്തെ പോലെയുള്ള നിഷ്കളങ്കമായ എന്റെ പ്രണത്തെ ആക്ഷേപിക്കുന്നവരെ,സ്നേഹിക്കുന്നവരുടെ മനസിനെ കുറിച്ച് അറിയാൻ ശ്രമിച്ചിരുന്നുവെങ്കിൽ എന്നോട് നീതിപൂർവ്വമാല്ലാത്ത ഈ ആക്ഷേപം നടത്തുകയില്ലായിരുന്നവെന്നാണ് ഇമാം ബൂസ്വീരി رحمة اللّٰه عليهതങ്ങൾ പറയുന്നത്.*



 ان  شــــاء الّٰله

 തുടരും....

 

 💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠

▪▪▪▪▪▪▪▪▪▪

GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪