📚വരി :7️⃣
🕌 *ബുർദ തീരം* 🕌
~✿ ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~
*بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ ٱلــرَّحِـــــيمِ*
*مَــــوْلَايَ صَـــلِّ وَسَـــلّـمْ دَائمًــا أَبَـــدًا*
*عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــــمِ*
_{ അല്ലാഹുവേ, സർവ്വ സൃഷ്ടികളിലും ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും ചൊരിയേണമേ..﴿ۨ_
✿═══✿❖✿═══ *(ﷺ)*۠ ═══✿❖✿═══✿
*📚വരി :7️⃣*
~✿ ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~
*وَأَثْــبَــــتَ الْـــوَجْدُ خَــطَّــيْ عَـــبْــــرَةٍ وَضَـــــنَی*
*مِثْـــــلَ الْبَـــهَارِ عَلَـــي خَدَّيْــــكَ وَالْعَـــــنَمِ*
_നിങ്ങളുടെ ഇരു കവിൾ തടത്തിൽ ദുർബലതയുടെ കണ്ണുനീർ *ബഹാർ,അനം പുഷ്പങ്ങളുടെ* നിറത്തിലുള്ള രണ്ട് വരകൾ തീർത്തിരിക്കുന്നുവല്ലോ?_
💠❖💠❖💠❖💠❖💠❖💠❖💠❖💠
*പദാനുപദ അർത്ഥം :-*
:::::::::::::::::::::::::::::::::::
*وَأَثْــبَــــتَ*
_: തെളിയിച്ചിരിക്കുന്നു ( തീർത്തിരിക്കുന്നു)_
*الْـــوَجْدُ*
_:ദുഃഖം_
*خَــطَّــيْ*
_:രണ്ട് വരകൾ_
*عَـــبْــــرَةٍ*
_:കണ്ണുനീരിന്റെ_
*وَضَـــــنَی*
_: ദുർബലത_
*مِثْـــــلَ الْبَـــهَارِ*
_:ബഹാർ( ْبَهَــار )പുഷ്പം പോലെ_
*عَلَـــي خَدَّيْــــكَ*
_: നിങ്ങളുടെ ഇരു കവിളുകളിൽ_
*وَالْعَـــــنَمِ*
_:അനം (عَنَمْ) പുഷ്പം പോലെ_
💠❖💠❖💠❖💠❖💠❖💠❖💠❖💠
*വിശദീകരണം :-*
:::::::::::::::::::::::
_കരഞ്ഞു കലങ്ങിയ ചുവന്ന മിഴികളും,മഞ്ഞ വർണ്ണം കലർത്തിയ ഇരു കവിൾ തടവും, അവശതയിലേക്ക് നയിക്കുന്ന ശാരീരികാവസ്ഥ വിശേഷണങ്ങളും , യഥാർത്ഥ പ്രണയത്തിന്റെ ചില അടയാളപെടുത്തലുകളാണ്._
_തന്റെ മനസ്സ് കീഴടക്കിയ കാമുകിയുടെ ഓർമ്മകളിൽ സദാ മുഴുകി നടക്കുന്ന കാമുക ഹൃദയത്തിൽ മറ്റു ചിന്തകൾക്കോ,പ്രവർത്തനങ്ങൾക്കോ സ്ഥാനമില്ല എന്നത് പോലെ.._*"ഇമാം ബൂസ്വീരി رحمة اللّٰه عليه തങ്ങൾ "* _തന്റെ ചലന നിശ്ചലനങ്ങളെല്ലാം തിരു നബി ﷺ തങ്ങളെ പ്രാപിക്കാനുള്ള ആഗ്രഹത്താൽ കരഞ്ഞു തീർക്കുകയാണ്._
"ബഹാർ (بَهَـــارْ)എന്നാൽ മഞ്ഞ നിറത്തിലുള്ള സുഗന്ധചെടി ". എന്ന്
ഇബ്നു ഹജറുൽ ഹൈത്തമി തങ്ങൾ العُمْدَة فِي شَرَحِ البردة എന്ന ഗ്രന്ഥത്തിൽ -രേഖപ്പെടുത്തിയിരിക്കുന്നു.
"അനം(عَنَمْ )എന്നാൽ മൈലാഞ്ചി ചെടി " എന്ന് ചില മഹാന്മാർ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു.
*അനിയന്ത്രിതമായ കണ്ണുനീരും,മറ്റു ദേഹാസ്വാസ്ഥ്യങ്ങളും നിങ്ങളിലുള്ള തിരു ﷺ പ്രണയത്തെ സ്ഥിതീകരിച്ചു കഴിഞ്ഞിരിക്കുവെന്ന് ഇമാം ബൂസ്വീരി رحمة الله عليه തങ്ങൾ സ്വശരീരത്തെ ബോധ്യപ്പെടുത്തി കൊടുക്കുകയാണ്.*
ان شــــاء الله
തുടരും....
▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment