📚വരി :6️⃣

 



              🕌  *ബുർദ തീരം* 🕌

   

~✿  ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~  



  *بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ  ٱلــرَّحِـــــيمِ۝* 



*مَــــوْلَايَ صَـــلِّ وَسَـــلّـمْ دَائمًــا أَبَـــدًا*

     *عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــــمِ*


_{ അല്ലാഹുവേ, സർവ്വ സൃഷ്ടികളിലും ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും ചൊരിയേണമേ..﴿ۨ_

✿═══✿❖✿═══ *(ﷺ)*۠ ═══✿❖✿═══✿


                    *📚വരി :6️⃣*


~✿  ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~


*فَكَيْـــفَ تُـنْـــكِرُ حُبًّـــا بَعْــــدَ مَا شَــهِدَتْ*

        *بِهِ  عَــلَيْـــكَ  عُـــدُولُ الــدَّمْعِ  وَالسَّـــــقَمِ*


*നിങ്ങളുടെ സ്നേഹത്തെ സ്ഥിരപ്പെടുത്തുന്ന കണ്ണീരും,  ഹൃദയവേദനയുമാകുന്ന നീതിമാന്മാർ സാക്ഷികളായി ഉണ്ടായിരിക്കെ,  നിങ്ങൾക്ക് നിഷേധിക്കാൻ സാധിക്കുമോ..?*


💠❖💠❖💠❖💠❖💠❖💠❖💠❖💠


*പദാനുപദ അർത്ഥം :-*

     :::::::::::::::::::::::::::::::::::


*فَكَيْـــفَ*

_:എങ്ങനെ_


 *تُـنْـــكِرُ*

_:നിങ്ങൾ നിഷേധിക്കും_

 

*حُبًّـــا*

_:സ്നേഹത്തെ_

 

*بَعْــــدَ مَا شَــهِدَتْ*

_:സാക്ഷിയായതിന്ന് ശേഷം_

   *بِهِ*

_:അതുകൊണ്ട്_


 *عَــلَيْـــكَ*

_:നിങ്ങൾക്കെതിരെ_


  *عُـــدُولُ*

_:നീതിമാൻമാർ_


*الــدَّمْعِ*

_:കണ്ണുനീർ_

 

  *وَالسَّـــــقَمِ*

_:ഹൃദയ വേദന_


💠❖💠❖💠❖💠❖💠❖💠❖💠❖💠


*വിശദീകരണം :-*

  :::::::::::::::::::::::



   _ഇമാം ബൂസ്വീരി رحمة اللّٰه عليه തങ്ങളുടെ സ്വപ്നത്തിൽ തിരു ﷺ  ദർശനം ലഭിച്ചപ്പോൾ, മഹാനവർകൾ ബുർദ ചൊല്ലി കേൾപ്പിക്കുകയും, ആ പ്രണയകാവ്യത്തിലെ തിരുﷺ നബി തങ്ങളുടെ ഹൃദയം കീഴടക്കിയ വരികളിലെ ആദ്യവരി കൂടിയാണിത്._


 *മഹാനായ ബൂസ്വീരി رحمة اللّٰه عليه തങ്ങൾ സ്വശരീരത്തോട് പറയുകയാണ് ; നിഷേധഭാവം വേണ്ട നീതിമാന്മാരായ കണ്ണുനീരും, വ്യാധിയും നിങ്ങൾക്കെതിരെ സാക്ഷി പറഞ്ഞിരിക്കുന്നു. ഇത് നിങ്ങളുടെ സ്നേഹത്തെ സ്ഥിരപ്പെടുത്തി ക്കഴിഞ്ഞിരിക്കുന്നു.*


_മഹബ്ബത്തെന്നാൽ തിരു നബി ﷺ  തങ്ങളോടുള്ള സ്നേഹമാണ്.._


*തിരു ﷺസ്നേഹത്തെ പണ്ഡിതന്മാർ ചില പ്രത്യേക വാക്കുകൾ കൊണ്ട് നിർവ്വചിച്ചിരിക്കുന്നു.*


*💢(1):  مَحَبَّةُ النَّبِيِّ  ﷺ إِتِّبَاعُهُ* 

 _:അവിടുത്തെ ﷺ  തിരു ചര്യ പിൻപറ്റലാണ്._


*💢(2):  دَوَامُ الذِّكْرِ لِلْمَحْبُوبِ*

_:ഏതൊരു നിമിഷവും ആ ഓർമയിലായിരിക്കുക._


*💢(3):  اَلشَّوْقٌ لِلْمَحْبُوبِ*

_:അനുരാഗിയിലേക്ക് പ്രാപിക്കാനുള്ള ആഗ്രഹം._


*ഈ മൂന്ന് അവസ്ഥകളും ഇമാം ബൂസ്വീരിرحمة الله عليه തങ്ങളിൽ പ്രകടമാണ്.*


 _പൂർവ്വസൂരികളെല്ലാം ഈ അവസ്ഥ താണ്ടിയവരായിരുന്നു. തിരു നബി ﷺ തങ്ങളോടുള്ള അവരുടെ അതിരു കവിഞ്ഞ സ്നേഹം, അവിടുന്നുമായി ബന്ധപ്പെട്ട ഏതൊരു വസ്തുവിനെയും പ്രണയിക്കാൻ കാരണമാക്കി._


 *സയ്യിദുനാ ഉമറുൽ ഫാറൂഖ്‌ رضي اللّٰه عنه തങ്ങൾ ഒരിക്കൽ ഹജറുൽ അസ്‌വദ് ചുംബിക്കുന്നത്തിനിടെ  ഹജറുൽ അസ്‌വദിനോട് പറഞ്ഞു ; എന്റെ തിരു നബി ﷺ തങ്ങൾ നിന്നെ ചുംബിക്കുന്നത് കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ ചുംബിക്കില്ലായിരുന്നു.അനുധാവനത്തിന്റെ വിശാലമായ ലോകത്ത് ജീവിക്കുന്നവർക്ക് , ഏതൊരു വസ്തുവിന്റെയും ആദ്യാന്ത്യം തിരു നബി ﷺ തങ്ങളിലൂടെ മാത്രമേ കാണുകയുള്ളു .*


▪▪▪▪▪▪▪▪▪▪

GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪