📚 വരി 1️⃣7️⃣

 



╔══════ ✿ ﷽ ✿ ═════ 🌸 *

               🕌  *ബുർദ തീരം* 🕌

          *⬤━══••❈ ﷺ ❈•••══━⬤* 


  بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ  ٱلــرَّحِـــــيمِ۝


      *مَـــوْلَايَ صَــلِّ وَسَــلّـمْ دَائمًــا أَبَــدًا*

     *عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــمِ*


(അല്ലാഹുവേ.. സർവ്വ സൃഷ്ടികളിലും  ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും സദാ ചൊരിയേണമേ)


 ❉ ❉~ ✿ ~❉ ❉

      ⬤  *📚 വരി 1️⃣7️⃣* ⬤

 ❉ ❉~ ✿ ~❉ ❉


*فَلَا تَـرُمْ بِالْمَعَـاصِي كَسْـرَ شَـهْوَتـِـهَا*

*إِنَّ الطَّـعَامَ يُــقَـوِّي شَـهْــوَةَ النَّـهِـمِ*


*തെറ്റുകൾ ആവർത്തിക്കുന്നതിലൂടെ ശരീരേച്ഛകളെ പിടിച്ചു നിർത്താമെന്ന് നീ ലക്ഷ്യം വെക്കേണ്ട. ഭക്ഷണപ്രിയന്റെ ആർത്തിയെ ഭക്ഷണം ശക്തിപ്പെടുത്തുകയാണ് ചെയ്യുക.*


💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 


      *പദാനുപദ അർത്ഥം*

     '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

*فَلَا تَـرُمْ*

നീ കരുതണ്ട 

*بِالْمَعَـاصِي*

തെറ്റുകൾ പ്രവർത്തിക്കുന്നത് കെണ്ട്

*كَسْـرَ*

പൊട്ടിക്കുക (തടയുക)

 *شَـهْوَتـِـهَا*

ശരീരേച്ഛകളെ (വികാരത്തെ)


*إِِنَّ الطَّـعَامَ*

നിശ്ചയം ഭക്ഷണം

 *يُــقَـوِّي*

 ശക്തിപ്പെടുത്തുന്നതാണ്


*شَـهْــوَةَ النَّـهِـمِ*

ആർത്തിയുള്ളവന്റെ വികാരത്തെ (ആർത്തിയെ)


💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 


         *ആശയം*

        ''''''''''''''''''''''''''''''''''''

ശരീരത്തിന്റെ തെറ്റ് ചെയ്യാനുള്ള താൽപര്യത്തിന്ന് (ശരീരേച്ഛക്ക്) വഴങ്ങി  തെറ്റുകൾ ചെയ്തുകൊണ്ട് തന്നെ ശരീരത്തിന്റെ താൽപര്യത്തെ ഇല്ലാതാക്കാമെന്ന് നീ വിചാരിക്കരുത്. അത്തരത്തിലുള്ള  വിചാരം തെറ്റിനെ തൊട്ട് നിന്നെ തടയുകയല്ല ചെയ്യുക. മറിച്ച് തെറ്റിലേക്ക് നിന്നെ കൂടുതൽ  അടുപ്പിക്കുകയാണ് ചെയ്യുക, എന്നാണ് മഹാനവർകൾ ഈ വരിയിലൂടെ സ്വശരീരത്തോട് ഒരു ഉദാഹരണ സഹിതം ബോധ്യപ്പെടുത്തുന്നത്.


ആ ഉദാഹരണം നമുക്ക് 

ഇങ്ങനെ ഗ്രഹിക്കാം...


തീറ്റപ്രിയനായൊരാൾക്ക് ഭക്ഷണത്തോട് എപ്പോളും അടങ്ങാത്ത ആർത്തിയായിരിക്കും. അതിനെ ഇല്ലാതാക്കാം എന്ന് കരുതി അമിതമായി ഭക്ഷിച്ചാലും അതൊരിക്കലും ഇല്ലാതാകുകയില്ല. എന്നത് പോലെ തെറ്റ് ചെയ്യാനുളള ശരീരത്തിന്റെ താൽപര്യത്തെ തെറ്റ് ചെയ്തുകൊണ്ട് ഇല്ലാതാക്കാം എന്ന് നീ വിചാരിക്കരുത്.


''വിശപ്പിന്നു ഭോജ്യങ്ങൾ വേണ്ടുവോളം അശിക്കലും

വിശിഷ്ടഭോജ്യങ്ങൾ കാൺകിൽ കൊതിയാമാർക്കും.''

എന്ന മലയാള കവി കുമാരനാശാന്റെ  ഈ വരികളുടെ ഇതിവൃത്തമെത്തുന്നതും ഇമാം ബൂസ്വീരി رحمة اللّٰه عليه തങ്ങളുടെ ഉണർത്തലിലേക്കാണ്.


*قال رسول الله ﷺ: إِنَّ مِنَ السَّرِفِ أَنْ تَأْكُلَ كُلَّ مَا اشْتَهَيْت*

*തിരു നബി ﷺ തങ്ങൾ പറഞ്ഞു : ഇഷ്ടമുള്ളതെല്ലാം വാങ്ങി ഭക്ഷിക്കുക എന്നത് ദുർവിനിയോഗത്തിൽ പെട്ടതാണ്.*

*عار ثم عار ثم عار*

*شقاء المرء من اجل الطعام*

''നഷ്ടം.. നഷ്ടം... മഹാനഷ്ടം...

മനുഷ്യന്റെ പരാജയങ്ങളെല്ലാം ഭക്ഷണത്തിൽ അനിയന്ത്രിതമായി  ഇടപെട്ടത് കൊണ്ടാണ് ''

എന്ന് ഒരു കവി പാടിയത് ആധുനിക ലോകത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വളരെയേറെ അർത്ഥവത്താണ്.


*وَعَنْ عُمَرَ رَضِيَ اللَّهُ عَنْهُ أَنَّهُ دَخَلَ عَلَی عَاصِمِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُ وَهُوَ يَأْكُلَ لَحْمًا،فَقَالَ:مَا هٰذَا؟كرِمْنَا إِلَیْهِ،فَكلَّمَا كرَمْتَ إِلَی شَيْءٍ أَكَلْتَهُ كَفَی بِالْمَرْءِ سَرِفًا أَن يَأْكُلَ كُلَّ مَا اشْتَهَی*

ഉമറുബ്നു ഖത്വാബ് رضي الله عنه

 ഒരു ദിവസം ആസിം ഇബ്നു ഉമർ رضي الله عنه ന്റെ വീട്ടിലേക്ക് കയറി ചെന്നപ്പോൾ ബഹുമാനപ്പെട്ടവർ മാംസം കഴിക്കുകയായിരുന്നു. ഉമർ رضي الله عنه ചോദിച്ചു താങ്കൾ എന്താണ് കഴിയുക്കുന്നത്, ഒരു അതിഥി സൽക്കാരത്തിന്റെ ഭാഗമായി ലഭിച്ച മാംസമാണ്. ഇത് കേട്ടപ്പോൾ ഉമർ رضي الله عنه പറഞ്ഞു ; കിട്ടുന്നതെല്ലാം  അമിതമായി ഭക്ഷിക്കുന്നത് ദുർവിനിയോഗമാണ്..ഇബ്നു മുബാറക് رحمة الله عليه

അവിടുത്തെ الزهد والرقائق എന്ന ഗ്രന്ഥത്തിൽ ഇത്  രേഖപ്പെടുത്തിടുണ്ട്.


*അമിതമായ ഭക്ഷണരീതി മനുഷ്യനെ ആത്മീയവും ഭൗതികമായും തകർക്കുന്നതാണ്.*


*(തുടരും....إن شاء الله تعالى)*


 💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠


▪▪▪▪▪▪▪▪▪▪

GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪