📚 വരി 1️⃣6️⃣

 

    🕌  *ബുർദ തീരം* 🕌

          *⬤━══••❈ ﷺ ❈•••══━⬤* 


  بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ  ٱلــرَّحِـــــيمِ۝


      *مَـــوْلَايَ صَــلِّ وَسَــلّـمْ دَائمًــا أَبَــدًا*

     *عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــمِ*


(അല്ലാഹുവേ.. സർവ്വ സൃഷ്ടികളിലും  ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും സദാ ചൊരിയേണമേ)


 ❉ ❉~ ✿ ~❉ ❉

      ⬤  *📚 വരി 1️⃣6️⃣* ⬤

 ❉ ❉~ ✿ ~❉ ❉


*✨مـنْ لِـّي بِــرَدِّ جِمَـاحٍ مِنْ غَـوَايَــتِـهَا*

*كَـمَا يُـرَدُّ جِمَاحُ الْخَـيْـلِ بِاللُّـجُــمِ✨*


*അനിയന്ത്രിതമായി കുതിക്കുന്ന കുതിരയുടെ ധിക്കാരത്തെ "കടിഞ്ഞാൺ" കൊണ്ട് നിയന്ത്രിക്കുന്നതു പോലെ ശരീരത്തിന്റെ അപഥ സഞ്ചാരത്തെ പിടിച്ചു നിർത്തുവാൻ എനിക്കാരാണുള്ളത്..*


💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 


      *പദാനുപദ അർത്ഥം*

     '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

مَـنْ لِـّــي

എനിക്കാരുണ്ട്


 بِــــرَدِّ

തടയാൻ


جِمَــــاحٍ

ധിക്കാരത്തെ (അനുസരണ കേടിനെ)


 مِنْ غَـوَايَــتِــــهَا

 ശരീരത്തിന്റെ മാർഗ്ഗ ഭ്രംശനത്താലുളള

كَـمَـا يُـــــرَدُّ

തടയപ്പെടുന്നത് പോലെ


 جِمَـاحُ الْخَـيْـــــلِ

കുതിരയുടെ ധിക്കാരത്തെ (അനുസരണ കേടിനെ)


 بِاللُّـجُــــــمِ

 കടിഞ്ഞാൺ കൊണ്ട്.

💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 


         *ആശയം*

        ''''''''''''''''''''''''''''''''''''

അമിത വേഗത്തിൽ പായുന്ന (അനുസരണക്കേട് കാണിക്കുന്ന) കുതിരയെ കടിഞ്ഞാൺ കൊണ്ട്  നിയന്ത്രിക്കുന്നത് പോലെ ഒരു നിയന്ത്രണവുമില്ലാത്ത തൻെറ ശരീരത്തിൻെറ അപഥ സഞ്ചാരത്തെ  തടഞ്ഞു നിർത്താൻ ഒരാളുടെ സഹായം എനിക്കാവശ്യമാണ്. അതിന് എനിക്കാരാണുള്ളത് എന്ന തൻെറ ബോധമനസ്സിൻെറ ചിന്തയാണ് മഹാനവർകൾ ഈ വരിയിൽ പാടി പറഞ്ഞിരിക്കുന്നത്. 


*അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചിട്ടുളളത് 3 തരത്തിലാണ്.*


*ഒന്ന് :-* വിവേകം മാത്രം നൽകപ്പെട്ടവർ

*രണ്ട് :-* വികാരം മാത്രം നൽകപ്പെട്ടവർ

*മൂന്ന് :-* വിവേകവും, വികാരവും സമിശ്രമായി നൽകപ്പെട്ടവർ.


വിവേകം മാത്രം നൽകപ്പെട്ടവർ അല്ലാഹുവിന്റെ മലക്കുകളാണ്. അവർ അല്ലാഹുവിന്റെ നിർദേശങ്ങളും, ഉപദേശങ്ങളും ശിരസ്സാവഹിച്ച്, സർവ്വതാ ഇബാദത്തിലായ് കഴിയുന്നു. അവർക്ക് വികാരം  നൽകപ്പെട്ടിട്ടില്ല. അതുകൊണ്ട് അവരിൽ നിന്നും തെറ്റുകൾ സംഭവിക്കില്ല.


വികാരം മാത്രം നൽകപ്പെട്ടവർ  മൃഗങ്ങളാണ്. അവരിൽ നിന്നും വിവേകപൂർണമായുള്ളൊരു സമീപനവും ഉണ്ടാകുകയില്ല.


വികാരവും, വിവേകവും സമിശ്രമായി നൽകപ്പെട്ടവർ മനുഷ്യരാണ്. അതിനാൽ തന്നെ വികാരത്തിന്ന് (ശരീരേച്ഛക്ക്) അടിമപ്പെട്ടു കൊണ്ട് തെറ്റിലേക്ക് യാത്ര നടത്തുമ്പോൾ വിവേകത്താൽ അതിനെ നിയന്ത്രിക്കേണ്ടതുണ്ട്.

അതാവട്ടെ അവന് അനിവാര്യവുമാണ്.


وَإِنَّمَا السَّعَادَة فِی أَن يَمْلِكَ الرَّجْلُ نَفْسُهُ،وَالشَّقَاوَة فِی أَنْ تَمْلِكَهُ نَفْسَهُ.(لِلْإِمَام أَبُو حَامِد مُحَمَّد الْغَزَّالِی-إحْياء عُلُومِ الدِّین)

ഇമാം ഗാസ്സലി رحمة اللّٰه عليه തങ്ങൾ അവിടുത്തെ ലോക പ്രശസ്ത ഗ്രന്ഥമായ ഇഹ് യ ഉലൂമുദ്ധീനിൽ പറയുന്നത് കാണാം; വിജയങ്ങളഖിലവും ഒരു വ്യക്തി തന്റെ ശരീരത്തെ കടിഞ്ഞാണിട്ട് നിയന്ത്രികുന്നതിലാണ്,എന്നാൽ പരാജയങ്ങളഖിലവും ശരീരം ആത്മാവിനെ നിയന്ത്രിക്കപെടുമ്പോളാണ്.


قال رسول الله ﷺ: من تمسك بسنتي عند فساد امتي فله أجر مائة شهيد


(മുത്ത് നബി ﷺ തങ്ങൾ പറഞ്ഞു : ചുറ്റുപാടുകൾ മലീമസമാകുമ്പോൾ അതിൽ നിന്നെല്ലാം വിട്ട് നിന്നുകൊണ്ട് എന്റെ സുന്നത്തനുസരിച്ചു  ജീവികുന്നവർക്ക് നൂറ് ശഹീദിന്റെ കൂലി നൽകപ്പെടുന്നതാണ്).


*(തുടരും....إن شاء الله تعالى)*


▪▪▪▪▪▪▪▪▪▪

GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪