📚വരി :1️⃣5️⃣

 

 🕌  *ബുർദ തീരം* 🕌

    *★•••••┈┈••✿❁ ﷺ ❁✿•┈┈•••••★* 


  *بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ  ٱلــرَّحِـــــيمِ۝* 


*مَــــوْلَايَ صَـــلِّ وَسَـــلّـمْ دَائمًــا أَبَـــدًا*

     *عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــــمِ*


_{ അല്ലാഹുവേ, സർവ്വ സൃഷ്ടികളിലും  ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും ചൊരിയേണമേ..﴿ۨ_

 ❉ ❉~~❉ ✿ ❉~~❉ ❉

             *📚വരി :1️⃣5️⃣*

 ✿❖✿•┈┈┈┈┈┈┈┈┈•✿❖✿ 


*لَوْ كـُـنْـتُ أَعْلَـمُ أَنِّـي مَا أُوَقِّـرُهُ* ⭐️

   *كَـتٙـمْـتُ سِـرًّا بَـدَا لِــي مِـنْهُ بِالْكَـتٙــمِ* ⭐️



*ആ അഥിതിയെ ബഹുമാനിക്കാൻ കഴിയുകയില്ല എന്ന് അറിയുമായിരുന്നെങ്കിൽ എനിക്ക് വെളിവായ രഹസ്യത്തെ ഞാൻ ചായത്താൽ മറച്ചു പിടിക്കുമായിരുന്നു.!!*


💠❖💠❖💠❖💠❖💠❖💠

*പദാനുപദ അർത്ഥം :-*

    ::::::::::::::::::::::::::::::::::


*لَوْ كُــنْــتُ أَعْــلَـــمُ*

:എനിക്ക് അറിയുമായിരുന്നെങ്കിൽ


*أَنِّــــي*

തീർച്ചയായും ഞാൻ 


*مَــــا أُوَقِّـــــرُهُ*

:അതിനെ (നരയെ) ബഹുമാനിക്കുകയില്ലായിരുന്നു 

*كَــتَـــمْتُ*

:ഞാൻ മറച്ചു പിടിച്ചിക്കുമായിരുന്നു


*سِـــــرًّا*

: രഹസ്യത്തെ 

*بَـــدَا  لِـــي*

:എനിക്ക് വെളിവായ 


*مِنْــــهُ*

:അതിൽ (നരയിൽ) നിന്നും 


*بِالْكَــتَـــمِ*

 ചായങ്ങളാൽ (മൈലാഞ്ചി പോലെയുള്ളവ)


💠❖💠❖💠❖💠❖💠❖💠


*വിശദീകരണം :-*

  :::::::::::::::::::::::::


 *വന്നു കയറിയ അഥിതി യെക്കുറിച്ച് മുൻപേ അറിയുമായിരുന്നെങ്കിൽ ആളുകളുടെ ഇടയിൽ നിന്നും كتم പോലെയുള്ള ചായങ്ങളാൽ അതിനെ ഞാൻ രഹസ്യമാക്കി വെക്കുമായിരുന്നു. എന്നിരുന്നാൽ പ്രായമേറിയിട്ടും തെറ്റ് ചെയ്തുവെന്ന ആക്ഷേപം കേൾക്കേണ്ടി വരില്ലായെന്നാണ് ഇമാം ബൂസ്വീരി رحمة للّٰه عليه തങ്ങൾ പറയുന്നത്.*

*كتم*

എന്നാൽ മൈലാഞ്ചി പോലെ തലയിൽ പുരട്ടുന്ന ചായ ചെടി


   നരയെ ബഹുമാനിക്കണമെന്നാണ് ഈ വരിയിലൂടെ പ്രമേയമാക്കുന്നതെന്ന്  ഇമാം ഇബ്നു ഹജറുൽ ഹയ്തമി رحمة للّٰه عليه  തങ്ങൾ അവിടുത്തെ ഗ്രന്ഥമായ العمدة في شرح البردة-യിൽ രേഖപ്പെടുത്തിയിരിക്കുന്നു.


*സയ്യിദുന ഇബ്രാഹിം  നബി  عليه السّلام നാണ് ലോകത്തിൽ ആദ്യമായി നര ബാധിച്ചതെന്ന് ഇബ്നു അബി ശൈബ തന്റെ (ابن أبي شيبا) അൽ അദബ് (الأدب) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിട്ടുണ്ട്.*


_തന്റെ മുടി നരബാധിച്ചപ്പോൾ ഇബ്രാഹിം നബി عليه السّلام അല്ലാഹു തആലയോട് ചോദിച്ചു ;_

 *اي  ربي  ما هذا*

 _അല്ലാഹുവേ  ;എന്താണ് ഇത് (ഈ കാണുന്നത് )_


 ഇബ്രാഹിം നബിയേ (عليه السّلام) ;

*وقار وحلم*

_അതൊരു ഗാംഭീര്യമാണ്._


*زدني وقارا*

_എനിക്കാ ഗാംഭീര്യം അധികരിപ്പിച്ചു തരൂ._


   *അതുകൊണ്ട് തിരു നബി ﷺ തങ്ങൾ പഠിപ്പിക്കുന്നു: لا تنفطو شيبة (നരച്ച മുടിയെ പറിച്ചുകളയരുത്)*


_നരച്ച മുടിയിൽ ആദ്യമായി കറുപ്പ് ചേർത്തത് ഫിർഔൻ لعنة للّٰه عليه യാണ്._


 *قال رسول للّٰهﷺ: فإنّه نور المسلم ،ما من مسلم يشيب شيبة في الإسلام  ،الإ كتب له حسنة ورفع بها درجة،أو حط عنه بها خطيئة،(إمام أحمد رحمه للّٰه)ٰ*


(തിരു നബി ﷺ തങ്ങൾ പറഞ്ഞു:-

നരച്ച മുടി മുസ്ലിമായ മനുഷ്യന്റെ പ്രകാശമാണ്, മുസ്ലിമായിരിക്കെ ഒരു വ്യക്തിയുടെ മുടി നരച്ചാൽ, അതിലൂടെ അവന് ഒരു പ്രതിഫലം  എഴുതപ്പെടുകയും, ഒരു പദവി ഉയരുകയും, ഒരു പാപം  പൊറുക്കപ്പെടുകയും ചെയ്യും.)


*നരച്ച മുടി പിഴുതെറിയുന്നത് (تغير شيبة) മുത്ത് നബി ﷺ തങ്ങൾ വെറുത്തിരുന്നെന്ന്ٍ ഇബ്നു അബി ശൈബ ( ابن أبي شيبا  ) അവിടുത്തെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിട്ടുണ്ട് .*


_മൈലാഞ്ചി നിറത്താൽ നരയെ  മറച്ചു വെക്കാവുന്നതാണ് എന്നാൽ മറ്റു ചായങ്ങൾ ഉപയോഗിക്കൽ അനുവദനീയമല്ല._


*"ശരീരത്തെ അപഥ സഞ്ചാരത്തിൽ നിന്നും മോചിപ്പിച്ച ശേഷം  സൽകർമ്മത്തിലേക്കായ്  തിരിച്ചു വിടുകയല്ലാതെ വേറെ വഴിയില്ലെന്നാണ് ഇമാം ബൂസ്വീരി رحمة للّٰه عليه തങ്ങൾ ഈ വരിയിലൂടെ ഏറ്റുപറയുന്നത് ".*


 തുടരും....

  إن شــــاءالله


▪▪▪▪▪▪▪▪▪▪

GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪