📚വരി :1️⃣4️⃣

 

🕌  *ബുർദ തീരം* 🕌

    *★•••••┈┈••✿❁ ﷺ ❁✿•┈┈•••••★* 


  *بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ  ٱلــرَّحِـــــيمِ۝* 


*مَــــوْلَايَ صَـــلِّ وَسَـــلّـمْ دَائمًــا أَبَـــدًا*

     *عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــــمِ*


_{ അല്ലാഹുവേ, സർവ്വ സൃഷ്ടികളിലും  ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും ചൊരിയേണമേ..﴿ۨ_

 ❉ ❉~~❉ ✿ ❉~~❉ ❉


            

             *📚വരി :1️⃣4️⃣*

 ✿❖✿•┈┈┈┈┈┈┈┈┈┈┈•✿❖✿ 


*وَلَا أَعَـــــدَّتْ مِنَ الْفِـعْـــــلِ الْجَمـِيــــلِ قِـــــرَى* 

*ضَيْــــــفٍ أَلَمَّ بِــــرَأْسِـــــي غَـــــيْرَ مُحْـتَـشِـــــمِ*  


 *ലജ്ജയില്ലാതെ എന്റെ തലയിൽ ഇറങ്ങിയ അഥിതിക്ക് വേണ്ടി ആ ശരീരം,അഥിതി സൽക്കാരത്തിനായുള്ള സൽപ്രവർത്തനങ്ങളൊന്നും തയ്യാറാക്കി വെച്ചിട്ടില്ല.*


💠❖💠❖💠❖💠❖💠❖💠❖💠

*പദാനുപദ അർത്ഥം :-*

    ::::::::::::::::::::::::::::::::::


*وَلَا أَعَـــدَّتْ*

:ആ ശരീരം തയ്യാറാക്കി വെച്ചില്ല 


*مِنَ الْفِعْـــــلِ  الْجَمِيــــلِ*

:സൽപ്രവർത്തനങ്ങൾ


*قِـــرَی ضَـــــيْفٍ*

:അഥിതി സൽക്കാരം


*أَلَمَّ*

:വന്നിറങ്ങിയ


 *بِـــــرَأْسِـــــي*

:എന്റെ തലയിൽ


*غَـــــيْرَ مُحْتَـــشِـــــمِ*

:ലജ്ജയില്ലാതെ


💠❖💠❖💠❖💠❖💠❖💠❖💠


*വിശദീകരണം :-*

  :::::::::::::::::::::::::


*ലജ്ജയില്ലാതെ വന്നിറങ്ങിയ അഥിതി എന്നുദ്ദേശിക്കുന്നത് തല, താടി രോമങ്ങളിൽ  കാണപ്പെടുന്ന നരയെയാണ്.അങ്ങനെ വന്നിറങ്ങിയ ആ അഥിതിയെ സൽക്കരിക്കുന്നതിനായ്,യുവത്വകാലത്ത് സൽപ്രവർത്തനങ്ങളൊന്നും തന്നെ ഒരുക്കി വെച്ചിട്ടില്ല.*


_തിരുനബി ﷺ തങ്ങൾ പറഞ്ഞിരിക്കുന്നു ;ആദം സന്തതികൾക്ക് പരലോകത്ത് ചില ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുന്നോട്ടു പോകാൻ സാധ്യമല്ലായെന്ന് ;_


*عَنْ عُمْرِهِ فِيمَا أَبْلَاهُ وَعَنْ شَبَابِهِ فِيمَا أَفْنَاهُ*

 *ഒന്ന്* : നിങ്ങളുടെ വയസ്സ് എന്തിനുവേണ്ടി ഉപയോഗിച്ചു .

 *രണ്ട്*: നിങ്ങളുടെ യുവത്വം എന്തിനുവേണ്ടി വിനിയോഗിച്ചു .


_നരയെ കുറിച്ച് പരലോകത്ത് ചോദ്യമുണ്ട്,._


*പരിശുദ്ധ ഖുർആനിൽ അല്ലാഹു തആല പറയുന്നു:*

*وَهُمۡ یَصۡطَرِخُونَ فِیهَا رَبَّنَاۤ أَخۡرِجۡنَا نَعۡمَلۡ صَـٰلِحًا غَیۡرَ ٱلَّذِی كُنَّا نَعۡمَلُۚ أَوَلَمۡ نُعَمِّرۡكُم مَّا یَتَذَكَّرُ فِیهِ مَن تَذَكَّرَ وَجَاۤءَكُمُ ٱلنَّذِیرُۖ.......*

[Surah Fatir 37]

 *وَهُمۡ یَصۡطَرِخُونَ فِیهَا*

നരക നിവാസികൾ ആർത്തട്ടഹസിച്ചു വിലപിക്കുകയാണ്,


 *رَبَّنَاۤ أَخۡرِجۡنَا نَعۡمَلۡ صَـٰلِحًا غَیۡرَ ٱلَّذِی كُنَّا نَعۡمَلُۚ*

അല്ലാഹുവേ: ഞങ്ങൾ നരകത്തിൽ അകപ്പെട്ടു പോയി ഞങ്ങളെ ദുനിയാവിലേക്ക് പറഞ്ഞുവിടാമോ,നന്നായിട്ടു വരാം

 

 *أَوَلَمۡ نُعَمِّرۡكُم مَّا یَتَذَكَّرُ فِیهِ مَن تَذَكَّرَ*

നിങ്ങൾക്ക് ചിന്തിക്കാൻ ഞാൻ ആയുസ്സ് തന്നില്ലയോ?


 *وَجَاۤءَكُمُ ٱلنَّذِیرُۖ.........*

നിങ്ങൾക്കൊരു താക്കീതുകാരനും വന്നിട്ടുണ്ടായിരുന്നില്ലേ.

[Surah Fatir 37]


  _ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് മഹത്തുക്കൾ പറയുന്നു 40 വയസ്സായാൽ  മദീനക്കാർ സൽകർമത്തിൽ വ്യാപൃതരായിരിക്കുമെന്ന്._


*അഥിതി സൽക്കാരത്തെ ക്കുറിച്ചു പോലും ചിന്തിക്കാതെയുള്ള  തന്റെ മുൻകാല ജീവിതത്തെയോർത്തു  സങ്കടപെടുകയാണ് ഇമാം ബൂസ്വീരി തങ്ങൾ رحمة اللّٰه عليه.*


 തുടരും....

  إن شــــاءالله

 💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 

▪▪▪▪▪▪▪▪▪▪

GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪