📚വരി :1️⃣2️⃣

 


🕌  *ബുർദ തീരം* 🕌

   

~✿  ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~  



  *بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ  ٱلــرَّحِـــــيمِ۝* 



*مَــــوْلَايَ صَـــلِّ وَسَـــلّـمْ دَائمًــا أَبَـــدًا*

     *عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــــمِ*


_{ അല്ലാഹുവേ, സർവ്വ സൃഷ്ടികളിലും  ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും ചൊരിയേണമേ..﴿ۨ_

✿═══✿❖✿═══ *(ﷺ)*۠ ═══✿❖✿═══✿


                     *📚വരി :1️⃣2️⃣*


~✿  ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~


*إِنِّـى اتَّهَمْـتُ نَصِيـحَ الشَّـيْبِ فِى عَـذَلٍ*

*وَالشَّـيْبُ أَبْعَـدُ فِى نُصْـحٍ عَـنِ التُّهٙـمِ*


_ആക്ഷേപത്തിൽ നിന്നും *നരയുടെ* ഉപദേശത്തെ  ഞാൻ തെറ്റിദ്ധരിച്ചു, യഥാർത്ഥത്തിൽ തെറ്റിദ്ധരിക്കലിനെ തൊട്ട് ഉപദേശത്തിന്റെ കാര്യത്തിൽ *നര* വളരെ വിദൂരമാണ്._


💠❖💠❖💠❖💠❖💠❖💠❖💠❖💠


*പദാനുപദ അർത്ഥം :-*

     :::::::::::::::::::::::::::::::::::


*إِنِّـــــى*

_ഞാൻ_


*اتَّـــهَمْــــتُ*

_തെറ്റിദ്ധരിച്ചു_ 


 *نَصِيــــحَ*

_ഉപദേശത്തെ_


 *الشَّـــــيْبِ*

_നരയുടെ_


 *فِـــى عَـذَلٍ*

_ആക്ഷേപത്തിൽ_ 


*وَالشَّــــيْبُ*

_നരയാകുന്നത്_


 *أَبْــــعَـدُ*

_വളരെ വിദൂരത്താണ്_



 *فِـــى نُصْــــحٍ*

_ഉപദേശത്തിൽ_ 


 *عَـنِ التُّــــهٙـمِ*

_തെറ്റിദ്ധരിക്കലിനെ തൊട്ട്_


💠❖💠❖💠❖💠❖💠❖💠❖💠❖💠


*വിശദീകരണം :-*

  :::::::::::::::::::::::::


     *ഇമാം ബൂസ്വീരി رحمة اللّٰه عليه തങ്ങൾ പറയുകയാണ് ;*

_യുവത്വകാലത്ത് കൊട്ടാരം കവിയായി സേവനം അനുഷ്ഠിച്ചിരുന്ന ദിനങ്ങളിൽ മരണത്തെ കുറിച്ചുള്ള ചിന്ത എന്നിൽ വന്നില്ല.. പിന്നീട് ഓർമപ്പെടുത്തലുകാരനായ അഥിതി(നര ) വന്നു ഉപദേശിച്ച  സമയത്ത് ഞാനത് ചെവികൊണ്ടതുമില്ല,._

   

    _സയ്യിദുനാ ഉമർ ഇബ്നു ഖത്വാബ് رضي اللّٰه عنه ഭരണകാലത്ത് മരണത്തെ  കുറിച്ചോർമ്മപ്പെടുത്തുന്നതിന്ന് ഒരു വ്യക്തിയെ നിയോഗിച്ചിരുന്നു. ആ വ്യക്തി വിളിച്ചു പറയുമായിരുന്നു--ഓ.. അമീറുൽ മുഅ്മിനീൻ  (رضي اللّٰه عنه)  മരണം മറന്നു പോകരുതെയെന്ന് . പിന്നീട് ഉമർ رضي اللّٰه عنه  വിന്റെ താടി രോമങ്ങളിൽ നര ബാധിച്ചപ്പോൾ ഉമർ رضي اللّٰه عنه അദ്ദേഹത്തോട് പറഞ്ഞു  "മരണത്തിന്റെ ഓർമപ്പെടുത്തലുകാരൻ എന്നിൽ പ്രവേശിച്ചിരിക്കുന്നു , അതിനാൽ താങ്കൾ ഇനി വിളിച്ചു പറയേണ്ടതില്ല._"


   *നരയുമായി  ബന്ധപ്പെട്ട് പരലോകത്ത് പ്രത്യേകമായി ചോദ്യം ചെയ്യപ്പെടലുണ്ടാകുന്നതാണ്.*

   _പരിശുദ്ധ ഖുർആൻ സൂറത്തുൽ മുൽക്കിൽ (سّورة مُلْكْ )അല്ലാഹു തആല പറയുന്നു ; നരകത്തിലേക്ക് ചില സംഘത്തെ എടുത്തെറിയും.  അപ്പോൾ അവരോട് ചോദിക്കും,_

*أَلَمۡ یَأۡتِكُمۡ نَذِیرࣱ*

*നിങ്ങൾക്ക് താക്കീതുകാരൻ വന്നിട്ടില്ലായിരുന്നോ.?*

*താക്കീതുകാർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പരിശുദ്ധ ഖുർആനും, പുണ്യ നബി റസൂൽ കരീം ﷺതങ്ങളുമാണ്..*  _എന്നാൽ ഇമാം ഖുർതുബി رحمة اللّٰه عليه  ഈ ആയത്ത് വിശദീകരണത്തിൽ വിവക്ഷമാകുന്നത് താടി രോമങ്ങളിൽ പ്രത്യക്ഷമാകുന്ന *നര* യെയാണ്._

  

  സയ്യിദുനാ യഅ്ഖൂബ് നബി  عليه السّلام   -ന്റെ റൂഹ് പിടിക്കുന്നതിനായി എത്തിയ അസ്റാഈൽ عليه السّلام നോട് , തനിക്ക് കുറച്ചു കാലം കൂടി ഇബാദത് ചെയ്ത് ജീവിക്കാൻ ആഗ്രഹമുണ്ടെന്നറിയിച്ചു. അല്ലാഹുവിന്റെ  സമ്മത പ്രകാരം മലകുൽ മൗത്ത് അസ്റാഈൽ  عليه السّلام തിരിച്ചുപോകാൻ ഒരുങ്ങിയപ്പോൾ ,  യഅ്ഖൂബ് നബി عليه السّلام അസ്റാഈൽ عليه السّلام നോട് , അടുത്ത തവണ എന്റെ അരികിൽ വരുന്നതിന്ന് മുൻപ് ഒരു ദൂതൻ വഴി വിവരം ധരിപ്പിക്കണമെന്നാവശ്യപ്പെട്ടു. അസ്റാഈൽ عليه السّلامസമ്മതിച്ചു തിരിച്ചു പോരുകയും ചെയ്തു. മറ്റൊരു ദിവസത്തിൽ എത്തിയ അസ്റാഈൽ عليه السّلام നോട് 

 യഅ്ഖൂബ് നബി عليه السّلام ചോദിച്ചു. --വരുന്നതിന്ന് മുൻപ് എനിക്ക് വിവരം നൽകണമെന്ന് അറിയിച്ചിരുന്നല്ലോ-- ഉടനെ അസ്റാഈൽ عليه السّلام ന്റെ മറുപടി , 


 ദൂതനെ അയച്ചിരുന്നല്ലോ നബിയേ...


അതാരാണ്..??


_നബിയേ , അങ്ങയുടെ താടിരോമങ്ങളിൽ ബാധിച്ച നരയാണ് എനിക്ക് മുൻപ് നിങ്ങളെ തേടിവന്ന ദൂതൻ.._


_*നരയുടെ* ഉപദേശത്തിൽ പ്രത്യക്ഷലക്ഷ്യങ്ങൾ ഇല്ലെന്നറിഞ്ഞും തെറ്റിദ്ധരിച്ചു പോയ.ഗൗരവതെറ്റിനെക്കുറിച്ചോർത്ത് വേദനിക്കുന്ന ഇമാം ബൂസ്വീരി رحمة اللّٰه عليه തങ്ങളെയാണ് ഈ വരിയിൽ കാണാൻ കഴിയുന്നത്._

 إن شــــاءالله

 തുടരും....

 

 💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠


▪▪▪▪▪▪▪▪▪▪

GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪