📚വരി :1️⃣1️⃣


                                                         🕌  *ബുർദ തീരം* 🕌

   

~✿  ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~  



  *بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ  ٱلــرَّحِـــــيمِ۝* 



*مَــــوْلَايَ صَـــلِّ وَسَـــلّـمْ دَائمًــا أَبَـــدًا*

     *عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــــمِ*


_{ അല്ലാഹുവേ, സർവ്വ സൃഷ്ടികളിലും  ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും ചൊരിയേണമേ..﴿ۨ_

✿═══✿❖✿═══ *(ﷺ)*۠ ═══✿❖✿═══✿


                     *📚വരി :1️⃣1️⃣*


~✿  ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~


 *مَحَّضْـــتَـنِـــــى النُّـــــصْحَ لَـكِنْ لَـسْــــــتُ أَسْــــــمَعُهُ* ۖ 

*إِنَّ الْـمُـحِــــبَّ عَـنِ الْـــــعُـذَّالِ فِــــــى صَـمَـــــمِ*


 _നിഷ്കളങ്കമായാണ് നിങ്ങൾ എന്നെ ഉപദേശിക്കുന്നതെങ്കിലും പക്ഷേ ഞാനത് കേൾക്കുകയില്ല. കാരണം എല്ലാ ആക്ഷേപകരെ തൊട്ടും അനുരാഗി ബധിരത ബാധിച്ചവരായിരിക്കും_


~✿  ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~

*പ്രത്യേകത*

:::::::::::::::::::


_ആരുടേയെങ്കിലും ഭാഗത്തു നിന്നും വിപത്തുകൾ ഭയക്കുന്നവരുണ്ടെങ്കിൽ ഈ ബൈത്ത് എഴുതി ചരടിൽ കെട്ടി ധരിച്ചാൽ വലിയ ബറകത്താണെന്ന് ഇമാം ഖർബൂതി തങ്ങളുടെ അസ്വീദയിൽ രേഖപ്പെടുത്തിട്ടുണ്ട്._


💠❖💠❖💠❖💠❖💠❖💠❖💠❖💠


*പദാനുപദ അർത്ഥം :-*

     :::::::::::::::::::::::::::::::::::


*مَحَّضْـــتَـنِـــــى*

_നിങ്ങൾ എന്നോട് നിഷ്കളങ്കമായാണ്_


 *النُّـــــصْحَ*

_ഉപദേശിക്കുന്നത്_ 


 *لَـكِنْ*

_പക്ഷേ_ 

*لَـسْـــــتُ أَسْــــمَعُهُ*

_ഞാനത് കേൾക്കുകയില്ല_


*إِنَّ الْـمُـحِــــبَّ*

_തീർച്ചയായും അനുരക്തൻ_


*عَـنِ الْـــــعُـذَّالِ*

_ആക്ഷേപകരെ തൊട്ട്_


 *فِــــــى صَـمَـــــمِ*

_ബധിരത ബാധിച്ചവരായിരിക്കും_



💠❖💠❖💠❖💠❖💠❖💠❖💠❖💠


*വിശദീകരണം :-*

  :::::::::::::::::::::::::


 _നിങ്ങളുടെ ഉപദേശം നിഷ്കളങ്കമാണെങ്കിൽ പോലും  അനുരാഗികൾ അതൊന്നും കേൾക്കണമെന്നില്ല. കാരണം, അവർ പ്രണയത്താൽ ബാധിരരായി പോയിരിക്കുന്നു._



*'തിരുനബി ﷺ തങ്ങൾ പറഞ്ഞു :- ഒരു വസ്തുവിനോടുള്ള /വ്യക്തിയോടുള്ള നിന്റെ പ്രണയം അത് നിന്നെ അന്ധനും, ബന്ധിരനുമാക്കുന്നതാണ്. "*


   അമാറുബ്നു യാസീൻ  رضي اللّٰه عنه 

വിന്ന് തിരുനബി ﷺ സ്നേഹം പ്രകടിപ്പിച്ചതിലൂടെ അനുഭവിക്കേണ്ടി വന്ന യാതനകൾ എത്ര കാഠിന്യമേറിയതായിരുന്നു. അതുപോലെ തന്നെ ബിലാലുബ്നു റബാഹ് رضي اللّٰه عنه  ചുട്ടുപഴുത്ത മണലാരണ്യത്തിൽ മലർത്തി കിടത്തി നെഞ്ചിൽ ചുട്ടുപഴുത്ത പാറകല്ല് കയറ്റിവെച്ചു ആ മണ്ണിലൂടെ വലിച്ചിഴച്ചിട്ടും യജമാനന്റെ വാക്കുകൾക്ക് മുന്നിൽ തന്റെ പ്രണയത്തെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് ആ വേദനയെല്ലാം ഏറ്റു വാങ്ങിയില്ലേ...!! ഇതെല്ലാം പ്രവാചക സ്നേഹത്തിന്റെ തീവ്ര ഭാവങാളാണ്.


അബ്ദുല്ലാഹിബ്നു റവാഹ തങ്ങളും رضي اللّٰه عنه  അനുചരന്മാരും മുത്ത് നബി ﷺ തങ്ങളുടെ നിർദ്ദേശ പ്രകാരം ദീനി പ്രബോധനത്തിനായ് ഒരു നാട്ടിലേക്ക് പോയി. ആ നാട്ടിലെ രാജാവ് അവരെ പിടികൂടുകയും പ്രബോധനത്തിൽ നിന്നും പിന്തിരിയണമെന്ന് താക്കീതും നൽകി. അനുസരിച്ചില്ലെങ്കിൽ തിളച്ചു മറിയുന്ന എണ്ണയിലേക്ക്  എറിയുമെന്ന് ഭീഷണിപ്പെടുത്തി. രാജാവിന്റെ പ്രഖ്യാപനത്തെ കുറിച്ച് മഹാനവർകൾ അനുചരന്മാരെ  ധരിപ്പിച്ചപ്പോൾ ,  രാജാവിന്റെ  ശിക്ഷ ഏറ്റുവാങ്ങാൻ അവർ മുന്നോട്ട് വരികയും ചെയ്തു.  തന്റെ കണ്മുന്നിൽ വെച്ചു കൊണ്ട് തൻെറ അനുചരന്മാരെ ഓരോരുത്തരെയും എണ്ണയിലേക്കെറിയപ്പെട്ടു കൊണ്ടിരുന്നിട്ടും, മഹാനവർകൾ 

 പ്രവാചക പ്രണയ ദൃഢതയിൽ അടിയുറച്ചു നിന്നു .. അവസാനം രാജാവ് മഹാനവർകളെ വെറുതെ വിടുകയാനുണ്ടായത്. മദീനത്ത് എത്തിയ ശേഷം അബുദുല്ലാഹി ഇബ്നു റവാഹ رضي اللّٰه عنه  തിരു നബി ﷺ തങ്ങളോട് അവിടെ സംഭവിച്ച കാര്യങ്ങളെ കുറിച്ചെല്ലാം പറഞ്ഞു കേൾപ്പിച്ചപ്പോൾ. തിരുനബി  ﷺ തങ്ങൾ ആ നിമിഷത്തിൽ തന്നെ എല്ലാവരെയും വിളിച്ചു കൂട്ടുകയും, അബ്ദുല്ലാഹിബ്നു റവാഹ رضي اللّٰه عنه വിന്റെ നെറ്റിത്തടത്തിൽ  ചുംബനം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.  ഇബ്നു ഹിഷാമിനെ പോലുള്ള ചരിത്രകാരന്മാർ ഈ സംഭവം രേഖപ്പെടുത്തിട്ടുണ്ട്.


_പൂർവ്വസൂരികളുടെ ജീവിതത്തിലൂടെ പ്രയാണം നടത്തുകയാണെങ്കിൽ പ്രവാചക പ്രണയത്തിൽ ﷺ മതിമറന്നു പോയതിന്ന് ധാരാളം ചരിത്രങ്ങൾ കാണാൻ സാധിക്കുന്നതാണ്._


*പ്രവാചക ﷺ സ്നേഹികൾക്ക് മുന്നിൽ ആർക്കും പ്രതിബന്ധം തീർക്കാൻ  കഴിയുകയില്ല എന്നാണ് ബൂസ്വീരി ഇമാം رحمة اللّٰه عليه തങ്ങൾ ഈ വരിയിലൂടെ പറയുന്നത്.*

 ان  شــــاء الله

 തുടരും....

 

 💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠                                       


▪▪▪▪▪▪▪▪▪▪

GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪