🔖ഭാഗം: 06🔖 🌷നഫീസത്തുല്‍ മിസ്‌രിയ(റ ) ചരിത്രം🌷

 *🌷നഫീസത്തുല്‍ മിസ്‌രിയ(റ) ചരിത്രം🌷*


💖☀️💖☀️💖☀️💖☀️💖☀️💖



           *🔖ഭാഗം :06🔖*


  സദാ സമയവും സ്രഷ്ടാവായ റബ്ബിനെ പേടിച്ച്, അവന്‍റെ ശിക്ഷയെ ഭയന്ന്‍, ദുന്‍യാവിലെ സകല ആഡംബരങ്ങളും വെടിഞ്ഞ് ജീവിച്ച അപൂര്‍വ്വം മഹിളാ രത്നങ്ങളില്‍ പ്രമുഖയായിരുന്നു ബീവിനഫീസ(റ). പകലന്തിയോളം വ്രതവും രാത്രി പുലരുവോളം നിസ്കാരവും ഇതായിരുന്നു ബീവിയുടെ ആരാധനാ രീതി.


     ബീവിയുടെ സഹോദരപുത്രി സൈനബ പറയുന്നതു കാണുക: “എന്‍റെ അമ്മായി നഫീസബീവി(റ)ക്ക് നാല്‍പതു വര്‍ഷം ഞാന്‍ സേവനം ചെയ്തു. ഈ കാലയളവില്‍ അവര്‍ പകല്‍ നോമ്പ് ഉപേക്ഷിക്കുന്നതോ (നോമ്പ് നിഷിദ്ധമായ ദിവസങ്ങള്‍ ഒഴികെ) രാത്രി കിടന്നുറങ്ങുന്നതോ ഞാന്‍ കണ്ടിട്ടില്ല.


     ഞാന്‍ അവരോട് ചോദിച്ചു: “അങ്ങയ്ക്കു സ്വശരീരത്തിനോടല്‍പം കരുണ കാണിച്ചുകൂടേ?”


     അവര്‍ പറഞ്ഞു: എനിക്കു മുമ്പില്‍ ധാരാളം വൈതരണികളുണ്ട്. അതിനെ ഭേദിക്കാന്‍ വിജയികള്‍ക്കല്ലാതെ സാധിക്കുകയില്ല. പിന്നെ എങ്ങനെയാണ് ഞാനെന്‍റെ ശരീരത്തോട് കരുണ കാണിക്കുക”.


     വിശുദ്ധ ഖുര്‍ആനും അതിന്‍റെ വ്യാഖ്യാനങ്ങളും മനഃപാഠമാക്കിയ ബീവി നഫീസ(റ) ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ പൊട്ടിക്കരയുക പതിവായിരുന്നു. ഭൗതിക വിരക്തിയില്‍ ചാലിച്ച ജീവിതത്തിനുടമയായിരുന്നു അവര്‍. പിതാമഹന്‍ തിരുനബി(ﷺ)യുടെ വാക്കുകളും പ്രവൃത്തികളും വള്ളിപുള്ളി വിടാതെ ജീവിതത്തില്‍ പകര്‍ത്തിയ ബീവിയുടെ ഓരോ ചലന നിശ്ചലനങ്ങളും മാതൃകായോഗ്യമായിരുന്നു. ജീവന്‍ നിലനിര്‍ത്താനാവശ്യമായ അല്‍പം ഭക്ഷണം മാത്രമേ ബീവി കഴിച്ചിരുന്നുള്ളൂ; അതുതന്നെ മൂന്നു ദിവസത്തിലൊരിക്കല്‍ മാത്രം.


     മുപ്പത് പ്രാവശ്യം പരിശുദ്ധ ഹജ്ജ്കര്‍മ്മത്തിന് അവര്‍ പോയിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും കാല്‍നടയായി യാത്ര ചെയ്താണ് നിര്‍വ്വഹിച്ചത്. തന്‍റെ സമ്പത്തും ഹദിയയായി ലഭിക്കുന്ന സാധനങ്ങളും എല്ലാം അഗതികള്‍ക്കും ആലംബഹീനര്‍ക്കും അനാഥകള്‍ക്കും രോഗികള്‍ക്കും അവര്‍ ദാനം ചെയ്തു.


     ഒരിക്കല്‍ ഭരണാധികാരികളിലൊരാള്‍ ലക്ഷം ദിര്‍ഹം നഫീസബീവി(റ)ക്ക് ഹദിയയായി നല്‍കി. അവര്‍ അതു മുഴുവന്‍ ദാനം ചെയ്യാന്‍ തുടങ്ങി. ഇതുകണ്ട ഭൃത്യകളിലൊരാള്‍ ബീവിയോട് പറഞ്ഞു: “ആ ദിര്‍ഹമുകളില്‍ ഒരു ദിര്‍ഹമെങ്കിലും ബാക്കി വെക്കുകയാണെങ്കില്‍ നമുക്ക് നോമ്പ് തുറക്കാനുള്ള ഭക്ഷണം വാങ്ങാമല്ലോ?”


     അതുകേട്ട ബീവി ഒരു നൂല്‍ക്കെട്ടെടുത്ത് ആ ഭൃത്യയുടെ കൈയില്‍ കൊടുത്തു. അതു അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കാനും ലഭിക്കുന്ന തുകക്ക് നോമ്പ് തുറക്കാനുള്ള ഭക്ഷണം വാങ്ങി വരാനും ആവശ്യപ്പെടുകയും ചെയ്തു.


  ഖബ്റിലെ അവസ്ഥകളെക്കുറിച്ചും പരലോക ശിക്ഷകളെക്കുറിച്ചുമോര്‍ത്ത് കരഞ്ഞു കൊണ്ടിരിക്കുക ബീവിയുടെ പതിവായിരുന്നു.


🔷♦️🔷♦️🔷♦️🔷♦️🔷♦️🔷

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪