🔖ഭാഗം: 05🔖 🌷നഫീസത്തുല്‍ മിസ്‌രിയ(റ ) ചരിത്രം🌷
💖☀️💖☀️💖☀️💖☀️💖☀️💖
*🔖ഭാഗം: 05🔖*
ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന്‍ അവര്‍ മിസ്റിലേക്കു പുറപ്പെട്ടു.
ഹിജ്റ 193 റമളാന്‍ 26ന് ഒരു ശനിയാഴ്ചയാണ് അവര്‍ മിസ്‌റിലെത്തിയത്. പ്രവാചകകുടുംബത്തെ അതിരറ്റ് സ്നേഹിച്ചിരുന്ന മിസ്‌റ് നിവാസികള്‍ നഫീസബീവി(റ)യെക്കുറിച്ച് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. ബീവിയുടെ ആഗമന വാര്‍ത്തയറിഞ്ഞ മിസ്‌റ് നിവാസികള്‍ ആഹ്ലാദഭരിതരായി. നഫീസബീവി(റ)ക്കവര്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. മിസ്‌റിലെ ആബാലവൃദ്ധം ജനങ്ങളുടെയും അകമ്പടിയോടെ പ്രത്യേകം സജ്ജമാക്കിയ ഒട്ടകക്കട്ടിലില്‍ അവര്‍ നഫീസ ബീവി(റ)യെ മിസ്‌റിലേക്കാനയിച്ചു....
മിസ്‌റിലെത്തിയ ബീവി ആദ്യം താമസിച്ചത് അവിടുത്തെ വര്‍ത്തക പ്രമാണിയും ഭക്തനുമായ ജമാനുദ്ദീന്‍ അബ്ദുള്ളാഹില്‍ ജസ്സാസിന്‍റെ ഭവനത്തിലായിരുന്നു. മാസങ്ങളോളം അവര്‍ അവിടെ താമസിച്ചു.
നഫീസബീവി(റ) മിസ്‌റിലെത്തിയെന്നറിഞ്ഞതോടെ നാടിന്‍റെ നാനാ ദിക്കുകളില്‍ നിന്നും ജസ്സാസിന്‍റെ വീട്ടിലേക്ക് ജനങ്ങളുടെ പ്രവാഹമായി. ബീവിയുടെ ബറക്കത്ത് നേടാനും മഹതിയെക്കൊണ്ട് ദുആ ഇരപ്പിക്കാനുമാണ് എല്ലാവരും ആഗ്രഹിച്ചത്. നിരവധി വിജ്ഞാന ശാഖകളില്‍ പ്രാവീണ്യം നേടിയ നഫീസബീവി(റ)യില്‍ നിന്ന്‍ വിജ്ഞാനം കരസ്ഥമാക്കാനായിരുന്നു മറ്റു ചിലര്‍ വന്നിരുന്നത്.
ജനങ്ങളുടെ പ്രവാഹം അമിതമായപ്പോള്‍ ബീവിക്ക് അവിടെനിന്ന്‍ താമസം മാറ്റേണ്ടി വന്നു. ബീവി തന്‍റെ വീട്ടില്‍ താമസിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന പണ്ഡിതയും ഭക്തയുമായ ഉമ്മു ഹാനിഅ് എന്നവരുടെ വീട്ടിലേക്കാണവര്‍ താമസം മാറ്റിയത്.
അപ്പോള്‍ ജനങ്ങളുടെ ഒഴുക്ക് ഉമ്മു ഹാനിഅ് എന്നവരുടെ വീട്ടിലേക്കായി. ഇങ്ങനെ ബീവിയുടെ സവിധത്തില്‍ വരുന്നവരെല്ലാം തങ്ങളുടെ ആവശ്യം പൂര്‍ത്തിയാക്കിയല്ലാതെ തിരിച്ചുപോയിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്. ആ വീട്ടില്‍ വെച്ചാണ് നഫീസബീവി(റ)യുടെ കറാമത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.
ഉമ്മുഹാനിഇന്‍റെ അയല്‍വാസിയായ അബുസ്സറായ എന്ന യഹൂദിയുടെ അംഗവൈകല്യം ബാധിച്ചു കിടപ്പിലായ കുട്ടിയുടെ വൈകല്യം പൂര്‍ണ്ണമായും മാറിയതറിഞ്ഞതോടെ അവിടേക്കുള്ള ജനപ്രവാഹം നിയന്ത്രണാതീതമായി. ഇതുകാരണം ബീവിക്ക് മിസ്‌റ് വിട്ടുപോകാന്‍ തീരുമാനിക്കേണ്ടി വന്നു.
നഫീസബീവി(റ)യുടെ ഭവനത്തില്‍ തിരക്കൊഴിഞ്ഞ സമയമുണ്ടായിരുന്നില്ല. പണ്ഡിതന്മാരും, ഭരണാധികാരികളും, ഔലിയാക്കളും അടങ്ങുന്ന വന്‍ജനാവലി അവിടെ നിത്യ സന്ദര്‍ശകരായുണ്ടായിരുന്നു. എല്ലാവരും വ്യത്യസ്ത ആവശ്യക്കാര്‍...... ബറക്കത്ത് തേടിയെത്തുന്ന വിശ്വാസികള്‍, വിജ്ഞാനം നുകരാനെത്തുന്ന പഠിതാക്കള്‍, കഴിവുറ്റ പണ്ഡിതന്മാര്‍, രോഗികള്‍, അനാഥകള്‍, അഗതികള്‍ എല്ലാവര്‍ക്കും ബീവിയെകണ്ട് അനുഗ്രഹം വാങ്ങണം, ആഗ്രഹസഫലീകരണവും.
സന്ദര്‍ശകരുടെ ആധിക്യം നഫീസബീവി(റ)ക്ക് അസഹ്യമായി. ഇലാഹീ ചിന്തയില്‍ വ്യാപൃതയാകാന്‍ ഏകാന്തതയാണ് വേണ്ടതെന്ന്‍ ബീവി ചിന്തിച്ചു. സന്ദര്‍ശകരുടെ തിരക്ക് തന്‍റെ ആരാധനാ കര്‍മ്മങ്ങള്‍ക്ക് വിഘാതമാവുകയാണ്. അവസാനം മിസ്‌റ് ജനതയെ ദുഃഖത്തിലാഴ്ത്തി, അവിടെ നിന്നു യാത്ര തിരിക്കാനുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിച്ചു. ശിഷ്ടകാലം പിതാമഹന്‍ തിരുനബി(ﷺ)യുടെ ചാരത്ത് കഴിച്ചു കൂട്ടാനായിരുന്നു താല്‍പര്യം.
ആ ദുഃഖ വാര്‍ത്ത നാടാകെ പരന്നു. അസഹ്യമായിരുന്നു നൈലിന്‍റെ സന്തതികള്‍ക്കത്. അവര്‍ മഹതിയോട് നൈലിന്‍റെ തീരങ്ങള്‍ വിട്ടുപോകരുതെന്നപേക്ഷിച്ചു. എന്തു പറഞ്ഞിട്ടും ബീവിയുടെ നിശ്ചയത്തില്‍ യാതൊരു മാറ്റവും വന്നില്ല. അവര്‍ ഭരണാധിപന്‍ സറിയ്യുബ്നുല്‍ ഹകമിന് പരാതി സമര്‍പ്പിച്ചു. (ഹകമിന്‍റെ കുടുംബം നഫീസബീവി(റ)യെ അതിരറ്റ് സ്നേഹിക്കുന്നവരും, ആദരിക്കുന്നവരും സഹായിക്കുന്നവരുമായിരുന്നു).
ജനങ്ങളുടെ പരാതി കേട്ട് ഭരണാധിപന്‍ ബീവിയുടെ സവിധത്തിലെത്തി ചര്‍ച്ച നടത്തി.
ബീവി പറഞ്ഞു: “ഞാന്‍ വളരെ ദുര്‍ബല സ്ത്രീയാണ്. ഈ സന്ദര്‍ശക ബാഹുല്യം നാഥനെ ആരാധിക്കുന്നതിനും എന്‍റെ ദിനചര്യകള്‍ക്കും വിഘാതമാണ്. ഈ സ്ഥലമാണെങ്കില്‍ വന്‍ജനാവലി ഉള്‍ക്കൊള്ളാന്‍ അപര്യാപ്തവുമാണ്. എന്‍റെ ഈ ദുഃഖങ്ങളൊക്കെ തിരുനബി(ﷺ)യോടല്ലാതെ ആരോടാണ് ഞാന്‍ പറയുക”.
ഹകം പറഞ്ഞു: “തിരുനബി(ﷺ)യുടെ പേരമകളേ.... നിങ്ങള്‍ ആവശ്യപ്പെടുന്ന ഏതൊരു കാര്യവും നിറവേറ്റിത്തരാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഇവിടെ സ്ഥലസൗകര്യം കുറവാണെങ്കില്‍ എനിക്ക് ‘ദര്‍ബസ്സബാഇല്‍’ പ്രവിശാലമായൊരു വീടുണ്ട്. അത് അള്ളാഹുവിനെ സാക്ഷിയാക്കി നിങ്ങള്‍ക്ക് ഞാന്‍ വിട്ടുതരുന്നു; സ്വീകരിച്ചാലും.
ജനത്തിരക്കാണല്ലോ മറ്റൊരു കാര്യം. അത് നിയന്ത്രണവിധേയവും സമയബന്ധിതവുമാക്കാന്‍ അവിടുന്ന്‍ തീരുമാനിച്ചാലും. ആഴ്ചയില്‍ രണ്ടു ദിവസം മാത്രമേ സന്ദര്‍ശനം പാടുള്ളൂവെന്ന് നിശ്ചയിക്കാമല്ലോ. മറ്റു ദിവസങ്ങള്‍ ഇബാദത്തിനായി നീക്കി വെക്കാമല്ലോ”.
തന്നെ ഏറെ ആദരിക്കുന്ന ഭരണമേധാവി സറിയ്യുബ്നുല്‍ ഹകമിന്‍റെ വാക്കുകള്‍ എങ്ങനെ അംഗീകരിക്കാതിരിക്കും. അതും യുക്തവും പ്രായോഗികവുമായ അഭിപ്രായമായിരിക്കെ..... നഫീസബീവി(റ) ആശയക്കുഴപ്പത്തിലായി. ഒടുവില്‍ ഹകമിന്‍റെ അഭ്യര്‍ത്ഥന
മാനിച്ചു മിസ്‌റ് നിവാസികളോടൊത്ത് ജീവിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അങ്ങനെ ആഴ്ചയില്‍ രണ്ട് ദിവസം (ശനി, ബുധന്‍) സന്ദര്‍ശകര്‍ക്കായി നീക്കിവെച്ചു. ഈ നില അവിടുത്തെ ജീവിതാവസാനം വരെ തുടര്‍ന്നു.........
*🔷♦️🔷♦️🔷♦️🔷♦️🔷♦️🔷
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment