🔖ഭാഗം: 02🔖 🌷നഫീസത്തുല്‍ മിസ്‌രിയ(റ ) ചരിത്രം🌷

 

🌷നഫീസത്തുല്‍ മിസ്‌രിയ(റ ) ചരിത്രം🌷


💖☀️💖☀️💖☀️💖☀️💖☀️💖



            🔖ഭാഗം: 02🔖


മോചിതനായി മദീനയില്‍ മടങ്ങിയെത്തിയ ഹസന്‍(റ) തന്‍റെ ശത്രുവായ ഇബ്നുഅബീ ദിഅ്ബിന് മാപ്പു നല്‍കി മഹനീയ മാതൃക കാണിച്ചു.


 ഹസന്‍(റ)വിന്‍റെ ചെറുപ്രായത്തില്‍ തന്നെ പിതാവ് സൈദുബിന്‍ ഹസന്‍(റ)വഫാതായിരുന്നു. മരണസമയം പിതാവിന് 4000 ദീനാര്‍ കടമുണ്ടായിരുന്നു. പിതാവിന്‍റെ കടം വീട്ടാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് മനസ്സിലാക്കിയ ഹസന്‍(റ) അതു വീടുന്നതുവരെ വിശ്രമിക്കില്ലെന്ന് ശപഥം ചെയ്തു.


  “റസൂലുള്ളാന്‍റെ പള്ളിയിലല്ലാതെ മറ്റെവിടെയും ഞാന്‍ തണല്‍ കൊള്ളുകയില്ല”(റസൂലുള്ളാന്‍റെ പള്ളിയുടെ മഹത്വം നിമിത്തം) എന്നദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്‍റെ കഠിനപരിശ്രമം ഫലം കണ്ടു, പിതാവിന്‍റെ കടം വീട്ടി.


 ഔദാര്യത്തിന്‍റെ പര്യായമായിരുന്നു ഹസനുല്‍ അന്‍വര്‍. മദീനയില്‍ ഗവര്‍ണറായിരുന്ന കാലം..... മദ്യപാനിയായ ഒരാളെ അദ്ദേഹത്തിന്‍റെയടുക്കല്‍ കൊണ്ടുവന്നു.


അയാള്‍ ഗവര്‍ണറോട് പറഞ്ഞു: “റസൂലുള്ളാന്‍റെ മകനേ, ഇനി ഒരിക്കലും ഞാന്‍ കള്ള് കുടിക്കുകയില്ല. തിരുമേനി(ﷺ) പറഞ്ഞിട്ടുണ്ടല്ലോ; “പാപികള്‍ക്ക് അവരുടെ ദോഷങ്ങളെ നിങ്ങള്‍ വിട്ടുവീഴ്ച ചെയ്തു കൊടുക്കണമെന്ന്”. അതുകൊണ്ട് എന്നെ നിങ്ങള്‍ ശിക്ഷിക്കരുത്. ഞാന്‍ നിങ്ങളുടെ സുഹൃത്തിന്‍റെ പുത്രന്‍ ഇബ്നു അബീ ഉമാമയാണ്”.


 അദ്ദേഹത്തിന് ഹസന്‍ വിട്ടുവീഴ്ച നല്‍കി എന്നുമാത്രമല്ല, തന്‍റെ കൂടെയുള്ളവരോട്‌ 500 ദീനാന്‍ അയാള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.


പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നവരായിരുന്നു ഹസനുല്‍ അന്‍വര്‍ (റ). ഒരു ദിവസം അദ്ദേഹം ഒരു വിജനസ്ഥലത്ത് നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഒരു സ്ത്രീയും കുട്ടിയും അതുവഴി നടന്നു പോകുന്നതു കണ്ടു. പെട്ടെന്ന്‍ ആ കുട്ടിയെ ഒരു ഭീകരന്‍ പക്ഷി റാഞ്ചിക്കൊണ്ടു പറന്നകന്നു. വാവിട്ടു കരഞ്ഞുകൊണ്ട് ആ സ്ത്രീ ഓടിവന്ന്‍ ഹസന്‍(റ)വിനോട് കാര്യം പറഞ്ഞു. മകനെ തിരിച്ചു ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാനും ആവശ്യപ്പെട്ടു.


 ഉടനെ ഹസന്‍(റ) ഇരു കരങ്ങളും വാനിലേക്കുയര്‍ത്തി പ്രാര്‍ത്ഥിച്ചു.


 അത്ഭുതം! യാതൊരു പോറല്‍ പോലുമേല്‍പ്പിക്കാതെ ആ പക്ഷി കുട്ടിയെ തിരിച്ചുനല്‍കി.


  ഹിജ്റ 168-ല്‍ ഖലീഫ മഹ്ദിയുടെ കൂടെ ഹസനുല്‍ അന്‍വര്‍(റ) പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെട്ടു. യാത്രാ മധ്യേ മരണം അദ്ദേഹത്തെ തേടിയെത്തി. അള്ളാഹുവിന്‍റെ അലങ്കനീയ വിധി സ്വീകരിച്ച് ആ മഹാന്‍ ഈ ലോകത്തോട്‌ വിട പറഞ്ഞു. ഇന്നാ ലില്ലാഹി......... മക്കയുടെയും മദീനയുടെയും ഇടയിലുള്ള ‘ഹാജിര്‍’ എന്ന സ്ഥലത്താണ് മഹാന്‍ മറവു ചെയ്യപ്പെട്ടത്.


 അദ്ദേഹത്തിനു ഖാസിം, മുഹമ്മദ്‌, അലി, ഇബ്റാഹീം, സൈദ്‌, അബ്ദുള്ള, യഹിയ, ഇസ്മാഈല്‍, ഇസ്ഹാഖ് എന്നീ പുത്രന്മാരും ഉമ്മു കുല്‍സു, നഫീസ എന്നീ പുത്രിമാരുമാണുണ്ടായിരുന്നത്. മക്കളില്‍ നഫീസ ബീവിയുടെ പ്രശസ്തിയോ, പാണ്ഡിത്യമോ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല.


 ഹസനുല്‍ അന്‍വര്‍(റ)വിന്‍റെ പിതാവ് സൈദുല്‍ അബിലജ്(റ) ഇടക്കിടെ മകനെ പിതാമഹന്‍ തിരുനബി(ﷺ)യുടെ റൗളയില്‍ കൊണ്ടുപോയി ‘യാ റസൂലള്ളാ...... ഇതെന്‍റെ മകന്‍ ഹസനാണ്. ഞാനവനെ വളരെയധികം ഇഷ്ടപ്പെടുന്നു എന്നു പറയാറുണ്ടായിരുന്നു. ഉറക്കത്തില്‍ പലപ്പോഴും അദ്ദേഹം തിരുനബി(ﷺ)യെ സ്വപ്നത്തില്‍ ദര്‍ശിക്കാറുണ്ടായിരുന്നു. തിരുനബി(ﷺ) അദ്ദേഹത്തോടു പറഞ്ഞു: ‘യാ, സൈദ്‌, നിനക്കിഷ്ടപ്പെട്ട നിന്‍റെ മകന്‍ ഹസനെ ഞാനും ഇഷ്ടപ്പെടുന്നു. ഞാനവനെ ഇഷ്ടപ്പെട്ടതു കാരണം അള്ളാഹുവും അവനെ ഇഷ്ടപ്പെടുന്നു’.


തന്‍റെ പ്രിയ പുത്രി നഫീസ(റ)യെ ഹസന്‍(റ)വും ഇപ്രകാരം തിരുനബി(ﷺ)യുടെ റൗളയില്‍ കൊണ്ടു പോകാറുണ്ടായിരുന്നു. അദ്ദേഹം പറയും: ‘അള്ളാഹുവിന്‍റെ റസൂലെ..... ഇതെന്‍റെ മകള്‍ നഫീസയാണ്. അവളെ ഞാന്‍ വളരെയധികം സ്നേഹിക്കുന്നു’. തിരുനബി(ﷺ)യെ സ്വപ്നത്തില്‍ ദര്‍ശിക്കുന്നതുവരെ ഇതാവര്‍ത്തിച്ചു. ഒരു ദിവസം തിരുനബി(ﷺ) ഹസന്‍(റ)വിനോട് സ്വപ്നത്തില്‍ ഇപ്രകാരം പറഞ്ഞു: ‘യാ, ഹസന്‍, നിന്‍റെ മകള്‍ നഫീസയെ, നീ ഇഷ്ടപ്പെടുന്നതുകൊണ്ട് ഞാനും ഇഷ്ടപ്പെടുന്നു. ഞാനവളെ ഇഷ്ടപ്പെടുന്നതുകൊണ്ട് അള്ളാഹുവും അവളെ ഇഷ്ടപ്പെട്ടിരിക്കുന്നു’.


*🔷♦️🔷♦️🔷♦️🔷♦️🔷♦️🔷

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪