⚔️ബദ്ർ യുദ്ധം⚔️ 🛡Part-9🛡 🥀ഖറൈശികൾ ഒരുങ്ങുന്നു...🥀






 ⚔️ബദ്ർ യുദ്ധം⚔️

🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️



            🛡Part-9🛡



=======================

🥀ഖറൈശികൾ ഒരുങ്ങുന്നു...🥀

=======================


ഇതുകേട്ട് അബൂലഹബിനും ഉതൈബത്തിനും പേടി കുടുങ്ങി. ഉതൈബ പറഞ്ഞു: എന്റെ നാശം, മുഹമ്മദിന്റെ ﷺ ദുആ: ഞാൻ ശാമിലായിരിക്കെ മക്കയിലുള്ള ഇബ്നു അബീ കബ്ശയുടെ സൈന്യം എന്നെ കൊല്ലുമോ?...


അബൂലഹബുമൊന്നിച്ച് ശാമിലേക്ക് യാത്രക്ക് ഒരുങ്ങിയപ്പോഴാണ് ഈ സംഭവം. നബി ﷺ യുടെ പ്രാർത്ഥന കാരണം അബൂലഹബ് പേടിച്ചു. യാത്രാമദ്ധ്യേ ശ്യാമിനടുത്ത  സർകാഹ് എന്നയിടത്തുള്ള ഒരു പുരോഹിതന്റേയടുത്ത് രാത്രി താമസമായി. " ഇവിടെ മൃഗങ്ങളുടെ ശല്യമുണ്ട്. എന്റെ മകനെതിരെ മുഹമ്മദ് ﷺ ദുആ ചെയ്തിട്ടുണ്ട്. നിങ്ങൾ ഈ പരിസരത്തെക്കുറിച്ച് അറിയുന്നവനാണല്ലോ ". അബൂലഹബ് പുരോഹിതനോട് പറഞ്ഞു. ചരക്കുകൾ എല്ലാം ഒരുമിച്ച് കൂട്ടി ചുറ്റുഭാഗവും അബൂലഹബും സംഘവും, മുകളിൽ മകനും ഉറങ്ങി. രാത്രിയിൽ ഒരു സിംഹം ഉറങ്ങുന്നവരെയെല്ലാം ഒന്ന് വാസനിച്ച ശേഷം ചരക്കിന്റെ മുകളിലേക്ക് ചാടിക്കയറി. ഉതൈബത്തിനെ കടിച്ച് കീറി. ശരീരം ചിന്നഭിന്നമായി ഉതൈബത് മരിച്ചു. അബൂലഹബും സംഘവും സിംഹത്തെ അന്വേഷിച്ചെങ്കിലും അവർക്ക് അതിനെ കണ്ടെത്താൻ പോലും സാധിച്ചില്ല...


ആതിക (رضي الله عنها) യുടെ സ്വപ്നത്തിൽ അസ്വസ്ഥനായ അബൂ ലഹബ് ബദറിലേക്ക് പോകാതെ വിട്ട് നിന്നു. പകരമായി അബൂജഹലിന്റെ സഹോദരൻ ഹാസ്വിമുബ്നു ഹിശാമിനെ അയച്ചു. 4000 ദിർഹം പ്രതിഫലം നൽകിയായിരുന്നു പകരമാക്കൽ...


ഖുറൈശികളുടെ കൂടെ പുറപ്പെടാൻ വിസമ്മതിച്ച മറ്റൊരു പ്രമുഖനാണ് ഉമയ്യത്ത്ബ്നു ഖലഫ്...


_____________________________


2: അദ്ദേഹം സഹോദരൻ മുഅത്തിബിനോടൊപ്പം മക്കം ഫത്ഹിൽ മുസ്‌ലിമായി.. (സുർഖാനി: 4-322)...


3: ഖുറൈശികൾ അബൂ കബ്ശ, ഇബ്നു അബീ കബ്ശ, എന്നെല്ലാം നബി ﷺ യെ വിളിക്കുമായിരുന്നു. ഹുസാഅത്ത് ഗോത്രത്തിൽ പെട്ട ഒരാളായിരുന്നു അബൂ കബ്ശ. ബിംബങ്ങളെ ആരാധിക്കുന്നതിലും, പാട്ട് പാടുന്നതിലും ഖുറൈശികളോട് എതിരായിരുന്നു അദ്ധേഹം. ആ പേരാണ് നബി ﷺ ക്ക് ഖുറൈശികൾ വെച്ചത്. (ലിസാനുൽ അറബ്, ഇബ്നു മസ്ഊദ്:  12/18)...


4: മവാഹിബുലദുന്നിയ, സുർഖാനിയോടൊപ്പം (4 /325-26)...


5: ആസ്വിമ് കടം കൊണ്ട് വലഞ്ഞപ്പോൾ വീട്ടാനുള്ള പണം നൽകിയത് കൊണ്ട് പകരമായി പോയത്..  (സിറതുൽ ഹലബി: (2 /144-45)...


6: ഉമയ്യത്തിന്റെ ഓമനപ്പേര് അബൂ സ്വഫ് വാൻ എന്നും ഭാര്യയുടെ പേര് സ്വഫിയ്യയും ഓമനപ്പേര് ഉമ്മു സ്വഫ് വാൻ എന്നുമാണ്.. (ഫത്ഹുൽ ബാരി : 9/189 -190)...

_____________________________



സഅദ്ബ്നു മുആദ് (رضي الله عنه) ഉമയ്യത്തിന്റെ ഉറ്റ സുഹൃത്തായിരുന്നു. ഇരുവരും വിശ്വാസപരമായി വിരുദ്ധ ചേരികളിലായിരുന്നെങ്കിലും നല്ല സൗഹൃദത്തിലായിരുന്നു. ഉമയ്യത്ത് മദീനയിൽ ചെന്നാൽ സഅദ് (رضي الله عنه) വിന്റെ അടുക്കലും, മക്കയിൽ സഅദ് (رضي الله عنه) എത്തിയാൽ ഉമയ്യത്തിന്റെ അടുക്കലും താമസിക്കുമായിരുന്നു...


ഉംറക്കായി സഅദ് (رضي الله عنه) മക്കയിലെത്തി. ഉമയ്യത്തോടൊന്നിച്ച് രാത്രി ത്വവാഫ് ചെയ്യുകയാണ്. ഉമയ്യത്തും, സഅദും (رضي الله عنه) കൂട്ടായി ത്വവാഫ് ചെയ്യുന്നത് കണ്ട് അബൂജഹൽ ചോദിച്ചു: ഓ... അബൂ സ്വഫ് വാൻ, ആരാണത്?.. സഅദാണെന്ന് (رضي الله عنه) ഉമയ്യത്ത് മറുപടി നൽകി. നീ കാണുന്നില്ലേ അവൻ നിർഭയനായി ത്വവാഫ് ചെയ്യുന്നത്?.. അല്ലാഹുവാണേ സത്യം, താങ്കളുടെ കൂടെയല്ലായിരുന്നുവെങ്കിൽ സഅദ് (رضي الله عنه) മദീനയിലേക്ക് ജീവനോടെ തിരിച്ച് പോകുമായിരുന്നില്ല. അബൂജഹലിന്റെ അഹങ്കാര വാക്കുകളായിരുന്നു ഇത്. ഇതുകേട്ട് സഅദ് (رضي الله عنه) ഉച്ചത്തിൽ വിളിച്ച് പറഞ്ഞു: മദീനാ വഴിയിൽ ഇതിലും വലിയ തടയൽ നിനക്ക് ഏൽക്കേണ്ടി വരും. ഉടനെ ഉമയ്യത്ത് സുഹൃത്തിനോട് പറഞ്ഞു: മക്കയിലെ നേതാവാണ് അബുൽഹഖം. പതുക്കെ സംസാരിക്കുക...


സഅദ് (رضي الله عنه) വിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. "എന്നെ വിടൂ ഉമയ്യത്തേ...! അല്ലാഹുവാണേ സത്യം; നബി ﷺ തങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. നീ മുസ്‌ലിംകളുടെ കരങ്ങളാൽ കൊല്ലപ്പെടും"...




       🔸തടരും🔸



       💧ان شاء الله💧

 FULL PART ⚔️ബദ്ർ യുദ്ധം⚔️ CLICK HERE

😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀