⚔️ബദ്ർ യുദ്ധം⚔️ 🛡Part-8🛡 🌴ഖറൈശികൾ ഒരുങ്ങുന്നു...🌴
⚔️ബദ്ർ യുദ്ധം⚔️
🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️
🛡Part-8🛡
=======================
=======================
ആതിക (رضي الله عنها) യുടെ സ്വപ്ന വാർത്ത പ്രചരിച്ചതോടെ ഖുറൈശികളിൽ ചിലർക്ക് ഭയമായി. അവരിൽ ചിലർ അപകടം മണത്തറിഞ്ഞു...
അബൂജഹൽ പറഞ്ഞ വാക്ക് - സ്വപ്നം പുലർന്നില്ലെങ്കിൽ കള്ളൻമാരെന്ന് എഴുതിത്തൂക്കുമെന്നത് യാഥാർത്ഥ്യമാക്കാൻ ഇടം നൽകാതെ ആതിക (رضي الله عنها) യുടെ സ്വപ്നത്തിന്റെ മൂന്നാം ദിനമാണ് ളംളം മക്കയിൽ പ്രത്യക്ഷപ്പെട്ടത്. മക്കാ താഴ് വരയിൽ വെച്ച് ളംളം വിളിച്ചു പറഞ്ഞു: "ഓ ഖുറൈശികളേ... കച്ചവട സാധനം..! കച്ചവട സാധനം..! അബൂ സുഫ്‌യാന്റെ കൈവശമുള്ള നിങ്ങളുടെ സ്വത്ത് ലക്ഷ്യമാക്കി മുഹമ്മദും ﷺ സംഘവും പുറപ്പെട്ടിരിക്കുന്നു." അബൂ സുഫ്‌യാനെ നേരിടാൻ നബി ﷺ യും സ്വഹാബത്തും പുറപ്പെട്ടിട്ടുണ്ടെന്ന് ളംളമിൽ നിന്ന് അറിഞ്ഞതോടെ സ്വപ്ന വാർത്ത കേട്ട് ഭയക്കാത്തവർ പോലും ഞെട്ടിത്തെറിച്ചു. അബൂ സുഫ്‌യാനെ സംരക്ഷിക്കൽ നിലനിൽപ്പിന് അനിവാര്യമായി കണ്ട് പ്രതിരോധിക്കാൻ തയ്യാറെടുത്തു. ഖുറൈശികളിൽ ചിലർ പ്രതികരിച്ചതിങ്ങനെയാണ്, മുഹമ്മദും ﷺ സംഘവും ആഗ്രഹിക്കുന്നത് ഇബ്നു ഹള്റമിനെ പോലെ ആവാനാണ്. അതിനനുവദിക്കില്ല. അല്ലാഹുവാണ് സത്യം; മുഹമ്മദും ﷺ സംഘവും പാഠം പഠിക്കും...
ഖുറൈശി പ്രമുഖരെല്ലാം അബൂ സുഫ്‌യാനെ സംരക്ഷിക്കാൻ തയ്യാറായി.. എന്തിനും തയ്യാറെടുത്ത് കൊണ്ടാണ് അവർ മക്കയിൽ നിന്ന് പുറപ്പെട്ടത്...
അബൂലഹബ് ഇസ്ലാമിന്റെ ബദ്ധവൈരിയായിരുന്നു. എങ്കിലും നബി ﷺ യുടെ വാക്കുകളെ അവന് പേടിയായിരുന്നു. നബി ﷺ തങ്ങൾ ഒരു കാര്യം പറഞ്ഞാൽ അത് യാഥാർത്ഥ്യമാവുമെന്ന് വിശ്വാസമുണ്ടായിരുന്നു അബൂലഹബിന്. നബി ﷺ യുടെ രണ്ട് പുത്രിമാരെ - റുഖിയ്യ (رضي الله عنها), ഉമ്മുകുൽസു (رضي الله عنها) - അബൂലഹബിന്റെ മക്കളായ ഉത്ത്ബത്ത്, ഉതൈബത്ത് എന്നിവരുമായി വിവാഹം ഉറപ്പിച്ചിരുന്നു. നബി ﷺ യെ ആക്ഷേപിച്ചപ്പോൾ അബൂലഹബിനെതിരെ ഖുർആൻ സൂക്തമിറങ്ങി. അബൂലഹബിന്റെ ഇരു കരങ്ങളും നശിച്ചിരിക്കുന്നു. ഇതിന്റെ പേരിൽ നബി ﷺ യുടെ പുത്രിമാരുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്താൻ അബൂലഹബ് മക്കളോട് ആവശ്യപ്പെട്ടു...
_____________________________
ഖുർആൻ (111/1-5)...
____________________________
ഉത്ത്ബത്ത് നബി ﷺ യോട് മാന്യമായി പ്രതികരിച്ചപ്പോൾ ഉതൈബ നിന്ദ്യമായ രൂപത്തിലാണ് വിവാഹബന്ധം വേർപ്പെടുത്തുന്ന കാര്യം നബി ﷺ യെ അറിയിച്ചത്. ഉതൈബ പറഞ്ഞു: "നിന്റെ മതത്തെ ഞാൻ കൈവെടിഞ്ഞു. മകളെ ഞാൻ ഉപേക്ഷിച്ചു". എന്നിട്ട് നബി ﷺ യുടെ വസ്ത്രം പിടിച്ച് കീറി. അപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു: "പിടിമൃഗങ്ങളിൽ നിന്ന് ഒരു മൃഗത്തെ കൊണ്ട് الله നിന്നെ പിച്ചിച്ചീന്തട്ടെ"...
(തുടരും..)
🍄ان شاء الله🍄
FULL PART ⚔️ബദ്ർ യുദ്ധം⚔️ CLICK HERE
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
✨✨✨✨✨✨✨✨✨✨✨
Post a Comment