⚔️ബദ്ർ യുദ്ധം⚔️ 🛡Part-7🛡


 ⚔️ബദ്ർ യുദ്ധം⚔️

🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️



            🛡Part-7🛡


=======================

🍄ഒരു സ്വപ്ന വാർത്ത...🍄

=======================



നബി ﷺ യുടെ പിതൃ സഹോദരി ആതിക ബിന്ദ് അബ്ദുൽ മുത്വലിബ് (رضي الله عنها) ഒരു സ്വപ്നം കണ്ടു. വലിയ ഒരു അപകട സൂചന നൽകുന്നതായിരുന്നു ആ സ്വപ്നം. കണ്ട വിവരം അവർ സഹോദരൻ അബ്ബാസ് (رضي الله عنه) വിനോട് പറഞ്ഞു. വിവരം രഹസ്യമാക്കി വെക്കണം. നിങ്ങളുടെ സമൂഹത്തിൽ വരാനിരിക്കുന്ന അപകടമാണ് കണ്ടത് എന്ന് ആതിക (رضي الله عنها) അബ്ബാസ് (رضي الله عنه) വിനോട് പറഞ്ഞിരുന്നു...


സഹോദരിയുടെ സ്വപ്നകാര്യം അബ്ബാസ് (رضي الله عنه) ഉറ്റ സുഹൃത്തായ വലീദിനോടും, വലീദ് ഉത്ബത്തിനോടും പറഞ്ഞു. അങ്ങനെ രഹസ്യമാക്കാൻ പറഞ്ഞ ആ കാര്യം ഖുറൈശികൾക്കിടയിൽ വ്യാപകമായി പ്രചരിച്ചു...


ആതിക (رضي الله عنها) കണ്ട സ്വപ്നമിതാണ്; ഒരാൾ ഒട്ടപ്പുറത്ത് വന്ന് മക്കാ മിനാക്കിടയിലെ അബ്ത്വഹിൽ വെച്ച് ഉച്ചത്തിൽ വിളിച്ച് പറയുന്നു.. മക്കയിൽ വെച്ചും, മക്കയിലെ കിഴക്ക് ഭാഗത്തുള്ള അബൂഖബീസ് മലയിൽ വെച്ചും ഇതുപോലെ പറഞ്ഞു: മൂന്ന് ദിവസത്തിനകം നിങ്ങൾ പരാജിതരായി പതിക്കുന്ന സ്ഥലത്തേക്ക് പുറപ്പെടുന്നില്ലേ ..! ഇതുകേട്ട് ജനങ്ങൾ അദ്ധേഹത്തിന്റെ ചുറ്റും ഒരുമിച്ച് കൂടി. പിന്നീടയാൾ മലമുകളിൽ നിന്ന് പാറക്കഷ്ണം താഴേക്കിട്ടു.  അതിന്റെ ചീളുകൾ ചിന്നിഛിതറി മക്കയിലെ എല്ലാ വീടുകളിലും പതിച്ചു...


ഖുറൈശികൾക്ക് വരാനിരിക്കുന്ന ദുരവസ്ഥ സ്വപ്നത്തിലൂടെ ആതിക (رضي الله عنها) കണ്ട വാർത്ത കാരണമായി അവർക്കും സഹോദരൻ അബ്ബാസ് (رضي الله عنه) വിനുമെതിരേയും പരിഹാസ ശരം വന്നു. ഖുറൈശി ഭാഗത്ത് നിന്ന് ഇവരിൽ നിന്നാണല്ലോ സ്വപ്നത്തിന്റെ ഉറവിടം. പരിഹാസത്തിന്റെ മൂപ്പൻ അബൂജഹൽ ആയിരുന്നു.  അബൂജഹലും സംഘവും ആതിക (رضي الله عنها) യുടെ സ്വപ്നത്തെ കുറിച്ച് ചർച്ച ചെയ്യുകയാണ്. അബ്ബാസ് (رضي الله عنه) ത്വവാഫ് ചെയ്യുന്ന അവസരത്തിലാണ് ഈ ചർച്ച...


അബൂജഹൽ പറഞ്ഞു: അബുൽ ഫള്ൽ, ത്വവാഫ് കഴിഞ്ഞാൽ ഇങ്ങോട്ട് വരണം. ത്വവാഫ് കഴിഞ്ഞ് അബ്ബാസ് (رضي الله عنه) ആ സംഘത്തിലേക്ക് പോയി.  അബൂജഹൽ: അബ്ദുൽ മുത്വലിബിന്റെ പുത്രാ...  നിങ്ങൾക്കിടയിൽ എന്നാണ് ഒരു പെൺ പ്രവാചക വന്നത്?...


____________________________

1: അവരുടെ ഇസ്ലാമാശ്ലേഷത്തിൽ പക്ഷാന്തരമുണ്ട്.  (സീറത്തുൽ ഹലബി 2- 143)

 

2: അവന്റെ യഥാർത്ഥ പേര്: അംറുബ്നു ഹിശാം..  ഓമനപ്പേർ: അബുൽ ഹകം..  അബൂജഹൽ എന്ന് നാമകരണം ചെയ്തത് നബി ﷺ തങ്ങൾ.. (ഉംദതുൽ ഖാരി   17/84)..

____________________________




അബ്ബാസ് (رضي الله عنه) : എന്ത്?..


അബൂ ജഹൽ : ആതിക (رضي الله عنها) കണ്ട സ്വപ്നം...


അബ്ബാസ് (رضي الله عنه) : എന്താണവർ കണ്ടത്...


അബൂജഹൽ: പുരുഷൻമാർ പ്രവാചകരായി വാദിക്കുന്നത് പോലെ സ്ത്രീകൾ പ്രവാചകത്വം വാദിക്കുന്നതിനേയും നിങ്ങൾ ഇഷ്ടപ്പെടുന്നുവോ?...  അവർ പറഞ്ഞത് പുലരുന്നുവോ എന്നറിയാനായി മൂന്നു ദിവസം ഞങ്ങൾ കാത്തിരിക്കും. അതെങ്ങാനും പുലർന്നില്ലെങ്കിൽ നിങ്ങൾ അറബി കുടുംബങ്ങളിൽ തികഞ്ഞ വ്യാജൻമാരാണെന്ന് ഞങ്ങൾ എഴുതിത്തൂക്കും...


അബ്ബാസ് (رضي الله عنه) പറയുന്നു: ഞാൻ സ്വയം ശപിച്ചു. ആതിക (رضي الله عنها) ഒന്നും കണ്ടില്ലായിരുന്നെങ്കിൽ... നേരം പുലർന്നപ്പോൾ കുടുംബത്തിലെ സ്ത്രീകൾ വന്ന് ചോദിച്ചു: വൃത്തികെട്ട രീതിയിൽ ഈ വൃത്താന്തം പ്രചരിപ്പിച്ച വ്യക്തിയോട് താങ്കൾക്ക് യാതൊരു വിദ്വേഷമുമില്ലേ?... ഈ വാർത്ത പ്രചരിപ്പിച്ച അബൂജഹലിനെ കണ്ടാൽ ഞാൻ കൊല്ലുമെന്ന് ആഗതമായ സ്ത്രീകളോട് പറഞ്ഞു. സ്വപ്ന വാർത്തയുടെ മൂന്നാം നാൾ എനിക്ക് വല്ലാത്ത കോപമുണ്ട്. എന്നെയും, കുടുംബത്തേയും അപമാനിച്ചവന്റെ ജീവൻ അപഹരിച്ച് നഷ്ടപ്പെട്ട അഭിമാനം തിരിച്ച് പിടിക്കാൻ ഞാൻ വെമ്പൽകൊണ്ടു. പള്ളിയിൽ ചെന്നപ്പോൾ അബൂജഹൽ ഉണ്ടവിടെ. അപവാദ പ്രചരണത്തെ കുറിച്ച് ചോദിക്കാനായി ചെന്നപ്പോൾ അവർ പുറത്ത് പോയി. ഞാൻ മനസ്സിൽ പറഞ്ഞു ; ഓ ശപിക്കപ്പെട്ടവനെ..! എന്നെ പേടിച്ചാണോ നീ പുറത്ത് പോകുന്നത്.. അപരിചിത ശബ്ദം കേൾക്കുന്ന ഭാഗത്തേക്കാണ് അവർ നീങ്ങിയത്. പക്ഷേ ഞാനത് കേൾക്കുന്നില്ലായിരുന്നു. അബൂ സുഫ്‌യാൻ അയച്ച ളംളമിന്റെ വിളിയൊച്ചയായിരുന്നു ആ ശബ്ദം...


(തുടരും..)




      🥀ان شاء الله🥀

 FULL PART ⚔️ബദ്ർ യുദ്ധം⚔️ CLICK HERE

😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁