⚔️ബദ്ർ യുദ്ധം⚔️ 🛡Part-6🛡

  





⚔️ബദ്ർ യുദ്ധം⚔️

🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️



            🛡Part-6🛡

നബി ﷺ യും, സ്വഹാബത്തും സ്വഫ്റാഹിന്നടുത്തെത്തിയപ്പോൾ വാർത്തക സംഘത്തിന്റെ വിവരമറിയാനായി ബസ്ബസുബ്നു അംറിൽ ജുഹനി (رضي الله عنه) വിനേയും, അദിയ്യുബ്നു അബിദഹ്ബാഹു ജുഹനി (رضي الله عنه) വിനേയും ബദ്ർ ഭാഗത്തേക്കയച്ചു. അവർ ബദ്റിലെ തടാകത്തിനടുത്ത് വെച്ച് ഒട്ടപ്പുറത്ത് നിന്നിറങ്ങി വെള്ളമെടുത്തു. തത്സമയം രണ്ട് സ്ത്രീകൾ കടം സംബന്ധമായ കാര്യത്തിന്റെ പേരിൽ ശണ്ഠകൂടുന്നത് ബസ്ബസ് (رضي الله عنه) വിന്റേയും, അദിയ്യ് (رضي الله عنه) വിന്റേയും ശ്രദ്ധയിൽ പെട്ടു. ഒരുത്തി മറ്റവളോട് പറയുന്നു: വാർത്തക സംഘം ഒന്ന്, രണ്ട് ദിവസത്തിനകം വരും. അവർക്ക് ജോലിയെടുത്ത് നിന്റെ കടം വീട്ടിത്തരാം..  അപ്പോൾ അവിടെയുണ്ടായിരുന്ന മജ്ദിയുബ്നു അംറിൽ ജുഹനി പറഞ്ഞു: നിങ്ങൾ പറഞ്ഞത് സത്യമാണ്. അബൂ സുഫ്‌യാന്റെ വരവിനെ കുറിച്ചാണ് ഈ പറഞ്ഞത് എന്ന് മനസ്സിലാക്കി ഇരു സ്വഹാബികളും ഉടനെ ഇവിടെ നിന്ന് പുറപ്പെട്ടു വിവരം നബി ﷺ യെ അറിയിച്ചു...

_____________________________


5: മർസദിക്ക് (رضي الله عنه) പകരം അബൂ ലുബാബ (رضي الله عنه) എന്നും അഭിപ്രായമുണ്ട്. റൗഹാഹിൽ വെച്ച് അദ്ധേഹത്തെ തിരിച്ചയച്ചല്ലോ.. റൗഹാഹ് വരെ അബൂ ലുബാബ (رضي الله عنه) വിന്റെ കൂടേയും, പിന്നെ മർസദ് (رضي الله عنه) വിന്റെ കൂടേയുമാണ് നബി ﷺ തങ്ങൾ യാത്ര ചെയ്തത്. (താരീഖുൽ ഇസ്‌ലാം ദഹബി - 2/80)...


6: അബൂദാവൂദ് (2744)...


സീറത്തുൽ ഹലബി (2/148)...


7: ഖുസൈസത്ത് എന്നും കാണുന്നു. ഖുസൈസത്ത് പേരും, ബസ്ബസ് സ്ഥാനപ്പേരുമാണ്. (ശറഹു മുസ്ലിം - 6/59)...

_____________________________


ബദ്ർ റമളാനിലാണല്ലോ, അതും നോമ്പ് നിർബന്ധമായ വർഷവും. മദീനയിൽ നിന്നുളള യാത്രയിൽ ഒന്നുരണ്ടു ദിവസം നബി ﷺ യും, സ്വഹാബത്തും നോമ്പനുഷ്ഠിച്ചു. സ്വഹാബത്തിൽ ചിലർ നോമ്പ് ഉപേക്ഷിക്കാൻ ആദ്യം മടിച്ചെങ്കിലും നബി ﷺ യുടെ കൽപ്പന ശക്തമായപ്പോഴാണ് ഉപേക്ഷിക്കാൻ തയ്യാറായത്. കുടുംബത്തിലേക്ക് മടങ്ങുംവരെ പിന്നെ ആരും നോമ്പ് അനുഷ്ഠിച്ചിരുന്നില്ല. മക്കാ വിജയവും റമളാനിലായിരുന്നു... അന്നും നബി ﷺ യും, സ്വഹാബത്തും നോമ്പ് ഉപേക്ഷിച്ചു. നോമ്പ് ശരീരത്തെ ക്ഷീണിപ്പിച്ചാൽ യുദ്ധരംഗത്ത് മുന്നേറാൻ പ്രയാസമായിരിക്കും. അതുകൊണ്ട് യുദ്ധസമയത്ത് നോമ്പ് ഉപേക്ഷിക്കലാണ് ഉത്തമം...


_____________________________

8: നോക്കുക; സീറത്തുൽ ഹലബി (2/148,  3/77) ത്വബഖാത്ത് ഇബ്നു സഅദ് (رضي الله عنه)   (2/15),  ഫത്ഹുൽ ബാരി (7/416)...

_____________________________



=======================

🍄അബൂ സുഫ്‌യാൻ വഴി തിരിയുന്നു...🍄

=======================




അബൂ സുഫ്‌യാൻ ഭയത്തോടെയാണ് ശാമിൽ നിന്ന് വാർത്തക സംഘത്തെ മക്കയിലേക്ക് നയിച്ചത്. വലിയ സമ്പാദ്യമുള്ള തന്റെ സംഘം വഴിയിൽ ഉപദ്രവിക്കപ്പെടാമെന്ന് അദ്ധേഹം ഭാവിച്ചു. മക്കയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട് മദീനയിൽ താമസമാക്കിയ മുസ്ലിംകൾ പിടികൂടുമെന്ന ആശങ്കയായിരുന്നു അദ്ധേഹത്തിന്. അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് അബൂ സുഫ്‌യാൻ വാർത്തക സംഘത്തെ നയിച്ചത്. യാത്രാമധ്യേ വഴിയിലുടനീളം അന്വേഷിച്ചുകൊണ്ടിരുന്നു. നബി ﷺ യും, സ്വഹാബത്തും മദീനയിൽ നിന്ന് തങ്ങളെ അക്രമിക്കാൻ വരുന്നുണ്ടോ എന്നതായിരുന്നു അദ്ധേഹത്തിന് അറിയേണ്ടത്...


അബൂ സുഫ്‌യാൻ ബദ്റിന്റെ അടുത്തെത്തിയപ്പോൾ ഭയം പതിന്മടങ്ങ് വർദ്ധിച്ചു. ബദ്റിൽ എത്തിയപ്പോൾ മജ്ദിയ്യ്ബ്നു അംറുൽ ജുഹനിയെ അബൂ സുഫ്‌യാൻ കണ്ടു.  "വല്ല അപരിചിതരേയും കണ്ടോ?" അബൂ സുഫ്‌യാൻ ചോദിച്ചു..  "ഇല്ല, എന്നാൽ രണ്ടാളുകൾ വന്ന് തടാകക്കരയിൽ നിന്ന് വെള്ളം എടുത്ത് പോയിരുന്നു "  മജ്ദിയ്യ് പറഞ്ഞു...


മജ്ദിയ്യിന്റെ വാക്ക് കേട്ട് ഭയവിഹ്വലനായ അബൂ സുഫ്‌യാൻ ഒട്ടകപ്പുറത്ത് നിന്നിറങ്ങി. തന്ത്രശാലിയും, ബുദ്ധികൂർമ്മതയുമുള്ള അദ്ധേഹം അവിടെ കണ്ട ഒട്ടക കാൽപാടുകൾ നോക്കി നീങ്ങിയപ്പോൾ ഒട്ടക കാഷ്ടം കണ്ടു. അതിൽ ചികഞ്ഞു നോക്കിയപ്പോൾ ഒരു കാരക്കക്കുരു കിട്ടി. അത് പരിശോധിച്ച് അബൂ സുഫ്‌യാൻ പറഞ്ഞു: "ഇത്  യസ്രിബി (മദീനയി) ലെ കാരക്കയാണ്. ഉടനെ അദ്ധേഹം വാഹനപ്പുറത്ത് കയറി. തന്റെ യാത്രാ സംഘത്തെ മക്കയിലേക്കുള്ള സാധാരണ വഴിയിൽ നിന്ന് മാറ്റി ബദ്റിൽ സ്പർശിക്കാതെ മറ്റൊരു വഴിക്ക് രക്ഷപ്പെട്ടു...


മദീനയിൽ നിന്ന് മുസ്ലിംകൾ നേരിടാൻ വരുന്നുണ്ടെന്ന വിവരം ലഭിച്ച ഉടനെ തന്നെ അബൂ സുഫ്‌യാൻ മക്കയിലേക്ക് ആളെ അയച്ചു. തങ്ങളുടെ ജീവനും, സ്വത്തും അപകടത്തിലാണ്. സംരക്ഷിക്കാൻ ഉടനെ പുറപ്പെടുക എന്നറിയിക്കാനായി ളംളമ്ബ്നു അംറുൽ ഹിഫാരിയെ അയച്ചു. യാത്ര തിരിക്കുംമുമ്പേ ളംളമിനോട് അബൂ സുഫ്‌യാൻ പറഞ്ഞു: "ഉടനെ മക്കയിൽ പോവുക. മുഹമ്മദും ﷺ, സംഘവും ഞങ്ങളെ തടയാൻ വരുന്നുണ്ട്. ഞങ്ങളുടെ ജീവനും, സ്വത്തും സംരക്ഷിക്കാൻ ഉടനെ പുറപ്പെടുക. ഈ വിവരം എത്രയും പെട്ടെന്ന് മക്കയിൽ എത്തിക്കുക ". പ്രതിഫലമായി 20 മിസ്കാൽ സ്വർണ്ണവും അബൂ സുഫ്‌യാൻ അദ്ധേഹത്തിന് വാഗ്ദാനം ചെയ്തു..


_____________________________

1: അദ്ധേഹത്തിന്റെ ഇസ്ലാം സ്വീകാര്യത്തിൽ അഭിപ്രായഭിന്നതയുണ്ട്. ളംളമുബ്നു ഉമറുൽ ഹുസാനിയെന്ന മറ്റൊരാളുണ്ട്. അദ്ധേഹം സ്വഹാബിയാണ്..(സീറത്തുൽ ഹലബി - 2/143)...  20 മിസ്കാൽ 85 ഗ്രാം സ്വർണ്ണം...

_____________________________


അപകട സൂചന അറിയിച്ച് കൊണ്ടാണ് ളംളം മക്കയിൽ പ്രവേശിച്ചത്. ഒട്ടകത്തിന് മുറിവേൽപ്പിച്ച്, ഒട്ടകക്കട്ടിൽ തല തിരിച്ചിട്ട്, വസ്ത്രത്തിന്റെ മുൻ പിൻ ഭാഗങ്ങൾ കീറി. അബൂ സുഫ്‌യാന്റെ കൽപ്പന പ്രകാരമായിരുന്നു  ഇങ്ങനെ ളംളം ചെയ്തത്. വലിയ വിപത്ത് ബാധിച്ചതിനെ പ്രകടിപ്പിക്കാൻ അക്കാലത്ത് ഇങ്ങനെ ചെയ്യുമായിരുന്നു.  മക്കാ താഴ് വരയിൽ നിന്ന് ളംളം ഉറക്കെ വിളിച്ചു പറഞ്ഞു:  "അല്ലയോ ഖുറൈശികളേ,,,  കച്ചവട സാധനം !  കച്ചവട സാധനം ! ..  മുഹമ്മദും ﷺ സംഘവും അബൂ സുഫ്‌യാനെ നേരിടാൻ പുറപ്പെട്ടിരിക്കുന്നു"...



(തുടരും...)



   🔸ان شاء الله🔸

 FULL PART ⚔️ബദ്ർ യുദ്ധം⚔️ CLICK HERE

😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🌵🌵🌵🌵🌵🌵🌵🌵🌵🌵🌵