⚔️ബദ്ർ യുദ്ധം⚔️ 🛡Part-20🛡🔸ഏറ്റുമുട്ടൽ ആരംഭിക്കുന്നു...🔸
⚔️ബദ്ർ യുദ്ധം⚔️
🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️
🛡Part-20🛡
========================
🔸ഏറ്റുമുട്ടൽ ആരംഭിക്കുന്നു...🔸
=======================
യോദ്ധാക്കൾ പരസ്പരം ഇടകലരാൻ തുടങ്ങി. നബി ﷺ തങ്ങൾ പന്തലിൽ നിന്ന് പുറത്ത് വന്നു. സ്വഹാബത്തിനെ അണിയായി നിർത്തി. കയ്യിൽ ഒരു വടിയും പിടിച്ച് അണികളെ പരിശോധിച്ച് കൊണ്ടിരിക്കെ അൽപം മുന്നോട്ട് തള്ളി നിന്നിരുന്ന സവാദുബ്നു ഹുസൈൻ (رضي الله عنه) വിന്റെ വയറിന് വടികൊണ്ട് പതുക്കെ ഒന്ന് തഴുകി. "ഓ സവാദെ (رضي الله عنه) നേരെ നിൽക്കൂ ", നബി ﷺ തങ്ങൾ പറഞ്ഞു... അപ്പോൾ ആ സ്വഹാബി പറഞ്ഞു: സത്യവും, നീതിയുമായിട്ടാണല്ലോ അങ്ങയെ അയച്ചത്. അതുകൊണ്ട് പ്രതിക്രിയയെടുക്കണം. ഉടനെ നബി ﷺ തങ്ങൾ തന്റെ വയറ് കാണിച്ച് കൊടുത്തു. കണ്ടമാത്രയിൽ സവാദ് (رضي الله عنه) വസ്ത്രം നീങ്ങിയ പരിശുദ്ധ ശരീരത്തിൽ ചുടുചുംബനം അർപ്പിച്ചു. ഇത് കണ്ടപ്പോൾ നബി ﷺ തങ്ങൾ ചോദിച്ചു: എന്താ സവാദ് (رضي الله عنه) ഇത്??.. സവാദ് (رضي الله عنه) പറഞ്ഞു: എന്റേയും, അങ്ങയുടേയും ശരീരവും സ്പർശിച്ച് നമ്മൾ തമ്മിലുള്ള അവസാന കരാർ ഇത് ആകാൻ ഞാൻ ആഗ്രഹിക്കുന്നു നബിയേ ﷺ ..! ആ സ്വഹാബിയുടെ നൻമക്കായി നബി ﷺ തങ്ങൾ ദുആ ചെയ്തു...
_____________________________
6: അന്ന് ഉബൈദ (رضي الله عنه) വിന്റെ വയസ്സ് 63, ഹംസ (رضي الله عنه) വിന്റേത് 58, അലി (رضي الله عنه) വിന്റേത് 20. (ശറഹു സുർഖാനി : 2/276)...
7: അൽബിദായത്തു വന്നിഹായ : (3/310-12)... മവാഹിബുല്ലദുന്നിയ്യ :(1/354-56)...
_____________________________
അണിയായി നിന്ന സ്വഹാബത്തിനോട് നബി ﷺ തങ്ങൾ കൽപിച്ചു: കൽപ്പന വരുംവരെ അവരോട് സഹനം കാണിക്കരുത്. അവർ നിങ്ങളെ ഉപദ്രവിച്ചാൽ അമ്പെയ്ത് തുരത്തുക...
സ്വഹാബത്തിന് നിർദേശം നൽകി നബി ﷺ തങ്ങൾ പന്തലിൽ പ്രവേശിച്ചു. കൂടെ സ്വിദ്ധീഖ് (رضي الله عنه) വും. പുറത്ത് സഅദ്ബ്നു മുആദ് (رضي الله عنه) വും, സംഘവും കാവലും നിന്നു. പന്തലിൽ പ്രവേശിച്ച നബി ﷺ തങ്ങൾ നിരന്തരം ദുആ ചെയ്തുകൊണ്ടിരുന്നു. അല്ലാഹുവേ, നിന്റെ കരാറിനേയും, വാഗ്ദാനത്തേയും ഞാൻ തേടുന്നു. നീ ഉദ്ധേശിച്ചാൽ പിന്നെ ഈ ദിനത്തിനുശേഷം നീ ഒരിക്കലും ആരാധിക്കപ്പെടുകയില്ല. ദുആ നീണ്ടപ്പോൾ സ്വിദ്ധീഖ് (رضي الله عنه) നബി ﷺ തങ്ങളുടെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു: മതി നബിയേ മതി. താങ്കളോട് ചെയ്ത കരാർ അല്ലാഹു പൂർത്തിയാക്കും. കുറച്ച് കഴിഞ്ഞ് പന്തലിൽ നിന്ന് പുറത്ത് വന്ന് നബി ﷺ തങ്ങൾ പറഞ്ഞു: ശത്രു സംഘം പരാജയപ്പെടും. അവർ പിന്തിരിഞ്ഞോടും... (സൂറത്തുൽ ഖമർ : 45 )...
മറ്റൊരു റിപ്പോർട്ടിൽ കാണാം...
നബി ﷺ തങ്ങൾ ബദറിൽ മുശ് രിക്കുകളെ നോക്കിയപ്പോൾ അവർ ആയിരം പേരുണ്ട്. മുസ്‌ലിംകളാണെങ്കിൽ നാനൂറോളവും. ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് നബി ﷺ തങ്ങൾ പ്രാർത്ഥന നടത്തി. അല്ലാഹുവേ,, എനിക്ക് നീ നൽകിയ കരാറിനെ പൂർത്തിയാക്കണമേ,, ഈ മുസ്‌ലിം സംഘത്തെ നശിപ്പിച്ചാൽ ഭൂമിയിൽ നിന്നെയാരാധിക്കാൻ ആരുമുണ്ടാവുകയില്ല. ദുആ ചെയ്തുകൊണ്ടിരിക്കെ ആ പരിശുദ്ധമായ ചുമലിൽ നിന്ന് ഉത്തരിയം താഴെ വീണു. അത് ചുമലിൽ എടുത്ത് വെച്ച് സ്വിദ്ധീഖ് (رضي الله عنه) പറഞ്ഞു: അല്ലാഹുവിനോട് ചോദിച്ചാൽ മതി ഹബീബേ,, ﷺ .. അവൻ നൽകിയ കരാർ പൂർത്തിയാക്കും. അങ്ങനെ അല്ലാഹു മലക്കുകളെ അയച്ച് സഹായിച്ചു...
അല്ലാഹു രണ്ടാലൊരു സംഘമാണ് വാഗ്ദാനം ചെയ്തത്. വാർത്തക സംഘം അല്ലെങ്കിൽ, ഖുറൈശി സൈന്യം. അതിൽ വാർത്തക സംഘം നഷ്ടമായി. സൈന്യത്തെയെങ്കിലും ലഭിക്കാൻ വേണ്ടിയാണ് നബി ﷺ തങ്ങളുടെ ഉള്ളുരുകിയുള്ള ഈ പ്രാർത്ഥന...
______________________________
8: ഇബ്നു ഹിശാം (2/66-67)... ഈ അണിനിറുത്തൽ രാത്രിയായിരുന്നു. (അൽബിദായത്തു വന്നിഹായ. 3/309)...
9: ബുഖാരി: (64- 4 - 3953)...
10: മുസ്‌ലിം: (32 - 18- 1763)...
_____________________________
(തുടരും...)
⭐️ان شاء الله⭐️
FULL PART ⚔️ബദ്ർ യുദ്ധം⚔️ CLICK HERE
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
Post a Comment