⚔️ബദ്ർ യുദ്ധം⚔️ 🛡Part-19🛡⭐️ഏറ്റുമുട്ടൽ ആരംഭിക്കുന്നു...⭐️

 ⚔️ബദ്ർ യുദ്ധം⚔️

🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️



            🛡Part-19🛡


=======================

⭐️ഏറ്റുമുട്ടൽ ആരംഭിക്കുന്നു...⭐️

=======================



ഇവരെ കണ്ടമാത്രയിൽ ശത്രുക്കൾ ചോദിച്ചു: നിങ്ങളാര്?...


അൻസ്വാറുകൾ പറഞ്ഞു: ഞങ്ങൾ അൻസ്വാറുകൾ...


ശത്രുക്കൾ: ഞങ്ങൾക്ക് നിങ്ങളേയല്ല വേണ്ടത്...


ശത്രുക്കൾ ഉച്ചത്തിൽ വിളിച്ച് കൂവി. ഓ മുഹമ്മദ് ! ﷺ.. ഞങ്ങളുടെ വിഭാഗത്തിൽ പെട്ടവരെ ഇങ്ങോട്ടയക്കൂ... ഉടനെ നബി ﷺ തങ്ങൾ ഉബൈദത്ബ്നു ഹാരിസ് (رضي لله عنه), ഹംസ (رضي الله عنه), അലി (رضي الله عنه), എന്നിവരെ ശത്രുക്കളെ നേരിടാനായി നിയോഗിച്ചു...


ഇവരെ കണ്ടപ്പോൾ ശത്രുക്കൾ ചോദിച്ചു: നിങ്ങളാര്?...


ഓരോ സ്വഹാബികളും പേര് പറഞ്ഞ് പരിചയപ്പെടുത്തി. മക്കക്കാരായ ഇവരെ കണ്ടപ്പോൾ ശത്രു പോരാളികൾക്ക് സംതൃപ്തിയായി. മാന്യൻമാരായ അതിഥികൾ എന്നാണ് മൂവരും ഇവരെക്കുറിച്ച് പറഞ്ഞത്...


പ്രായത്തിനനുസരിച്ചാണ് എതിരാളികളെ നേരിട്ടത്. കൂട്ടത്തിൽ പ്രായം കൂടുതലുള്ള ഉബൈദ (رضي الله عنه) ഉത്ബത്തിനേയും, ഹംസ (رضي الله عنه) ശൈബത്തിനേയും, അലി (رضي الله عنه) വലീദിനേയുമാണ് നേരിട്ടത്. ഹംസ (رضي الله عنه), അലി (رضي الله عنه), തങ്ങളുടെ എതിരാളികളെ പെട്ടെന്ന് തന്നെ വീഴ്ത്തി യമപുരിയിലേക്കയച്ചു. ഉബൈദ (رضي الله عنه) വും, ഉത്ബത്തും പോരാട്ടം തുടർന്നപ്പോൾ പോർക്കളത്തിലുള്ള ഹംസ (رضي الله عنه), അലി (رضي الله عنه), എന്നിവർ സഹായത്തിനെത്തി. ഇരുവരും കൂടി ഉത്ബത്തിനെ നിലം പരിശാക്കി...


______________________________

1: അൽ അൻഫാൽ: 44...

2: താരീഹ് ത്വബ് രി: (2/148)...

3: അബ്ദുല്ലാഹിബ്നു അബ്ദുൽ അസദിന്റെ (رضي الله عنه) സഹോദരനാണ് അസ് വദ്. അന്ത്യനാളിൽ ആദ്യമായി വലത് കൈകൊണ്ട് അബ്ദുല്ല (رضي الله عنه) കിതാബ് വാങ്ങുമ്പോൾ അസ് വദാണ് ഇടത് കൈകൊണ്ട് ആദ്യമായി കിതാബ് വാങ്ങുക. (സീറത്തുന്നബവി  (1/379)...


4: നബി ﷺ തങ്ങളുടെ സമ്മതമില്ലാതേയാണ് ഇവർ പുറപ്പെട്ടത്. എന്നാൽ ഇതിന്റെ പേരിൽ നബി ﷺ തങ്ങൾ അവരെ ആക്ഷേപിച്ചതുമില്ല.. (ഔനുൽ മഅ്ബൂദ് : 7/234)...


5: മുഹാജിറുകളേയാണ് അവർ ഉദ്ധേശിച്ചത്...

_____________________________


ശത്രുവിന്റെ വെട്ടേറ്റ മുറിവിൽ നിന്ന് രക്തമൊലിക്കുന്ന കാലുമായി ഉബൈദ (رضي الله عنه) വിനെ ഇരുവരും കൂടി നബി ﷺ തങ്ങളുടെ അരികിലെത്തിച്ചു. ഉബൈദ (رضي الله عنه) തന്റെ കവിൾ തടം നബി ﷺ തങ്ങളുടെ പരിശുദ്ധമായ കാലിൽ വെച്ചു...


അബൂ ഉബൈദ (رضي الله عنه) ചോദിച്ചു: ഞാൻ ശഹീദാണോ നബിയേ ﷺ...?.   അതെ ഉബൈദ (رضي الله عنه) ! നബി ﷺ തങ്ങൾ പ്രതിവചിച്ചു. ഇതുകേട്ട് സ്വഹാബി പറഞ്ഞു: അബൂ ത്വാലിബെങ്ങാനും എന്നെ കണ്ടിരുന്നെങ്കിൽ അങ്ങയെ സംരക്ഷിക്കാൻ യഥാർത്ഥ അവകാശി ഞാനാണെന്ന് പറയുമായിരുന്നുവെന്ന് പറഞ്ഞ് ഒരു കാവ്യം ചൊല്ലി...


ബദറിൽ നിന്ന് മദീനയിലേക്കുള്ള യാത്രാ മധ്യേ സ്വഫ്റാഹിൽ വെച്ച് ഉബൈദ (رضي الله عنه) ശഹീദായി. അവിടെ തന്നെ ഖബറടക്കുകയും ചെയ്തു.  നബി (صلّی الله عليه وسلّم) തങ്ങളുടെ വാക്കും അക്ഷരാർത്തത്തിൽ പുലർന്നു...


ഹംസ (رضي الله عنه) ഉത്ബത്തിനെ കൊന്നപ്പോൾ അദ്ധേഹത്തിന്റെ മകളും, അബൂ സുഫ്‌യാന്റെ ഭാര്യയുമായ ഹിന്ദ് ശപഥം ചെയ്തു: പിതാവിന്റെ കൊലക്ക് പകരമായി ഹംസ (رضي الله عنه) യുടെ കരൾ ഞാൻ ഭക്ഷിക്കും..  അടിമയായിരുന്ന വഹ്ശിയെ ഉപയോഗപ്പെടുത്തി ഉഹ്ദ് യുദ്ധത്തിൽ ഹംസ (رضي الله عنه) വിനെ കൊലപ്പെടുത്തിക്കൊണ്ട് ഹിന്ദ് തന്റെ ശപഥം പൂർത്തിയാക്കി...


ഇങ്ങനെ നബി ﷺ തങ്ങളുടെ ഹൗളിൽ നിന്ന് വെള്ളം കുടിക്കാൻ വന്നവരെല്ലാം വധിക്കപ്പെട്ടു. എന്നാൽ ശത്രുപക്ഷത്തുനിന്ന് ഹഖീമുബ്നു ഹിശാം വെള്ളമെടുക്കാനായി കുതിരപ്പുറത്ത് വന്നപ്പോൾ നബി ﷺ തങ്ങൾ അനുവാദം നൽകി. അദ്ദേഹം പിന്നീട് മുസ്‌ലിമായി. അതിന് ശേഷം സത്യം ചെയ്യുമ്പോഴെല്ലാം ഹഖീമുബ്നു ഹിശാം (رضي الله عنه) പറയുമായിരുന്നു  "ബദറിൽ എന്നെ രക്ഷിച്ച റബ്ബാണ് സത്യം"...


ഖുറൈശി ഭാഗത്ത് നിന്ന് നാല് പേർ കൊല്ലപ്പെട്ടതോടെ രംഗമാകെ മാറി...


(തുടരും...)



 ✨ان شاء الله✨



 FULL PART ⚔️ബദ്ർ യുദ്ധം⚔️ CLICK HERE

😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🌳🌳🌳🌳🌳🌳🌳🌳🌳🌳🌳