⚔️ബദ്ർ യുദ്ധം⚔️ 🛡Part-17🛡✨ഇരു സൈന്യവും ബദറിൽ٠٠٠✨

    ⚔️ബദ്ർ യുദ്ധം⚔️

🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️



            🛡Part-17🛡



========================

✨ഇരു സൈന്യവും ബദറിൽ٠٠٠✨

=======================





യുദ്ധം ആരംഭിക്കുംമുമ്പേ തന്നെ നബി ﷺ തങ്ങൾ സ്വഹാബത്തിന് ഖുറൈശികൾ ഓരോരുത്തരും നിലം പതിക്കുന്ന സ്ഥലം കാണിച്ച് കൊടുത്തിരുന്നു. നബി ﷺ തങ്ങൾ പറഞ്ഞു: ഇതാണ് ഇന്നവന്റെ പതനസ്ഥലം. എന്നിട്ട് അവിടെ കൈ വെച്ച് കാണിച്ചു. നബി ﷺ തങ്ങൾ ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്ന് ഒരാളുടേയും പതനം സ്ഥലം മാറിയില്ല. മുശ് രിക്കുകൾ 70 പേർ മരിച്ചു വീണ സ്ഥലം ഇതുപോലെ നബി ﷺ തങ്ങൾ കാണിച്ച് കൊടുത്തിരുന്നു...


മുസ്ലിംകളുടെ വിവരമറിയാനായി മുശ് രിക്കുകൾ ഉമൈറുബ്നു വഹബിനെ അയച്ചു. മുസ്‌ലിംകളുടെ ഇടയിലേക്ക് കുതിരയുമായി ആദ്യം ഇറങ്ങിയത് ഉമൈറാണ്. ഉമൈർ കുതിരപ്പുറത്ത് വന്ന് സ്വഹാബത്തിന്റെ താമസസ്ഥലത്ത് അൽപ്പനേരം ചുറ്റിയടിച്ചു. സ്വഹാബത്തിന്റെ രംഗങ്ങളെല്ലാം വീക്ഷിച്ച് തിരിച്ച് പോയ ഉമൈർ ഖുറൈശികളോട് പറഞ്ഞു: ഏകദേശം 300 പേർ ഉണ്ട് അവർ. കുറച്ച് സമയം കൂടി തരൂ... ഞാൻ ഒന്നുംകൂടി വീക്ഷിക്കട്ടെ. അങ്ങനെ ഉമൈർ ആ മലഞ്ചെരുവ് മുഴുവൻ ചുറ്റി നടന്നു. ഒന്നും കാണാതെ തിരിച്ചു വന്നു. ഉമൈർ ഖുറൈശികളോട് പറഞ്ഞു: ഞാൻ ഒന്നും കണ്ടില്ല. മരിക്കാൻ തയ്യാറായ ചിലരെ കണ്ടു. അഭയ കേന്ദ്രമോ, പ്രതിരോധിക്കാൻ ആയുദ്ധമോ അവർക്കില്ല. നിങ്ങളുടെ വാളുകളല്ലാതെ മറ്റൊന്നും അവർക്കില്ല. നിങ്ങളിൽ നിന്ന് കുറച്ച് പേരെ കൊന്നിട്ടല്ലാതെ അവരിൽ ഒരാളും മരിക്കില്ല. ഈ ഭൂരിപക്ഷമുള്ള നിങ്ങൾ അവരുടെ എണ്ണത്തോളമെത്തിയാൽ പിന്നെ എന്തിന് ജീവിക്കണം?..  ഇത് കേട്ടപ്പോൾ ഖുറൈശികൾക്കിടയിൽ അൽപം വാഗ്വാദങ്ങൾ ഉണ്ടായി...


______________________________

9: കയശറ:  (3/309)


10: സീറത്തുന്നബവി : (1/378)


11: സ്വഹീഹ് മുസ്‌ലിം : (30, 83, 17779),   അബൂദാവൂദ് : (2679)


12: മിർകാത്ത് ശറഹു മിശ്കാത്ത് : (11/165)


13: ഖുറൈശി  പ്രമുഖനായിരുന്നു ഉമൈർ. സ്വഫ് വാനുബ്നു ഉമയ്യത്തിന്റെ പിതൃവ്യ പുത്രനായിരുന്നു. ഇരുവരും തമ്മിൽ ഒരു രഹസ്യ കരാർ ചെയ്തു. ഉമൈർ പറഞ്ഞു: എനിക്കെങ്ങാനും കടമില്ലായിരുന്നെങ്കിൽ മദീനയിൽ പോയി ഞാൻ മുഹമ്മദിനെ ﷺ കൊല്ലുമായിരുന്നു...


സ്വഫ് വാൻ പറഞ്ഞു: നിന്റെ കടം ഞാനേറ്റു. ഉമൈർ പോകാൻ തയ്യാറായി. വിഷമൂട്ടിയ വാളുമായി ഉമൈർ മദീനാ പള്ളിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു...


ഉമർ (رضي الله عنه) അൻസ്വാറുകളുമായി ബദറിനെ കുറിച്ച് സംസാരിച്ചിരിക്കുമ്പോഴാണ് ഉമൈർ പ്രത്യക്ഷപ്പെട്ടത്. ഉടനെ നബി ﷺ തങ്ങൾക്ക് വിവരം നൽകി. ഉമൈറിനേയുമായി ഉമർ (رضي الله عنه) നബി ﷺ തങ്ങളുടെ അടുക്കൽ വന്നു...

 

നബി ﷺ തങ്ങൾ: എന്താ ഉമൈർ?...


ബന്ധികളെ മോചിപ്പിക്കാനാണെന്ന് ഉമൈർ പറഞ്ഞു...


അതിനെന്തിനാ അരയിൽ വാൾ... നബി ﷺ തങ്ങൾ ചോദിച്ചു...


നാശം... ഉമൈർ പറഞ്ഞു...


ഉമൈർ,,, നിങ്ങളും സ്വഫ് വാനും തമ്മിലുള്ള കരാർ എന്താ?... നബി ﷺ തങ്ങൾ ചോദിച്ചു...


*ഉമൈർ അതുകേട്ട് പരിഭ്രാന്തനായി. മറ്റാരുമറിയാതേയായിരുന്നു കരാർ. എങ്ങനെ നബി ﷺ തങ്ങൾ അറിഞ്ഞു... അതോടെ അദ്ധേഹം മുസ്‌ലിമായി. മക്കയിൽ ചെന്ന് പ്രബോധനം നടത്തി. നിരവധി പേർ ഉമൈർ മുഖേന ഇസ്‌ലാമിലേക്ക് വന്നു. മുശ് രിക്കുകൾ അദ്ധേഹത്തെ ആക്ഷേപിച്ചു. സ്വഫ് വാൻ കരാർ പാലിച്ചതുമില്ല... (ഉസ്ദുൽ ഹാബ  3/796-97)...*

_____________________________


*ഉമൈറിന്റെ വാക്ക് കേട്ട് ഹഖീമ്ബ്നു ഹുസാം ഉത്ബത്തിനോട് പറഞ്ഞു: ഓ അബുൽ വലീദ്,,, ഖുറൈശികളുടെ നേതാവാണല്ലോ താങ്കൾ.  നിങ്ങളുടെ അഭിപ്രായമെന്ത്?...  ഹഖീം,, അനുയായികളേയുമായി നിങ്ങൾ പോവുക. നിങ്ങളുടെ കൂട്ടത്തിൽ പെട്ട അംറ്ബ്നു ഹള്റമിയുടെ കാര്യവും നോക്കുക...*


*ഉത്ബ: അങ്ങനെ ചെയ്യാം. എന്നാലും അബുൽ ഹഖമിനോട് വിവരമൊന്ന് പറയുക..*


*ഹഖീമുമായുള്ള സംഭാഷണത്തിന് ശേഷം ഉത്ബത് ഖുറൈശികൾക്കിടയിലേക്ക് ഇറങ്ങി. അദ്ധേഹം നീണ്ട ഒരു പ്രസംഗം നടത്തി.   "മുഹമ്മദിനേയും ﷺ സംഘത്തേയും കൊന്നത് കൊണ്ട് നമുക്ക് യാതൊരു പ്രയോജനവുമില്ല. ബന്ധുക്കളുമായിട്ടാണ് നാം പരസ്പരം ഏറ്റുമുട്ടുന്നത്. ഏറ്റുമുട്ടിയാൽ മുഖത്തോട് മുഖം നോക്കാതാവും. അതുകൊണ്ട് മടങ്ങുക " തുടങ്ങിയ കാര്യങ്ങളെല്ലാം ഉത്ബത്ത് പ്രസംഗത്തിൽ കൊണ്ട് വന്നു..*


*ഹഖീം അബൂജഹലിനെ കണ്ടു. ഹഖീം പറഞ്ഞു: "ഉത്ബത്താണ് എന്നെ ഇങ്ങോട്ട് അയച്ചത്. മുഹമ്മദിനേയും ﷺ സംഘത്തേയും ഒഴിവാക്കി നമുക്ക് മടങ്ങിക്കൂടെ " ഹഖീം ചോദിച്ചു: മടങ്ങുന്ന പ്രശ്നമേയില്ല, നമ്മുടേയും, മുഹമ്മദിന്റേയും ﷺ ഇടയിൽ അല്ലാഹു ഒരു തീരുമാനമെടുക്കട്ടെ. മുഹമ്മദിന്റെ ﷺ കൂട്ടത്തിൽ ഉത്ബത്തിന്റെ മകനുണ്ട്. മകന്റെ കാര്യത്തിൽ പേടിച്ച് കൊണ്ടാണ് ഉത്ബത്ത് മടങ്ങാൻ പറയുന്നത്. അബൂജഹല് ആമിറുബ്നു ഹള്റമിയെ വിളിച്ച് പറഞ്ഞു: നിന്റെ സഹോദരനെ കൊന്ന സംഘമിതാ,,, അവരെതൊട്ട് മടങ്ങാനാണ് നിന്റെ സഖ്യകക്ഷി പറയുന്നത്. ഉടനെ ആമിർ എഴുന്നേറ്റ് വികാര രൂപേണ പറഞ്ഞു: ഓ അംറേ !  ഓ അംറേ !!  ഇതോടെ രംഗമാകെ മാറി. ജനം ഇളകി. അബൂജഹലിന്റെ തന്ത്രം ഫലിച്ചു. ഉത്ബത്ത് പരാജയപ്പെട്ടു..*

______________________________

*14: ഹിജ്റ: രണ്ട് റജബിൽ നബി ﷺ തങ്ങൾ ഖുറൈശി സംഘത്തെ തേടി ഒരു സംഘത്തെ അയച്ചിരുന്നു. മുഹാജിറുകൾ മാത്രമുള്ള ഈ എട്ട് അംഗങ്ങളുടെ തലവൻ അബ്ദുല്ലാഹിബ്നു ജഹ്ശ് (رضي الله عنه) ആയിരുന്നു. അവർ ഖുറൈശി വാർത്തക സംഘവുമായി ഏറ്റുമുട്ടി. വാഖിദുബ്നു അബ്ദുല്ലാഹി തമീമി (رضي الله عنه) യുടെ അമ്പേറ്റ് വാർത്തക സംഘ തലവനും, ആമിറിന്റെ സഹോദരനുമായ അംറുബ്നു ഹള്റമി കൊല്ലപ്പെട്ടിരുന്നു... (അൽബിദായത്തു വന്നിഹായ : 3/283-84)...*


*15: ഇബ്നു ഹിശാം: (2/261-262)... അൽബിദായത്തു വന്നിഹായ (3/307-308)..*

______________________________


(തുടരും...)



ان شاء الله


 FULL PART ⚔️ബദ്ർ യുദ്ധം⚔️ CLICK HERE

😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘